കോബെ ചലഞ്ചര്‍ ട്രോഫി, കിരീട ജേതാക്കളായി പൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍

കോബെ ചലഞ്ചര്‍ ട്രോപി ഫൈനലില്‍ ജേതാക്കളായി ഇന്ത്യയുടെപൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍ സഖ്യം.നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ഫൈനലില്‍ വിജയം കുറിച്ചത്. സ്വീഡന്റെ ആന്‍ഡ്രേ ഗോരാന്‍സ്സണ്‍, ഇന്തോനേഷ്യയുടെ ക്രിസ്റ്റഫര്‍ രുംഗകട് സഖ്യത്തെയാണ് ഒരു മണിക്കൂര്‍ 28 മിനുട്ട് നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കി കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ വിജയിച്ച ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സെറ്റില്‍ വ്യക്തമായ മേധാവിത്വത്തോടെ വിജയം കുറിച്ചു.

സ്കോര്‍: 7-6, 6-3

റാങ്കിംഗില്‍ കുതിച്ച് കയറ്റവുമായി പൂരവ് രാജ-ജീവന്‍ നെടുന്‍ചെഴിയന്‍ കൂട്ടുകെട്ട്

ഏറ്റവും പുതിയ എടിപി ഡബിള്‍സ് റാങ്കിംഗില്‍ 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പൂരവ് രാജ-ജീവന്‍ നെടുന്‍ചെഴിയന്‍ കൂട്ടുകെട്ട്. നിലവില്‍ 25ാം സ്ഥാനത്തുള്ള കൂട്ടുകെട്ടാണ് ഇന്ത്യയുടെ ഇപ്പോളത്തെ ഒന്നാം നമ്പര്‍ കൂട്ടുകെട്ട്. നേരത്തെ ഇന്ത്യന്‍ കൂട്ടുകെട്ടിലെ ഒന്നാം സ്ഥാനക്കാരായ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ട് തങ്ങളുടെ പഴേ റാങ്കായ 19ല്‍ നിന്ന് 8 സ്ഥാനങ്ങള്‍ താഴേക്ക് പോയി റാങ്കിംഗില്‍ 27ാം സ്ഥാനത്തേക്ക് വീണതോടെയാണ് പൂരവ്-ജീവന്‍ കൂട്ടുകെട്ട് ഇന്ത്യന്‍ താരങ്ങളിലെ ഒന്നാം റാങ്കിലേക്ക് നീങ്ങിയത്.

പ്രീക്വാര്‍ട്ടറില്‍ പുറത്തായി ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യം

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യത്തിനു പ്രീക്വാര്‍ട്ടറില്‍ തോല്‍വി. കഴിഞ്ഞ ദിവസം കൊളംബിയയുടെ ജുവാന്‍ സെബാസ്റ്റ്യന്‍ കാബല്‍-റോബര്‍ട്ട് ഫറ സഖ്യത്തോടാണ് 1-6, 2-6 എന്ന സ്കോറിനു പേസും സഖ്യവും പരാജയം ഏറ്റുവാങ്ങിയത്. കൊളംബിയന്‍ കൂട്ടുകെട്ട് ടൂര്‍ണ്ണമെന്റിലെ 11ാം സീഡുകളാണ്. പേസിനും പങ്കാളിക്കും സീഡിംഗ് ഇല്ലായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണില്‍.

രണ്ടാം റൗണ്ടില്‍ അഞ്ചാം സീഡുകളെ തോല്പിച്ചെത്തിയ പേസ് സഖ്യത്തിനു പ്രീക്വാര്‍ട്ടറില്‍ കേളി മികവ് പുറത്തെടുക്കാനായില്ല. 2017ല്‍ രണ്ട് ചലഞ്ചര്‍ ട്രോഫി ടൈറ്റിലുകള്‍ സ്വന്തമാക്കിയ സഖ്യം ഇത് തങ്ങളുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാമിലാണ് ഒപ്പം ചേരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version