ഉമർ ഗുൽ ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് സ്ഥാനത്തേക്ക് എത്തിയേക്കും

ഉമർ ഗുൽ ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് സ്ഥാനത്തേക്ക് എത്തിയേക്കും.
മുൻ പാകിസ്ഥാൻ പേസർ ഉമർ ഗുൽ ബംഗ്ലാദേശ് ദേശീയ ടീമിന്റെ പേസ് ബൗളിംഗ് കോച്ചായി നിയമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി (ബിസിബി) ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. നിലവിലെ കോച്ച് ആന്ദ്രേ ആഡംസിന്റെ കരാർ 2026 ഫെബ്രുവരി വരെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തിൽ അതൃപ്തിയുള്ളതിനാൽ അത് നേരത്തെ അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.

ഗുൽ വിരമിച്ചതിന് ശേഷം മികച്ച ഒരു കോച്ചിംഗ് കരിയർ കെട്ടിപ്പടുത്തിട്ടുണ്ട്.
2020 ൽ വിരമിച്ചതിന് ശേഷം ഗുൽ പിഎസ്എല്ലിൽ പരിശീലകനായി പ്രവർത്തിക്കുകയും അഫ്ഗാനിസ്ഥാൻ ദേശീയ ടീമിനൊപ്പം പ്രവർത്തിക്കുകയും പാകിസ്ഥാന്റെ ബൗളിംഗ് കോച്ചായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മാറ്റങ്ങൾ തുടരുന്നു. അവർ പുതിയ ബൗളിംഗ് പരിശീലകന്മാരെ നിയമിച്ചു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഉമർ ഗുൽ, സയീദ് അജ്മൽ എന്നിവരെ ഫാസ്റ്റ് ബൗളിംഗ്, സ്പിൻ ബൗളിംഗ് പരിശീലകരായി നിയമിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആകും ഇവരുടെ ആദ്യ ദൗത്യം.

ഉമർ ഗുൽ മുമ്പ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലും ന്യൂസിലൻഡിനെതിരായ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിലും പാകിസ്ഥാൻ പുരുഷ ടീമിന്റെ ബൗളിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ എച്ച്ബിഎൽ പിഎസ്എൽ സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളിംഗ് പരിശീലകനായും 2022ലെ ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പാകിസ്ഥാനായി 47 ടെസ്റ്റുകളിൽ 163 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 130 ഏകദിനങ്ങളും (60 ടി20-യും ഉമർ ഗുൽ കളിച്ചു.

സ്പിന്നർ സയീദ് അജ്മൽ 35 ടെസ്റ്റുകളിലും 113 ഏകദിനങ്ങളിലും 64 ടി20 മത്സരങ്ങളിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട് മൂന്ന് ഫോർമാറ്റുകളിലുമായി 447 വിക്കറ്റുകൾ വീഴ്ത്തി.

അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി ഉമര്‍ ഗുൽ

അഫ്ഗാനിസ്ഥാന്റെ കോച്ചിംഗ് സെറ്റപ്പിലേക്ക് മുന്‍ പാക്കിസ്ഥാന്‍ താരം എത്തുന്നു. ഉമര്‍ ഗുൽ ആണ് ടീമിന്റെ ബൗളിംഗ് കോച്ചായി എത്തുന്നത്. സിംബാബ്‍വേയിലേക്കുള്ള ടീമിന്റെ പര്യടനത്തിനാവും പുതിയ ദൗത്യം ഗുൽ ഏറ്റെടുക്കുക. സിംബാബ്‍വേയിൽ ടീം മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്.

ഏപ്രിലില്‍ യുഎഇയിൽ നടന്ന പരിശീലന ക്യാമ്പിൽ കൺസള്‍ട്ടന്റായി ഗുൽ എത്തിയിരുന്നു. അതിന് ശേഷം ആണ് ദേശീയ ടീമിന്റെ കോച്ചായി താരത്തെ നിയമിച്ചത്.

2011 ലോകകപ്പിലെ ഇന്ത്യയോടുള്ള തോൽവി ഇപ്പോഴും വിഷമിപ്പിക്കുന്നു: ഉമർ ഗുൽ

2011 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവി തന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്ന് മുൻ പാകിസ്ഥാൻ താരം ഉമർ ഗുൽ. ഇന്ത്യയോടേറ്റ തോൽവി തന്റെ കരിയറിലെ ഏറ്റവും മോശം കാര്യങ്ങളിൽ ഒന്നാണെന്നും ഗുൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉമർ ഗുൽ തന്റെ പ്രഫഷണൽ കരിയറിലെ അവസാന മത്സരം കളിച്ചത്.

അന്നത്തെ മത്സരത്തിൽ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും ആ തോൽവി എല്ലാ കാലവും തന്നെ വേദനിപ്പിക്കുമെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിന് പാകിസ്ഥാൻ ഇറങ്ങിയത് മികച്ച ഫോമിൽ ആയിരുന്നെന്നും മത്സരത്തിൽ പാകിസ്ഥാൻ ജയം അർഹിച്ചിരുന്നെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിൽ ഡി.ആർ.എസ് തീരുമാനം സച്ചിന് അനുകൂലമായിരുന്നെന്നും ഗ്രൗണ്ടിൽ ഉള്ള എല്ലാവരും സച്ചിൻ ടെണ്ടുൽക്കർ ഔട്ട് ആണ് എന്നാണ് കരുതിയതെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിൽ സച്ചിൻ നേരത്തെ ഔട്ട് ആയിരുന്നേൽ ഫലം മറ്റൊന്ന് ആവുമായിരുന്നു എന്നും ഗുൽ പറഞ്ഞു.

അന്ന് മത്സരത്തിൽ ഇന്ത്യ 29 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ലോകകപ്പ് ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ 8 ഓവർ എറിഞ്ഞ ഉമർ ഗുൽ 69 റൺസ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

Exit mobile version