യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിൽ രാംകുമാറിന് തോൽവി, യൂകി ബാംബ്രി മുന്നോട്ട്

യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര ഫലം. രാംകുമാര്‍ രാമനാഥന്‍ ജൂനിയര്‍ ഓസ്ട്രേലിയന്‍ ഓപ്പൺ ചാമ്പ്യന്‍ ബ്രൂണോ കുസുഹാരയോട് നേരിട്ടുള്ള സെറ്റിൽ 3-6, 5-7 എന്ന സ്കോറിന് പരാജയപ്പെട്ടപ്പോള്‍ യൂകി ബാംബ്രിയ്ക്ക് ആദ്യ റൗണ്ടിൽ വിജയം നേടാനായി.

യൂകി ബാംബ്രി ലോക റാങ്കിംഗിൽ 107ാം സ്ഥാനത്തുള്ള റാഡു അൽബോട്ടിനെ നേരിട്ടുള്ള സെറ്റിലാണ് കീഴടക്കിയത്. സ്കോര്‍ : 7-6, 6-4.

രാംകുമാര്‍ രാമനാഥനും പുറത്ത്, ഫ്ര‍ഞ്ച് ഓപ്പൺ സിംഗിള്‍സിൽ ഇന്ത്യന്‍ സാന്നിദ്ധ്യമില്ല

ഫ്രഞ്ച് ഓപ്പൺ യോഗ്യത റൗണ്ടിന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് തോൽവി. ലോക റാങ്കിംഗിൽ 595ാം സ്ഥാനത്തുള്ള ഷോൺ ക്യുനിന്‍ ആണ് നേരിട്ടുള്ള സെറ്റുകളിൽ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. 6-7, 4-6 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

ഇതോടെ ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ ഇന്ത്യന്‍ സാന്നിദ്ധ്യം ഉണ്ടാകില്ല. നേരത്തെ സുമിത് നഗാലും യൂക്കി ബാംബ്രിയും യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടിരുന്നു.

രാംകുമാര്‍ രാമനാഥനും പുറത്ത്

യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു. അങ്കിത റെയ്‍ന, സുമിത് നഗാൽ എന്നിവര്‍ക്ക് പിന്നാലെ യോഗ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ രാംകുമാര്‍ രാമനാഥനും പുറത്ത്.

റഷ്യയുടെ എവ്ജനി ഡോൺസ്കോയിയോടാണ് രാംകുമാര്‍ 6-4, 6-7, 4-6 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഇനി ഇന്ത്യന്‍ താരമായി അവശേഷിക്കുന്നത് പ്രജ്നേഷ് ഗുണ്ണേശ്വരന്‍ മാത്രമാണ്.

ഇന്ത്യന്‍ പോരാട്ടത്തിൽ വിജയം നേടി സാനിയ – ബൊപ്പണ്ണ സഖ്യം

വിംബിള്‍ഡൺ മിക്സഡ് ഡബിള്‍സ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ വിജയം സ്വന്തമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം. ഇന്ത്യയുടെ തന്നെ അങ്കിത റെയ്‍ന – രാംകുമാര്‍ രാമനാഥന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് സാനിയ – രോഹന്‍ ടീമിന്റെ വിജയം. 6-2, 7-6 എന്ന സ്കോറിനാണ് വിജയികള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.

അതേ സമയം മെയിന്‍ ഡ്രോയിൽ കടന്നതിന് അങ്കിത – രാമനാഥന്‍ സഖ്യത്തിന് 1500 പൗണ്ട് സമ്മാനത്തുക ലഭിയ്ക്കും. ഇത് 1.5 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായി വരും.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതയ്ക്ക് ഒരു ജയം അകലെ അങ്കിത റെയ്‍ന

ഓസ്ട്രേലിയന്‍ ഓപ്പണിന്റെ യോഗ്യത റൗണ്ടിന്റെ ഫൈനലില്‍ എത്തി ഇന്ത്യയുടെ അങ്കിത റെയ്‍ന. ഇനി ഒരു ജയം കൂടി നേടാനായാല്‍ ഇന്ത്യന്‍ താരത്തിന്റ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മെയിന്‍ ഡ്രോയില്‍ യോഗ്യത ലഭിയ്ക്കും. 2 മണിക്കൂര്‍ 21 മിനുട്ട് നീണ്ട് നില്‍ക്കുന്ന മാരത്തണ്‍ മത്സരത്തില്‍ ഒമ്പതാം സീഡ് കറ്ററീന സവാറ്റ്സ്കയെ 6-2, 2-6, 6-3 എന്ന സ്കോറിനാണ് അങ്കിതയുടെ വിജയം.

അതെ സയമം തന്നെക്കാളും റാങ്ക് കുറഞ്ഞ് ടംഗ് -ലിന്‍ വുവിനോട് നേരിട്ടുള്ള സെറ്റില്‍ 3-6, 2-6 എന്ന സ്കോറിന് രാംകുമാര്‍ രാമനാഥന്‍ പരാജയമേറ്റപ്പോള്‍ താരം യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. ഇന്നലെ മൂന്ന് സെറ്റ് ഗെയിമില്‍ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ തന്റെ ആദ്യ റൗണ്ട് മത്സരം വിജയിച്ചിരുന്നു.

കോബെ ചലഞ്ചര്‍ ട്രോഫി, കിരീട ജേതാക്കളായി പൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍

കോബെ ചലഞ്ചര്‍ ട്രോപി ഫൈനലില്‍ ജേതാക്കളായി ഇന്ത്യയുടെപൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍ സഖ്യം.നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ഫൈനലില്‍ വിജയം കുറിച്ചത്. സ്വീഡന്റെ ആന്‍ഡ്രേ ഗോരാന്‍സ്സണ്‍, ഇന്തോനേഷ്യയുടെ ക്രിസ്റ്റഫര്‍ രുംഗകട് സഖ്യത്തെയാണ് ഒരു മണിക്കൂര്‍ 28 മിനുട്ട് നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കി കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ വിജയിച്ച ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സെറ്റില്‍ വ്യക്തമായ മേധാവിത്വത്തോടെ വിജയം കുറിച്ചു.

സ്കോര്‍: 7-6, 6-3

ആദ്യ സെറ്റ് ജയിച്ച ശേഷം തോറ്റ് പുറത്തായി രാംകുമാര്‍ രാമനാഥന്‍

ഏഷ്യന്‍ ഗെയിംസില്‍ നിന്ന് രണ്ടാം സീഡ് രാംകുമാര്‍ രാമനാഥന്‍ പുറത്ത്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഉസ്ബൈക്കിസ്ഥാന്റെ കരിമോവ് ജുരാബെക്കിനോടാണ് രാംകുമാര്‍ പരാജയമേറ്റു വാങ്ങിയത്. ആദ്യ സെറ്റ് 6-3നു വിജയിച്ച ശേഷം പിന്നീടുള്ള സെറ്റുകളില്‍ 4-6, 3-6 എന്ന സ്കോറിനാണ് രാംകുമാര്‍ പരാജയപ്പെട്ടത്.

സ്കോര്‍: 6-3, 4-6, 3-6.

രാമനാഥനും ഇന്ത്യയും കാത്തിരിക്കണം

20 വർഷങ്ങൾക്ക് ശേഷം പുരുഷ സിംഗിൾസ് കിരീട നേട്ടം ആവർത്തിക്കാമെന്ന രാമനാഥന്റേയും ഇന്ത്യയുടേയും മോഹങ്ങൾക്ക് തിരിച്ചടി. ലിയാണ്ടർ പേസ് നേടിയ ന്യൂപോർട്ട് ഓപ്പണിന്റെ തന്നെ ഫൈനലിൽ അമേരിക്കക്കാരനായ സ്റ്റീവ് ജോണ്സണാണ് രാമനാഥനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം രണ്ടാം സെറ്റിൽ ശക്തമായ തിരിച്ച് വരവ് നടത്തിയ ഇന്ത്യൻ താരത്തിന് പക്ഷേ നിർണ്ണായക മൂന്നാം സെറ്റിൽ പിഴച്ചു. 7-5,3-6,6-3 എന്ന സ്കോറിനായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം.

ഇതോടെ റാങ്കിങ്ങിൽ 34 സ്ഥാനത്തേക്ക് എത്താനും സ്റ്റീവിനായി. 46 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാംകുമാര്‍ രാമനാഥന്‍ ലോക റാങ്കിംഗില്‍ 115ാം സ്ഥാനത്തെത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version