ഓസ്ട്രേലിയ 487ന് ഓളൗട്ട്! ആമർ ജമാലിന് 6 വിക്കറ്റ്

ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം രണ്ടാം സെഷനിൽ ഓസ്ട്രേലിയ ഓളൗട്ട് ആയി. 487 റൺസ് എടുത്താണ് ഓസ്ട്രേലിയ പുറത്തായത്. ഇന്ന് മിച്ചൽ മാർഷ് ആണ് ഓസ്ട്രേലിയൻ ടോട്ടലിൽ വലിയ പങ്കുവഹിച്ചത്. 107 പന്തിൽ നിന്ന് 90 റൺസ് മാർഷ് എടുത്തു.

പാകിസ്താനു വേണ്ടി ആമർ ജമാൽ 6 വിക്കറ്റ് എടുത്ത് ബൗൾ കൊണ്ട് ഏറ്റവും മികച്ചു നിന്നു. ഷഹ്സാദ് 2 വിക്കറ്റും ഷഹീൻ അഫ്രീദി, ഫഹീം അഷ്രഫ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഡേവിഡ് വാർണർ നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഓസ്ട്രേലിയ ഇന്നലെ ശക്തമായ നിലയിൽ ആയത്. വാർണർ 211 പന്തിൽ നിന്ന് 164 റൺസ് അടിച്ചു. 16 ഫോറും 4 സിക്സും അടങ്ങുന്നത് ആയിരുന്നു വാർണറിന്റെ ഇന്നിംഗ്സ്.

ഉസ്മാൻ ഖവാജ 41 റൺസുമായി വാർണറിന് ഒപ്പം മികച്ച തുടക്കം ഓസ്ട്രേലിയക്ക് നൽകിയിരു‌ന്നു. 31 റൺസ് എടുത്ത സ്മിത്തും 40 റൺസ് എടുത്ത ഹെഡിനും നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോറിലേക്ക് പോകാൻ ആയില്ല.

പെര്‍ത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, പാക്കിസ്ഥാന് വേണ്ടി രണ്ട് അരങ്ങേറ്റക്കാര്‍

പാക്കിസ്ഥാനെതിരെ പെര്‍ത്ത് ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരായി അമീര്‍ ജമാലും ഖുറം ഷഹ്സാദും ഇന്നത്തെ മത്സരത്തിനിറങ്ങുന്നു. രണ്ട് പേരും പേസര്‍മാരാണ്. വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാനിരിക്കവേ കളിക്കുന്ന അവസാന ടെസ്റ്റ് പരമ്പരയാവും ഇത്.

ബാബര്‍ അസം ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് പാക്കിസ്ഥാന് ഇത്.  ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാനെ നയിക്കുന്നത്.  ഓസ്ട്രേലിയന്‍ അരങ്ങേറ്റത്തിനായി ലാന്‍സ് മോറിസ് ഇനിയും കാത്തിരിക്കണമെന്നാണ് മത്സര ഇലവനിലൂടെ അറിയുവാനാകുന്നത്.

ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Mitchell Marsh, Alex Carey(w), Pat Cummins(c), Mitchell Starc, Nathan Lyon, Josh Hazlewood

പാക്കിസ്ഥാന്‍: Abdullah Shafique, Imam-ul-Haq, Shan Masood(c), Babar Azam, Saud Shakeel, Sarfaraz Ahmed(w), Agha Salman, Faheem Ashraf, Shaheen Afridi, Aamer Jamal, Khurram Shahzad

ആദ്യ ടെസ്റ്റിനായുള്ള പാകിസ്താൻ ഇലവൻ പ്രഖ്യാപിച്ചു, റിസുവാൻ ഇല്ല

പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിന് പാകിസ്താൻ തങ്ങളുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തു. ഓൾറൗണ്ടർ ആമിർ ജമാൽ, ഫാസ്റ്റ് ബൗളർ ഖുറം ഷാഷാദ് എന്നിവർ പാകിസ്താനായി അരങ്ങേറ്റം നടത്തും. മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ആകും വിക്കറ്റ് കീപ്പർ ആവുക. മുഹമ്മദ് റിസ്വാൻ പുറത്തായി‌. നാളെ ആണ് ആദ്യ ടെസ്റ്റ് നടക്കുക.

Pakistan XI for first Test

Shan Masood (captain), Imam-ul-Haq, Abdullah Shafique, Babar Azam, Saud Shakeel, Sarfaraz Ahmed (wk), Salman Ali Agha, Faheem Ashraf, Shaheen Afridi, Aamir Jamal, Khurram Shahzad.

സിദ്രയുടെ ഒറ്റയാള്‍ പോരാട്ടം വിഫലം!!! പാക്കിസ്ഥാനെതിരെ 131 റൺസിന്റെ വിജയവുമായി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ട് വനിതകള്‍ക്ക് വലിയ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 365/4 എന്ന സ്കോര്‍ നേടിയ ശേഷം പാക്കിസ്ഥാനെ 234 റൺസിനാണ് ന്യൂസിലാണ്ട് എറിഞ്ഞിട്ടത്. 105 റൺസ് നേടിയ സിദ്ര അമീന്‍ പാക് നിരയിൽ പൊരുതിയെങ്കിലും മറ്റു താരങ്ങളിലാര്‍ക്കും തന്നെ വലിയ സംഭാവന നൽകാനാകാത്തത് പാക്കിസ്ഥാന് തിരിച്ചടിയായി. 49.5 ഓവറിലാണ് പാക് വനിതകള്‍ ഓള്‍ഔട്ട് ആയത്.

ന്യൂസിലാണ്ട് ബൗളിംഗിൽ അമേലിയ കെര്‍ 3 വിക്കറ്റും ലിയ തഹാഹു 2 വിക്കറ്റും നേടി. നേരത്തെ സൂസി ബെയിറ്റ്സ്(108), ബെര്‍നാഡിന്‍ ബെസുയിഡന്‍ഹൗട്ട്(86), അമേലിയ കെര്‍(83), സോഫി ഡിവൈന്‍(70) എന്നിവരുടെ ബാറ്റിംഗാണ് ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ചരിത്ര നേട്ടം!!! ന്യൂസിലാണ്ടിൽ ടി20 പരമ്പര വിജയം കുറിച്ച് പാക് വനിതകള്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിൽ പാക്കിസ്ഥാന് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക് വനിതകള്‍ 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമേ നേടാനായുള്ളു. 10 വിക്കറ്റ് വിജയത്തോടെ പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 7 വിക്കറ്റ് വിജയം ആണ് ഏഷ്യന്‍ ടീം നേടിയത്. ന്യൂസിലാണ്ടിനെതിരെ ആദ്യമായാണ് പാക്കിസ്ഥാന്‍ വനിതകള്‍ ഒരു ടി20 പരമ്പര വിജയം നേടുന്നത്.

മുനീബ അലി(35), ആലിയ റിയാസ്(32*), ബിസ്മ മാറൂഫ്(21) എന്നിവരാണ് പാക്കിസ്ഥാന് വേമ്ടി ബാറ്റിംഗിൽ തിളങ്ങിയത്. ന്യൂസിലാണ്ടിന് വേണ്ടി ഫ്രാന്‍ ജോനാസ്, മോളി പെന്‍ഫോള്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫാത്തിമ സന മൂന്നും സാദിയ ഇക്ബാൽ രണ്ടും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ന്യൂസിലാണ്ട് നിരയിൽ 33 റൺസ് നേടിയ ഹന്ന റോവ് ആണ് ടോപ് സ്കോറര്‍. ജോര്‍ജ്ജിയ പ്ലിമ്മര്‍ 28 റൺസും നേടി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 29/4 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിന് പിന്നീട് തിരിച്ചുവരവ് പ്രയാസമായി മാറുകയായിരുന്നു.

“എല്ലാ പാകിസ്താൻ താരങ്ങളും ഐ പി എൽ കളിക്കാൻ ആഗ്രഹിക്കുന്നു” – ഹസൻ അലി

ഐ പി എല്ലിൽ കളിക്കുന്ന ഒരോ പാകിസ്താൻ താരത്തിന്റെയും ആഗ്രഹമാണെന്ന് പാകിസ്താൻ പേസ് ബൗളർ ഹസൻ അലി. അവസരം ലഭിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) പങ്കെടുക്കാൻ താനും ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. 2009 മുതൽ പാകിസ്താൻ താരങ്ങൾക്ക് ഐ പി എല്ലിൽ വിലക്ക് ഉണ്ട്‌. അതുകൊണ്ട് അവർക്ക് ഐ പി എല്ലിനായി രജിസ്റ്റർ ചെയ്യാൻ പറ്റാറില്ല.

“എല്ലാ കളിക്കാരനും ഐ‌പി‌എൽ കളിക്കാൻ ആഗ്രഹിക്കുന്നു, അവിടെ കളിക്കണമെന്നാണ് എന്റെയും ആഗ്രഹം. ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നാണാണ്, ഭാവിയിൽ അവസരം ലഭിച്ചാൽ ഞാൻ തീർച്ചയായും ഐ പി എല്ലിൽ കളിക്കും,” ഹസൻ അലി പറഞ്ഞു.

മുമ്പ് ഷൊയ്ബ് അക്തർ, മുഹമ്മദ് ഹഫീസ്, സൽമാൻ ബട്ട്, കമ്രാൻ അക്മൽ, സൊഹൈൽ തൻവീർ, അഫ്രീദി തുടങ്ങി നിരവധി പാകിസ്താൻ താരങ്ങൾ ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

പാകിസ്താൻ താരം ഇമാദ് വസീം വിരമിച്ചു

പാകിസ്ഥാൻ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ 2023 ലോകകപ്പ് സ്ക്വാഡിൽ ഇമാദിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് വിരമിക്കലിന് കാരണം എന്നാണ് സൂചന.

പാക്കിസ്ഥാനുവേണ്ടി 121 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പാകിസ്താൻ ആരാധകർക്ക് നന്ദിയുണ്ടെന്നു വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ഇമാദ് പറഞ്ഞു. “ഇത്രയും അഭിനിവേശത്തോടെ എന്നെ എപ്പോഴും പിന്തുണച്ചതിന് പാകിസ്ഥാൻ ആരാധകർക്ക് നന്ദി. ഏറ്റവും ഉയർന്ന തലത്തിൽ എത്താൻ എന്നെ സഹായിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. എന്റെ അടുത്ത ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.” ഇമാദ് പറഞ്ഞു.

പാക്കിസ്ഥാനുവേണ്ടി അവസാനമായി ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ആയിരുന്നു ഇമാദ് കളിച്ചത്. അന്ന് ഇമാദ് 14 പന്തിൽ 31 റൺസ് അടിക്കുകയും 4-0-21-2 എന്ന മികച്ച ബൗളിംഗ് കാഴ്ചവെക്കുകയും ചെയ്തിരുന്നു.

പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മാറ്റങ്ങൾ തുടരുന്നു. അവർ പുതിയ ബൗളിംഗ് പരിശീലകന്മാരെ നിയമിച്ചു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഉമർ ഗുൽ, സയീദ് അജ്മൽ എന്നിവരെ ഫാസ്റ്റ് ബൗളിംഗ്, സ്പിൻ ബൗളിംഗ് പരിശീലകരായി നിയമിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആകും ഇവരുടെ ആദ്യ ദൗത്യം.

ഉമർ ഗുൽ മുമ്പ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലും ന്യൂസിലൻഡിനെതിരായ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിലും പാകിസ്ഥാൻ പുരുഷ ടീമിന്റെ ബൗളിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ എച്ച്ബിഎൽ പിഎസ്എൽ സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളിംഗ് പരിശീലകനായും 2022ലെ ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പാകിസ്ഥാനായി 47 ടെസ്റ്റുകളിൽ 163 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 130 ഏകദിനങ്ങളും (60 ടി20-യും ഉമർ ഗുൽ കളിച്ചു.

സ്പിന്നർ സയീദ് അജ്മൽ 35 ടെസ്റ്റുകളിലും 113 ഏകദിനങ്ങളിലും 64 ടി20 മത്സരങ്ങളിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട് മൂന്ന് ഫോർമാറ്റുകളിലുമായി 447 വിക്കറ്റുകൾ വീഴ്ത്തി.

ഹാരിസ് റഹൂഫ് ടെസ്റ്റ് കളിക്കാൻ വിസമ്മതിച്ചു എന്ന് പാകിസ്താൻ ചീഫ് സെലക്ടർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിൽ കളിക്കാൻ ഹാരിസ് റഹൂഫ് വിസമ്മതിച്ചതായി പാകിസ്താൻ ചീഫ് സെലക്ടർ വഹാബ് റിയാസ്. അടുത്തിടെയാണ് ഇൻസമാം ഉൾ ഹഖിന് പകരം പാകിസ്ഥാൻ ടീമിന്റെ ചീഫ് സെലക്ടറായി റിയാസ് ചുമതലയേറ്റത്‌.

“ഞങ്ങൾ ക്യാപ്റ്റനോടും പരിശീലകനോടും സംസാരിച്ചു, ടെസ്റ്റ് ക്രിക്കറ്റിൽ ഹാരിസ് റൗഫിനെ ഒരു ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാൻ അവർ ആഗ്രഹിച്ചു. ആക്വ് 10-12 ഓവറുകൾ എറിഞ്ഞാൽ മതി എന്ന് പറഞ്ഞിട്ടും ടെസ്റ്റ് കളിക്കാൻ റഹൂഫ് തയ്യാറായില്ല” റിയാസ് പറഞ്ഞു.

“ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ കേന്ദ്ര കരാറിൽ ഇരിക്കുമ്പോൾ, ഇങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങൾ രാജ്യത്തിനായി ത്യാഗം ചെയ്യേണ്ടതുണ്ട്‌”‌ അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരക്കായുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. പുതുതായി നിയമിതനായ ചീഫ് സെലക്ടർ വഹാബ് റിയാസ് വാർത്താ സമ്മേളനത്തിൽ അവരുടെ ടീമിനെ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ഷാൻ മസൂദിന്റെ കന്നി ദൗത്യം കൂടിയാണ് വരാനിരിക്കുന്ന പരമ്പര.

ഇടംകൈയ്യൻ ബാറ്റർ സയിം അയൂബും ഫാസ്റ്റ് ബൗളർ ഖുറം ഷെഹ്സാദും ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടി. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ നാലു ദിവസത്തെ സന്നാഹ മത്സരത്തോടെയാണ് പാക്കിസ്ഥാന്റെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 14 മുതൽ പെർത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ടെസ്റ്റ്. ഡിസംബർ 26 മുതൽ ജനുവരി 3 വരെ മെൽബണും സിഡ്‌നിയും ശേഷിക്കുന്ന ടെസ്റ്റുകൾക്ക് ആതിഥേയത്വം വഹിക്കും.

Pakistan squad for Australia Test series
Shan Masood (c), Aamer Jamal, Abdullah Shafique, Abrar Ahmed, Babar Azam, Faheem Ashraf, Hasan Ali, Imam ul Haq, Khurram Shehzad, Mir Hamza, Mohammad Rizwan, Mohammad Wasim Jr, Nauman Ali, Saim Ayub, Agha Salman, Sarfaraz Ahmed, Saud Shakeel, Shaheen Afridi

പാകിസ്താന്റെ പുതിയ ക്യാപ്റ്റന്മാരായി ഷഹീൻ അഫ്രീദിയും ഷാൻ മസൂദും

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്താൻ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. ബാറ്റർ ഷാൻ മസൂദ് ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേൽക്കുമെന്നും പേസർ ഷഹീൻ ഷാ അഫ്രീദി പാകിസ്ഥാൻ ടി20 ക്യാപ്റ്റനായി ചുമതലയേൽക്കും എന്നും പിസിബി സ്ഥിരീകരിച്ചു. ഏകദിന ക്യാപ്റ്റനെ പാകിസ്താൻ പ്രഖ്യാപിച്ചിട്ടില്ല.

എല്ലാ ഫോർമാറ്റുകളിലും പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി ബാബർ അസം ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്ക് അകമാണ് പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചത്. 2019 മുതൽ ബാബർ ആയിരുന്നു പാകിസ്താനെ നയിച്ചത്. സെമി ഫൈനലിൽ എത്താൻ ആകാത്തതോടെ ബാബർ സമ്മർദ്ദത്തിൽ ആവുക ആയിരുന്നു.

ബാബർ അസം പാകിസ്താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ബാബർ അസം പാകിസ്താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നതായി ബാബർ അസം അറിയിച്ചു. ലോകകപ്പിലെ അവസാന മത്സരം പരാജയപ്പെട്ടതോടെ ബാബർ അസം പാകിസ്ഥാൻ നായക സ്ഥാനം ഒഴിയും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏറെ വിമർശനങ്ങൾ വന്നതിനാൽ ബാബർ ക്യാപ്റ്റൻ ആയി തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് ബോർഡിനെ അറിയിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് തിരിച്ച് പാകിസ്താനിൽ എത്തിയതിനു പിന്നാലെയാണ് ബാബർ രാജി പ്രഖ്യാപിച്ചത്. ബാബർ പാകിസ്താന്റെ മുൻ താരങ്ങളുമായി ചർച്ചകൾ നടത്തിയാണ് രാജി കാര്യം തീരുമാനിച്ചത്. അവസാന നാലു വർഷത്തോളമായി പാകിസ്താനെ നയിക്കുന്ന ബാബർ പക്ഷെ ഈ ലോകകപ്പിൽ തീർത്തും പരാജയപ്പെട്ടു. ബാറ്റു കൊണ്ടും ബാബർ അസമിന് ഈ ലോകകപ്പിൽ തിളങ്ങാൽ ആയിരുന്നില്ല.

Exit mobile version