കുറച്ച് മാസങ്ങൾക്ക് മുമ്പ് ഷൊഹൈബ് മാലികുമായി പിരിഞ്ഞിരുന്നു എന്ന് വ്യക്തമാക്കി സാനിയ മിർസ

പാകിസ്താൻ ക്രിക്കറ്റർ ഷൊഹൈബ് മാലികുമായുള്ള വിവാഹബന്ധം കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ താൻ വേർപ്പെടുത്തിയിരുന്നു എന്ന് വ്യക്തമാക്കി സാനിയ മിർസ. ഇന്ന് സാനിയയുടെ കുടുംബം ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

സാനിയ മിർസയുടെ മുൻ ഭർത്താവും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് സാനിയയുടെ കുടുംബം പ്രസ്താവന ഇറക്കിയത്. ജനുവരി 20 ന് മാലിക്, പാകിസ്ഥാൻ ടിവി നടി സന ജാവേദുമായുള്ള തന്റെ വിവാഹം ലോകത്തെ അറിയിച്ചിരുന്ന്യ്.

സാനിയ വിവാഹമോചനം നേടിയിട്ട് കുറച്ച് മാസങ്ങൾ കഴിഞ്ഞു എന്നും വ്യാജവാർത്തകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം എന്നും സാനിയയുടെ കുടുംബം ആവശ്യപ്പെട്ടു. അവരുടെ സ്വകാര്യത പരിഗണിക്കണം എന്നും പ്രസ്താവനയിൽ പറഞ്ഞു. 2010ൽ ആയിരുന്നു സാനിയയും ഷൊഹൈബ് മാലികും വിവാഹിതരായത്.

ഇതിഹാസം സാനിയ മിർസ വിരമിച്ചു!!

ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പ് അക്കും തന്റെ അവസാന ടൂർണമെന്റ് എന്ന് നേരത്തെ തന്നെ സാനിയ പറഞ്ഞിരുന്നു. 43 ഡബിൾസ് കിരീടങ്ങളും ഒരു സിംഗിൾസ് കിരീടവും നേടിയാണ് സാനിയ തന്റെ കരിയർ പൂർത്തിയാക്കുന്നത്.

36കാരിയായ താരം ദുബൈയിൽ സിംഗിൾസ് ലോക 23ാം നമ്പർ മാഡിസൺ കീസുമായി സഖ്യമുണ്ടാക്കി എങ്കിലും റഷ്യൻ ജോഡികളായ വെറോണിക്ക കുഡെർമെറ്റോവ-ലിയുഡ്‌മില സാംസോനോവയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ഒരു മാസം മുമ്പ് ഡബിൾസ് പങ്കാളിയായ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിൽ റണ്ണറപ്പായി ഫിനിഷ് ചെയ്‌ത് ഓസ്‌ട്രേലിയൻ ഓപ്പണിൽ അസാധാരണമായ പ്രകടനം നടത്താനും സാനിയക്ക് ആയിരുന്നു.

2005-ൽ ആയിരുന്നു സാനിയ ടെന്നീസിൽ അരങ്ങേറ്റം കുറിച്ചത്‌. 2007 ഓഗസ്റ്റിൽ അവൾ തന്റെ കരിയറിലെ ഉയർന്ന സിംഗിൾസ് റാങ്കിംഗ് 27 കൈവരിക്കുകയും അതേ വർഷം യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു.

ആര്‍സിബി വനിത ടീമിന്റെ മെന്ററായി സാനിയ മിര്‍സ

വനിത പ്രീമിയര്‍ ലീഗിലെ ആര്‍സിബി ടീമിന്റെ മെന്ററായി സാനിയ മിര്‍സയെ നിയമിച്ചു. വനിത സ്പോര്‍ട്സിലെ ഇന്ത്യയുടെ വലിയ പ്രഛോദനം തന്നെയാണ് ടെന്നീസ് താരം സാനിയ മിര്‍സ. ആര്‍സിബി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍സിബി തന്നെ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയെന്നും എന്നാൽ ഇതിൽ താന്‍ ആവേശം കൊള്ളുന്നുണ്ടെന്നും സാനിയ പറഞ്ഞു. തന്റെ അടുത്ത ജോലി യുവതികളെയും ചെറിയ കുട്ടികളെയും സ്പോര്‍ട്സ് അവരുടെ കരിയര്‍ ആണെന്ന് വിശ്വാസത്തിൽ എടുപ്പിക്കുക എന്നതാണെന്നും സാനിയ കൂട്ടിചേര്‍ത്തു.

സ്പോര്‍ട്സിൽ സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നത് പ്രധാനമാണെന്നും താന്‍ അതിനാവും കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്നും സാനിയ പറഞ്ഞു.

സാനിയ മിർസ അബുദാബി ഓപ്പണിൽ നിന്ന് പുറത്ത്, ഇനി ഒരു ടൂർണമെന്റ് കൂടെ

അബുദാബി ഓപ്പൺ ഡബ്ല്യുടിഎ 500 ടൂർണമെന്റിലെ വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം സാനിയ മിർസയും ഡബിൾസ് പങ്കാളിയായ ബെഥാനി മാറ്റെക്-സാൻഡ്‌സും പ്രീക്വാർട്ടറിൽ പുറത്ത്. ലോറ സീഗെമുൺണ്ടും കിർസ്റ്റൺ ഫ്ലിപ്‌കെൻസിനും 6-3, 6-4 എന്ന സ്‌കോറിന് ആണ് സാനിയ സഖ്യത്തിനെ പരാജയപ്പെടുത്തിയത്.

ഈ മാസം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുകയാണ് സാനിയ മിർസ. ഇനി അവസാന ടൂർണമെന്റ് കൂടിയെ സാനിയക്ക് ബാക്കിയുള്ളൂ. അവസാന ടൂർണമെന്റായ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.

അഭിമാനം… സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ഇന്ത്യൻ ജോഡികളായ സാനിയ മിർസ രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന
മിക്‌സഡ് ഡബിൾസ് സെമിഫൈനലിൽ ബ്രിട്ടന്റെ നീൽ സ്കുപ്‌സ്‌കി-യുഎസ്എയുടെ ഡെസിറേ ക്രാവ്‌സിക് സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്. 7-6, 6-7 (10-6) എന്നായിരുന്നു സ്കോർ.

നേരത്തെ, ലാത്വിയൻ, സ്പാനിഷ് ജോഡികളായ ജെലീന ഒസ്റ്റാപെങ്കോ, ഡേവിഡ് വേഗ ഹെർണാണ്ടസ് എന്നിവർക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാക്കോവർ നേടിയാണ് ഇന്ത്യൻ ജോഡി സെമി ഫൈനലിൽ എത്തിയത്. അതിനു മുമ്പ്, ഉറുഗ്വായ്-ജപ്പാൻ ജോഡികളായ ഏരിയൽ ബെഹാർ-മകാറ്റോ നിനോമിയ ജോഡിയെ 6-4, 7-6 (11-9) എന്ന സ്‌കോറിന് തോൽപ്പിച്ചിരുന്നു. വിരമിക്കാൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ പേരിനൊപ്പം മറ്റൊരു ഗ്രാൻഡ്സ്ലാം കിരീടം ചേർത്താൽ ഒരു സ്വപ്ന വിടവാങ്ങൽ ആകും ഇത്. ഓസ്ട്രേലിയൻ ഓപ്പൺ സാനിയയുടെ അവസാന മേജർ ടൂർണമെന്റ് ആണ്‌

Story Highlight: Sania Mirza-Rohan Bopanna beat Neal Skupski-Desirae Krawczyk 7-6, 6-7 (10-6) to enter mixed-doubles final

സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ

ഇന്ത്യൻ മിക്‌സഡ്-ഡബിൾസ് ജോഡികളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറി‌. ഇന്ന് നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ റൗണ്ടിൽ വാക്കോവർ നേടിയാണ് 2023 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ ഇന്ത്യൻ സഖ്യം പ്രവേശിച്ചത്.

ഇന്ത്യൻ വെറ്ററൻ ജോഡി മിക്‌സഡ് ഡബിൾസ് വിഭാഗത്തിലെ പത്താം നമ്പർ സീഡായ ജെലീന ഒസ്റ്റാപെങ്കോ-ഡേവിഡ് വേഗ ഹെർണാണ്ടസ് എന്നിവരെ ആയിരുന്നു നേരിടാനായിരുന്നത്. എന്നാൽ അവർ ക്വാർട്ടർ ഫൈനൽ കളിക്കാൻ ആകില്ല എന്ന് അറിയിക്കുകയായിരുന്നു‌.

ഇന്നലെ കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 7-6 എന്ന സ്കോറിന് ബെഹാർ-നെനോമിയ സഖ്യത്തെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിലേക്ക് എത്തിയത്‌. പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്.

സാനിയ – ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

ഇന്ത്യൻ ടെന്നീസ് താരങ്ങളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 7-6 എന്ന സ്കോറിന് ബെഹാർ-നെനോമിയ സഖ്യത്ത്ർ ആണ് ഇന്ത്യൻ ജോഡികൾ പരാജയപ്പെടുത്തിയത്. ജയം ഉറപ്പിക്കാൻ അഞ്ച് മാച്ച് പോയിന്റ് വേണ്ടി വന്നു എങ്കിലും മികച്ച പ്രകടനമാണ് സാനിയയും ബൊപ്പണ്ണയും പ്രീ ക്വാർട്ടർ ഫൈനലിൽ കാഴ്ചവെച്ചത്.

പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്. നിർഭാഗ്യവശാൽ, ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസ് ടൂർണമെന്റിൽ നിന്ന് അവർ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇനി മിക്സഡ് ഡബിൾസ് മത്സരത്തിൽ മാത്രമാണ് സാനിയയുടെ പ്രതീക്ഷ. ടൂർണമെന്റിലെ ടോപ് സീഡുകളെ പുറത്താക്കിയ ഒസ്റ്റാപെങ്കോ-ഹെർണാണ്ടസ് ജോഡി ആകും ക്വാർട്ടറിൽ ഇന്ത്യൻ ജോഡികളുടെ എതിരാളികൾ.

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ നിന്ന് സാനിയ മിർസ പുറത്ത്

2023 ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ മിർസക്ക് നിരാശ. അവർ വനിതാ സിംഗിൾസിബ്റ്റെ രണ്ടാം റൗണ്ടിൽ പുറത്തായി. ഇറ്റ്ജോടെ സാനിയ മിർസയുടെ ഗ്രാൻഡ് സ്ലാം ഇനങ്ങളിലെ വനിതാ ഡബിൾസ് കരിയറിന് അവസാനമായി. സീഡ് ചെയ്യപ്പെടാത്ത ജോഡികളായ ആൻഹെലിന കലിനീനയും അലിസൺ വാൻ ഉയ്‌റ്റ്‌വാങ്കും ആണ് സാനിയ സഖ്യത്തെ തോൽപ്പിച്ചത്.

മെൽബൺ പാർക്കിൽ 2 മണിക്കൂറും ഒരു മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ എട്ടാം സീഡായ സാനിയ മിർസ-അന്ന ഡാനിലീന സഖ്യം 4-6, 6-4, 2-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

ദുബായിൽ നടന്ന ഡബ്ല്യുടിഎ 1000 ടൂർണമെന്റിന് ശേഷം ഫെബ്രുവരിയിൽ വിരമിക്കാൻ തീരുമാനിച്ച സാനിയ ഓസ്‌ട്രേലിയൻ ഓപ്പൺ തന്റെ അവസാന ഗ്രാൻഡ് സ്ലാം ആയിരിക്കഎന്ന് പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ മിക്സിഡ് ഡബിൾസിൽ കൂടെ സാനിയ കളിക്കുന്നുണ്ട്. ചൊവ്വാഴ്ച മിക്‌സഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം സാനിയ ഇറങ്ങും.

ഓസ്ട്രേലിയൻ ഓപ്പൺ; സാനിയ വിജയത്തോടെ തുടങ്ങി

ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ ഓസ്‌ട്രേലിയൻ ഓപ്പൺ കാമ്പെയ്‌ൻ വിജയത്തോടെ ആരംഭിച്ചു. വനിതാ ഡബിൾസിൽ കസാഖ് താരം അന്ന ഡാനിലീനയ്‌ക്കൊപ്പം ഇറങ്ങിയ സാനിയ ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്. ഹംഗറിയുടെ ഡാൽമി ഗൾഫിയെയും അമേരിക്കൻ താരം ബെർണാന്ദ്ര പെരയെയും 6-2 7-5 എന്ന സ്കോറിലാണ് മെൽബൺ പാർക്കിൽ ഇന്ത്യൻ താരം അടങ്ങിയ സഖ്യം പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയൻ ഓപ്പൺ 2023 തന്റെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റായിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചുരുന്നു. ആറ് തവണ മേജർ ചാമ്പ്യനായ 36 കാരി സാനിയ മിർസ ഫെബ്രുവരിയിൽ നടക്കുന്ന ദുബായ് ഡബ്ല്യുടിഎ 500 ടൂർണമെന്റോടെ വിരമിക്കും.

ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പോടെ സാനിയ മിർസ വിരമിക്കും

ഇന്ത്യൻ ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 19 മുതൽ 26 വരെ നടക്കാനിരിക്കുന്ന ഡബ്ല്യുടിഎ 1000 ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പോടെ വിരമിക്കും എന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാൾ ഇന്നലെ അറിയയിച്ചത്. 2022 സീസണിന്റെ അവസാനത്തിൽ മിർസ വിരമിക്കുമെന്ന് ആണ് നേരത്തെ കരുതിയിരുന്നെങ്കിലും കൈമുട്ടിന് പരിക്കേറ്റത് കൊണ്ട് ആ തീരുമാനം അന്ന് മാറ്റുകയായിരുന്നു.

കഴിഞ്ഞ ഡബ്ല്യുടിഎ ഫൈനൽസിന് തൊട്ടുപിന്നാലെ ഞാൻകരിയർ നിർത്തിയേനെ. അന്ന് പരിക്ക് പ്രശ്നമായി. പരിക്ക് കാരണം കളി നിർത്താൻ താൻ ആഗ്രഹിച്ചിരുന്നില്ല. കളിച്ചു കൊണ്ട് തന്നെ നിർത്താൻ ആയിരുന്നു ആഗ്രഹം. സാനിയ പറഞ്ഞു.

ഇപ്പോൾ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ദുബായിൽ വെച്ച് വിരമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു

സാനിയ മിർസയും ബൊപണ്ണയും ഓസ്ട്രേലിയൻ ഓപ്പണിൽ ജോഡിയാകും

ഇന്ത്യൻ ഇതിഹാസ ജോഡികളായ രോഹൻ ബൊപ്പണ്ണയും സാനിയ മിർസയും വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്‌സഡ് ഡബിൾസിൽ ജോടിയാകും. 2022 ലെ യുഎസ് ഓപ്പണിൽ ഈ ജോഡി പങ്കാളികളാകേണ്ടതായിരുന്നു, എന്നാൽ അന്ന് സാനിയ മിർസയ്ക്ക് പരിക്കേറ്റത് കൊണ്ട് അന്ന് അത് നടന്നിരുന്നില്ല.

2021 വിംബിൾഡണിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് കളിച്ചത്, അവിടെ മൂന്നാം റൗണ്ടിൽ പരാജയപ്പെട്ടു പുറത്തായിരുന്നു. 2016 റിയോ ഒളിമ്പിക്സിലും ഇരുവരുൻ ഒരുമിച്ച് ഇറങ്ങിയിരുന്നു. അന്ന് അവർക്ക് മെഡലിന് അടുത്ത് എത്തിയിരുന്നു.

ഇത്ര നേരത്തെ വിരമിക്കും എന്ന് പ്രഖ്യാപിച്ചത് തെറ്റായി പോയെന്ന് സാനിയ മിർസ

വിരമിക്കാൻ തീരുമാനിച്ചത് ഇത്ര നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കണ്ടായിരുന്നു എന്ന് ഇന്ത്യൻ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിർസ. താൻ ഇപ്പോൾ വിരമിക്കുന്നതിനെ കുറിച്ച് മാത്രമാണ് ചോദ്യങ്ങൾ കേൾക്കുന്നത്. വിരമിക്കാൻ തീരുമാനിച്ചത് കൊണ്ട് താൻ മത്സരത്തെ ലഘുവായാണ് കാണുന്നത് എന്ന് പലരും അനുമാനിക്കുന്നു എന്നും സാനിയ പറഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായ ശേഷം സംസാരിക്കുക ആയിരുന്നു സാനിയ.

“ഇത്രയും വേഗം വിരമിക്കൽ പ്രഖ്യാപനം നടത്തിയതിൽ ഞാൻ ഖേദിക്കുന്നു, കാരണം എന്നോട് എല്ലാവരും ചോദിക്കുന്നത് ഇതാണ്. എന്ന ഓരോ തവണയും ഞാൻ കളിക്കുമ്പോൾ, ഞാൻ ചിന്തിക്കുന്നത് ഞാൻ നിർത്താൻ പോകുന്നു എന്നത് അല്ല. മറ്റേതൊരു വർഷത്തേയും പോലെ ഈ വർഷവും ഞാൻ കളിക്കുന്നു, ഞാൻ കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കാൻ വേണ്ടിയാണ് ഞാൻ കളിക്കുന്നത്, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കുന്നത്. ഞാൻ ഇപ്പോഴും ഈ ഇവന്റുകളിൽ വിജയിക്കാൻ കഴിവുഅ ഒരു മത്സരാർത്ഥിയാണെന്ന് കരുതുന്നു.” സാനിയ പറഞ്ഞു.

ഇപ്പോൾ അടുത്ത വർഷം വീണ്ടും ഇവിടെ വന്ന് കളിക്കാൻ ഉള്ള തരത്തിലേക്ക് എന്റെ മനസ്സ് മാറ്റാൻ ഞാൻ ആലോചിക്കുന്നു എന്നും സാനിയ പറഞ്ഞു.

Exit mobile version