റോളണ്ട് ഗാരോസിൽ നടന്ന ആവേശകരമായ മൂന്ന് സെറ്റ് പോരാട്ടത്തിൽ 13-ാം സീഡഡ് ഫ്രഞ്ച് സഖ്യമായ സാദിയോ ഡൗംബിയയെയും ഫാബിയൻ റെബൗളിനെയും 6²-7⁷, 7⁷-6⁵, 6-2 എന്ന സ്കോറിന് തോൽപ്പിച്ച് രോഹൻ ബൊപ്പണ്ണയും ആദം പാവ്‌ലാസെക്കും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. അവർ അടുത്തതായി രണ്ടാം സീഡഡ് സഖ്യമായ പാറ്റനെയും ഹെലിയോവാറയെയും നേരിടും.
അതേസമയം, മറ്റൊരു മത്സരത്തിൽ ഏഴാം സീഡുകളായ മൈക്കിൾ വീനസിനെയും നിക്കോള മെക്റ്റിക്കിനെയും 6⁴-7⁷, 7⁷-6⁴, 6-3 എന്ന സ്കോറിന് തോൽപ്പിച്ച് യൂകി ഭാംബ്രിയും റോബർട്ട് ഗാലോവേയും മൂന്നാം റൗണ്ടിൽ ഇടം നേടി.
ഫ്രഞ്ച് ഓപ്പൺ 2025 ലെ നാലാം ദിനം ഇന്ത്യൻ ടെന്നീസ് താരങ്ങൾക്ക് സമ്മിശ്ര ഫലങ്ങളായിരുന്നു. രോഹൻ ബൊപ്പണ്ണയും യൂകി ഭാംബ്രിയും പുരുഷ ഡബിൾസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ ഋത്വിക് ബൊല്ലിപ്പള്ളി ആദ്യ റൗണ്ടിൽ തോറ്റു.
ബോപ്പണ്ണ, ചെക്ക് പങ്കാളിയായ ആദം പാവ്‌ലാസെക്കുമായി ചേർന്ന് റോബർട്ട് കാഷും ജെജെ ട്രേസിയും അടങ്ങുന്ന അമേരിക്കൻ സഖ്യത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 7-6(8), 5-7, 6-1 എന്ന സ്കോറിന് തോൽപ്പിച്ചു. ഡബിൾസിൽ ലോക റാങ്കിംഗിൽ 33-ാം സ്ഥാനത്തുള്ള പരിചയസമ്പന്നനായ ഇന്ത്യൻ താരം മൂന്നാം സെറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
മറ്റൊരു മത്സരത്തിൽ യൂകി ഭാംബ്രിയും അമേരിക്കൻ പങ്കാളിയായ റോബർട്ട് ഗാലോവേയും ചേർന്ന് റോബിൻ ഹാസെയെയും ഹെൻഡ്രിക് ജെബൻസിനെയും 6-3, 6-7(8), 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഭാംബ്രി നെറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സെറ്റ് ടൈബ്രേക്കിൽ സെറ്റ് പോയിന്റുകൾ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
എന്നാൽ ഋത്വിക് ബൊല്ലിപ്പള്ളിയും കൊളംബിയൻ പങ്കാളിയായ നിക്കോളാസ് ബാരിയന്റോസും കാനഡയുടെ ഗബ്രിയേൽ ഡയല്ലോയോടും ഗ്രേറ്റ് ബ്രിട്ടന്റെ ജേക്കബ് ഫിയർൻലിയോടും 6-0, 6-2 എന്ന സ്കോറിന് ദയനീയമായി തോറ്റു.
എടിപി മാസ്റ്റേഴ്‌സ് 1000 ലെവലിൽ സിംഗിൾസ് അല്ലെങ്കിൽ ഡബിൾസ് എന്നിവയിൽ വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതി ചേർത്തു. 45 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോൾ, റോളക്സ് മോണ്ടെ-കാർലോ മാസ്റ്റേഴ്‌സിൽ ബെൻ ഷെൽട്ടണുമായി ചേർന്ന് സെറുണ്ടോലോ-ടാബിലോ ജോഡിയെ ആദ്യ റൗണ്ടിൽ 6-3, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
2017 ലെ മാഡ്രിഡ് മാസ്റ്റേഴ്‌സിൽ 44 വയസ്സും 8 മാസവും പ്രായമുള്ളപ്പോൾ ഡാനിയൽ നെസ്റ്ററിന്റെ പേരിലുണ്ടായിരുന്ന മുൻ റെക്കോർഡിനെയാണ് ഈ ചരിത്ര വിജയം മറികടക്കുന്നത്. അന്ന് ബൊപ്പണ്ണയ്‌ക്കെതിരെ തന്നെയായിരുന്നു ഈ വിജയം.
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇന്ന് രോഹൻ ബൊപ്പണ്ണയും പങ്കാളി ഷുവായ് ഷാങ്ങും മിക്സഡ് ഡബിൾസിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ ഓപ്പൺ ക്യാമ്പയിൻ അവസാനിച്ചത്. മെൽബൺ പാർക്കിലെ കിയ അരീനയിൽ ഒരു മണിക്കൂറും എട്ട് മിനിറ്റും നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ജോൺ പിയേഴ്‌സും ഒലിവിയ ഗാഡെക്കിയും ആണ് രോഹൻ ബൊപ്പണയെ പരാജയപ്പെടുത്തിയത്.
ശക്തമായ സെർവുകളും കൃത്യമായ ബാക്ക്‌ഹാൻഡ് വിജയികളുമായി ബൊപ്പണ്ണയും ഷാങ്ങും ആദ്യ സെറ്റ് 6-2 ന് സ്വന്തമാക്കി. എന്നിരുന്നാലും, രണ്ടാം സെറ്റിൽ ഷാങ്ങിന്റെ ആദ്യ സർവീസ് ബ്രേക്ക് ചെയ്ത് ഓസ്‌ട്രേലിയൻ ജോഡിക്ക് തിരിച്ചുവരവ് നടത്താൻ അനുവദിച്ചു, ഒടുവിൽ 2-6, 6-4, 11-9 എന്ന സ്കോറിൽ അവർ വിജയിച്ചു.
ടൂർണമെന്റിന്റെ തുടക്കത്തിൽ, കഴിഞ്ഞ വർഷത്തെ പുരുഷ ഡബിൾസ് ചാമ്പ്യനായ ബൊപ്പണ്ണ, പുതിയ പങ്കാളി നിക്കോളാസ് ബാരിയന്റോസിനൊപ്പം പുരുഷ ഡബിൾസിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ചൈനീസ് പങ്കാളി ഷുവായ് ഷാങ്ങും മികച്ച പ്രകടനം കാഴ്ചവെച്ച് ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ക്രിസ്റ്റീന മ്ലാഡെനോവിച്ചും ഇവാൻ ഡോഡിഗും അടങ്ങുന്ന സഖ്യത്തെ 6-4, 6-4 എന്ന സ്കോറിന് ആണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്.
പുരുഷ ഡബിൾസിൽ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും, ബൊപ്പണ്ണ മിക്സ്ഡ് ഡബിൾസിൽ ശക്തമായി തിരിച്ചുവന്നു. ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കാൻ അവർക്ക് ആയി.
മെൽബണിൽ കന്നി മിക്സഡ് ഡബിൾസ് കിരീടം നേടാനാകും ബൊപ്പണ്ണയുടെ ശ്രമം. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ കിരീടം നേടിയിരുന്നു.
നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് ചാമ്പ്യൻ രോഹൻ ബൊപ്പണ്ണയും അദ്ദേഹത്തിൻ്റെ പുതിയ പങ്കാളിയായ നിക്കോളാസ് ബാരിയൻ്റോസും ആദ്യ റൗണ്ടിൽ പുറത്തായി. 14-ാം സീഡായ ഇന്തോ-കൊളംബിയൻ സഖ്യം സ്‌പെയിനിൻ്റെ പെഡ്രോ മാർട്ടിനെസ്-ജൗം മുനാർ ജോഡിയോട് 7-5, 7-6 (6) എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.
രണ്ടാം സെറ്റിൽ പ്രതിരോധം പുറത്തെടുത്തെങ്കിലും ടൈ ബ്രേക്ക് ലീഡ് മുതലാക്കാനാവാതെ നിർണായക നിമിഷങ്ങളിൽ ബൊപ്പണ്ണയും ബാരിയൻ്റോസും പതറി. തൻ്റെ മുൻ പങ്കാളിയായ മാത്യു എബ്ഡനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ നേടാനും ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലെത്താനും കഴിഞ്ഞ സീസണിൽ ബൊപ്പണ്ണയ്ക്ക് ആയിരുന്നു.
സിംഗിൾസ് വിഭാഗത്തിൽ സുമിത് നാഗലും നേരത്തെ പുറത്തായതോടെ മെൽബണിൽ ഇന്ത്യയുടെ പ്രചാരണത്തിന് വലിയ തിരിച്ചടിയാണിത്. ഇനി എൻ ശ്രീറാം ബാലാജിയും യുകി ഭാംബ്രിയും അടങ്ങുന്ന ഡബിൾസ് ജോഡികൾ ആണ് ടൂർണമെൻ്റിൽ രാജ്യത്തിൻ്റെ ശേഷിക്കുന്ന പ്രതീക്ഷ.
രോഹൻ ബൊപ്പണ്ണയും അൽദില സുത്ജിയാദിയും മിക്സ്ഡ് ഡബിൾസിൽ യുഎസ് ഓപ്പൺ 2024-ൻ്റെ സെമിഫൈനലിലെത്തി. ഒമ്പത് വർഷത്തിന് ശേഷം ഈ ടൂർണമെൻ്റിൽ ബൊപ്പണ്ണയുടെ ആദ്യ സെമിഫൈനൽ പ്രവേശനമാണ് ഇത്. ബൊപ്പണ്ണയുടെ പുരുഷ ഡബിൾസ് പങ്കാളികളായ മാത്യു എബ്ഡൻ-ബാർബോറ ക്രെജ്‌സിക്കോവ എന്നിവർക്കെതിരെ 7-6, 2-6, 10-7 എന്ന സ്‌കോറിനാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയിച്ചത്.
നേരത്തെ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-എബ്ഡൻ സഖ്യം പുറത്തായെങ്കിലും മിക്‌സഡ് ഡബിൾസിൽ മികച്ച പ്രകടനത്തോടെ ബൊപ്പണ്ണ തിരിച്ചുവരവ് നടത്തി. കോർട്ടിലെ തൻ്റെ പ്രതിരോധശേഷിയും വൈദഗ്ധ്യവും കൊണ്ട് വെറ്ററൻ ആശ്ചര്യപ്പെടുത്തുന്നത് തുടരുകയാണ്.
സെപ്തംബർ 2 തിങ്കളാഴ്ച നടന്ന യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും പങ്കാളി മാത്യു എബ്ഡനും പുറത്തായി. അർജൻ്റീനിയൻ ജോഡിയായ മാക്സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തോട് 1-6, 5-7 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും പ്രീക്വാർട്ടറിൽ പരാജയപ്പെട്ടത്.
ആദ്യ സെറ്റിൽ ഗോൺസാലസും മൊൾട്ടേനിയും 6-1ന് ആധിപത്യം സ്ഥാപിച്ചു. രണ്ടാം സെറ്റിൽ ബൊപ്പണ്ണയും എബ്ഡനും പ്രതിരോധം കാട്ടിയെങ്കിലും 5-5ന് നിൽക്കെ നിർണായക ബ്രേക്ക് തടയാനായില്ല, ഇത് 5-7ന്റെ തോൽവിയിലേക്ക് നയിച്ചു. ഈ തോൽവിയോടെ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-എബ്ഡൻ സഖ്യം പുറത്തായെങ്കിലും മിക്‌സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ അവർ പരസ്പരം മത്സരിക്കും. ആൽഡില സുത്ജിയാദിക്കൊപ്പം ബൊപ്പണ്ണ എബ്ഡനെയും ബാർബോറ ക്രെജിക്കോവയെയും നേരിടും.
സെപ്തംബർ 1 ഞായറാഴ്ച നടന്ന യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും കൂട്ടാളി അൽദില സുത്ജിയാദിയും ക്വാർട്ടർ ഫൈനലിൽ കടന്നു. 0-6, 7-6(5), 10- എന്ന സ്‌കോറിന് ജോൺ പീേഴ്‌സ്-കാറ്റെറിന സിനിയാക്കോവ സഖ്യത്തെ ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തി. ഇരുവരും ശ്രദ്ധേയമായ തിരിച്ചുവരവ് ആണ് നടത്തിയത്.
രോഹൻ ബൊപ്പണ്ണ
ആദ്യ സെറ്റ് 0-6ന് നഷ്‌ടപ്പെട്ട ബൊപ്പണ്ണ-സുത്ജിയാദി സഖ്യം രണ്ടാം സെറ്റിൽ ശക്തമായ പോരാട്ടം നടത്തി. ടൈബ്രേക്കിൽ 7-5ന് ജയിച്ചു. മത്സരം അവസാനം ടൈബ്രേക്കിലേക്ക് നീങ്ങി, അവിടെ ഇന്ത്യ-ഇന്തോനേഷ്യൻ ജോഡി 10-7 ന് വിജയം സ്വന്തമാക്കി.
സെപ്തംബർ മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബാർബോറ ക്രെജിക്കോവയ്‌ക്കൊപ്പം കളിക്കുന്ന തൻ്റെ പുരുഷ ഡബിൾസ് പങ്കാളി മാത്യു എബ്ഡനെയാണ് ബൊപ്പണ്ണ അടുത്തതായി നേരിടുക.
യുഎസ് ഓപ്പണിൽ ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ പുരുഷ, മിക്‌സഡ് ഡബിൾസ് ഇനങ്ങളിൽ മുന്നേറ്റം നടത്തി. ഇന്തോനേഷ്യയുടെ അൽദില സുത്ജിയാദിയുമായി കളിച്ച്, 44-കാരൻ ഡെമി ഷുർസ് – ടിം പറ്റ്സ് എന്നിവർക്ക് എതിരായ ആദ്യ റൗണ്ട് മിക്‌സഡ് ഡബിൾസ് മത്സരത്തിൽ വിജയിച്ചു. 7-6 (7), 7-6 (5) എന്നാായിരുന്നു സ്കോർ. ബൊപ്പണ്ണയും സുത്ജിയാദിയും പ്രീ ക്വാർട്ടറിലേക്ക് മുന്നേറി, അവിടെ അവർ ജോൺ പീർസിനെയും കാറ്ററീന സിനിയാക്കോവയെയും നേരിടും.
എബ്ഡനും രോഹൻ ബൊപ്പണ്ണയും. (ഫയൽ ചിത്രം)
പുരുഷ ഡബിൾസിൽ ബൊപ്പണ്ണയും മാത്യു എബ്ഡനും ചേർന്ന് റോബർട്ടോ കാർബല്ലെസ് ബെയ്‌ന-ഫെഡറിക്കോ കോറിയ സഖ്യത്തെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി, 6-2, 6-4 എന്നായിരുന്നു സ്കോർ. രണ്ടാം സീഡായ ജോഡി അടുത്തതായി അർജൻ്റീനിയൻ ജോഡികളായ മാക്‌സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തെ നേരിടും.
മറ്റൊരു ഇന്ത്യൻ താരമായ യുകി ഭാംബ്രിയും തൻ്റെ പങ്കാളി അൽബാനോ ഒലിവെറ്റിക്കൊപ്പം ടൂർണമെൻ്റിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറി, ഓസ്റ്റിൻ ക്രാജിസെക്കിനെയും ജീൻ ജൂലിയൻ റോജറെയും 4-6, 6-3, 7-5 എന്ന സ്കോറിന് ആണ് പരാജയപ്പെടുത്തിയത്.
മൈക്കൽ വീനസ്-നീൽ സ്‌കുപ്‌സ്‌കി എന്നിവരോട് 6(4)-7, 4-6 എന്ന സ്‌കോറിന് പരാജയപ്പെട്ട് എൻ. ശ്രീറാം ബാലാജിയും കൂട്ടാളി ഗൈഡോ ആൻഡ്രിയോസിയും രണ്ടാം റൗണ്ടിൽ പുറത്തായി.
രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും തങ്ങളുടെ യുഎസ് ഓപ്പൺ കാമ്പെയ്‌ൻ വിജയത്തോടെ തുടങ്ങി. റോബി ഹാസെ, സാൻഡർ അരെൻഡ്‌സ് എന്നിവരുടെ ഡച്ച് ടീമിനെതിരെ 6-3, 7-5 സ്കോറിനായിരുന്നു വിജയം.
അണ്ടർഡോഗ് ആയിരുന്നിട്ടും, ഹാസെയും ആരെൻഡും രണ്ട് സെറ്റുകളിലും ശക്തമായി പൊരുതിയെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. ബൊപ്പണ്ണയുടെയും എബ്ഡൻ്റെയും മികച്ച ടീം വർക്കും അനുഭവസമ്പത്തും എതിരാളികൾക്ക് കടമ്പയായി നിന്നു.
ഈ വിജയത്തോടെ ബൊപ്പണ്ണയും എബ്ഡനും കഴിഞ്ഞ വർഷം യു എസ് ഓപ്പ്ക്ക്ണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌തിരുന്നു. ഇത്തവണ അവർ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ നിന്ന് പുറത്തായ രോഹൻ ബൊപ്പണ്ണ ടെന്നീസിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇനി ഇന്ത്യക്ക് ആയി താൻ കളത്തിൽ ഇറങ്ങില്ല എന്നും പ്രായം നോക്കിയാൽ താൻ ഈ ഒളിമ്പിക്സ് ബോണസ് ആണെന്നും ബൊപ്പണ്ണ പറഞ്ഞു.
ഞായറാഴ്ച നടന്ന ഒളിമ്പിക്സിലെ ഓപ്പണിംഗ് റൗണ്ടിൽ ഫ്രഞ്ച് ജോഡികളായ ഗെയ്ൽ മോൺഫിൽസ്-എഡ്വാർഡ് റോജർ-വാസ്സെലിൻ ജോഡിയോട് തോറ്റാണ് 44-കാരൻ ഡബിൾസിൽ നിന്ന് പുറത്തായത്. ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം 5-7, 2-6 എന്ന സ്കോറിന് തോറ്റിരുന്നു.
വിരമിക്കുന്നതിലൂടെ, ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ബൊപ്പണ്ണ ഉണ്ടാകില്ല എന്ന് ഉറപ്പായി.
“ഇത് തീർച്ചയായും രാജ്യത്തിന് വേണ്ടിയുള്ള എൻ്റെ അവസാന ഇവന്റ് ആകും. ഞാൻ എവിടെയാണെന്ന് എനിക്ക് പൂർണ്ണമായും അറിയാം. ഇനി നടക്കുന്നിടത്തോളം കാലം ഞാൻ ടെന്നീസ് സർക്യൂട്ട് ആസ്വദിക്കാൻ പോകുകയാണ്,” ബൊപ്പണ്ണ പറഞ്ഞു.