വിജയം 26 റണ്‍സ് അകലെ, കേരളത്തിന്റെ മത്സരം തടസ്സപ്പെടുത്തി മഴ

ഒഡീഷയ്ക്കെതിരെയുള്ള വിജയത്തിന് 26 റണ്‍സ് അകലെ എത്തി നില്‍ക്കുമ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. 40 പന്തില്‍ നിന്ന് 26 റണ്‍സാണ് കേരളം നേടേണ്ടത്. കേരളത്തിനായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 29 റണ്‍സുമായി വത്സല്‍ ഗോവിന്ദും 23 റണ്‍സ് നേടി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസില്‍ നില്‍ക്കുന്നത്. മഴയെത്തുമ്പോള്‍ കേരളം 38.2 ഓവറില്‍ 233/4 എന്ന നിലയില്‍ ആണ്.

44 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. 258/8 എന്ന ഒഡീഷയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ കേരളത്തിന് വേണ്ടി റോബിന്‍ ഉത്തപ്പ ശതകം നേടി. 107 റണ്‍സ് നേടിയ റോബിന് 40 റണ്‍സുമായി സച്ചിന്‍ ബേബിയും മികച്ച പിന്തുണ നല്‍കി.

Exit mobile version