Rachinravindra

ചാമ്പ്യന്മാരെ കശക്കിയെറിഞ്ഞ് ന്യൂസിലാണ്ട്, 9 വിക്കറ്റ് വിജയം

ഇംഗ്ലണ്ടിനിതിരെ നിഷ്പ്രയാസ വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 282/9 എന്ന സ്കോര്‍ നേടിയപ്പോള്‍ വെറും 36.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ടിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഓവറിൽ വി. യംഗിനെ നഷ്ടമായ ശേഷം പിന്നീട് മത്സരത്തിൽ ന്യൂസിലാണ്ടിന് പിന്‍തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഡെവൺ കോൺവേ – രചിന്‍ രവീന്ദ്ര കൂട്ടുകെട്ട് നേടിയ 273 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ഡെവൺ കോൺവേ 121 പന്തിൽ 152 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രചിന്‍ രവീന്ദ്ര 96 പന്തിൽ 123 റൺസ് നേടി പുറത്താകാതെ നിന്നു.

വിൽ യംഗിന്റെ വിക്കറ്റ് സാം കറന്‍ ആണ് നേടിയത്.

Exit mobile version