Picsart 23 11 15 19 03 43 710

ബാബർ അസം പാകിസ്താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ബാബർ അസം പാകിസ്താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നതായി ബാബർ അസം അറിയിച്ചു. ലോകകപ്പിലെ അവസാന മത്സരം പരാജയപ്പെട്ടതോടെ ബാബർ അസം പാകിസ്ഥാൻ നായക സ്ഥാനം ഒഴിയും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏറെ വിമർശനങ്ങൾ വന്നതിനാൽ ബാബർ ക്യാപ്റ്റൻ ആയി തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് ബോർഡിനെ അറിയിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് തിരിച്ച് പാകിസ്താനിൽ എത്തിയതിനു പിന്നാലെയാണ് ബാബർ രാജി പ്രഖ്യാപിച്ചത്. ബാബർ പാകിസ്താന്റെ മുൻ താരങ്ങളുമായി ചർച്ചകൾ നടത്തിയാണ് രാജി കാര്യം തീരുമാനിച്ചത്. അവസാന നാലു വർഷത്തോളമായി പാകിസ്താനെ നയിക്കുന്ന ബാബർ പക്ഷെ ഈ ലോകകപ്പിൽ തീർത്തും പരാജയപ്പെട്ടു. ബാറ്റു കൊണ്ടും ബാബർ അസമിന് ഈ ലോകകപ്പിൽ തിളങ്ങാൽ ആയിരുന്നില്ല.

Exit mobile version