പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാകാനുള്ള മത്സരത്തിൽ നിന്ന് നജാം സേത്തി പിന്മാറി

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അടുത്ത ചെയർമാകാനുള്ള മത്സരത്തിൽ നിന്ന് നജാം സേത്തി പിന്മാറി. കഴിഞ്ഞ ഡിസംബറിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിയമിച്ച ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയുടെ തലവനായ സേതി പുതിയ കമ്മിറ്റിയിലും തുടരും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്‌. ഇടക്കാല സമിതിയുടെ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കുകയാണ്‌.

രാജ്യത്തെ മുൻനിര രാഷ്ട്രീയ നേതാക്കളായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റ് ആസിഫ് സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സേതി പറഞ്ഞു. പിസിബി ചെയർമാനായി സക്കാ അഷ്‌റഫിന് വീണ്ടും ചുമതലയേൽക്കാനുള്ള സാധ്യത കൂടെ ഈ പ്രഖ്യാപനം നൽകുന്നു.

“എല്ലാവർക്കും സലാം! ആസിഫ് സർദാരിയും ഷെഹ്ബാസ് ഷെരീഫും തമ്മിലുള്ള തർക്കത്തിന് ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരം അസ്ഥിരതയും അനിശ്ചിതത്വവും പിസിബിക്ക് നല്ലതല്ല. ഈ സാഹചര്യത്തിൽ ഞാൻ സ്ഥാനാർത്ഥിയല്ല. പിസിബിയുടെ ചെയർമാനാകാബ് മത്സരിക്കുന്ന എല്ലാവർക്കും ആശംസകൾ.” സേതി പറഞ്ഞു.

സേഥിയ്ക്ക് പകരമെത്തുക എഹ്സാന്‍ മാനി

പടിയിറങ്ങിയ നജാം സേഥിയ്ക്ക് പകരം എഹ്സാന്‍ മാനി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്തെത്തും. 2020ല്‍ അവസാനിക്കാനിരുന്ന കരാറിനു ഏറെ മുമ്പ് തന്നെ സേഥി തന്റെ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഐസിസി മുന്‍ പ്രസിഡന്റ് എഹ്സാന്‍ മാനി പകരം ചുമതലയിലെത്തുമെന്നാണ് അറിയുന്നത്. ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രിയായി ചുമതലയേറ്റത്തിനെത്തുടര്‍ന്നാണ് സേഥി രാജി വെച്ചത്.

പാക്കിസ്ഥാന്‍ ബോര്‍ഡ് ഭരണ ഘടന പ്രകാരം ബോര്‍ഡിന്റെ പേട്രണ്‍ ആയ ഇമ്രാന്‍ ഖാനാണ് എഹ്സാന്‍ മാനിയുടെ പേര് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനു നിര്‍ദ്ദേശിച്ചത്.

നജാം സേഥി പടിയിറങ്ങി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് നജാം സേഥി. 2020 വരെ കാലാവധിയുണ്ടായിരുന്നുവെങ്കിലും നജാം സേഥി പടിയിറങ്ങുവാന്‍ പ്രധാന കാരണം ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി എത്തിയതാണെന്നാണ് മനസ്സിലാക്കുന്നത്. ഇമ്രാന്‍ ഖാനും നജാം സേഥിയും തമ്മില്‍ നല്ല സ്വരചേര്‍ച്ചയില്ലെന്നത് പണ്ട് മുതലേ വ്യകത്മാണ്. 2013 പൊതു തിരഞ്ഞെടുപ്പ് കാലത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സേഥി ഇമ്രാന്റെ എതിരാളിയായ നവാസ് ഷെറീഫിനു വേണ്ടി അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചുവെന്നുള്ളത് പ്രധാന ആരോപണമായിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ ബോര്‍ഡിലേക്ക് പുതിയ നിയമനങ്ങളും താങ്കള്‍ നടത്തണമെന്നാണ് രാജിക്കത്തില്‍ സേഥി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version