നിഖത് സരീൻ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം സമ്മാനിച്ചു


ഗ്രേറ്റർ നോയിഡയിൽ നടന്ന ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ 51 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യൻ ബോക്സർ നിഖത് സരീൻ തകർപ്പൻ തിരിച്ചുവരവ് നടത്തി. ഈ വിജയത്തോടെ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അഞ്ചാം സ്വർണ്ണമാണിത്. ഫൈനൽ പോരാട്ടത്തിൽ ചൈനീസ് തായ്‌പേയിയുടെ സുവാൻ യി ഗുവോയെ വ്യക്തമായ 5–0 എന്ന വിധിയിലൂടെയാണ് നിഖാത് പരാജയപ്പെടുത്തിയത്.

സെമിഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ ഗനീവ ഗുൽസെവാറിനെതിരെ നേടിയ മാസ്റ്റർക്ലാസ് വിജയം ഉൾപ്പെടെ നിഖാതിന്റെ സ്വർണ്ണത്തിലേക്കുള്ള യാത്ര വളരെ മികച്ചതായിരുന്നു.


പാരിസ് ഒളിമ്പിക്സിൽ റൗണ്ട് ഓഫ് 16-ൽ ചൈനയുടെ സ്വർണ്ണ മെഡൽ ജേതാവ് വു യുവിനോട് തോറ്റ് നിരാശയോടെ മടങ്ങിയ നിഖാതിന് ഈ വിജയം ഒരു പ്രധാന നാഴികക്കല്ലാണ്. നിഖതിനൊപ്പം മറ്റ് ഇന്ത്യൻ വനിതാ ബോക്സർമാരായ മീനാക്ഷി ഹൂഡ, പ്രീതി പവാർ, അരുന്ധതി, നുപുർ ഷിയോറാൻ എന്നിവരും സ്വർണം നേടി, ആഗോള വേദിയിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.

ബോക്സിംഗിലെ ഇന്ത്യൻ പ്രതീക്ഷ ആയിരുന്ന നിഖത് സറീൻ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന വനിതാ ബോക്‌സിംഗ് താദം നിഖത് സറീൻ പുറത്ത്‌. ഇന്ന് റൗണ്ട് 16ൽ ഇന്ത്യൻ ബോക്‌സർ നിഖാത് സറീൻ ടോപ് സീഡ് ചൈനയുടെ വു യുയോട് ആണ് പരാജയപ്പെട്ടത്‌ 0-5 എന്ന സ്കോറിനായിരുന്നു വിജയം. വു യുവിൻ്റെ മികവിന് മുന്നിൽ ഇരട്ട ലോക ചാമ്പ്യനായ സറീന് പിടിച്ചു നിൽക്കാൻ ആയില്ല.

ഈ തോൽവി സറീനിൻ്റെ ഒളിമ്പിക് സ്വപ്നം അവസാനിപ്പിക്കുകയാണ്. ഇന്ത്യയുടെ ബോക്സിൽങ്ങിലെ വലിയ പ്രതീക്ഷകൾക്കും ഇത് നിരാശയാണ്‌. അസോസിയേഷനിൽ പ്രശ്നങ്ങൾ കാരണം നിഖത് സറീൻ ഈ ഒളിമ്പിക്സിൽ സീഡ് ചെയ്യപ്പെട്ടിരുന്നില്ല. ഇതാണ് പ്രീക്വാർട്ടറിൽ തന്നെ ഇത്ര വലിയ എതിരാളിയെ നിഖത് നേരിടേണ്ടി വന്നത്.

ബോക്‌സിങിൽ ഇന്ത്യൻ പ്രതീക്ഷയായ നിഖാത് സരീൻ ഒളിമ്പിക്സ് അവസാന പതിനാറിൽ

പാരീസ് ഒളിമ്പിക്സ് ബോക്‌സിങിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ അവസാന പതിനാറിൽ. വനിതകളുടെ 50 കിലോഗ്രാം ഫ്ലെവെയിറ്റ് വിഭാഗത്തിൽ ജർമ്മൻ താരം മാക്സി കരീന ക്ലോറ്റ്സറെ ആദ്യ റൗണ്ടിൽ 3-2 നു പിന്നിൽ നിന്ന ശേഷം ആണ് സരീൻ തോൽപ്പിച്ചത്.

Nikhat Zareen

അടുത്ത രണ്ടു റൗണ്ടുകളും 10-9 എന്ന സ്കോറിന് ജയിച്ച സരീനു റഫറിമാർ 5-0 ന്റെ ജയം സമ്മാനിക്കുക ആയിരുന്നു. താരത്തിൽ നിന്നു ഈ ഇനത്തിൽ ഇന്ത്യ സ്വർണം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന അവസാന 16 മത്സരത്തിൽ ചൈനയുടെ വു യുവിനെയാണ് ഇന്ത്യൻ താരം നേരിടുക.

നിഖത് സറീന് സെമിയിൽ നിരാശ, വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

2023ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ നിഖ സറീന് നിരാശ. സ്വർണ്ണ പ്രതീക്ഷ ആയിരുന്ന നിഖത് സെമിയിൽ തായ്‌ലൻഡിന്റെ രക്‌സത് ചുതാമത്തിനോട് തോറ്റ് വെങ്കലം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. മികച്ച രീതിയിൽ കളി തുടങ്ങി എങ്കിലും പിന്നീട് നിഖത് പിറകോട്ട് പോവുക ആയിരുന്നു.

ആദ്യ റൗണ്ട് 3-2ന് നിഖത് ജയിച്ചിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ തായ് താരം മികച്ച ഒരു തിരിച്ചുവരവ് നടത്തി. 3-2ന് ആ റൗണ്ട് വിജയിക്കുകയും ചെയ്തു‌‌. അവസാന വിധിയും തായ് താരത്തിൻ അനുകൂലമായി.

ഇന്ത്യക്ക് അഭിമാന നിമിഷം, വീണ്ടും നിഖത് സറീൻ ലോക ചാമ്പ്യൻ!!

ഡൽഹിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഒരു അഭിമാന നിമിഷം കൂടെ. വിയറ്റ്നാമിന്റെ ഗുയെൻ തി ടാമിനെ 5-0ന് തോൽപ്പിച്ച് ഇന്ത്യൻ ബോക്‌സർ നിഖത് സരീൻ 50 കിലോഗ്രാം വിഭാഗത്തിൽ ചാമ്പ്യനായി. കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടിയിരുന്ന നിഖത് സറീൻ ത‌ന്റെ ചാമ്പ്യൻ പട്ടം സമർത്ഥമായി പ്രതിരോധിക്കുക ആയിരുന്നു. ഈ വിജയത്തോടെ, ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം ഇന്ത്യ നേടി. ഇന്നലെ നിതുവും സവീതിയും സ്വർണം നേടിയിരുന്നു.

2022 ലെ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി സ്വർണ്ണം നേടിയിട്ടുള്ള താരമാണ് നിഖത് സറീന്. 2019 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡലും അവളുടെ മറ്റ് നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 2011-ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണ മെഡലും നിഖത് നേടിയിട്ടുണ്ട്..

ഫൈനലില്‍ കടന്ന് നിഖത് സറീനും നീതു ഘാംഗാസും

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ നിഖത് സറീനും നീതു ഘാംഗാസും. ഇന്ന് നീതു 48 കിലോ വിഭാഗത്തിന്റെ സെമിയിൽ നിലവിലെ ഏഷ്യന്‍ ചാമ്പ്യനും കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡൽ ജേതാവുമായ ഖസാക്കിസ്ഥാന്റെ അലൗവ ബാൽകിബേകോവയെ പരാജയപ്പെടുത്തിയാണ് ഫൈനലുറപ്പിച്ചത്.

50 കിലോ വിഭാഗത്തിൽ റിയോ ഒളിമ്പിക്സ് വെങ്കല ജേതാവായ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലേന്‍സിയെയാണ് നിഖത് പരാജയപ്പെടുത്തിയത്. 5:0 എന്ന സ്കോറിനായിരുന്നു വിജയം.

നിഖത് സറീന്റെ വിജയത്തോടെ ഇന്ത്യ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് തുടങ്ങി

ന്യൂഡൽഹിയിൽ നടക്കുന്ന വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം. നിലവിലെ ചാമ്പ്യൻ നിഖത് സറീൻ 50 കിലോഗ്രാം വിഭാഗത്തിൽ അസർബൈജാന്റെ അനഖാനിം ഇസ്മയിലോവയ്‌ക്കെതിരെ മികച്ച വിജയത്തോടെ റൗണ്ട് ഓഫ് 32-ലേക്ക് കടന്നു. മത്സരത്തിൽ നിഖത്ത് ആധിപത്യം പുലർത്തിയതിനാൽ റഫറി രണ്ടാം റൗണ്ടിൽ തന്നെ മത്സരം നിർത്തി വെക്കുക ആയിരുന്നു. അനഖാനിമിന് മൂന്ന് സ്റ്റാൻഡിംഗ് കൗണ്ട് ലഭിച്ചു.

“എന്റെ വിജയത്തോടെ ഇന്ത്യയുടെ പ്രചാരണം ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ മുമ്പ് അനഖാനിമിനെ നേരിട്ടുണ്ട്‌. അവളുടെ ഗെയിംപ്ലാൻ അനുസരിച്ച് എന്റെ പദ്ധതികൾ തയ്യാറാക്കിയിരുന്നു, അത് എന്നെ സഹായിച്ചു,” പോരാട്ടത്തിന് ശേഷം ആത്മവിശ്വാസത്തോടെ നിഖത് പറഞ്ഞു.

ബോക്സിംഗിലെ മൂന്നാം സ്വര്‍ണ്ണം നിഖത് സരീന്‍ വക

കോമൺവെൽത്ത് ഗെയിംസ് വനിത ബോക്സിംഗിൽ ഇന്ത്യയുടെ നിഖത് സരീന്‍ സ്വര്‍ണ്ണം നേടി. 50 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി നിഖത് സരീന്‍ ബോക്സിംഗിൽ നിന്ന് ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണ മെഡൽ നേടി. ഗെയിംസിലെ 17ാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്.

നോര്‍ത്തേൺ അയര്‍ലണ്ടിന്റെ ബോക്സറെയാണ് ഏകപക്ഷീയായ വിധിയിലൂടെ നിഖത് പരാജയപ്പെടുത്തിയത്. നേരത്തെ അമിത് പംഗലും നീതു ഗന്‍ഗാസും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുറപ്പാക്കി ഇന്ത്യ

ഇസ്താംബുളിൽ നടക്കുന്ന വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യന്‍ താരങ്ങള്‍. 52 കിലോ വിഭാഗത്തില്‍ നിഖത് സറീനും 57 കിലോ വിഭാഗത്തിൽ മനീഷയും ആണ് സെമിയിൽ കടന്ന് ഇന്ത്യയുടെ ആദ്യ മെഡലുകള്‍ ഉറപ്പാക്കിയത്. 63 കിലോ വിഭാഗത്തിൽ പര്‍വീണും സെമിയിൽ കടന്നപ്പോള്‍ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.

മനീഷ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ നിഖത് ബ്രിട്ടന്റെ ചാര്‍ലി ഡേവിസണിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് മെഡലുറപ്പാക്കിയത്. താജികിസ്ഥാന്‍ താരത്തെ 5-0 എന്ന സ്കോറിനാണ് പര്‍വീൺ കീഴടക്കിയത്.

Exit mobile version