Picsart 23 12 15 11 07 20 574

ഓസ്ട്രേലിയ 487ന് ഓളൗട്ട്! ആമർ ജമാലിന് 6 വിക്കറ്റ്

ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം രണ്ടാം സെഷനിൽ ഓസ്ട്രേലിയ ഓളൗട്ട് ആയി. 487 റൺസ് എടുത്താണ് ഓസ്ട്രേലിയ പുറത്തായത്. ഇന്ന് മിച്ചൽ മാർഷ് ആണ് ഓസ്ട്രേലിയൻ ടോട്ടലിൽ വലിയ പങ്കുവഹിച്ചത്. 107 പന്തിൽ നിന്ന് 90 റൺസ് മാർഷ് എടുത്തു.

പാകിസ്താനു വേണ്ടി ആമർ ജമാൽ 6 വിക്കറ്റ് എടുത്ത് ബൗൾ കൊണ്ട് ഏറ്റവും മികച്ചു നിന്നു. ഷഹ്സാദ് 2 വിക്കറ്റും ഷഹീൻ അഫ്രീദി, ഫഹീം അഷ്രഫ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഡേവിഡ് വാർണർ നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഓസ്ട്രേലിയ ഇന്നലെ ശക്തമായ നിലയിൽ ആയത്. വാർണർ 211 പന്തിൽ നിന്ന് 164 റൺസ് അടിച്ചു. 16 ഫോറും 4 സിക്സും അടങ്ങുന്നത് ആയിരുന്നു വാർണറിന്റെ ഇന്നിംഗ്സ്.

ഉസ്മാൻ ഖവാജ 41 റൺസുമായി വാർണറിന് ഒപ്പം മികച്ച തുടക്കം ഓസ്ട്രേലിയക്ക് നൽകിയിരു‌ന്നു. 31 റൺസ് എടുത്ത സ്മിത്തും 40 റൺസ് എടുത്ത ഹെഡിനും നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോറിലേക്ക് പോകാൻ ആയില്ല.

Exit mobile version