രോഹിത് ശർമ്മയാണ് കളി ഞങ്ങളിൽ നിന്ന് അകറ്റിയത് – സാന്റ്നർ

ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ ഇന്ത്യയോട് നാല് വിക്കറ്റിന് തോറ്റതിന് ശേഷം ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ, ടൂർണമെൻ്റിലുടനീളമുള്ള തൻ്റെ ടീമിൻ്റെ ശ്രമങ്ങളിൽ അഭിമാനം പ്രകടിപ്പിച്ചു.

“ഫൈനൽ മത്സരത്തിൽ ഞങ്ങൾ ഒരു നല്ല ടീമിനെതിരെയാണ് കളിച്ചത്. ഈ കളിയിലുടനീളം ഞങ്ങൾ ഇന്ത്യയെ വെല്ലുവിളിച്ചു, അത് സന്തോഷകരമായിരുന്നു. കുറച്ച് ചെറിയ നിമിഷങ്ങൾ ഞങ്ങളിൽ നിന്ന് കളി അകന്നുപോകാൻ കാരണമായി.” – സാന്റ്നർ

“ഞങ്ങൾ ബാറ്റിങിൽ ഒരു 20 റൺസ് കുറവായിരുന്നു, രോഹിത് ശർമ്മ കളിച്ച രീതി കളി ഞങ്ങളിൽ നിന്ന് അകലാൻ കാരണമായി,” അദ്ദേഹം പറഞ്ഞു.

മിച്ചൽ സാൻ്റ്നർ മുംബൈ ഇന്ത്യൻസിൽ

ന്യൂസിലൻഡ് ഓൾറൗണ്ടർ മിച്ചൽ സാൻ്റ്നറെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 18 ഐപിഎൽ മത്സരങ്ങളും 18 വിക്കറ്റുകളും നേടിയ സാൻ്റ്നർ സ്ഥിരതയാർന്ന പ്രകടനമാണ് ഐ പി എല്ലിൽ മുമ്പ് കാഴ്ചവെച്ചിട്ടുള്ളത്. 2018 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ച അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അടുത്തിടെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ സാന്റനറും രച്ചിന്‍ രവീന്ദ്രയും ടീമിൽ

ഈ മാസം അവസാനം നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാണ്ട് ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ സാന്റനര്‍, രച്ചിന്‍ രവീന്ദ്ര എന്നിവര്‍ ടീമിന്റെ സ്പിന്‍ കരുത്തിന് നൽകുന്നു. സാന്റനര്‍ 2021ൽ ആണ് അവസാനമായി ന്യൂസിലാണ്ടിനായി ടെസ്റ്റ് കളിച്ചത്. 2022ൽ ബംഗ്ലാദേശിനെതിരെ ആണ് രച്ചിന്‍ രവീന്ദ്രയും ടെസ്റ്റ് കുപ്പായം അണിഞ്ഞത്.

അജാസ് പട്ടേൽ, ഇഷ് സോധി, മിച്ചൽ സാന്റനര്‍, ഗ്ലെന്‍ ഫിലിപ്പ്സ്, രച്ചിന്‍ രവീന്ദ്ര എന്നിവര്‍ ടീമിന്റെ സ്പിന്‍ ബൗളിംഗ് കരുത്ത് കൂട്ടുന്നു എന്നാണ് സെലക്ടര്‍ സാം വെൽസ് വ്യക്തമാക്കിയത്.

ഫെബ്രുവരിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം കൈൽ ജാമിസണും ടീമിലേക്ക് എത്തുന്നു. മുഖ്യ കോച്ച് ഗാരി സ്റ്റെഡിന്റെ അഭാവത്തിൽ ലൂക്ക് റോങ്കിയാവും കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുക. അദ്ദേഹത്തിനൊപ്പം ജേക്കബ് ഓറം പേസ് ബൗളിംഗ് കോച്ചായും സഖ്ലൈന്‍ മുഷ്താഖ് സ്പിന്‍ ബൗളിംഗ് കോച്ചായും ഡാനിയേൽ ഫ്ലിന്‍ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിക്കും.

ന്യൂസിലാണ്ട് സ്ക്വാഡ്: Tim Southee (c), Kane Williamson, Tom Blundell (wk), Devon Conway, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Ajaz Patel, Glenn Phillips, Rachin Ravindra, Mitchell Santner, Ish Sodhi, Will Young

അപരാജിത കുതിപ്പ് തുടര്‍ന്ന് ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാനെ കെട്ടുകെട്ടിച്ചത് 149 റൺസിന്

ലോകകപ്പ് 2023ലെ 16ാം മത്സരത്തിൽ ന്യൂസിലാണ്ടിന് മികച്ച വിജയം. അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാണ്ട് 288/6 എന്ന സ്കോര്‍ നേടിയ ശേഷം അഫ്ഗാനിസ്ഥാനെ 139 റൺസിന് എറിഞ്ഞിട്ട് ന്യൂസിലാണ്ട് 149 റൺസ് വിജയം കുറിയ്ക്കുകയായിരുന്നു. 34.4 ഓവറിലാണ് ന്യൂസിലാണ്ട് അഫ്ഗാനിസ്ഥാനെ പുറത്താക്കിയത്.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണും മിച്ചൽ സാന്റനറും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റും നേടി. 36 റൺസ് നേടിയ റഹ്മത് ഷാ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. അസ്മത്തുള്ള ഒമര്‍സായി 27 റൺസും നേടിയപ്പോള്‍ മറ്റാര്‍ക്കും കാര്യമായ ചെറുത്ത്നില്പുയര്‍ത്തുവാന്‍ സാധിച്ചില്ല.

സാന്റനറിന് 5 വിക്കറ്റ്, ന്യൂസിലാണ്ടിന് രണ്ടാം ജയം, രണ്ടാം തോൽവിയേറ്റ് വാങ്ങി നെതര്‍ലാണ്ട്സ്

ഏകദിന ലോകകപ്പിലെ ഇന്നത്തെ മത്സരത്തിൽ നെതര്‍ലാണ്ട്സിനെതിരെ 99 റൺസ് വിജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 322/7 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 223 റൺസ് മാത്രമേ നേടാനായുള്ളു. 46.3 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

69 റൺസ് നേടിയ കോളിന്‍ അക്കര്‍മാന്‍ മാത്രമാണ് നെതര്‍ലാണ്ട്സ് നിരയിൽ പൊരുതി നോക്കിയത്. ന്യൂസിലാണ്ടിനായി മിച്ചൽ സാന്റനര്‍ 5 വിക്കറ്റ് നേടി. മാറ്റ് ഹെന്‍റി 3 വിക്കറ്റും നേടി . 30 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് സ്കോട്‍ലാന്‍ഡിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. സൈബ്രാന്‍ഡ് എംഗൽബ്രെച്ട് 29 റൺസും നേടി.

 

സാന്റർ ന്യൂസിലാണ്ടിന്റെ ടി20 നായകന്‍

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ന്യൂസിലാണ്ടിനെ നയിക്കുക മിച്ചൽ സാന്റനര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ന്യൂസിലാണ്ട് ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 15 അംഗ സംഘത്തിൽ അൺക്യാപ്ഡ് താരം ബെന്‍ ലിസ്റ്റര്‍ ഉണ്ട്. അടുത്തിടെ ഏകദിന അരങ്ങേറ്റം നടത്തിയ ഹെന്‍റി ഷിപ്ലി ആണ് മറ്റൊരു താരം.

ന്യൂസിലാണ്ടിനെ പത്ത് ടി20 മത്സരങ്ങളിൽ നയിച്ച പരിചയമുള്ളയാളാണ് മിച്ചൽ സാന്റനര്‍. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് മികച്ച പരിജ്ഞാനവും സാന്റനറിനുണ്ടെന്ന് ചീഫ് സെലക്ടര്‍ ഗെവിന്‍ ലാര്‍സന്‍ വ്യക്തമാക്കി.

ന്യൂസിലാണ്ട്: Mitchell Santner (c), Finn Allen, Michael Bracewell, Mark Chapman, Dane Cleaver, Devon Conway, Jacob Duffy, Lockie Ferguson, Ben Lister, Daryl Mitchell, Glenn Phillips, Michael Rippon, Henry Shipley, Ish Sodhi, Blair Tickner

അനായാസ ജയം കുറിച്ച് ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റിന്റെ അനായാസ വിജയം നേടി ന്യൂസിലാണ്ട്. ഇന്നലെ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 147/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 14 ഓവറിൽ 149 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടി ന്യൂസിലാണ്ട് പരമ്പര സ്വന്തമാക്കി.

ബാസ് ഡി ലീഡ്(53*) ആണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. ടോം കൂപ്പര്‍(26), സ്കോട്ട് എഡ്വേര്‍ഡ്സ്(26), മൈബര്‍ഗ്(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

മിച്ചൽ സാന്റനറും ഡാരിൽ മിച്ചലും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 26 റൺസ് നേടുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ശേഷം 123 റൺസാണ് സാന്റനര്‍-മിച്ചൽ കൂട്ടുകെട്ട് നേടിയത്.

സാന്റനര്‍ 42 പന്തിൽ 77 റൺസ് നേടിയപ്പോള്‍ ഡാരിൽ മിച്ചൽ 27 പന്തിൽ 51 റൺസ് നേടുകയായിരുന്നു.

മിച്ചൽ സാന്റനറിന് കോവിഡ്, അയര്‍ലണ്ടിലേക്ക് എത്തുന്നത് വൈകും

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ മിച്ചൽ സാന്റനര്‍ കോവിഡ് പോസിറ്റീവ്. ഇതോടെ അയര്‍ലണ്ടിലേക്ക് താരം എത്തുന്നത് വൈകും. ഏകദിന ടീമിനൊപ്പം യാത്ര ചെയ്യാന്‍ ഇതോടെ സാന്റനറിന് സാധിക്കില്ല. ജൂലൈ 10ന് ആണ് ആദ്യ ഏകദിന മത്സരം. അടുത്താഴ്ച നടത്തുന്ന പരിശോധനയിൽ താരം നെഗറ്റീവായാൽ മാത്രമേ അയര്‍ലണ്ടിലേക്ക് സാന്റനര്‍ യാത്രയാകുകയുള്ളു.

സാന്റനര്‍ ആണ് അയര്‍ലണ്ട്, സ്കോട്‍ലാന്‍ഡ്, നെതര്‍ലാണ്ട്സ് എന്നിവര്‍ക്കെതിരെയഉള്ള ടി20 പരമ്പരയിലെ ന്യൂസിലാണ്ട് ടീമിനെ നയിക്കുന്നത്. ടി20 മത്സരം ജൂലൈ 18ന് ആരംഭിയ്ക്കും.

 

മിന്നും പ്രകടനവുമായി ഇന്ത്യന്‍ ബാറ്റിംഗ്, ന്യൂസിലാണ്ടിനെതിരെ 184 റൺസ്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിൽ ഇന്ത്യയുടെ ബാറ്റിംഗ് മേധാവിത്വം. രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ ശതകത്തിനൊപ്പം(56) ഇഷാന്‍ കിഷന്‍(29), ശ്രേയസ്സ് അയ്യര്‍(25), വെങ്കിടേഷ് അയ്യര്‍(20) എന്നിവര്‍ക്കൊപ്പം ഹര്‍ഷൽ പട്ടേൽ(18), ദീപക് ചഹാര്‍(21*) എന്നിവരുടെ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യയെ 184/7 എന്ന സ്കോറിലേക്ക് എത്തിച്ചത്.

31 പന്തിൽ 56 റൺസ് നേടിയ രോഹിത് 3 സിക്സ് അടക്കമാണ് ടോപ് ഓര്‍ഡറിൽ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 8 പന്തിൽ 21 റൺസ് നേടിയ ദീപക് ചഹാറിനാണ് ഏറ്റവും അധികം സ്ട്രൈക്ക് റേറ്റ് ഉള്ളത്.

ന്യൂസിലാണ്ടിനായി മിച്ചൽ സാന്റനര്‍ 3 വിക്കറ്റ് നേടി.

പരിക്ക്, എഡ്ജ്ബാസ്റ്റണിൽ സാന്റനര്‍ കളിക്കില്ല, കെയിന്‍ വില്യംസൺ നിരീക്ഷണത്തിൽ

ന്യൂസിലാണ്ടിന്റെ സ്പിന്നര്‍ മിച്ചൽ സാന്റനര്‍ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റിൽ കളിക്കില്ല. ജൂൺ 10ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കാനിരിക്കുന്നത്. താരത്തിന് പകരം ട്രെന്റ് ബോള്‍ട്ട് ടീമിലേക്ക് എത്തുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരലിനേറ്റ മുറിവാണ് സാന്റനറിന് തിരിച്ചടിയായത്.

എന്നാൽ സാന്റനറുടെ അഭാവത്തെക്കാൾ ന്യൂസിലാണ്ട് ഭയപ്പെടുന്ന വാര്‍ത്തയാണ് കെയിന്‍ വില്യംസണിന്റെ ഇടത് മുട്ടിന് പരിക്കേറ്റുവെന്നും താരത്തിന്റെ സ്ഥിതി നിരീക്ഷിക്കപ്പെടുകയാണെന്നുമുള്ളതാണ്. കെയിന്‍ വില്യംസൺ എഡ്ജ്ബാസ്റ്റണിൽ കളിക്കുമോ എന്നതിൽ അന്തിമ തീരുമാനം നാളെ മാത്രമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്.

സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 215/8 എന്ന സ്കോറെ നേടാനായുള്ളു.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഡാനിയേല്‍ സാംസിനെ ജെയിംസ് നീഷം പുറത്താക്കിയെങ്കിലും തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന സ്റ്റോയിനിസ് ക്രീസിലുണ്ടായിരുന്നത് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കി. 15 പന്തില്‍ 41 റണ്‍സായിരുന്നു ഡാനിയേല്‍ സാംസിന്റെ സ്കോര്‍.

അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് കണ്ടെത്താനാകാതെ പോയ സ്റ്റോയിനിസ് നാലാമത്തെ പന്തില്‍ സിക്സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഔട്ട് ആകുകയായിരുന്നു. 37 പന്തില്‍ നിന്ന് 78 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 5 സിക്സും 7 ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

അവസാന പന്തില്‍ 9 റണ്‍സ് ജയിക്കുവാന്‍ വേണ്ട സമയത്ത് ജൈ റിച്ചാര്‍ഡ്സണ്‍ ബൗണ്ടറി നേടി തോല്‍വി 4 റണ്‍സാക്കി കുറച്ചു. ജോഷ് ഫിലിപ്പ് ടോപ് ഓര്‍ഡറില്‍ 45 റണ്‍സ് നേടിയെങ്കിലും കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 113/6 എന്ന നിലയിലേക്ക് വീണിരുന്നു.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് – സാംസ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് കണ്ടത്. 92 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് തുച്ഛമായ പന്തുകളില്‍ നേടിയത്. എന്നാല്‍ അവസാന ഓവറില്‍ ഇരുവര്‍ക്കും കാലിടറുകയായിരുന്നു. ന്യസിലാണ്ടിന് വേണ്ടി മിച്ചല്‍ സാന്റനര്‍ നാലും അവസാന ഓവറില്‍ മാത്രം ബൗളിംഗ് ദൗത്യം ലഭിച്ച ജെയിംസ് നീഷം രണ്ട് വിക്കറ്റും നേടി.

നേരത്തെ മാര്‍ട്ടിന്‍ ഗപ്ടില്‍(50 പന്തില്‍ 97 റണ്‍സ്), കെയിന്‍ വില്യംസണ്‍(35 പന്തില്‍ 53 റണ്‍സ്),ജെയിംസ് നീഷം (പുറത്താകാതെ 16 പന്തില്‍ 45 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലാണ്ട് 219/7 എന്ന സ്കോര്‍ നേടിയത്.

ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്‍

വിന്‍ഡീസിനെതിരെയുള്ള ശ്രമകരമായ ലക്ഷ്യം മറികടക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ച് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ഡെവണ്‍ കോണ്‍വേ എന്നിവര്‍.

വിന്‍ഡീസ് 180 റണ്‍സ് നേടിയെങ്കിലും പുതുക്കിയ ലക്ഷ്യമായ 176 റണ്‍സ് 4 പന്ത് അവശേഷിക്കെ മറികടന്ന് ന്യൂസിലാണ്ട്. ഒരു ഘട്ടത്തില്‍ 63/4 എന്ന നിലയില്‍ നിന്ന് ഡെവണ്‍ കോണ്‍വേ(29 പന്തില്‍ 41), ജെയിംസ് നീഷം കൂട്ടുകെട്ട് നേടിയ 77 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മത്സരത്തിലേക്ക് ന്യൂസിലാണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

കോണ്‍വേ പുറത്തായ ശേഷം നീഷത്തിന് കൂട്ടായി മിച്ചല്‍ സാന്റനര്‍ എത്തിയപ്പോള്‍ ടീം 15.2 ഓവറിലാണ് വിജയം നേടിയത്. 24 പന്തില്‍ നീഷം 48 റണ്‍സും 18 പന്തില്‍ സാന്റനര്‍ 31 റണ്‍സും നേടിയാണ് മികച്ച വിജയത്തിലേക്ക് ആതിഥേയരെ എത്തിച്ചത്.

Exit mobile version