മനീഷയും പര്‍വീണും സെമിയിൽ വീണു, വെങ്കല നേട്ടം

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ പര്‍വീണ ഹൂഡയും മനീഷയും സെമി ഫൈനലില്‍ വീണ. ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഇര്‍മ്മ ടെസ്റ്റയ്ക്കെതിരെയായിരുന്നു മനീഷ 57 കിലോ വിഭാഗത്തിൽ പരാജയം ഏറ്റുവാങ്ങിയത്. ഐറിഷ് താരത്തോടാണ് 63 കിലോ വിഭാഗത്തിൽ പര്‍വീണിന്റെ പരാജയം.

നേരത്തെ 52 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ നിഖത് സറീന്‍ ഫൈനലില്‍ കടന്നിരുന്നു.

സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിനവസരം നേടി നിഖത് സറീന്‍

വനിത ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ നിഖത് സറീന്‍. ഇന്ന് നടന്ന 52 കിലോ വിഭാഗം സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിന്റെ കരോളിന്‍ ഡി അൽമെയ്ഡയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്.

ഇന്ത്യയുടെ മറ്റു താരങ്ങളായ പര്‍വീണും മനീഷയും സെമി ഫൈനൽ മത്സരങ്ങളിൽ ഇറങ്ങുന്നുണ്ട്.

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുറപ്പാക്കി ഇന്ത്യ

ഇസ്താംബുളിൽ നടക്കുന്ന വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യന്‍ താരങ്ങള്‍. 52 കിലോ വിഭാഗത്തില്‍ നിഖത് സറീനും 57 കിലോ വിഭാഗത്തിൽ മനീഷയും ആണ് സെമിയിൽ കടന്ന് ഇന്ത്യയുടെ ആദ്യ മെഡലുകള്‍ ഉറപ്പാക്കിയത്. 63 കിലോ വിഭാഗത്തിൽ പര്‍വീണും സെമിയിൽ കടന്നപ്പോള്‍ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.

Nikhatzareen

മനീഷ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ നിഖത് ബ്രിട്ടന്റെ ചാര്‍ലി ഡേവിസണിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് മെഡലുറപ്പാക്കിയത്. താജികിസ്ഥാന്‍ താരത്തെ 5-0 എന്ന സ്കോറിനാണ് പര്‍വീൺ കീഴടക്കിയത്.

Exit mobile version