Pakistanwomen

ചരിത്ര നേട്ടം!!! ന്യൂസിലാണ്ടിൽ ടി20 പരമ്പര വിജയം കുറിച്ച് പാക് വനിതകള്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിൽ പാക്കിസ്ഥാന് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക് വനിതകള്‍ 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമേ നേടാനായുള്ളു. 10 വിക്കറ്റ് വിജയത്തോടെ പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 7 വിക്കറ്റ് വിജയം ആണ് ഏഷ്യന്‍ ടീം നേടിയത്. ന്യൂസിലാണ്ടിനെതിരെ ആദ്യമായാണ് പാക്കിസ്ഥാന്‍ വനിതകള്‍ ഒരു ടി20 പരമ്പര വിജയം നേടുന്നത്.

മുനീബ അലി(35), ആലിയ റിയാസ്(32*), ബിസ്മ മാറൂഫ്(21) എന്നിവരാണ് പാക്കിസ്ഥാന് വേമ്ടി ബാറ്റിംഗിൽ തിളങ്ങിയത്. ന്യൂസിലാണ്ടിന് വേണ്ടി ഫ്രാന്‍ ജോനാസ്, മോളി പെന്‍ഫോള്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫാത്തിമ സന മൂന്നും സാദിയ ഇക്ബാൽ രണ്ടും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ന്യൂസിലാണ്ട് നിരയിൽ 33 റൺസ് നേടിയ ഹന്ന റോവ് ആണ് ടോപ് സ്കോറര്‍. ജോര്‍ജ്ജിയ പ്ലിമ്മര്‍ 28 റൺസും നേടി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 29/4 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിന് പിന്നീട് തിരിച്ചുവരവ് പ്രയാസമായി മാറുകയായിരുന്നു.

Exit mobile version