യോഗ്യത റൗണ്ടിൽ പുറത്തായി പ്രജ്നേഷ് ഗുണ്ണേശ്വരന്‍

ഓസ്ട്രേലിയന്‍ ഓപ്പൺ യോഗ്യത റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. ഇന്ന് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലോക റാങ്കിംഗിൽ 228ാം റാങ്കുകാരനായ മാക്സിമിലിയന്‍ മാര്‍ടെററോടാണ് പ്രജ്നേഷ് നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെട്ടത്.

2-6, 6-7 എന്ന സ്കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണിലെ യോഗ്യത റൗണ്ടിൽ യൂക്കി ബാംബ്രി മാത്രമാണ് ഇന്ത്യയ്ക്കാരനായി ബാക്കിയുള്ളത്.

ആദ്യ കടമ്പ കടന്ന് പ്രജ്നേഷ്, ഇനി രണ്ട് റൗണ്ട് കൂടി

യുഎസ് ഓപ്പണ്‍ പ്രധാന ഡ്രോയിലേക്ക് എത്തുവാനുള്ള സാധ്യതയോട് ഒരു ചുവട് അടുത്ത് ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. നേരിട്ടുള്ള ഗെയിമുകളിൽ ലോക റാങ്കിംഗിൽ 233ാം സ്ഥാനത്തുള്ള ബ്രൈഡന്‍ ഷ്നുറിനെതിരെയുള്ള വിജയത്തോടെയാണ് പ്രജ്നേഷ് ആദ്യ റൗണ്ട് കടമ്പ കടന്നത്.

സ്കോര്‍: 6-4, 7-6. നേരത്തെ പുരുഷ സിംഗിള്‍സിൽ സുമിത് നഗാൽ, രാംകുമാര്‍ രാമനാഥന്‍ എന്നിവരും വനിത സിംഗിള്‍സിൽ അങ്കിത റെയ്‍നയും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

അവസാന കടമ്പയില്‍ വീണ് അങ്കിത റെയ്ന, ഗുണ്ണേശ്വരനും യോഗ്യത റൗണ്ടില്‍ നിന്ന് പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മെയിന്‍ ഡ്രോയിലേക്കുള്ള യോഗ്യത നേടാനാകാതെ അങ്കിത റെയ്‍ന. യോഗ്യത റൗണ്ടിലെ ഫൈനല്‍ മത്സരത്തില്‍ അങ്കിത 183ാം റാങ്കുള്ള ഒല്‍ഗ ഡാനിലോവിച്ചിനോട് 2-6, 6-3, 1-6 എന്ന സ്കോറിന് കീഴടങ്ങുകയായിരുന്നു. ഇതോടെ ക്വാളിഫയിംഗ് റൗണ്ടില്‍ കളിച്ച എല്ലാ താരങ്ങളും പുറത്തായി.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് യോഗ്യത റൗണ്ടില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. യോഗ്യത റൗണ്ടില തന്റെ രണ്ടാം മത്സരത്തില്‍ തന്നെക്കാളും റാങ്കിംഗില്‍ വളരെ പിന്നിലായ കോണ്‍സ്റ്റന്റ് ലെസ്റ്റിയനോട് നേരിട്ടുള്ള സെറ്റിലാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. സ്കോര്‍: 2-6, 3-6.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതയ്ക്ക് ഒരു ജയം അകലെ അങ്കിത റെയ്‍ന

ഓസ്ട്രേലിയന്‍ ഓപ്പണിന്റെ യോഗ്യത റൗണ്ടിന്റെ ഫൈനലില്‍ എത്തി ഇന്ത്യയുടെ അങ്കിത റെയ്‍ന. ഇനി ഒരു ജയം കൂടി നേടാനായാല്‍ ഇന്ത്യന്‍ താരത്തിന്റ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മെയിന്‍ ഡ്രോയില്‍ യോഗ്യത ലഭിയ്ക്കും. 2 മണിക്കൂര്‍ 21 മിനുട്ട് നീണ്ട് നില്‍ക്കുന്ന മാരത്തണ്‍ മത്സരത്തില്‍ ഒമ്പതാം സീഡ് കറ്ററീന സവാറ്റ്സ്കയെ 6-2, 2-6, 6-3 എന്ന സ്കോറിനാണ് അങ്കിതയുടെ വിജയം.

അതെ സയമം തന്നെക്കാളും റാങ്ക് കുറഞ്ഞ് ടംഗ് -ലിന്‍ വുവിനോട് നേരിട്ടുള്ള സെറ്റില്‍ 3-6, 2-6 എന്ന സ്കോറിന് രാംകുമാര്‍ രാമനാഥന്‍ പരാജയമേറ്റപ്പോള്‍ താരം യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. ഇന്നലെ മൂന്ന് സെറ്റ് ഗെയിമില്‍ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ തന്റെ ആദ്യ റൗണ്ട് മത്സരം വിജയിച്ചിരുന്നു.

മുന്‍ ലോക എട്ടാം നമ്പര്‍ താരം ജാക്ക് സോക്കിനെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍

യുഎസിലെ കാരി ചലഞ്ചറിന്റെ രണ്ടാം റൗണ്ടില്‍ അട്ടിമറി ജയവുമായി ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. മുന്‍ ലോക എട്ടാം നമ്പര്‍ താരം ജാക്ക് സോക്കിനെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ മറികടന്നാണ് പ്രജ്നേഷ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്.

ആദ്യ സെറ്റ് 6-7ന് പ്രജ്നേഷ് കൈവിട്ടുവെങ്കിലും രണ്ടാം സെറ്റില്‍ 6-2ന്റെ വിജയം നേടി ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ താരം നടത്തിയത്. മൂന്നാം സെറ്റിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ 7-6ന് സെറ്റും മത്സരവും സ്വന്തമാക്കി.

യുഎസ് ഓപ്പണ്‍ – സുമിത് നഗാല്‍ മെയിന്‍ ഡ്രോയിലേക്ക്

ഇന്ത്യന്‍ താരം സുമിത് നഗാലിന് യുഎസ് ഓപ്പണ്‍ മെയിന്‍ ഡ്രോയില്‍ ഇടം. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മെയിന്‍ ഡ്രോയിലേക്ക് ആണ് താരത്തിന് ഇടം ലഭിച്ചത്. ലോക റാങ്കിംഗില്‍ 127ാം റാങ്കിലുള്ള താരമാണ് നേരിട്ടുള്ള എന്‍ട്രി ലഭിച്ച അവസാന താരം. മെയിന്‍ ഡ്രോയില്‍ 128 താരങ്ങള്‍ക്കാണ് ഇടം ലഭിയ്ക്കുക.

ഇന്ത്യയുടെ തന്നെ മറ്റൊരു താരം പ്രജ്നേഷ് ഗുണ്ണേശ്വരനും ഓള്‍ടര്‍നേറ്റ്സ് ലിസ്റ്റില്‍ 5ാം സ്ഥാനത്തുണ്ട്. മെയിന്‍ ഡ്രോയിലേക്ക് പ്രവേശനം ലഭിയ്ക്കുവാന്‍ താരത്തിനും നേരിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യ റൗണ്ടില്‍ പ്രജ്നേഷിന് എതിരാളി 2016 വിംബിള്‍ഡണ്‍ റണ്ണര്‍പ്പ്

വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന് ലോക റാങ്കിംഗില്‍ 17ാം റാങ്കുകാരനും 2016ല്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലെത്തിയ മിലോസ് റാവോനിക് എതിരാളി. ഫൈനലില്‍ അന്ന് ബ്രിട്ടണ്‍ താരം ആന്‍ഡി മറേയോട് നേരിട്ടുള്ള സെറ്റുകളില്‍ കാനഡ താരം മിലോസ് പുറത്തായിരുന്നു. ആദ്യ റൗണ്ട് തന്നെ കടുത്ത കടമ്പയാണ് പ്രജ്നേഷിനെ കാത്തിരിക്കുന്നത്.

റാങ്കിംഗില്‍ നേട്ടവുമായി പ്രജ്നേഷ് ഗുണ്ണേശ്വരനും അങ്കിത റെയ്‍നയും

ഏറ്റവും പുതിയ എടിപി റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ 80ാം സ്ഥാനത്തേക്കുയര്‍ന്നു. അതേ സമയം അങ്കിത റെയ്‍ന 23 സ്ഥാനങ്ങളാണ് വനിത സിംഗിള്‍സില്‍ ഉയര്‍ന്നത്. നിലവില്‍ 180ാം റാങ്കിലെത്തി നില്‍ക്കുകയാണ് അങ്കിത.

84ാം റാങ്കിലേക്ക് ഉയര്‍ന്ന് പ്രജ്നേഷ് ഗുണ്ണേശ്വരന്‍

ഒരിന്ത്യക്കാരന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സിംഗിള്‍സ് റാങ്കിനു തൊട്ടടുത്തെത്തി ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. ഏറ്റവും പുതിയ എടിപി റാങ്കിംഗില്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നേരത്തെ 97ാം റാങ്കിലുണ്ടായിരുന്ന ഗുണ്ണേശ്വരന്‍ 84ാം റാങ്കിലേക്ക് ഉയര്‍ന്നത്. യൂക്കി ബാംബ്രി നേടിയ 83ാം റാങ്കാണ് ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സിംഗിള്‍സ് റാങ്കിംഗ്.

ഏപ്രില്‍ 2018ലായിരുന്നു യൂക്കി ബാംബ്രിയുടെ ഈ നേട്ടം. ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ ഏറ്റവും സാധ്യതയുള്ള താരമാണ് പ്രജ്നേഷ്.

പ്രജ്നേഷ് ഗുണ്ണേശ്വരനു വെങ്കലം, ടെന്നീസ് മെഡലുകള്‍ക്ക് അവസാനം

ഏഷ്യന്‍ ഗെയിംസ് 2018ലെ ഇന്ത്യയുടെ ടെന്നീസില്‍ നിന്നുള്ള മെഡലുകള്‍ക്ക് അവസാനം. ഇന്ന് അവസാന പ്രതിനിധിയായ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ സെമിഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് ടെന്നീസിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചത്. പരാജയപ്പെട്ടുവെങ്കിലും സെമിയില്‍ കടന്നതിനു ഇന്ത്യന്‍ താരത്തിനു വെങ്കല മെഡല്‍ ലഭിയ്ക്കും. ലോക റാങ്കിംഗില്‍ 75ാം നമ്പര്‍ താരം ഡെനിസ് ഇസ്റ്റോമിനോട് 2-6, 2-6 എന്ന സ്കോറിനു നേരിട്ടുള്ള സെറ്റുകളിലായിരുന്നു പ്രജ്നേഷിന്റെ തോല്‍വി.

ടെന്നീസില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവുമുള്‍പ്പെടെ 3 മെഡലുകളാണ് നേടിയത്. പ്രജ്നേഷും അങ്കിത റെയ്‍നയും വെങ്കലം നേടിയപ്പോള്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ട് സ്വര്‍ണ്ണം നേടി.

Exit mobile version