ഈസ്റ്റ് ബംഗാളിന്റെ പൊരുതലും മറികടന്ന് ഒഡീഷക്ക് വിജയം

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ് സി ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാൻ ഒഡീഷക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ പെരോസവിചിന്റെ ഒരു മികച്ച ഫിനിഷിലൂടെ ഈസ്റ്റ് ബംഗാൾ കളിയിലേക്ക് തിരികെ വന്നു.
20220207 213537

74ആം മിനുട്ട് വരെ ഈ സമനില നീണ്ടു നിന്നു. 74ആം മിനുട്ടിൽ ജോണതാന്റെ അസിസ്റ്റിൽ നിന്ന് ഹാവി ഹെർണാണ്ടസിന്റെ സ്ട്രൈക്ക് ഈസ്റ്റ് ബംഗാൾ വലയിൽ എത്തി. ഇത് ഒഡീഷ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ 21 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ് ഒഡീഷ. ഈസ്റ്റ് ബംഗാൾ 10 പോയിന്റുമായി പത്താം സ്ഥാനത്തും നിൽക്കുന്നു.

അവസാന മിനുട്ടിൽ ഗോവയ്ക്ക് സമനില, ഒഡീഷക്ക് വീണ്ടും ഗോവക്ക് എതിരെ നിരാശ

ഐ എസ് എല്ലിൽ ആദ്യമായി എഫ് സി ഗോവയെ പരാജയപ്പെടുത്താമെന്ന ഒഡീഷൻ ആഗ്രഹത്തിൽ 95ആം മിനുട്ടിൽ തിരിച്ചടി. 1-0ന് മുന്നിലായിരുന്ന ഒഡീഷ 95ആം മിനുട്ടിൽ ജേസുരാജിന്റെ ഗോളിലാണ് സമനില വഴങ്ങിയത്.

ഇതിനു മുമ്പ് അഞ്ച് തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോഴും ഒഡീഷക്ക് വിജയിക്കാൻ ആയിരുന്നില്ല. ഇന്ന് രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ആണ് ഒഡീഷയ്ക്ക് രക്ഷ ആയത്. ഹാവി ഗാർസിയയെ നൊഗുവേര വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ജോണതാൻ ലക്ഷ്യത്തിൽ എത്തിച്ചു. 95ആം മിനുട്ടിൽ ആണ് ജേസുരാജിന്റെ സമനില ഗോൾ വന്നത്.

ഈ സമനിലയോടെ ഒഡീഷ 18 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി. എഫ് സി ഗോവ 15 പോയിന്റുമായി 9ആം സ്ഥാനത്താണ് ഉള്ളത്.

ജയിച്ചാൽ ടോപ് 4ൽ എത്താം, ഒഡീഷയും മോഹൻ ബഗാനും ഇറങ്ങുന്നു

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) 53-ാം മത്സരത്തിൽ ഞായറാഴ്ച ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാൻ ഒഡീഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി മറൈനേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 2022 ജനുവരി 5 ന് നടന്ന അവരുടെ അവസാന മത്സരത്തിൽ ATK മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. അതിനു ശേഷം കൊറോണ കാരണം കളിക്കാൻ ആയില്ല.

ഒഡീഷ എഫ്‌സി അവരുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 0-2 ന് പരാജയപ്പെടുത്തിയിരുന്നു. ജയിച്ചാാൽ ആദ്യ നാലിൽ ഇടംപിടിക്കാൻ ഇരു ടീമുകൾക്കും ആകും.

എടികെ മോഹൻ ബഗാൻ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. ഈ മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലകളും മൂന്ന് മത്സരങ്ങളും ജയിച്ച അവർ ഒമ്പത് പോയിന്റ് നേടി.

തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ, ഒഡീഷ എഫ്‌സി അഞ്ച് ജയവും തോൽവിയും ഒരു സമനിലയുമായി 16 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്താണ്. രാത്രി 9.30നാണ് ഈ മത്സരം.

റോബിന്‍ ഉത്തപ്പയുടെ ശതകം, മഴ നിയമത്തില്‍ കേരളത്തിന് ഒഡീഷയ്ക്കെതിരെ വിജയം

ഒഡീഷയ്ക്കെതിരെ മഴനിയമത്തിലൂടെ ജയവുമായി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ നിന്ന് 258/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 38.2 ഓവറില്‍ 233 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ തടസ്സമായി മഴയെത്തിയത്. പിന്നീട് വി ജയദേവന്‍ രീതിയില്‍ കേരളത്തിന് 34 റണ്‍സ് വിജയം സ്വന്തമാക്കാനാകുകയായിരുന്നു.

റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തിനെ 61 റണ്‍സിലേക്ക് നയിച്ചുവെങ്കിലും വിഷ്ണു വിനോദിനെ പുറത്താക്കി സൗരഭ് കനോജിയ കേരളത്തിന് ആദ്യ പ്രഹരം നല്‍കി.

അധികം വൈകാതെ സഞ്ജു സാംസണെയും നഷ്ടമായപ്പോള്‍ കേരളം 10.1 ഓവറില്‍ 71/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയോടൊപ്പം 103 റണ്‍സ് കൂട്ടുകെട്ട് നേടി റോബിന്‍ ഉത്തപ്പ കേരളത്തെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചപ്പോളാണ് സൗരവ് കനോജിയ 40 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ പുറത്താക്കിയത്. കനോജിയയ്ക്ക് തന്നെയായിരുന്നു സഞ്ജുവിന്റെയും വിക്കറ്റ്.

തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകുന്നതിന് മുമ്പ് ഉത്തപ്പയെ(107) കേരളത്തിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 189 റണ്‍സായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 44 റണ്‍സുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

വത്സല്‍ ഗോവിന്ദ് 29 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 23 റണ്‍സും നേടിയാണ് മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

വിജയം 26 റണ്‍സ് അകലെ, കേരളത്തിന്റെ മത്സരം തടസ്സപ്പെടുത്തി മഴ

ഒഡീഷയ്ക്കെതിരെയുള്ള വിജയത്തിന് 26 റണ്‍സ് അകലെ എത്തി നില്‍ക്കുമ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. 40 പന്തില്‍ നിന്ന് 26 റണ്‍സാണ് കേരളം നേടേണ്ടത്. കേരളത്തിനായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 29 റണ്‍സുമായി വത്സല്‍ ഗോവിന്ദും 23 റണ്‍സ് നേടി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസില്‍ നില്‍ക്കുന്നത്. മഴയെത്തുമ്പോള്‍ കേരളം 38.2 ഓവറില്‍ 233/4 എന്ന നിലയില്‍ ആണ്.

44 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. 258/8 എന്ന ഒഡീഷയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ കേരളത്തിന് വേണ്ടി റോബിന്‍ ഉത്തപ്പ ശതകം നേടി. 107 റണ്‍സ് നേടിയ റോബിന് 40 റണ്‍സുമായി സച്ചിന്‍ ബേബിയും മികച്ച പിന്തുണ നല്‍കി.

മികച്ച തുടക്കത്തിന് ശേഷം ഒഡീഷയെ പിടിച്ചുകെട്ടി കേരളം, ഒഡീഷയുടെ രക്ഷയ്ക്കെത്തി കാര്‍ത്തിക് ബിസ്വാല്‍

ഓപ്പണര്‍മാര്‍ നില്‍കിയ മികച്ച തുടക്കത്തിന് ശേഷം ഒഡീഷയുടെ വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ഒഡീഷ. ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തുവെങ്കിലും പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്.

ഒഡീഷയുടെ ഒപ്പണര്‍മാരായ ഗൗരവ് ചൗധരിയും സന്ദീപ് പട്നായിക്കും ചേര്‍ന്ന് 119 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് 57 റണ്‍സ് നേടിയ ഗൗരവിനെ പുറത്താക്കി കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ സന്ദീപിനെ(66) പുറത്താക്കി ശ്രീശാന്തും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

പിന്നിട് തുടരെ വിക്കറ്റുകള്‍ നേടി കേരളം തിരിച്ചടിച്ചപ്പോള്‍ 119/0 എന്ന നിലയില്‍ നിന്നും 134/3 എന്ന നിലയിലേക്കും പിന്നീട് 176/6 എന്ന നിലയിലേക്കും ഒഡീഷ വീണു. പിന്നീട് ഏഴാം വിക്കറ്റില്‍ കാര്‍ത്തിക് ബിസ്വാലും ദേബ്രത പ്രധാനും(27) ചേര്‍ന്ന് 61 റണ്‍സ് കൂട്ടുകെട്ടുമായി ഒഡീഷയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

നിതീഷ് എംഡി ഒരേ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. കാര്‍ത്തിക് ബിസ്വാല്‍ പുറത്താകാതെ 45 റണ്‍സ് നേടിയപ്പോള്‍ ഒഡീഷ 45 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി.

ഗ്രൗണ്ടിലെ നനവ് കാരണം മത്സരം വൈകി തുടങ്ങിയതിനാല്‍ 45 ഓവറാക്കി ഇന്നിംഗ്സ് ചുരുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ജലജ് സക്സേന, ശ്രീശാന്ത്, നിതീഷ് എംഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാനുവൽ ഒൻവു ഇനി ഒഡീഷയുടെ സ്വന്തം താരം

കഴിഞ്ഞ സീസൺ അവസാനം ബെംഗളൂരു എഫ് സിയിൽ നിന്ന് ലോണിൽ എത്തി ഒഡീഷയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ മാനുവൽ ഒന്വുവിനെ ഒഡീഷ സ്ഥിര കരാറിൽ സൈൻ ചെയ്തു. ഒന്വു ഒരു വർഷത്തേക്കുള്ള കരാർ ഒഡീഷയുമായി ഒപ്പുവെച്ചു. കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ ഒഡീഷയിൽ എത്തിയ താരം എട്ടു ഗോളുകൾ ഐ എസ് എല്ലിൽ ഒഡീഷക്ക് വേണ്ടി അടിച്ചിരുന്നു. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഹാട്രിക്കും ഉൾപ്പെടുന്നു.

സ്പാനിഷ് സ്ട്രൈക്കറായ മാനുവൽ ഒനുവു ബെംഗളൂരു എഫ് സിക്ക് വേണ്ടി കളിച്ചപ്പോൾ അത്ര മികച്ച പ്രകടനം ഒന്നും കാഴ്ചവെച്ചിരുന്നില്ല. 31കാരനായ താരം മുമ്പ് സ്പാനിഷ് ക്ലബായ ഒസാസുനയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഒഡീഷയെ കിരീടത്തോടെ അടുപ്പിക്കുകയാണ് ഈ സീസണിലെ തന്റെ ലക്ഷ്യം എൻ കരാർ ഒപ്പുവെച്ച ശേഷം ഒന്വു പറഞ്ഞു.

സന്തോഷ് ട്രോഫി; ഒഡീഷയ്ക്ക് എതിരെ മേഘാലയക്ക് വിജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മേഘാലയയുടെ വിജയം. റെയ്കുത് ശിഷയുടെ ഇരട്ട ഗോളുകളാണ് മേഘാലയക്ക് വിജയം നൽകിയത്. എനെസ്റ്റർ മലാങ്ഗിയാങും മേഘാലയ്ക്ക് വേണ്ടി ഗോൾ നേടി. ഒഡീഷയ്ക്കായി ചന്ദ്ര മുധിലി, പ്രശാന്ത ശ്രീഹരി എന്നിവരാണ് ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഡെൽഹിയോട് മേഘാലയ പരാജയപ്പെട്ടിരുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ സർവീസസ് ഡെൽഹിയെ നേരിടും.

ട്രിപ്പിള്‍ ശതകവുമായി വത്സല്‍ ഗോവിന്ദ്, പടുകൂറ്റന്‍ സ്കോര്‍ നേടി കേരളം, അശ്വിന്‍ ആനന്ദിനു ഇരട്ട ശതകം

U-23 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനു ഒഡീഷയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍. ട്രിപ്പിള്‍ ശതകം നേടിയ വത്സല്‍ ഗോവിന്ദിന്റെ മികവില്‍ കേരളം തങ്ങളുടെ ഇന്നിംഗ്സ് 651/5 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീകുമാര്‍ നായര്‍ നേടിയ ട്രിപ്പിള്‍ ശതകത്തിനു ശേഷം കേരളത്തിനായി ഏത് വിഭാഗത്തിലുമായി മൂന്നുറ് കടക്കുന്ന രണ്ടാമത്തെ താരമായി ഇതോടെ വത്സല്‍ ഗോവിന്ദ് മാറി.

കേരളത്തിന്റെ നായകനായ വത്സല്‍ 302 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 230 റണ്‍സ് നേടിയ അശ്വിന്‍ ആനന്ദ് മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 347 റണ്‍സാണ് നേടിയത്. അക്ഷയ് മനോഹര്‍ 65 റണ്‍സ് നേടി.

ഈ മാസം ആദ്യം U-19 ചലഞ്ചര്‍ ട്രോഫിയ്ക്കുള്ള ഇന്ത്യ ഗ്രീന്‍ ടീമില്‍ വത്സല്‍ ഇടം പിടിച്ചിരുന്നു.

വിജയ് ഹസാരെയിലെ ആദ്യ ജയം നേടി കേരളം, സച്ചിന്‍ ബേബി ടോപ് സ്കോറര്‍

ബൗളര്‍മാരും സച്ചിന്‍ ബേബിയും തിളങ്ങിയ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. 117 റണ്‍സിനു ഒഡീഷയെ പുറത്താക്കിയ ബൗളര്‍മാരുടെ പ്രകടനത്തിനു ശേഷം 37.3 ഓവറുകളില്‍ നിന്നാണ് കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയത്. 37 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സഞ്ജു സാസംണ്‍ 25 റണ്‍സ് നേടി പുറത്തായ ശേഷം ക്രീസിലെത്തിയ സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും ചേര്‍ന്ന് ടീമിനെ വിജയത്തിനടുത്തെത്തിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 49 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബി(41) പുറത്താകുമ്പോള്‍ കേരളത്തിനു വിജയം ഏഴ് റണ്‍സ് അകലെയായിരുന്നു. സല്‍മാന്‍ നിസാര്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു

നേരത്തെ ബൗളര്‍മാരില്‍ അക്ഷയ് ചന്ദ്രന്‍ നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടി ഒഡീഷയുടെ നടുവൊടിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരെ വിജയത്തിനു 20 റണ്‍സ് അകലെ ഏഴ് വിക്കറ്റ് കൈയ്യിലുണ്ടായിരുന്ന കേരളം 5 പന്ത് ശേഷിക്കെ 7 റണ്‍സ് അകലെ വെച്ച് ഓള്‍ഔട്ട് ആയി ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു.

വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് കേരള ബൗളര്‍മാര്‍, ഇനി എല്ലാം ബാറ്റ്സ്മാന്മാരുടെ കൈയ്യില്‍

വീണ്ടുമൊരു മത്സരത്തില്‍ കൂടി കേരള ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ രണ്ടാം വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഒഡീഷയെ 117 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളം. അക്ഷയ് ചന്ദ്രന്‍ നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഒരു വിക്കറ്റും നേടി ഒഡീഷയെ വരിഞ്ഞു കെട്ടുകയായിരുന്നു. സന്ദീപ് വാര്യര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ രാജേഷ് ദൂപറിനെയും രണ്ടാം ഓവറില്‍ അനുരാഗ് സാരംഗിയെ റണ്‍ഔട്ട് രൂപത്തിലും നഷ്ടമായ ഒഡീഷയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് 50 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്.

ഗോവിന്ദ് പോഡാര്‍(22)-ശുഭ്രാന്‍സു സേനാപതി(26) കൂട്ടുകെട്ട് 48 റണ്‍സ് നേടി ഒഡീഷയെ മുന്നോട്ട് നയിക്കുന്നതിനിടയില്‍ അക്ഷയ് ചന്ദ്രന്‍ ഓവറുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും മടക്കിയയച്ചു. 10 റണ്‍സ് നേടിയ സുജിത് ലേങ്കയെ പുറത്താക്കി അക്ഷയ് ചന്ദ്രന്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ബിപ്ലവ് സാമന്ത്രയേ ജലജ് സക്സേന പുറത്താക്കി.

78/6 എന്ന നിലയില്‍ ഏഴാം വിക്കറ്റില്‍ അഭിഷേക് റൗത്ത്-ദീപക് ബെഹ്റ സഖ്യം 19 റണ്‍സ് കൂടി നേടിയെങ്കില്‍ ദീപകിനെ പുറത്താക്കി അക്ഷയ് ചന്ദ്രന്‍ വീണ്ടും രംഗത്തെത്തി. ഏറെ വൈകാതെ അഭിഷേക് റൗത്തിനെയും(23) പപ്പു റോയിയെയും പുറത്താക്കി ജലജ് സക്സേന ഒഡീഷയുടെ സ്ഥിതി കൂടുതല്‍ മോശമാക്കി. അവസാന വിക്കറ്റുമായി ബേസില്‍ തമ്പിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 34.4 ഓവറിലാണ് ഒഡീഷ ഇന്നിംഗ്സ് അവസാനിച്ചത്.

Exit mobile version