മലിംഗയ്ക്ക് വിജയത്തോടെ വിട, ബംഗ്ലാദേശിനെതിരെ ലങ്കയുടെ വിജയം 91 റണ്‍സിന്

ശ്രീലങ്ക നല്‍കിയ 315 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തന്റെ അവസാന ഏകദിനത്തിനിറങ്ങിയ ലസിത് മലിംഗ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 67 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിമും 60 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. 39/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 111 റണ്‍സ് കൂട്ടുകെട്ടാണ് നേരിയ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ കൂട്ടുകെട്ട് ധനന്‍ജയ ഡി സില്‍വ തകര്‍ത്തതോടെ ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു.

ലസിത് മലിംഗ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയ മലിംഗ തന്റെ കരിയറിലെ അവസാന ഓവറില്‍ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റും നേടി തന്റെ അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി മടങ്ങുകയായിരുന്നു. നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് നേടി. ധനന്‍ജയ ഡി സില്‍വയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

ചിക്കന്‍ പോക്സ്, നുവാന്‍ പ്രദീപ് പുറത്ത്, പകരക്കാരനായി കസുന്‍ രജിത

ലോകകപ്പ് സാധ്യതകള്‍ ഏകദേശം അവസാനിച്ച ശ്രീലങ്കയ്ക്ക് തിരിച്ചടിയായി മറ്റൊരു വാര്‍ത്ത കൂടി. ബൗളര്‍ നുവാന്‍ പ്രദീപ് ചിക്കന്‍ പോക്സ് വന്നതിനാല്‍ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പുറത്ത് പോകുകയാണെന്ന അറിയിപ്പാണ് ലങ്കന്‍ ബോര്‍ഡ് പുറത്ത് വിടുന്നത്. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. പനിയാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ താരത്തിന് ചിക്കന്‍ പോക്സാണെന്ന സ്ഥിതീകരണമാണ് വരുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ലങ്കയുടെ വിജയത്തിലെ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് നുവാന്‍ പ്രദീപ്. ശ്രീലങ്ക പകരക്കാരനായി കസുന്‍ രജിതയെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് തിരിച്ചടിയായി നുവാന്‍ പ്രദീപിന്റെ പരിക്ക്

അഫ്ഗാനിസ്ഥാനെതിരെ മിന്നും പ്രകടനം പുറത്തെടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നുവാന്‍ പ്രദീപിന്റെ സേവനം ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ലഭിയ്ക്കില്ല. താരത്തിനു പരിശീലനത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായിരിക്കുന്നത്. അതേ സമയം ഒരാഴ്ചയ്ക്കുള്ളില്‍ താരത്തിനു വീണ്ടും കളത്തിലേക്കെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

താരത്തിന്റെ ബൗളിംഗിനുപോയഗിക്കുന്ന കൈയുടെ വിരലില്‍ മുറിവും സ്ഥാനം മാറിയതുമാണ് ഇപ്പോള്‍ താരത്തിനും ശ്രീലങ്കയ്ക്കും തിരിച്ചടിയായിരിക്കുന്നത്. നെറ്റ്സില്‍ കുശല്‍ പെരേരയ്ക്ക് ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ പരിക്ക്. കുശ്‍ പെരേര ശക്തമായി അടിച്ച സ്ട്രെയിറ്റ് ഷോട്ട് തടുക്കാനുള്ള ശ്രമം പരിക്കിലേക്ക് വഴിതെളിയ്ക്കുകയായിരുന്നു. ഉടനടി താരത്തെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള കളിയില്‍ താരം കളിയ്കിക്കില്ലെന്നും ആവശ്യമായ എല്ലാ മെഡിക്കല്‍ സഹായവും താരത്തിനു നല്‍കിയിട്ടുണ്ടെന്ന് ടീമിന്റെ മാനേജര്‍ അശാന്ത ഡി മെല്‍ അറിയിച്ചു.

കരിയറിലെ ഏറ്റവും മികച്ച പ്രകടനം, മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി നുവാന്‍ പ്രദീപ്

കരിയറിലെ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ശ്രീലങ്കയെ ഈ ലോകകപ്പിലെ ആദ്യ ജയത്തിലേക്ക് എത്തിച്ച് നുവാന്‍ പ്രദീപ്. അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശ്രീലങ്കയ്ക്ക് 36.5 ഓവറില്‍ 201 റണ്‍സ് മാത്രമേ നേടാനായുള്ളു. അതേ സമയം മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം 187 റണ്‍സായി 41 ഓവറില്‍ നിന്ന്.

തന്റെ 9 ഓവറില്‍ നിന്ന് ഒരു മെയ്ഡന്‍ ഓവര്‍ അടക്കം 31 റണ്‍സ് വിട്ട് നല്‍കിയാണ് 4 നിര്‍ണ്ണായക അഫ്ഗാന്‍ വിക്കറ്റ് താരം നേടിയത്. ഇതില്‍ 25 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായിയുടെ നിര്‍ണ്ണായക വിക്കറ്റും ഉള്‍പ്പെടുന്നു. പൊരുതി നിന്ന ഗുല്‍ബാദിന്‍ നൈബിനെ(23) പുറത്താക്കിയതും പ്രദീപ് തന്നെയായിരുന്നു. ഹസ്മത്തുള്ള ഷഹീദിയും റഷീദ് ഖാനുമായിരുന്നു പ്രദീപിന്റെ മറ്റു വിക്കറ്റുകള്‍.

നബിയുടെ നാല് വിക്കറ്റുകള്‍ക്ക് നുവാന്‍ പ്രദീപിലൂടെ മറുപടി നല്‍കി ശ്രീലങ്ക

41 ഓവറില്‍ നിന്ന് ലക്ഷ്യമായ 187 റണ്‍സ് നേടുവാനാകാതെ അഫ്ഗാനിസ്ഥാന്‍ വീണപ്പോള്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കടന്ന് കൂടി ശ്രീലങ്ക. 36.5 ഓവറില്‍ 201 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ആദ്യ ഇന്നിംഗ്സില്‍ പലപ്പോഴായി തടസ്സം സൃഷ്ടിച്ച മഴ മൂലം അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം പുനര്‍ നിര്‍ണ്ണയിക്കുകയായിരുന്നു. 41 ഓവറില്‍ നിന്ന് 187 റണ്‍സാണ് വിജയിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ നേടേണ്ടിയിരുന്നത്.

താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ച ടീമിനു 34 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടാനായെങ്കിലും ലസിത് മലിംഗ മുഹമ്മദ് ഷെഹ്സാദിനെ(7) പുറത്താക്കിയ ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ശ്രീലങ്ക സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 57/5 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍ അപ്പോള്‍ 30 റണ്‍സ് നേടി ഹസ്രത്തുള്ള സാസായി ആയിരുന്നു.

ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബും നജീബുള്ള സദ്രാനും ചേര്‍ന്ന് ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നുവാന്‍ പ്രദീപ് അഫ്ഗാനിസ്ഥാന്റെ വില്ലനായി എത്തുന്നത്. 64 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്ത് പ്രദീപ് നൈബിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ റഷീദ് ഖാനെയും പുറത്താക്കിയതോടെ കാര്യങ്ങള്‍ അഫ്ഗാനിസ്ഥാന് ശ്രമകരമായി.

43 റണ്‍സുമായി നജീബുള്ള സദ്രാന്‍ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സിലെ 9ാം വിക്കറ്റായി താരം പുറത്തായപ്പോള്‍ ലക്ഷ്യം പിന്നെയും 42 റണ്‍സ് അകലെയായിരുന്നു. അധികം വൈകാതെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടീം നേടിയത് 152 റണ്‍സായിരുന്നു. 34 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.

മഴ നിയമത്തില്‍ വിജയം കരസ്ഥമാക്കി ശ്രീലങ്ക

സ്കോട്‍ലാന്‍ഡിനെതിരെ 35 റണ്‍സ് വിജയം കരസ്ഥമാക്കി ശ്രീലങ്ക. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 322 റണ്‍സ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ശേഷം മഴ വില്ലനായി എത്തിയതോടെ മത്സരം 34 ഓവറായി ചുരുക്കുകയായിരുന്നു. 235 റണ്‍സായിരുന്നു സ്കോട്‍ലാന്‍ഡ് 34 ഓവറില്‍ നിന്ന് നേടേണ്ടിയിരുന്നതെങ്കിലും ടീം 33.2 ഓവറില്‍ 199 റണ്‍സിനു ഓള്‍ഔട്ട് ആയി.

ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ 77 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അവിഷ്ക ഫെര്‍ണാണ്ടോ 74 റണ്‍സ് നേടി. ഒന്നാംവ ിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. കുശല്‍ മെന്‍ഡിസും അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. 66 റണ്‍സാണ് കുശല്‍ മെന്‍ഡിസ് നേടിയത്. ലഹിരു തിരിമന്നേ 44 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 50 ഓവറില്‍ നിന്ന് ലങ്ക 322/8 എന്ന സ്കോര്‍ നേടുകയായിരുന്നു. സ്കോട്‍ലാന്‍ഡിനു വേണ്ടി ബ്രാഡ്‍ലി വീല്‍ മൂന്നും സഫ്യാന്‍ ഷറീഫ് 2 വിക്കറ്റും നേടി.

മികച്ച തുടക്കം സ്കോട്‍ലാന്‍ഡിനായി ഓപ്പണര്‍മാ്‍ നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ലങ്കയ്ക്കായി. മാത്യൂ ക്രോസ് 55 റണ്‍സും കൈല്‍ കോയറ്റ്സര്‍ 34 റണ്‍സും നേടിയപ്പോള്‍ ജോര്‍ജ്ജ് മുന്‍സേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 61 റണ്‍സാണ് താരം നേടിയത്. 4 വിക്കറ്റുമായി നുവാന്‍ പ്രദീപ് ആണ് ശ്രീലങ്കയ്ക്കായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. സുരംഗ ലക്മല്‍ രണ്ട് വിക്കറ്റും നേടി.

പരിക്കേറ്റ ബൗളര്‍മാര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിലെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ പേസ് ബൗളര്‍മാര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക. ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ പരിക്കേറ്റ് നുവാന്‍ പ്രദീപും ഗാബയിലെ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ലഹിരു കുമരയ്ക്കും പകരക്കാരെയാണ് ഇപ്പോള്‍ ലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.

ചമിക കരുണാരത്നേ, അസിത ഫെര്‍ണാണ്ടോ എന്നിവരാണ് ഓസ്ട്രേലിയയിലേക്ക് പറക്കുക. ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.

നുവാന്‍ പ്രദീപിന്റെ സേവനം ശ്രീലങ്കയ്ക്ക് നഷ്ടം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് നുവാന്‍ പ്രദീപ് പിന്മാറി. ഹാംസ്ട്രിംഗ് ഇഞ്ച്വറി മൂലമാണ് താരം പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുവാനുള്ള സാഹചര്യമായി ഉടലെടുത്തത്. ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. വ്യാഴാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച താരത്തിന്റെ സ്കാനിംഗ് നടത്തിയ ശേഷമാണ് പ്രദീപിന്റെ കാര്യത്തില്‍ തീരുമാനം എടുത്തത്.

ന്യൂസിലാണ്ട് പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നില്ല താരം. അവസാനമായി ഒക്ടോബര്‍ 2017ല്‍ ആണ് നുവാന്‍ പ്രദീപ് ലങ്കയ്ക്കായി ടെസ്റ്റ് കളിച്ചത്.

സിംബാബ്‍േവയുടെ ടോപ് ഓര്‍ഡറെ എറിഞ്ഞിട്ട് തിസാര പെരേര, ജയിക്കാന്‍ 199 റണ്‍സ്

ടോപ് ഓര്‍ഡറെ തിസാര പെരേരയും വാലറ്റത്തെ നുവാന്‍ പ്രദീപും എറിഞ്ഞിട്ടപ്പോള്‍ സിംബാബ്‍വേ 198 റണ്‍സിനു ഓള്‍ഔട്ട്. ബ്രണ്ടന്‍ ടെയിലര്‍ ഒഴികെ മറ്റൊരു സിംബാബ്‍വേ ബാറ്റ്സ്മാനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയ മത്സരത്തില്‍ 44 ഓവറില്‍ സിംബാബ്‍വേ ഓള്‍ഔട്ട് ആവുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ സാധ്യത നിലനിര്‍ത്തുവാന്‍ ജയം അനിവാര്യമായിരുന്ന ലങ്കയുടെ മികച്ച തിരിച്ചുവരവാണ് ഇന്ന് ധാക്കയില്‍ കണ്ടത്.

ടോപ് ഓര്‍ഡറില്‍ നാല് വിക്കറ്റാണ് തിസാര പെരേര വീഴ്ത്തിയത്. 58 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റും ഇതില്‍ ഉള്‍പ്പെടും. നായകന്‍ ഗ്രെയിം ക്രെമര്‍(34) ആണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍.

തിസാര പെരേര നാലും വാലറ്റത്തെ പിഴുത് നുവാന്‍ പ്രദീപ് മൂന്നും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. രണ്ട് വിക്കറ്റ് ലക്ഷന്‍ സണ്ടകന്‍ വീഴ്ത്തിയപ്പോള്‍ ഒരു സിംബാബ്‍വേ താരം റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version