“തോറ്റതല്ല പ്രശ്നം, പാകിസ്താൻ പൊരുതിയതു പോലും ഇല്ല എന്നതാണ്” റമീസ് രാജ

അഹമ്മദാബാദിൽ ഇന്നലെ ഇന്ത്യയോട് ഏഴ് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് റമീസ് രാജ. “ഈ പരാജയം പാകിസ്ഥാനെ വേദനിപ്പിക്കും, കാരണം അവർക്ക് ഇന്ത്യക്ക് ഒപ്പം പൊരുതാൻ പോലും കഴിഞ്ഞില്ല,” ഐസിസി റിവ്യൂ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ റമീസ് പറഞ്ഞു.

“നിങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ, അതു ഇന്ത്യയിൽ 99 ശതമാനം ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾനിങ്ങൾ അതിശയിച്ചുപോകുന്നു. ഞാൻ അതെല്ലാം മനസ്സിലാക്കുന്നു. എന്നാൽ നാലോ അഞ്ചോ വർഷമായി ബാബർ അസം ഈ ടീമിനെ നയിച്ചു, അതിനാൽ നിങ്ങൾ ഈ അവസരത്തിനൊത്ത് ഉയരണം.” റമിസ് പറയുന്നു.

“നിങ്ങൾക്ക് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് പോരാടുക. പാകിസ്ഥാന് അത് ചെയ്യാൻ കഴിഞ്ഞില്ല.” റമീസ് രാജ പറഞ്ഞു.

പാകിസ്താൻ തോൽക്കുന്ന ഒരു ശീലമാക്കി മാറ്റുന്നു എന്ന് റമീസ് രാജ

പാക്കിസ്ഥാന് തോൽക്കുന്നത് ശീലമായി മാറ്റുകയാണെന്ന് പറഞ്ഞ് റമീസ് രാജ. ഏഷ്യ കപ്പിനു പിന്നാലെ ലോകകപ്പ് സന്നാഹ മത്സരത്തിലും പാകിസ്താൻ തോറ്റതിന് പിന്നാലെ ആയിരുന്നു റമീസ് രാജയുടെ പ്രസ്താവന. ന്യൂസിലൻഡിനെതിരെ 345 എന്ന നല്ല സ്കോർ പ്രതിരോധിക്കാൻ പാകിസ്താനായിരുന്നില്ല. വലിയ വേദിയിൽ ബൗളർമാർ ഇങ്ങനെ പരാജയപ്പെടുക ആണെങ്കിൽ പാകിസ്താൻ 400 റൺസിന് മുകളിൽ സ്കോർ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

“ഇതൊരു പ്രാക്ടീസ് ഗെയിം മാത്രമായിരുന്നു, പക്ഷേ ജയം ഒരു വിജയമാണ്. ജയിക്കുന്നത് ഒരു ശീലമായി മാറും. എന്നാൽ പാകിസ്ഥാന് ഇപ്പോൾ തോൽക്കുന്നത് ഒരു ശീലമായി മാറുകയാണെന്ന് എനിക്ക് തോന്നുന്നു. ആദ്യം അവർ ഏഷ്യാ കപ്പിലും ഇപ്പോൾ ഇവിടെയും തോറ്റു.” റമീസ് രാജ പറഞ്ഞു.

“പാകിസ്ഥാൻ 345 റൺസ് നേടി. ഇത് ഒരു മികച്ച സ്കോർ ആയിരുന്നു. നിങ്ങളുടെ ബൗളിംഗ് ഇങ്ങനെ മിസ്‌ഫയർ ചെയ്യുകയാണെങ്കിൽ നിങ്ങൾ 400 സ്കോർ ചെയ്യേണ്ടിവരും, നിങ്ങളുടെ തന്ത്രങ്ങൾ മാറ്റേണ്ടിവരും, റിസ്ക് എടുക്കേണ്ടിവരും. ഞങ്ങൾ ആദ്യം 10-15 ഓവറുകൾ പ്രതിരോധത്തിൽ കളിക്കുകയും പിന്നീട് ഗിയർ മാറ്റുകയും ചെയ്യുന്നു. ആ തന്ത്രം മാറ്റേണ്ടി വരും” അദ്ദേഹം പറഞ്ഞു.

“ഈ ഐ പി എൽ സീസൺ ധോണിയുടെ പേരിൽ ഓർമ്മിക്കപ്പെടും” – റമീസ് രാജ

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസൺ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എം‌എസ് ധോണിയുടെ പേരിൽ ആകും ഓർമ്മിക്കപ്പെടുമെന്നത് എന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ.

“ഈ ഐ‌പി‌എൽ മഞ്ഞ നിറത്തിനും എം‌എസ് ധോണിയുടെ പേരിലും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിനയവും ധോണിമാനിയയും ക്യാപ്റ്റൻസിയിലെ ശാന്തതയും കീപ്പിംഗും കാലങ്ങളായി ഓർമ്മിക്കപ്പെടും.” റമീസ് രാജ പറഞ്ഞു. “സുനിൽ ഗവാസ്‌കറെ പോലെയുള്ള ഒരു ഇതിഹാസം എംഎസ് ധോണിയോട് തന്റെ ഷർട്ടിൽ ഓട്ടോഗ്രാഫ് ഒപ്പിടാൻ ആവശ്യപ്പെട്ട നിമിഷം, എംഎസ് ധോണിക്ക് ഇതിലും വലിയ അഭിനന്ദനം വേറെ ഉണ്ടാകില്ല,” റമീസ് രാജ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ഐ‌പി‌എൽ 2023 നെ കുറിച്ച് കൂടുതൽ സംസാരിച്ച രാജ, ടൂർണമെന്റിന്റെ 16-ാം സീസൺ എക്കാലത്തെയും മികച്ച സീസൺ ആണ് എന്നും വിശേഷിപ്പിച്ചു.

മിക്കി ആര്‍തറുടെ നിയമനത്തിൽ പിസിബിയെ വിമര്‍ശിച്ച് റമീസ് രാജ

പാക്കിസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി മുന്‍ കോച്ച് മിക്കി ആര്‍തറെ നിയമിച്ച തീരുമാനത്തിൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് റമീസ് രാജ. വില്ലേജ് സര്‍ക്കസിൽ ക്ലൗണിനെ നിയമിക്കുന്നതിന് തുല്യമാണ് ഈ തീരുമാനം എന്ന് പറഞ്ഞാണ് റമീസ് രാജയുടെ വിമര്‍ശനം.

കൗണ്ടി ക്രിക്കറ്റിനോട് കൂറുള്ള ഒരു വ്യക്തിയെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി നിയമിച്ചിരിക്കുന്നതെന്നും റിമോട്ട് ആയി ഇരുന്ന് മാത്രമാണ് താരം പാക് ക്രിക്കറ്റിന് സംഭാവന നൽകുന്നതെന്നും വളരെ പരിഹാസ്യമായ കാര്യമാണെന്ന് റമീസ് രാജ വ്യക്തമാക്കി.

അടുത്തിടെ വരെ പിസിബിയുടെ തലവനായി സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് റമീസ് രാജ. ഡര്‍ബിഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബുമായി സഹകരിക്കുന്നതിനാൽ തന്നെ മിക്കി ആര്‍തര്‍ പാക്കിസ്ഥാന്‍ ടീമിനൊപ്പം യാത്രയാകില്ല.

പ്രാദേശിക ക്ലബിന്റെ ഇലവനിൽ പോലും ഇടം ലഭിയ്ക്കാത്ത ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്ത പിസിബി ചെയര്‍മാന്‍ എന്നാണ് നജാം സേഥിയെ റമീസ് രാജ വിശേഷിപ്പിച്ചത്.

“ഇന്ത്യയെ ഇന്ത്യയിൽ വെച്ച് തോൽപ്പിക്കുക അസാധ്യമാണ്” – റമീസ് രാജ

ഇന്ത്യയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയയെ നേരിടാനുള്ള കഴിവ് ഓസ്‌ട്രേലിയക്ക് ഇല്ല എന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ റമീസ് രാജ. 4-ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യ 2-0ന് ലീഡ് എടുത്തതിന് പിന്നാലെയാണ് രാജയുടെ അഭിപ്രായം.

തന്റെ യൂട്യൂബ് ഷോയിൽ സംസാരിച്ച രാജ, ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ പ്രകടനത്തെ വിമർശിക്കുകയും ഇന്ത്യയിൽ മികച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ അവർ വേണ്ടത്ര തയ്യാറായിട്ടില്ലെന്നും പ്രസ്താവിച്ചു. ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് ഏറെക്കുറെ അസാധ്യമാണെന്നും സ്പിൻ ബൗളിംഗിനെതിരായ ഓസ്‌ട്രേലിയയുടെ സാധാരണ പ്രകടനം മതിയാകില്ല അതിനെന്ന പറഞ്ഞു. ഒരു സെഷനിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയ പ്രകടനം ദയനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“റമീസ് രാജയെ പാകിസ്താൻ ക്രിക്കറ്റിന്റെ തലപ്പത്ത് ‌നിന്ന് പുറത്താക്കേണ്ട സമയമായി”

ഇന്നലെ സിംബാബ്‌വെയോടു കൂടെ പരാജയപ്പെട്ടതോടെ പാകിസ്താൻ ക്രിക്കറ്റിൽ പൊട്ടിത്തെറികൾ നടക്കുകയാണ്. പല മുൻ താരങ്ങളും പാകിസ്താന്റെ സിലക്ഷനെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും വിമർശിച്ച് രംഗത്ത് എത്തി. പി സി ബി ചെയർമാനായ റമീസ് രാജയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു എന്ന് മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ പറയുകയുണ്ടായി.

താൻ തുടക്കം മുതൽ ഈ ടീം സെലക്ഷനിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു എന്ന് താരം ട്വീറ്റ് ചെയ്തു. ആര് ഇതിന്റെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് താരം ചോദിക്കുന്നു. പാകിസ്താൻ ക്രിക്കറ്റിന്റെ ദൈവമാകാൻ ശ്രമിക്കുന്ന പി സി ബി ചെയർമാനെ പുറത്താക്കേണ്ട സമയം ആയെന്നും ഒപ്പം ചീഫ് സെലക്ടറെയും പുറത്താക്കണം എന്നും ആമിർ പറഞ്ഞു. ഇന്ത്യക്ക് എതിരെയും സിംബാബ്‌വെക്ക് എതിരെയും പരാജയപ്പെട്ടതോടെ പാകിസ്താന്റെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്.

ഒരുപാട് മാറ്റങ്ങൾ വരുത്തിയതാണ് ഇന്ത്യ ഏഷ്യാ കപ്പിൽ നിന്ന് പുറത്താകാൻ കാരണം

ഇന്ത്യയുടെ പ്രകടനങ്ങൾ പിറകോട്ട് പോകാൻ കാരണം ഇന്ത്യക്ക് ഒരു സ്ഥിരമായ ടീമോ മോഡലോ ഇല്ലാത്തത് കൊണ്ടാണ് എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചീഫ് റമീസ് രാജ. ഒരു കൃത്യമായ മോഡൽ സ്ഥാപിക്കാൻ തയ്യാറാകാത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ താഴേക്ക് പോയത്. അവർ വളരെയധികം മാറ്റങ്ങൾ പ്ലേയിങ് ഇലവനിൽ വരുത്തുന്നു. റമീസ് രാജ പറഞ്ഞു.

ഇന്ത്യക്ക് പരീക്ഷണം നടത്താൻ കളിക്കാരുടെ ഒരു വലിയ നിര ഉണ്ട്. അത്തരം ബെഞ്ച് ശക്തി ഇല്ലെങ്കിൽ, പരീക്ഷണത്തിന്റെ ആവശ്യമില്ല. അതാണ് പാകിസ്താൻ സ്ഥിരമായ ടീമുമായി തുടരുന്നത്. ഒരു വിന്നിങ് പാറ്റേൺ ലഭിച്ചു കഴിഞ്ഞാൽ അത് പിടിച്ച് മത്സരങ്ങൾ വിജയിക്കുന്നത് തുടരുക. അതായിരിക്കണം പ്രധാനം. റമീസ് രാജ പറഞ്ഞു

പാകിസ്താൻ ടീമിന്റെ ഫലങ്ങളിൽ ഇത് വ്യക്തമാണ് എന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റാൽ അല്ലാതെ എന്തിന് വിജയിച്ചു കൊണ്ടിരിക്കുന്ന മോഡൽ മാറ്റണം എന്നും രാജ ചോദിക്കുന്നു

വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാനിൽ സമ്മര്‍ദ്ദം ചെലുത്തും – റമീസ് രാജ

വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാനിൽ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞ് റമീസ് രാജ. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ പുരുഷ ക്രിക്കറ്റ് തന്നെ എത്തരത്തില്‍ മുന്നോട്ട് പോകുമെന്ന് നിലയിൽ നില്‍ക്കുമ്പോളാണ് റമീസ് രാജയുടെ ഇത്തരം പരാമര്‍ശം.

അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റിന്റെ സ്ഥിതി അവലോകനം ചെയ്യന്ന ഐസിസിയുടെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമാണ് റമീസ് രാജ. ഐസിസിയുടെ മുഴുവന്‍ അംഗമായ 12 ടീമുകളിൽ ഒന്നാണ് അഫ്ഗാനിസ്ഥാന്‍.

ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ക്ക് വനിത ടീം ഉണ്ടാകണെന്നത് ഐസിസിയുടെ നിയമം ആണ്. എന്നാൽ താലിബാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് എതിരാണ്.

ടി20 ലോകകപ്പിനുള്ള സംഘത്തിൽ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിന്റെ റിവ്യൂ നടത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയോട് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ചീഫ് പേട്രൺ കൂടിയാണ്.

പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ച് അധികം വൈകാതെ അന്നത്തെ കോച്ച് മിസ്ബ് ഉള്‍ ഹ്കും ബൗളിംഗ് കോച്ച് വഖാര്‍ യൂനിസും രാജി സമര്‍പ്പിച്ചിരുന്നു. ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാബര്‍ അസവും ഈ ടീമിൽ അതൃപ്തനാണെന്നാണ് അറിയുന്നത്.

എന്നാൽ ഇപ്പോള്‍ പല ഭാഗത്ത് നിന്നും വന്ന എതിര്‍പ്പിനെത്തുടര്‍ന്ന് ടീമിന്റെ അവലോകനം ഉടനുണ്ടാകുമെന്നും അസം ഖാന്‍, മുഹമ്മദ് ഹസ്നൈന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമെന്നും ഫകര്‍ സമന്‍, ഷര്‍ജീല്‍ ഖാന്‍, ഷൊയ്ബ് മാലിക്, ഷഹ്നവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പകരക്കാരായി ടീമിലെത്തുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങള്‍.

ഇംഗ്ലണ്ടും ചതിച്ചു – റമീസ് രാജ

ന്യൂസിലാണ്ടിന് പിന്നാലെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടും പാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് പിന്മാറിയതിൽ അമര്‍ഷം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ഇംഗ്ലണ്ട് ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണെന്നും പാക്കിസ്ഥാനെ ന്യൂസിലാണ്ടിന് പിന്നാലെ ഇംഗ്ലണ്ടും ചതിച്ചെന്ന് റമീസ് രാജ വ്യക്തമാക്കി. ഫൈവ് അയ്സ് എന്ന സുരക്ഷ ഏജന്‍സിയാണ് റാവൽപിണ്ടി ഏകദിനത്തിന് മുമ്പ് ന്യൂസിലാണ്ട് ടീമിനോട് സുരക്ഷ പ്രശ്നമുണ്ടെന്ന് അറിയിച്ചത്.

ന്യൂസിലാണ്ടിന് പുറമെ, യുകെ, ഓസ്ട്രേലിയ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളുടെ സുരക്ഷ ഇന്റലിജന്‍സ് വിഭാഗം ആണ് ഫൈവ് അയ്സ്. ഇത്തരം ഒഴിവുകഴിവുകള്‍ പറയാതെ ലോക ക്രിക്കറ്റിലെ ശക്തിയായി പാക്കിസ്ഥാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സാഹചര്യമാണിതെന്നും റമീസ് രാജ വ്യക്തമാക്കി. കോവിഡ് ഘട്ടത്തിൽ ഇംഗ്ലണ്ടിൽ പരമ്പര കളിക്കുവാന്‍ പാക്കിസ്ഥാന്‍ മുന്നോട്ട് വന്നത് മറന്നാണ് ഇംഗ്ലണ്ട് ഇത്തരത്തിൽ പെരുമാറിയതെന്നും റമീസ് രാജ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ഈ വിഷമ സ്ഥിതിയെ തരണം ചെയ്യുമെന്നും എന്നാൽ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് തന്നെയാണ് കരുതുന്നതെന്നും പാക്കിസ്ഥാന്‍ ബോര്‍ഡ് തലവന്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി പരമ്പര കളിക്കുക അസാധ്യം: റമീസ് രാജ

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കുക അസാധ്യമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട റമീസ് രാജ. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി റമീസ് രാജ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി പരമ്പര നടത്തുന്നതിന് മുൻപ് പ്രാദേശികമായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടെന്നും റമീസ് രാജ പറഞ്ഞു.

രാഷ്ട്രീയപരമായ കാരണങ്ങളാൽ ഐ.സി.സി ടൂർണമെന്റുകൾക്ക് പുറമെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പര നടത്താറില്ല. അതെ സമയം ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 24ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്ഥാനും ലോകകപ്പിൽ ഏറ്റുമുട്ടുമ്പോൾ ഇത്തവണ ഇന്ത്യയെ തോൽപ്പിക്കണമെന്ന് താൻ താരങ്ങളോട് ആവശ്യപെട്ടിട്ടുണ്ടെന്നും റമീസ് രാജ പറഞ്ഞു.

റമീസ് രാജ പുതിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

എഹ്സാന്‍ മാനിയ്ക്ക് പകരം റമീസ് രാജയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിക്കും. ഇമ്രാന്‍ ഖാനുമായി റമീസ് രാജ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ഈ മാറ്റത്തിനുള്ള അംഗീകാരം പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് പാട്രണും ആയ ഇമ്രാന്‍ ഖാന്‍ അംഗീകാരം ഇന്ന് നല്‍കുകയായിരുന്നു

തന്റെ പദ്ധതികള്‍ താന്‍ ഇമ്രാന്‍ ഖാനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അന്തിമ തീരുമാനം എടുക്കുമെന്നുമാണ് റമീസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറ‍ഞ്ഞത്.

Exit mobile version