ഫിലിപ്പ്സും യംഗും ലാഥവും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ന്യൂസിലാണ്ടിന് മികച്ച സ്കോര്‍

അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തിൽ 288 റൺസ് നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനായി വിൽ യംഗും ഗ്ലെന്‍ ഫിലിപ്പ്സും ടോം ലാഥവും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡെവൺ കോൺവേയെ നഷ്ടമാകുമ്പോള്‍ 30/1 എന്ന നിലയില്‍ ആയിരുന്ന ന്യൂസിലാണ്ടിനെ വിൽ യംഗും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ന്യൂസിലാണ്ടിനെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു.

79 റൺസ് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത് രച്ചിന്‍ രവീന്ദ്ര പുറത്തായപ്പോളാണ്. 32 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. അതേ ഓവറിൽ 54 റൺസ് നേടിയ വിൽ യംഗിനെയും അസ്മത്തുള്ള പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ ഡാരിൽ മിച്ചലിനെ റഷീദ് ഖാന്‍ പുറത്താക്കി. 109/1 എന്ന നിലയിൽ നിന്ന് 110/4 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് തകര്‍ന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കി.

ടോം ലാഥം – ഗ്ലെന്‍ ഫിലിപ്പ്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 144 റൺസാണ് നേടിയത്. 71 റൺസാണ് ഗ്ലെന്‍ ഫിലിപ്പ്സ് നേടിയത്. ടോം ലാഥം 68 റൺസ് നേടി. ഇരുവരെയും നവീന്‍ ഉള്‍ ഹക്ക് ആണ് പുറത്താക്കിയത്.  മാര്‍ക്ക് ചാപ്മാന്‍ 12 പന്തിൽ 25 റൺസ് നേടി അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് 288/6 എന്ന മികച്ച സ്കോറിലേക്ക് എത്തി.

ന്യൂസിലാണ്ടിന് 322 റൺസ്

നെതര്‍ലാണ്ട്സിനെതിരെ ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് 322 റൺസ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് പട 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 70 റൺസുമായി വിൽ യംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രചിന്‍ രവീന്ദ്ര 51 റൺസും ഡാരിൽ മിച്ചൽ 48 റൺസും നേടി.

ഡെവൺ കോൺവേ(32), ടോം ലാഥം(53) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നെതര്‍ലാണ്ട്സിന് വേണ്ടി പോള്‍ വാന്‍ മീക്കെരനും ആര്യന്‍ ദത്തും റോളോഫ് വാന്‍ ഡെര്‍ മെര്‍വും രണ്ട് വീതം വിക്കറ്റ് നേടി. അവസാന ഓവറുകളിൽ ലാഥവും മിച്ചൽ സാന്റനറും തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 300 കടക്കുകയായിരുന്നു. സാന്റനര്‍ 17 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്നു.

ലീഡ് ഇരുനൂറ് കടന്നു, ന്യൂസിലാണ്ടിന് 7 വിക്കറ്റ് നഷ്ടം

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ നാലാം ദിവസം അവസാനിക്കുമ്പോള്‍ 224/7 എന്ന നിലയിൽ ന്യൂസിലാണ്ട്. ലീഡ് ഇരുനൂറ് കടന്നുവെങ്കിലും ടീമിന് 7 വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. മത്സരത്തിന്റെ അവസാന ദിവസം എത്ര റൺസ് കൂടി നേടി ഇംഗ്ലണ്ടിന് എത്ര വിജയലക്ഷ്യം നൽകുമെന്നത് അനുസരിച്ചാവും മത്സരത്തിന്റെ ഫലം. നിലവിൽ 238 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ പക്കലുള്ളത്. 32 റൺസുമായി ഡാരിൽ മിച്ചലും 8 റൺസ് നേടി മാറ്റ് ഹെന്‍റിയുമാണ് ക്രീസിലുള്ളത്.

ടോം ലാഥമിനെ തുടക്കത്തിലെ നഷ്ടമായ ശേഷം വിൽ യംഗ്, ഡെവൺ കോൺവേ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്. 52 റൺസ് നേടിയ കോൺവേ പുറത്തായപ്പോളാണ് നൂറ് റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്.

അധികം വൈകാതെ 56 റൺസ് നേടിയ വിൽ യംഗും പുറത്തായി. ടോം ബ്ലണ്ടൽ(24), മൈക്കൽ ബ്രേസ്വെൽ(25) എന്നിവരെ പുറത്താക്കി ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് മത്സരത്തിൽ നടത്തുകയായിരുന്നു.

ന്യൂസിലാണ്ടിന് വിജയം, അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിച്ച് റോസ് ടെയിലര്‍

നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിൽ 115 റൺസ് വിജയം നേടി ന്യൂസിലാണ്ട് റോസ് ടെയിലറിന് യാത്രയയപ്പ് നല്‍കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 333/8 എന്ന സ്കോറാണ് 50 ഓവറിൽ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ 218 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ റോസ് ടെയിലര്‍ക്ക് 14 റൺസ് മാത്രമാണ് നേടാനായതെങ്കിലും വിൽ യംഗ്(120), മാര്‍ട്ടിന്‍ ഗപ്ടിൽ(106) എന്നിവരുടെ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ആര്യന്‍ ദത്ത് നെതര്‍ലാണ്ട്സിന്റെ അവസാന വിക്കറ്റായി വീണപ്പോള്‍ റോസ് ടെയിലര്‍ ആണ് ക്യാച്ച് പൂര്‍ത്തിയാക്കി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമം കുറിച്ചത്. 64 റൺസ് നേടിയ സ്റ്റെഫാന്‍ മൈബര്‍ഗ് തന്റെ അവസാന ഏകദിന മത്സരവും അവിസ്മരണീയമാക്കി. ലോഗന്‍ വാന്‍ ബീക്ക് 32 റൺസ് നേടി.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി നാല് വിക്കറ്റ് നേടി.

ബൗണ്ടറി നേടി വിജയവും കന്നി ശതകവും നേടി വിൽ യംഗ്, അനായാസ ജയവുമായി ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ ആദ്യ ഏകദിനത്തിൽ അനായാസ വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ നെതര്‍ലാണ്ട്സിനെ 202 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 38.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്.

വിൽ യംഗ് പുറത്താകാതെ 103 റൺസും ഹെന്‍റി നിക്കോള്‍സ് 57 റൺസുമാണ് ആതിഥേയര്‍ക്കായി നേടിയത്. മൈക്കിൽ റിപ്പൺ നെതര്‍ലാണ്ട്സിന് വേണ്ടി 2 വിക്കറ്റ് നേടി.

ലാഥം മുന്നിൽ നിന്ന് ശതകത്തോടെ നയിക്കുന്നു, ന്യൂസിലാണ്ട് കരുതുറ്റ നിലയിൽ

ബംഗ്ലാദേശിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. മത്സരത്തിന്റെ ഒന്നാം ദിവസം ചായയ്ക്ക് പിരിയിയുമ്പോള്‍ ന്യൂസിലാണ്ട് 202/1 എന്ന നിലയിലാണ്. ടോം ലാഥം – വിൽ യംഗ് കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 148 റൺസാണ് നേടിയത്.

ടോം ലാഥം 118 റൺസുമായും ഡെവൺ കോൺവേ 28 റൺസുമായി നില്‍ക്കുമ്പോള്‍ വിൽ യംഗിനെ ആണ് ടീമിന് നഷ്ടമായത്. യംഗ് 54 റൺസ് നേടിയപ്പോള്‍ താരത്തെ ഷൊറിഫുള്‍ ഇസ്ലാം ആണ് പുറത്താക്കിയത്.

അവസാന പ്രതീക്ഷ റോസ് ടെയിലറിൽ, ന്യൂസിലാണ്ട് പരുങ്ങലില്‍

ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ന്യൂസിലാണ്ട്. 130 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ 136/2 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന് ഒരു റൺസ് പോലും നേടാനാകാതെ 3 വിക്കറ്റുകളാണ് നഷ്ടമായത്.

എബാദോത് ഹൊസൈന്‍ ആണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ച പ്രഹരങ്ങള്‍ ഏല്പിച്ചത്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 147/5 എന്ന നിലയിലാണ്. വെറും 17 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. ഒരു ഘട്ടത്തിൽ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളിൽ നിന്നാണ് ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം.

37 റൺസ് നേടിയ റോസ് ടെയിലറും 6 റൺസുമായി രചിന്‍ രവീന്ദ്രയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 69 റൺസ് നേടിയ വിൽ യംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിനായി എബോദത് ഹൊസൈന്‍ നാല് വിക്കറ്റും ടാസ്കിന്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

വിൽ യംഗുമായി കരാറിലെത്തി നോര്‍ത്താംപ്ടൺഷയര്‍

ന്യൂസിലാണ്ടിന്റെ വിൽ യംഗിനെ 2022 സീസണിന് വേണ്ടി ടീമിലേക്ക് എത്തിച്ച് നോര്‍ത്താംപ്ടൺഷയര്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെയും റോയൽ ലണ്ടന്‍ ഏകദിന ഫിക്സ്ച്ചറിന്റെയും പ്രധാന പങ്കും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000ലധികം റൺസ് നേടിയ താരം ഇതുവരെ 12 ശതകങ്ങള്‍ നേടിയിട്ടുണ്ട്.

ന്യൂസിലാണ്ടിനായി 8 ടി20 മത്സരങ്ങളും 2 ഏകദിനങ്ങളും 5 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുള്ള വിൽ യംഗ് 2021 കൗണ്ടി സീസണിൽ ഡര്‍ഹത്തിന് വേണ്ടി രണ്ട് ശതകം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ കൂടുതൽ മനസ്സിലാക്കുവാന്‍ തനിക്ക് ഈ അവസരങ്ങള്‍ സഹായിക്കുമെന്നും വിൽ യംഗ് വ്യക്തമാക്കി.

അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്

ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 296 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ 214/1 എന്ന നിലയിലായിരുന്നു ന്യൂസിലാണ്ട്. അക്സര്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടമാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്.

95 റൺസ് നേടിയ ടോം ലാഥത്തിനും 89 റൺസ് നേടിയ വിൽ യംഗിനും ശതകം നഷ്ടമായതാണ് ന്യൂസിലാണ്ടിന് തിരിച്ചടിയായത്. പിന്നീട് വന്ന താരങ്ങളിൽ കൈൽ ജാമിസൺ ആണ് ടോപ് സ്കോറര്‍. താരം 23 റൺസ് നേടിയപ്പോള്‍ കെയിന്‍ വില്യംസൺ 18 റൺസ് നേടി.

അക്സര്‍ പട്ടേലിനൊപ്പം 3 വിക്കറ്റുമായി അശ്വിനും മികവ് പുലര്‍ത്തി. മത്സരത്തിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ലീഡാണുള്ളത്.

ഇന്ത്യ 345 റൺസിന് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന് മികച്ച തുടക്കം

ഇന്ത്യയെ 345 റൺസിലൊതുക്കിയ ശേഷം ന്യൂസിലാണ്ടിന് മികച്ച തുടക്കം. ശ്രേയസ്സ് അയ്യരുടെ ശതകത്തിന്റെയും രവീന്ദ്ര ജഡേജയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിൽ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

അയ്യര്‍ 105 റൺസും രവീന്ദ്ര ജഡേജ 50 റൺസും നേടിയപ്പോള്‍ അശ്വിന്‍ 38 റൺസ് നേടി. ന്യൂസിലാണ്ടിനായി ടിം സൗത്തി 5 വിക്കറ്റ് നേടി. കൈല്‍ ജാമിസൺ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ചായയ്ക്കായി പിരിയുമ്പോള്‍ 72/0 എന്ന നിലയില്‍ ആണ്. വിൽ യംഗ് 46 റൺസും ടോം ലാഥം 23 റൺസും നേടിയാണ് ക്രീസിലുള്ളത്.

 

എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ട് മികച്ച നിലയിൽ, വില്‍ യംഗിനും അര്‍ദ്ധ ശതകം

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് 229/3 എന്ന നിലയിൽ. 82 റൺസ് നേടിയ വിൽ യംഗിന്റെ വിക്കറ്റ് ഡാനിയേൽ ലോറന്‍സ് നേടിയപ്പോൾ അമ്പയര്‍മാര്‍ രണ്ടാം ദിവസത്തെ കളി മതിയാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

വിൽ യംഗും റോസ് ടെയിലറും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 92 റൺസ് നേടി നില്‍ക്കുമ്പോളാണ് യംഗിന്റെ വിക്കറ്റ് നഷ്ടമായത്. വിൽ യംഗിന്റെ വിക്കറ്റ് വീണപ്പോൾ ന്യൂസിലാണ്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ 74 റൺസ് അകലെ മാത്രമാണ്.

80 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റും ആറ് റൺസ് നേടിയ ടോം ലാഥമിന്റെ വിക്കറ്റമാണ് ന്യൂസിലാണ്ടിന് ഇന്ന് ആദ്യം നഷ്ടമായത്. സ്റ്റുവര്‍ട് ബ്രോഡാണ് ഇരുവിക്കറ്റും നേടിയത്. 46 റൺസുമായി റോസ് ടെയിലറാണ് ക്രീസിലുള്ളത്.

മികച്ച തുടക്കവുമായി ന്യൂസിലാണ്ട്, രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ല

എഡ്ജ്ബാസ്റ്റണിലെ രണ്ടാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് ശക്തമായ നിലയിൽ. 43 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് ന്യൂസിലാണ്ട് നേടിയിട്ടുള്ളത്. ഡെവൺ കോൺവേ – വിൽ യംഗ് കൂട്ടുകെട്ട് 115 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ടോം ലാഥമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ന്യൂസിലാണ്ട് മത്സരത്തിൽ ശക്തമായ രീതിയിൽ പിടിമുറുക്കുന്നതാണ് കണ്ടത്.

കോൺവേ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോം തുടര്‍ന്നു. 78 റൺസാണ് താരം നേടിയിട്ടുള്ളത്. വിൽ യംഗ് 40 റൺസും നേടിയിട്ടുണ്ട്. സ്റ്റുവര്‍ട് ബ്രോഡിനാണ് ലാഥമിന്റെ വിക്കറ്റ്.

Exit mobile version