Dawidmalan

നൂറ് റൺസ് വിജയം, ന്യൂസിലാണ്ടിനെതിരെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെതിരെ നാലാം ഏകദിനത്തിൽ മികച്ച വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 311/9 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം എതിരാളികളായ ന്യൂസിലാണ്ടിനെ 38.2 ഓവറിൽ 211 റൺസിന് പുറത്താക്കിയാണ് വിജയം കൊയ്തത്. 127 റൺസ് നേടിയ ദാവിദ് മലന്റെ ബാറ്റിംഗ് മികവിനൊപ്പം ജോസ് ബട്‍ലര്‍(36), ലിയാം ലിവിംഗ്സ്റ്റൺ(28), ജോ റൂട്ട്(29) എന്നിവരുടെ സംഭാവനകള്‍ കൂടിയാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലാണ്ടിനായി രച്ചിന്‍ രവീന്ദ്ര നാല് വിക്കറ്റും മാറ്റ് ഹെന്‍റി, ഡാരിൽ മിച്ചൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിലും രച്ചിന്‍ രവീന്ദ്ര 48 പന്തിൽ 61 റൺസുമായി തിളങ്ങിയെങ്കിലും ഹെന്‍റി നിക്കോളസ്(41) മാത്രമാണ് പൊരുതി നോക്കിയ മറ്റൊരു താരം. നാല് വിക്കറ്റുമായി മോയിന്‍ അലിയാണ് ന്യൂസിലാണ്ടിന് കാര്യങ്ങള്‍ പ്രയാസകരമാക്കിയത്.

വിജയത്തോടെ ഇംഗ്ലണ്ട് 3-1ന് പരമ്പര സ്വന്തമാക്കി.

Exit mobile version