അവസാനം ജമാലിന്റെ ഗംഭീര ഇന്നിംഗ്സ്, പാകിസ്താന് ആദ്യ ഇന്നിംഗ്സിൽ 313 റൺസ്

പാകിസ്താൻ മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 313 റണ്ണിന് പുറത്ത്. ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ മൂന്നാം സെഷനിൽ എത്തുമ്പോൾ 77.1 ഓവറിലേക്ക് എല്ലാവരും പുറത്തായി കൂടാരം കയറി. അവസാന വിക്കറ്റിൽ പിറന്ന 86 റൺസിന്റെ കൂട്ടുകെട്ട് ആണ് പാകിസ്താനെ 300 കടക്കാൻ സഹായിച്ചത്. പാറ്റ് കമ്മിൻസ് 5 വിക്കറ്റുമായി ഇന്നും ഓസ്ട്രേലിയയെ മുന്നിൽ നിന്ന് നയിച്ചു.

ഇന്ന് തുടക്കത്തിൽ തന്നെ പാകിസ്താന് രണ്ട് ഓപ്പണർമാരെയും നഷ്ടമായിരുന്നു. ഓപ്പണർമാരായ ശഫീഖും സെയിം അയ്യൂബും ഡക്കിൽ ആണ് പുറത്തായത്. പിറകെ വന്ന ക്യാപ്റ്റൻ മസൂദും ബാബറും കൂട്ടുകെട്ട് പടുക്കാൻ ശ്രമിച്ചു എങ്കിലും അധികം നീണ്ടു നിന്നല്ല.

മസൂദ് 35 റൺസ് എടുത്തും ബാബർ അസം 26 റൺസ് എടുത്തും പുറത്തായി. ബാബറിന്റെ മോശം ഫോം തുടരുന്നതാണ് ഇന്നും കണ്ടത്.5 റൺസ് എടുത്ത സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്താന് നഷ്ടമായി. അതിനു ശേഷം അഖ സൽമാനും റിസുവാനും ആണ് പാകിസ്താനെ 200 കടത്തിയത്‌ 88 റൺസുമായി റിസുവാനും 53 റൺസുമായി അഖ സൽമാനും മികച്ചു നിന്നു. അവസാന വിക്കറ്റിൽ അമെർ ജമാലും മിർ ഹംസയും ചേർന്ന് 86 റൺസ് ചേർത്ത് പാകിസ്താനെ 300 കടക്കാൻ സഹായിച്ചു.

ജമാൽ ഒമ്പതാമനായി ഇറങ്ങി 97 പന്തിൽ 82 റൺസ് എടുത്തു. 9 ഫോറും 4 സിക്സും ജമാൽ അടിച്ചു. അദ്ദേഹത്തിന് പിന്തുണ നൽകിയ മിർ ഹംസ 43 പന്തിൽ 7 റൺസും എടുത്തു.

ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് 5 വിക്കറ്റും സ്റ്റാർക്, 2 വിക്കറ്റും വീഴ്ത്തി. മാർഷ്, ഹേസല്വുഡ്, ലിയോൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

പാകിസ്താന് ബാറ്റിങ് തകർച്ച, ബാബർ വീണ്ടും നിരാശപ്പെടുത്തി

പാകിസ്താൻ മൂന്നാം ടെസ്റ്റിലും പതറുന്നു. ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ആദ്യം ബാറ്റു ചെയ്യുന്ന പാകിസ്താൻ രണ്ടാം സെഷനിൽ എത്തുമ്പോൾ 150-5 എന്ന നിലയിലാണ് ഉള്ളത്. തുടക്കത്തിൽ തന്നെ പാകിസ്താന് രണ്ട് ഓപ്പണർമാരെയും നഷ്ടമായി. ഓപ്പണർമാരായ ശഫീഖും സെയിം അയ്യൂബും ഡക്കിൽ ആണ് പുറത്തായത്. പിറകെ വന്ന ക്യാപ്റ്റൻ മസൂദും ബാബറും കൂട്ടുകെട്ട് പടുക്കാൻ ശ്രമിച്ചു എങ്കിലും അധികം നീണ്ടു നിന്നല്ല.

മസൂദ് 35 റൺസ് എടുത്തും ബാബർ അസം 26 റൺസ് എടുത്തും പുറത്തായി. ബാബറിന്റെ മോശം ഫോം തുടരുന്നതാണ് ഇന്നും കണ്ടത്.5 റൺസ് എടുത്ത സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്താന് നഷ്ടമായി. 59 റൺസുമായി റിസുവാനും 24 റൺസുമായി അഖ സൽമാനും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും സ്റ്റാർക്, മാർഷ്, ഹേസല്വുഡ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഷഹീൻ അഫ്രീദി ഇല്ല, പാകിസ്താൻ മൂന്നാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചു

പാകിസ്താൻ ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടെസ്റ്റിനായുള്ള ടീം പ്രഖ്യാപിച്ചു. അവരുടെ പ്രധാന ബൗളർ ഷഹീൻ അഫ്രീദി ടീമിൽ ഇല്ല. ഷഹീന് വിശ്രമം നൽകാൻ ആണ് പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. ഇമാമുൽ ഹഖും ടീമിൽ ഇല്ല. പകരം സയിം അയുബും സാജിദ് ഖാനും സ്ക്വാഡിലേക്ക് എത്തി. ആദ്യ രണ്ട് ടെസ്റ്റും പരാജയപ്പെട്ട പാക്ക് പാക്കിസ്ഥാന് ഇതിനകം തന്നെ പരമ്പര നഷ്ടമായിട്ടിണ്ട്.

Saim Ayub (Debut), Abdullah Shafique, Shan Masood (C), Babar Azam, Saud Shakeel, Mohammad Rizwan (WK), Salman Ali Agha, Sajid Khan, Hasan Ali, Mir Hamza, Aamer Jamal

തുടക്കം പാളി!!! പിന്നീട് ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ തിരിച്ചുവരവ് നടത്തി ഓസ്ട്രേലിയ. ഇന്നിംഗ്സിന്റെ തുടക്കത്തിൽ 16/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 187/6 എന്ന നിലയിലാണ്. 241 റൺസിന്റെ മികച്ച ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

അഞ്ചാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും മിച്ചൽ മാര്‍ഷും ചേര്‍ന്ന് നേടിയ 153 റൺസ് കൂട്ടുകെട്ടാണ് ഓസീസ് തിരിച്ചുവരവിന് കളമൊരുക്കിയത്. 96 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ പുറത്താക്കി മിര്‍ ഹംസ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 50 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദി നേടിയതോടെ ഇന്നത്തെ കളി അവസാനിച്ചു.

ഷഹീനും മിര്‍ ഹംസയും മൂന്ന് വീതം വിക്കറ്റ് നേടി. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 264 റൺസിൽ അവസാനിപ്പിച്ച് 54 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു.

കമ്മിന്‍സിന് അഞ്ച് വിക്കറ്റ്, ലയണിന് നാല് !!! 54 റൺസ് ലീഡുമായി ഓസ്ട്രേലിയ

പാക്കിസ്ഥാനെ 264 റൺസിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുമ്പോള്‍ 54 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയ നേടിയത്.

റിസ്വാന്‍ 42 റൺസ് നേടി പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 21 റൺസ് നേടി നഥാന്‍ ലയണിന് വിക്കറ്റ് നൽകി മടങ്ങി. അമീര്‍ ജമാൽ പുറത്താകാതെ 33 റൺസ് നേടി.

അബ്ദുള്ള ഷഫീക്ക് 62 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മസൂദ് 54 റൺസ് നേടി. പാറ്റ് കമ്മിന്‍സ് അഞ്ചും നഥാന്‍ ലയൺ നാലും വിക്കറ്റും നേടി ആണ് ഓസീസ് ബൗളിംഗിൽ തിളങ്ങിയത്.

പാക്കിസ്ഥാന്‍ പൊരുതുന്നു!!! 6 വിക്കറ്റ് നഷ്ടം

മെൽബേണിൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 194/6 എന്ന നിലയിൽ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 318 റൺസിനൊപ്പമെത്തുവാന്‍ 124 റൺസ് പാക്കിസ്ഥാന്‍ ഇനിയും നേടേണ്ടതായുണ്ട്. അബ്ദുള്ള ഷഫീക്കും ഷാന്‍ മസൂദും രണ്ടാം വിക്കറ്റിൽ 90 റൺസ് കൂട്ടിചേര്‍ത്ത് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്നാണ് കരുതിയതെങ്കിലും അബ്ദുള്ള ഷഫീക്കിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ഷഫീക്ക് 62 റൺസ് നേടിപ്പോള്‍ 54 റൺസ് നേടിയ ഷാന്‍ മസൂദിനെ നഥാന്‍ ലയൺ പുറത്താക്കി. 124/1 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാന്‍ 170/6 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. 29 റൺസ് നേടിയ മൊഹമ്മദ് റിസ്വാന്‍ ആണ് പാക്കിസ്ഥാന് വേണ്ടി ഇപ്പോള്‍ ക്രീസിൽ നിന്ന് ചെറുത്ത്നില്പുയര്‍ത്തുന്നത്.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും നഥാന്‍ ലയൺ 2 വിക്കറ്റും നേടി.

അമീര്‍ ജമാലിന് മൂന്ന് വിക്കറ്റ്, ഓസ്ട്രേലിയയെ ഓള്‍ഔട്ട് ആക്കി പാക്കിസ്ഥാന്‍

മെൽബേൺ ടെസ്റ്റിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയയെ 318 റൺസിന് ഓള്‍ഔട്ട് ആക്കി പാക്കിസ്ഥാന്‍. അമീര്‍ ജമാൽ മൂന്ന് വിക്കറ്റ് നേടിപ്പോള്‍ 96.5 ഓവറിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലാബൂഷാനെ 63 റൺസുമായി ഓസീസ് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ മിച്ചൽ മാര്‍ഷ് 41 റൺസും ഉസ്മാന്‍ ഖവാജ 42 റൺസും നേടി.

ലഞ്ചിന് തൊട്ടുമുമ്പ് വിക്കറ്റ് വലിച്ചെറിഞ്ഞ് വാര്‍ണര്‍, ലഞ്ചിന് ശേഷം ഖവാജയും പുറത്ത്

പാക്കിസ്ഥാനെതിരെ മെൽബേണിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ആദ്യ സെഷന്‍ കഴിഞ്ഞ് ഒടുവിൽ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ 108/2 എന്ന നിലയിൽ. 38 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 90/1 എന്ന നിലയിലായിരുന്നു. വാര്‍ണറെ അഗ സൽമാന്‍ പുറത്താക്കിയതോടെ ആദ്യ സെഷന്‍ അവസാനിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു.

ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് അധികം വൈകാതെ 42 റൺസ് നേടിയ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ഹസന്‍ അലിയ്ക്കായിരുന്നു വിക്കറ്റ്.

ബോക്സിംഗ് ടെസ്റ്റിനായുള്ള സ്ക്വാഡ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയ അടുത്ത മത്സരത്തിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മെൽബണിൽ നടക്കുന്ന പാകിസ്ഥാനെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള 13 കളിക്കാരുടെ സ്ക്വാഡിനെ ആണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 360 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

ഇത്തവണ 14 പേരടങ്ങുന്ന ടീമിനെ പ്രഖ്യാപിക്കുന്നതിന് പകരം ഒരു താരത്തെ കുറച്ചാണ് ഓസ്‌ട്രേലിയ ടീം പ്രഖ്യാപിച്ചത്. അൺക്യാപ്ഡ് പേസർ ലാൻസ് മോറിസ് ആഭ്യന്തര ഡ്യൂട്ടിയിലേക്ക് മടങ്ങുന്നതിനാൽ ടീമിൽ നിന്ന് റിലീസ് ചെയ്തു കൊടുത്ത്യ്.

Australia squad:Pat Cummins (c), Scott Boland, Alex Carey, Cameron Green, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Mitch Marsh, Steve Smith, Mitch Starc, David Warner.

പാക്കിസ്ഥാന്‍ വലിയ തോൽവിയിലേക്ക്!!! രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടം

പെര്‍ത്തിൽ നാലാം ദിവസം പുരോഗമിക്കുമ്പോള്‍ പാക്കിസ്ഥാന് 450 റൺസ് വിജയ ലക്ഷ്യം നൽകി ഓസ്ട്രേലിയ. 449 റൺസ് ലീഡ് നേടി ശേഷം ഖവാജ 90 റൺസ് നേടി പുറത്തായതോടെയാണ് ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 233/5 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മിച്ചൽ മാര്‍ഷ് 3 റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 17 ഓവറിൽ 53/4 എന്ന നിലയിലാണ് രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍.

ലീഡ് നാനൂറ് കടന്നു, ഖവാജയുടെ മികവിൽ ഓസ്ട്രേലിയ കുതിയ്ക്കുന്നു

പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 186/4 എന്ന നിലയിൽ. മത്സരത്തിൽ 402 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 68 റൺസുമായി ഉസ്മാന്‍ ഖവാജയും 42 റൺസ് നേടി മിച്ചൽ മാര്‍ഷും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

വാര്‍ണര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 45 റൺസ് നേടി പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 487 റൺസും പാക്കിസ്ഥാന്‍ 271 റൺസും ആണ് നേടിയത്.

ഓസ്ട്രേലിയക്ക് എതിരെ പാകിസ്താൻ 271ൽ ഓളൗട്ട്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ പാകിസ്ഥാൻ അവരുടെ ആദ്യ ഇന്നിങ്സിൽ 271 റൺസിന് ഓൾഔട്ട്. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ രണ്ടാം സെഷനിൽ ആണ് പാകിസ്ഥാൻ ഓളൗട്ട് ആയത്. ഓസ്ട്രേലിയ 217സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. അവർ ആദ്യ ഇന്നിംഗ്സിൽ 487 റൺസ് നേടിയിരുന്നു.

പാകിസ്ഥാനായി 62 എടുത്ത ഇമാമുൽ ഹഖ് ടോപ് സ്കോററായി. 199 പന്തിൽ നിന്നായിരുന്നു ഇമാം 62 റൺസ് എടുത്തത്. ക്യാപ്റ്റൻ മസൂദ് 30 റൺസും ബാബർ 21 റൺസ് എടുത്തും നിരാശപ്പെടുത്തി. ഓസ്ട്രേലിയക്ക് ആയി നഥാൻ ലിയോൺ മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്ക്, കമ്മിൻ എന്നിവർ 2 വിക്കറ്റ് വീതവും. ട്രാവിസ് ഹെഡ്, മാർഷ്, ഹേസല്വുഡ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version