രച്ചിനും കോട്സിയുമാകും അടുത്ത ഐ പി എൽ ലേലത്തിലെ താരങ്ങൾ എന്ന് അശ്വിൻ

വരാനിരിക്കുന്ന ഐപിഎൽ 2024 ലേലത്തിൽ ഏറ്റവും വലിയ ലേല തുക ലഭിക്കാൻ പോകുന്ന താരങ്ങൾ ന്യൂസിലൻഡിന്റെ രച്ചിൻ രവീന്ദ്രയും ദക്ഷിണാഫ്രിക്കയുടെ ജെറാൾഡ് കൊറ്റ്‌സിയുമായിരിക്കും എന്ന് ആർ അശ്വിൻ.

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇരുവരും ഗംഭീര പ്രകടനം നടത്തിയിരുന്നു. 23 കാരനായ രചിൻ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 578 റൺസ് ലോകകപ്പിൽ നേടി, കൂടാതെ ടൂർണമെന്റിൽ 5 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

കോറ്റ്‌സി ആകട്ടെ ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഈ ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളും വീഴ്ത്തി.

“578 റൺസ് ശരാശരി, ബൗൾ ചെയ്യുന്നു. ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ കഴിയും. രചിൻ ധാരാളം ടി20 ക്രിക്കറ്റും കളിച്ചിട്ടുണ്ട്, മികച്ച ഭാവി ഉള്ള താരമാണ്, ഒരുപാട് പേർ അദ്ദേഹത്തിനായി രംഗത്ത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം,” അശ്വിൻ രചിനെ കുറിച്ച് പറഞ്ഞു.

“ഇന്നത്തെ പ്ലെയർ വാച്ചിലെ എന്റെ രണ്ടാമത്തെ കളിക്കാരൻ ജെറാൾഡ് കോറ്റ്‌സിയാണ്. അവൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു ഫാസ്റ്റ് ബൗളറാണ്. ഈ ലേലത്തിൽ നല്ല തുകയ്ക്ക് കോറ്റ്സി പോയേക്കാമെന്നും ഞാൻ കരുതുന്നു. ജെറാൾഡ് കോട്‌സിയും രച്ചിൻ രവീന്ദ്രയുമാണ് എന്റെ രണ്ട് മുൻനിര കളിക്കാർ, ഞാൻ ഒരു ഐപിഎൽ സ്കൗട്ടാണെങ്കിൽ ഞാൻ ഇവരെ ശ്രദ്ധിക്കും,” അശ്വിൻ പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ സാന്റനറും രച്ചിന്‍ രവീന്ദ്രയും ടീമിൽ

ഈ മാസം അവസാനം നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാണ്ട് ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ സാന്റനര്‍, രച്ചിന്‍ രവീന്ദ്ര എന്നിവര്‍ ടീമിന്റെ സ്പിന്‍ കരുത്തിന് നൽകുന്നു. സാന്റനര്‍ 2021ൽ ആണ് അവസാനമായി ന്യൂസിലാണ്ടിനായി ടെസ്റ്റ് കളിച്ചത്. 2022ൽ ബംഗ്ലാദേശിനെതിരെ ആണ് രച്ചിന്‍ രവീന്ദ്രയും ടെസ്റ്റ് കുപ്പായം അണിഞ്ഞത്.

അജാസ് പട്ടേൽ, ഇഷ് സോധി, മിച്ചൽ സാന്റനര്‍, ഗ്ലെന്‍ ഫിലിപ്പ്സ്, രച്ചിന്‍ രവീന്ദ്ര എന്നിവര്‍ ടീമിന്റെ സ്പിന്‍ ബൗളിംഗ് കരുത്ത് കൂട്ടുന്നു എന്നാണ് സെലക്ടര്‍ സാം വെൽസ് വ്യക്തമാക്കിയത്.

ഫെബ്രുവരിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം കൈൽ ജാമിസണും ടീമിലേക്ക് എത്തുന്നു. മുഖ്യ കോച്ച് ഗാരി സ്റ്റെഡിന്റെ അഭാവത്തിൽ ലൂക്ക് റോങ്കിയാവും കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുക. അദ്ദേഹത്തിനൊപ്പം ജേക്കബ് ഓറം പേസ് ബൗളിംഗ് കോച്ചായും സഖ്ലൈന്‍ മുഷ്താഖ് സ്പിന്‍ ബൗളിംഗ് കോച്ചായും ഡാനിയേൽ ഫ്ലിന്‍ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിക്കും.

ന്യൂസിലാണ്ട് സ്ക്വാഡ്: Tim Southee (c), Kane Williamson, Tom Blundell (wk), Devon Conway, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Ajaz Patel, Glenn Phillips, Rachin Ravindra, Mitchell Santner, Ish Sodhi, Will Young

രവീന്ദ്രയ്ക്ക് ശതകം, വില്യംണിന് നഷ്ടം, പാക്കിസ്ഥാനെതിരെ റൺ മല തീര്‍ത്ത് ന്യൂസിലാണ്ട്

ലോകകപ്പിൽ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ സജീവമായി നിര്‍ത്തുവാന്‍  402 റൺസെന്ന വിജയ ലക്ഷ്യം ടീം ഇന്ന് നേടണം. ന്യൂസിലാണ്ട് ആദ്യം ബാറ്റ് ചെയ്ത് 401/6 എന്ന കൂറ്റന്‍ സ്കോറാണ് ഏഷ്യന്‍ ടീമിന് മുന്നിൽ വെച്ചിരിക്കുന്നത്. രച്ചിന്‍ രവീന്ദ്രയും കെയിന്‍ വില്യംസണും മികവുറ്റ ബാറ്റിംഗ് പ്രകടനം നടത്തിയാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

കോൺവേയും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 68 റൺസ് നേടിയ ശേഷം 35 റൺസ് നേടിയ കോൺവേയെ ആണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടമായത്. 94 പന്തിൽ 108 റൺസ് നേടിയ രവീന്ദ്രയും 79 പന്തിൽ 95 റൺസ് നേടിയ കെയിന്‍ വില്യംസണും രണ്ടാം വിക്കറ്റിൽ 180 റൺസാണ് കൂട്ടിചേര്‍ത്തത്.

ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായപ്പോള്‍ ആദ്യം കെയിന്‍ വില്യംസൺ ആണ് പവലിയനിലേക്ക് മടങ്ങിയത്. ഡാരിൽ മിച്ചൽ(29), മാര്‍ക്ക് ചാപ്മാന്‍(39), ഗ്ലെന്‍ ഫിലിപ്പ്സ്(41), മിച്ചൽ സാന്റനര്‍(27*) എന്നിവരും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ന്യൂസിലാണ്ട് 401 എന്ന വമ്പന്‍ സ്കോറിലേക്ക് എത്തി. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് വസീം ജൂനിയര്‍ 3 വിക്കറ്റ് നേടി.

ഷഹീന്‍ അഫ്രീദി 10 ഓവറിൽ 90 റൺസാണ് വഴങ്ങിയത്. ഹസന്‍ അലി 82 റൺസും ഹാരിസ് റൗഫ് 85 റൺസും തങ്ങളുടെ മുഴുവന്‍ ക്വാട്ട ഓവറുകളിൽ വിട്ട് നൽകി.

ഓസ്ട്രേലിയയെ വിറപ്പിച്ച് ന്യൂസിലാണ്ട്, 5 റൺസ് വിജയം നേടി ഓസീസ്

ഓസ്ട്രേലിയ നൽകിയ വലിയ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന്റെ വീരോചിതമായ പോരാട്ടം അവസാനിച്ചത് 5 റൺസ് തോൽവിയിൽ. 389 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ന്യൂസിലാണ്ട് ഓസ്ട്രേലിയയ്ക്ക് മികച്ച വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ടീം  383 റൺസാണ് നേടിയത്. അവസാന ഓവറിൽ 19 റൺസായിരുന്നു വിജയത്തിനായി ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. 116 റൺസ് നേടിയ രച്ചിന്‍ രവീന്ദ്രയ്ക്കൊപ്പം ഡാരിൽ മിച്ചലും ജെയിംസ് നീഷവും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ന്യൂസിലാണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്.

രവീന്ദ്ര 89 പന്തിൽ 116 റൺസ് നേടിയപ്പോള്‍ ജെയിംസ് നീഷം 39 പന്തിൽ 58 റൺസ് നേടിയപ്പോള്‍ മിച്ചൽ 54 റൺസ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി ആഡം സംപ മൂന്നും ജോഷ് ഹാസൽവുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ജെയിംസ് നീഷം റണ്ണൗട്ടാകുമ്പോള്‍ ഒരു പന്തിൽ 6 റൺസായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. എന്നാൽ ലോക്കി ഫെര്‍ഗൂസൺ നേരിട്ട പന്തിൽ താരത്തിന് ഒരു റൺസ് പോലും നേടാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയ 5 റൺസ് വിജയം നേടി.

ന്യൂസിലാണ്ടിന് 322 റൺസ്

നെതര്‍ലാണ്ട്സിനെതിരെ ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് 322 റൺസ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് പട 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 70 റൺസുമായി വിൽ യംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രചിന്‍ രവീന്ദ്ര 51 റൺസും ഡാരിൽ മിച്ചൽ 48 റൺസും നേടി.

ഡെവൺ കോൺവേ(32), ടോം ലാഥം(53) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നെതര്‍ലാണ്ട്സിന് വേണ്ടി പോള്‍ വാന്‍ മീക്കെരനും ആര്യന്‍ ദത്തും റോളോഫ് വാന്‍ ഡെര്‍ മെര്‍വും രണ്ട് വീതം വിക്കറ്റ് നേടി. അവസാന ഓവറുകളിൽ ലാഥവും മിച്ചൽ സാന്റനറും തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 300 കടക്കുകയായിരുന്നു. സാന്റനര്‍ 17 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്നു.

ചാമ്പ്യന്മാരെ കശക്കിയെറിഞ്ഞ് ന്യൂസിലാണ്ട്, 9 വിക്കറ്റ് വിജയം

ഇംഗ്ലണ്ടിനിതിരെ നിഷ്പ്രയാസ വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 282/9 എന്ന സ്കോര്‍ നേടിയപ്പോള്‍ വെറും 36.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ടിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഓവറിൽ വി. യംഗിനെ നഷ്ടമായ ശേഷം പിന്നീട് മത്സരത്തിൽ ന്യൂസിലാണ്ടിന് പിന്‍തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഡെവൺ കോൺവേ – രചിന്‍ രവീന്ദ്ര കൂട്ടുകെട്ട് നേടിയ 273 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ഡെവൺ കോൺവേ 121 പന്തിൽ 152 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രചിന്‍ രവീന്ദ്ര 96 പന്തിൽ 123 റൺസ് നേടി പുറത്താകാതെ നിന്നു.

വിൽ യംഗിന്റെ വിക്കറ്റ് സാം കറന്‍ ആണ് നേടിയത്.

നൂറ് റൺസ് വിജയം, ന്യൂസിലാണ്ടിനെതിരെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെതിരെ നാലാം ഏകദിനത്തിൽ മികച്ച വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 311/9 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം എതിരാളികളായ ന്യൂസിലാണ്ടിനെ 38.2 ഓവറിൽ 211 റൺസിന് പുറത്താക്കിയാണ് വിജയം കൊയ്തത്. 127 റൺസ് നേടിയ ദാവിദ് മലന്റെ ബാറ്റിംഗ് മികവിനൊപ്പം ജോസ് ബട്‍ലര്‍(36), ലിയാം ലിവിംഗ്സ്റ്റൺ(28), ജോ റൂട്ട്(29) എന്നിവരുടെ സംഭാവനകള്‍ കൂടിയാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലാണ്ടിനായി രച്ചിന്‍ രവീന്ദ്ര നാല് വിക്കറ്റും മാറ്റ് ഹെന്‍റി, ഡാരിൽ മിച്ചൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിലും രച്ചിന്‍ രവീന്ദ്ര 48 പന്തിൽ 61 റൺസുമായി തിളങ്ങിയെങ്കിലും ഹെന്‍റി നിക്കോളസ്(41) മാത്രമാണ് പൊരുതി നോക്കിയ മറ്റൊരു താരം. നാല് വിക്കറ്റുമായി മോയിന്‍ അലിയാണ് ന്യൂസിലാണ്ടിന് കാര്യങ്ങള്‍ പ്രയാസകരമാക്കിയത്.

വിജയത്തോടെ ഇംഗ്ലണ്ട് 3-1ന് പരമ്പര സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാണ്ട്, രച്ചിന്‍ രവീന്ദ്രയും ജേക്കബ് ഡഫിയും ടീമില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ടെസ്റ്റില്‍ സ്ക്വാഡില്‍ ആദ്യമായി അവസരം കിട്ടിയ രണ്ട് താരങ്ങളും ഇതില്‍ പെടുന്നു. ഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയും പേസര്‍ ജേക്കബ് ഡഫിയുമാണ് ടീമില്‍ ഇടം പിടിച്ച രണ്ട് താരങ്ങള്‍. 2016ന് ശേഷം ആദ്യമായി ഡഗ് ബ്രേസ്വെല്ലിനെയും സ്ക്വാഡില്‍ ന്യൂസിലാണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെവണ്‍ കോണ്‍വേ ആണ് മറ്റൊരു പുതുമുഖ ടെസ്റ്റ് താരം.

ന്യൂസിലാണ്ട് : Kane Williamson (c), Tom Blundell, Trent Boult, Doug Bracewell, Devon Conway, Colin de Grandhomme, Jacob Duffy, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Ajaz Patel, Rachin Ravindra, Mitchell Santner, Tim Southee, Ross Taylor, Neil Wagner, BJ Watling (wk), Will Young

ഈ സ്ക്വാഡില്‍ നിന്നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ സംഘത്തെയും പ്രഖ്യാപിക്കുക. ജൂണ്‍ 2ന് ആണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക.

കെനിയയെ കൊന്ന് കൊലവിളിച്ച് ന്യൂസിലാണ്ട്

കുഞ്ഞന്മാരായ കെനിയയ്ക്കെതിരെ ഉഗ്രരൂപം പൂണ്ട് ന്യൂസിലാണ്ട്. ഇന്ന് അണ്ടര്‍-19 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ 243 റണ്‍സിന്റെ വിജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ 4 വിക്കറ്റിനു 436 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ വംശജരായ ജേക്കബ് ബൂല(180), രച്ചിന്‍ രവീന്ദ്ര(117) എന്നിവര്‍ ശതകങ്ങള്‍ നേടിയപ്പോള്‍ ഫിന്‍ അലന്‍ 40 പന്തില്‍ നിന്ന് 90 റണ്‍സ് നേടി. മത്സരത്തില്‍ 14 സിക്സുകളാണ് ന്യൂസിലാണ്ട് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയ്ക്ക് 50 ഓവറില്‍ 193/4 റണ്‍സ് മാത്രമേ നേടാനായുള്ളു. അമന്‍ ഗാന്ധി 63 റണ്‍സ് നേടി കെനിയന്‍ നിരയിലെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version