തീപ്പൊരിയായി സിറാജ്, സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയും ഗില്ലും, റെക്കോർഡ് ജയവുമായി ഇന്ത്യ

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് റെക്കോർഡ് ജയം. ആദ്യം ചെയ്തു 390 റൺസ് നേടിയ ഇന്ത്യക്ക് മറുപടിയായി ഇറങ്ങിയ ശ്രീലങ്ക വെറും 73 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

317 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്നത്തെ ജയത്തോടെ ഏകദിന പരമ്പര 3-0ന് തൂത്തുവാരാനും ഇന്ത്യക്കായി. ഏകദിന ജയത്തിൽ റൺസുകളുടെ കാര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.

ശ്രീലങ്കൻ നിരയിൽ 19 റൺസ് എടുത്ത നുവനിതു ഫെർണാണ്ടോയും 11 റൺസ് എടുത്ത ക്യാപ്റ്റൻ ഷനകയും 13 റൺസും എടുത്ത രജിതയും മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. ശ്രീലങ്കൻ നിരയിൽ ബാക്കി ആർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യക്ക് വേണ്ടി സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും കുൽദീപ് യാദവും 2 വിക്കറ്റ് വീതവും വീഴ്ത്തി. ശ്രീലങ്കൻ നിരയിൽ ബന്ദാര പരിക്ക് മൂലം ബാറ്റ് ചെയ്തിരുന്നില്ല.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിലാണ് 390 റൺസ് നേടിയത്. വിരാട് കോഹ്‌ലി 166 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ 116 റൺസ് എടുത്ത ശുഭ്മൻ ഗിൽ രജിതക്ക് വിക്കറ്റ് നൽകി മടങ്ങി.

കുശാൽ മെൻഡിസിന്റെ ഗംഭീര ഇന്നിങ്സ്, 163 റൺസ് വിജയ ലക്ഷ്യം ഉയർത്തി ശ്രീലങ്ക

ലോകകപ്പിലെ നിർണായക മത്സരത്തിൽ നെതർലന്റ്സിനെ നേരിടുന്ന ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 162/6 റൺസ് എടുത്തു. ഓപ്പണർ കുശാൽ മെൻഡിസിന്റെ ഇന്നിങ്സ് ആണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്‌. 44 പന്തിൽ നിന്ന് 79 റൺസ് മെൻഡിസ് ഇന്ന് അടിച്ചു. നാലു ഫോറും നാലു സിക്സും ഈ ഇന്നിങ്സിൽ ഉണ്ടായിരുന്നു.

31 റൺസ് എടുത്ത അസലങ്ക ആണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയ മറ്റൊരു താരം. രജപക്ഷ 19ഉം നിസങ്ക 14ഉം റൺസ് എടുത്തു. നെതർലന്റ്സിനായി മീകെരനും ലീഡെയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ദുഷ്മന്ത ചമീരക്ക് പകരക്കാരൻ ആയി കസുൻ രജിത

ശ്രീലങ്കൻ പേസർ കസുൻ രജിതയെ ചമീരക്ക് പകരക്കാരനായി ശ്രീലങ്ക ടീമിൽ എത്തിച്ചു. യു എ ഇക്ക് എതിരെ 3 വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിൽ ഇരിക്കെ ആയിരുന്നു ചമീര പരിക്കേറ്റ് പുറത്ത് പോക്കേണ്ടി വന്നത്. കസുൻ രജിത ആകും നെതർലാന്റ്സിന് എതിരെയും അതിഅപ്പുറം ശ്രീലങ്ക കടക്കുക ആണെങ്കിലും ഒപ്പം ഉണ്ടാവുക.

കാലിന് പരിക്കേറ്റ പേസർ ദുഷ്മന്ത ചമീര ലോകകപ്പിൽ ഇനി കളിക്കില്ല എന്ന് ഉറപ്പാണ്. പരിക്ക് കാരണം ഏഷ്യാ കപ്പും ചമീരക്ക് നഷ്ടമായിരുന്നു.

ദുഷ്മന്ത ചമീര പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്ത്

ലോകകപ്പിൽ ശ്രീലങ്കയ്ക്ക് ഒരു വലിയ തിരിച്ചടി കൂടെ. കാലിന് പരിക്കേറ്റ പേസർ ദുഷ്മന്ത ചമീര ലോകകപ്പിൽ ഇനി കളിക്കില്ല. നെതർലൻഡ്‌സിനെതിരായ ട്വന്റി 20 ലോകകപ്പ് പോരാട്ടത്തിൽ താരം ഉണ്ടാകില്ല എന്ന് ശ്രീലങ്ക അറിയിച്ചു. അടുത്ത റൗണ്ടിലേക്ക് ശ്രീലങ്ക കടക്കുക ആണെങ്കിലും താരം ഉണ്ടാകാൻ സാധ്യതയില്ല.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ ചൊവ്വാഴ്ച നടന്ന വലിയ വിജയത്തിലെ ഹീറോ ആയിരുന്നു ചമീര. താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ കളിയുൽ തന്റെ നാലാമത്തെ ഓവർ എറിയുമ്പോൾ ആയിരുന്നു ചമീരക്ക് പരിക്കേറ്റത്.

പരിക്ക് കാരണം ഏഷ്യാ കപ്പും ചമീരക്ക് നഷ്ടമായിരുന്നു.

മഴ കടന്ന് ശ്രീലങ്കൻ ജയം

വനിതാ ഏഷ്യ കപ്പിൽ മഴ തടസ്സപ്പെടുത്തി കൊണ്ടേയിരുന്ന മത്സരത്തിൽ ശ്രീലങ്ക വിജയം സ്വന്തമാക്കി. ബംഗ്ലാദേശ് വനിതകളെ 3 റൺസിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19ആം ഓവറിൽ 83-5 എന്ന് നിൽക്കെ ആണ് മഴ വന്നത്. തുടർന്ന് രണ്ടാം ഇന്നിങ്സിന് ബംഗ്ലാദേശിന് 7 ഓവറിൽ 41 റൺസ് എന്ന ലക്ഷ്യം നിശ്ചയിക്കപ്പെട്ടു.

പക്ഷേ ബംഗ്ലാദേശിന് ആകെ 7 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ‌. ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക റണവീര നാലു വിക്കറ്റ് വീഴ്ത്തി. റെഷാദി ഒരു വിക്കറ്റും വീഴ്ത്തി.

ലോകകപ്പിനായി ശ്രീലങ്ക ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചു

ഈ മാസം ഓസ്ട്രേലിയയിൽ നടക്കുന്ന പുരുഷ ടി20 ലോകകപ്പിനു വേണ്ടി ശ്രീല‌ക ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചു. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക ലോകകപ്പിലും കിരീടം ഉയർത്താൻ ആകുമെന്ന പ്രതീക്ഷയിലാണ്. ഇതിനു മുമ്പ് ഒരു തവണ ശ്രീലങ്ക ടി20 ലോകകപ്പ് നേടിയിട്ടുണ്ട്‌‌. സൂപ്പർ 12ന് നേരിട്ട് യോഗ്യത നേടാൻ സാധിക്കാത്തത് കൊണ്ട് ആദ്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ശ്രീലങ്കയ്ക്ക് കളിക്കേണ്ടതുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയ, യു എ ഇ, നെതർലാന്റ്സ് എന്നിവർ ആണ് ശ്രീലങ്കയ്ക്ക് ഒപ്പം ഉള്ളത്‌. ഈ ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ അവർക്ക് സൂപ്പർ 12ൽ എത്താൻ ആകൂ. ലോകകപ്പിന് മുന്നോടിയായി ശ്രീലങ്ക അയർലണ്ടിന് എതിരെയും സിംബാബ്‌വെക്ക് എതിരെയും സന്നാഹ മത്സരങ്ങൾ കളിക്കും.

ഏഷ്യാ കപ്പ് ചാമ്പ്യന്മാർ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ശ്രീലങ്ക അത്ഭുതങ്ങൾ തുടരുമോ?

ഏഷ്യാ കപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക ലോകകപ്പിനായുള്ള 15 പേരുടെ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ ദുഷ്മന്ത ചമീരയെയും ലഹിരു കുമാരയെയും ശ്രീലങ്ക ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർ ഫിറ്റ്നസ് വീണ്ടെടുത്തു എങ്കിൽ മാത്രമെ അന്തിമമായ സ്ക്വാഡിൽ ഉണ്ടാകൂ എന്ന് ശ്രീലങ്ക അറിയിച്ചു. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് കൊണ്ട് ഏഷ്യ കപ്പ് നേടിയ ശ്രീലങ്ക ലോകകപ്പിലും ഈ മികവ് തുടരാൻ ആകും എന്ന വിശ്വാസത്തിലാണ്.

T20 World Cup squad: Dasun Shanaka (c), Danushka Gunathilaka, Pathum Nissanka, Kusal Mendis, Charith Asalanka, Bhanuka Rajapaksa, Dhananjaya de Silva, Wanindu Hasaranga, Maheesh Theekshana, Jeffrey Vandersay, Chamika Karunaratne, Dushmantha Chameera (Subject to fitness), Lahiru Kumara (Subject to fitness), Dilshan Madushanka, Pramod Madushan

Standby Players: Ashen Bandara, Praveen Jayawickrema, Dinesh Chandimal, Binura Fernando, Nuwanidu Fernando

ഏഷ്യാ കപ്പ് നേടിയ ശ്രീലങ്കൻ ടീമിന് സ്വന്തം നാട്ടിൽ ഗംഭീര വരവേൽപ്പ്

ഏഷ്യാ കപ്പിൽ പാകിസ്താനെ ഫൈനലിൽ പരാജയപ്പെടുത്തി കൊണ്ട് കിരീടം നേടിയ ശ്രീലങ്കൻ ടീമിന് സ്വന്തം രാജ്യത്ത് വൻ വരവേൽപ്പ്. രാജ്യം പല പ്രതിസന്ധികളാലും വലയുക ആണെങ്കിലും ആരാധകർ ടീമിനെ വരവേൽക്കാൻ വിമാനത്താവളത്തിലും റോഡുകളിലും അണിനിരന്നു. ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷനും കായിക മന്ത്രാലയവും ചേർന്നാണ് സ്വീകരണം നടത്തിയ.

ടീം തുറന്ന ബസ്സിൽ ടീം ആരാധകരിൽ ഇന്ന് അഭിവാദ്യങ്ങൾ ഏറ്റു വാങ്ങി കൊണ്ട് പരേഡ് നടത്തി. ആരാധകരുമായി ശ്രീലങ്കൻ ടീം ആശയവിനിമയവും നടത്തി. ഏഷ്യാ കപ്പിൽ ശ്രീലങ്ക കിരീടം നേടുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. അവിടെ നിന്ന് കിരീടവുമായി മടങ്ങിയ ശ്രീലങ്കയ്ക്ക് ഏറെ പ്രശംസകൾ ലഭിക്കുന്നുണ്ട്‌.

ശ്രീലങ്ക പാകിസ്താനെ പരാജയപ്പെടുത്തിയത് ആഘോഷിച്ച് അഫ്ഗാൻ ജനം

ഇന്നലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി കൊണ്ട് ശ്രീലങ്ക കിരീടം ഉയർത്തിയിരുന്നു. ശ്രീലങ്കയുടെ വിജയവും പാകിസ്താന്റെ പരാജയവും ആഘോഷിക്കുന്ന അഫ്ഗാനിലെ ജനങ്ങളുടെ വീഡിയോ മത്സര ശേഷം വൈറലായി.

ശ്രീലങ്കയിലെ അഫ്ഗാനിസ്ഥാന്റെ അംബാസഡർ എം അഷ്റഫ് ഹൈദാരി ആണ് ഖോസ്റ്റിലെ തെരുവുകളിൽ അഫ്ഗാൻ ആരാധകർ ആഹ്ലാദിക്കുന്ന വീഡിയോ പങ്ക് വെച്ചത്‌. മത്സരം അവസാനിച്ചതിന് ശേഷം, അംബാസഡർ ഹൈദാരി ട്വീറ്ററിലൂടെയാണ് ഈ വീഡിയോ ക്രിക്കറ്റ് പ്രേമികളിൽ എത്തിച്ചത്.

ലോകമെമ്പാടുമുള്ള അഫ്ഗാനികൾ ശ്രീലങ്കൻ ടീമിന്റെ അർഹമായ ഏഷ്യാ കപ്പ് വിജയം ആഘോഷിക്കുന്നുണ്ട് എന്നും. ഇത് ഖോസ്തിലെ ഒരു രംഗം ആണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒരുമയുടെ ജയം

ഏഷ്യ കപ്പ് ഫൈനൽ വിജയിച്ചു കൊണ്ട് ശ്രീലങ്കൻ ടീം സാമ്പത്തിക തകർച്ചയെയും രാഷ്ട്രീയ അനിശ്ചിതത്വത്തെയും നേരിടുന്ന തങ്ങളുടെ നാട്ടുകാർക്ക് ഒരു സന്ദേശം അയച്ചു. ഒന്നിച്ചു നിൽക്കുക, വിജയിക്കാൻ ജനങ്ങൾക്കാകും.

ടൂർണമെന്റ് തുടങ്ങിയ സമയത്ത് യാതൊരു സാധ്യതയും കല്പിക്കാതിരുന്ന ഒരു ടീം ആണിത്. പക്ഷെ പിടിച്ചു നിൽക്കാൻ ആവശ്യമായ കളികൾ അവർ ജയിച്ചു. അവരുടെ ഈ പ്രദർശനത്തിൽ ഒരു കളിക്കാരൻ പോലും അസാമാന്യ കളി പുറത്തെടുത്തില്ല, പകരം എല്ലാ കളിക്കാരും തങ്ങളുടെ കടമ നിറവേറ്റി. എടുത്തു പറയാൻ ഒരു കളിക്കാരനുമില്ല, പറയേണ്ടത് ടീമിന്റെ ഒത്തൊരുമയാണ്.

ഇന്ന് ഫൈനലിൽ ശ്രീലങ്കൻ ടീം പുറത്തെടുത്ത ഫീല്ഡിങ്ങ് പ്രകടനം അടുത്ത കാലത്ത് ഒരു ക്രിക്കറ്റ്‌ ഗ്രൗണ്ടിലും നമ്മൾ കാണാത്ത അത്ര മനോഹരമായിരുന്നു. ഒരു ക്യാച്ച്‌ പോലും കളഞ്ഞില്ല, ഒരു ബൗണ്ടറി പോലും അധികമായി കൊടുത്തില്ല.

ബോളർമാർ ശരിക്കും ഹോംവർക്ക് ചെയ്താണ് കളത്തിൽ ഇറങ്ങിയത്. ഓരോ ബാറ്ററേയും അറിഞ്ഞുള്ള ബോളിങ് ആയിരിന്നു പ്രധാനം.

ആദ്യം ബാറ്റ് ചെയ്ത് 50 റണ്സ് എടുക്കുന്നതിനിടയിൽ 5 വിക്കറ്റ് കളഞ്ഞെങ്കിലും, രാജ്പക്‌സയും ഹസരംഗയും പക്വതയോടെ കളിച്ചു.

ഈ വിജയം ആ ടീമിന് നൽകുന്ന ആത്മവിശ്വാസം കുറച്ചൊന്നുമാകില്ല, പ്രത്യേകിച്ചു വേൾഡ് കപ്പ് അടുത്തു നിൽക്കുന്ന വേളയിൽ. അതേ സമയം ഈ വിജയം ആ രാജ്യത്തെ രാഷ്ട്രീയക്കാരോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട്, നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങൾ ആത്മാർത്ഥതയോടെ ഒരുമിച്ചു നിന്ന് ചെയ്യുക, എന്നാൽ മാത്രമേ രാജ്യത്തിന് വിജയിക്കാനാകൂ!

ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ വിജയം നേടി പാക്കിസ്ഥാന്‍

കറാച്ചിയിൽ ഇന്ന് നടന്ന പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യിൽ പാക്കിസ്ഥാന് വിജയം. 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 106 റൺസ് നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ 107 റൺസ് നേടി പാക്കിസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു.

മാധവി(25), നീലാക്ഷി ഡി സിൽവ(25) എന്നിവര്‍ ശ്രീലങ്കന്‍ ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ പാക് ബൗളിംഗിൽ അനം അമിന്‍, ടുബ ഹസ്സന്‍ എന്നിവര്‍ മൂന്നും ഐമന്‍ അന്‍വര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 45/3 എന്ന നിലയിലേക്ക് വീണുവെങ്കിലും ചെറിയ ലക്ഷ്യം ആയതിനാൽ തന്നെ നിദ ദാര്‍(36*), ബിസ്മ മാറൂഫ്(28) എന്നിവര്‍ ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 51 റൺസ് കൂട്ടുകെട്ട് ടീമിന്റെ വിജയം ഒരുക്കി. ശ്രീലങ്കയ്ക്ക് വേണ്ടി ഒഷാഡി രണസിംഗേ രണ്ട് വിക്കറ്റ് നേടി.

മത്സരത്തിനിടെ നെഞ്ച് വേദന, ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രീലങ്കൻ താരം കുശാൽ മെൻഡിസിന് നെഞ്ച് വേദന. ടെസ്റ്റിന്റെ ഒന്നാം ദിവസമായ ഇന്ന് 23ആം ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് താരം നെഞ്ചിൽ കൈവെച്ചുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.

താരത്തെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിശദമായ പരിശോധനകൾക്ക് വേണ്ടിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് ഡോക്ടർ മൻസൂർ ഹൊസൈൻ ചൗദരി വ്യക്തമാക്കി.

ബംഗ്ളദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത കുശാൽ മെൻഡിസിന്റെ അഭാവം ശ്രീലങ്കൻ ടീമിന് കനത്ത തിരിച്ചടിയാണ്. ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടിയ മെൻഡിസ് രണ്ടാം ഇന്നിങ്സിൽ 48 റൺസും എടുത്തിരുന്നു.

Exit mobile version