മീനാക്ഷി ഹൂഡ ലോക ചാമ്പ്യൻ, ഇന്ത്യക്ക് ലിവർപൂളിൽ സ്വർണത്തിളക്കം


ലിവർപൂൾ: 2025-ലെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി മീനാക്ഷി ഹൂഡ ചരിത്രത്തിൽ ഇടം നേടി. ഫൈനലിൽ, പാരീസ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും മൂന്ന് തവണ ലോക ചാമ്പ്യനുമായ കസാഖിസ്ഥാന്റെ നസിം കിസായ്ബേയെ 4-1 എന്ന സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് 24-കാരിയായ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്.

നേരത്തെ അസ്താനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിസായ്ബേയോട് ഏറ്റ തോൽവിക്ക് മീനാക്ഷിക്ക് ഈ വിജയം മധുരപ്രതികാരം കൂടിയായി.


ഈ നേട്ടത്തോടെ, ബോക്‌സിങ്ങിൽ ലോകകിരീടം നേടുന്ന പത്താമത്തെ ഇന്ത്യൻ വനിതയായി മീനാക്ഷി മാറി. മേരി കോം, നിഖാത് സരീൻ തുടങ്ങിയ ഇതിഹാസങ്ങളുടെ പട്ടികയിലാണ് മീനാക്ഷി ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. വനിതാ ടീം രണ്ട് സ്വർണവും, ഒരു വെള്ളിയും, ഒരു വെങ്കലവും ഉൾപ്പെടെ നാല് മെഡലുകൾ നേടിയ ഇന്ത്യയുടെ ചരിത്രപരമായ പ്രകടനത്തിന് ഈ വിജയം കൂടുതൽ തിളക്കം നൽകി.

57 കിലോഗ്രാം വിഭാഗത്തിൽ ഇന്നലെ ജാസ്മിൻ ലംബോറിയ നേടിയ സ്വർണത്തിന് പിന്നാലെയാണ് മീനാക്ഷിയുടെ വിജയം. ഇത് വനിതാ ബോക്‌സിങ്ങിൽ ലോക വേദിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആധിപത്യത്തിന് അടിവരയിടുന്നു.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ജെയ്‌സ്‌മിൻ ലംബോറിയക്ക് സ്വർണം


ലിവർപൂളിൽ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണ മെഡൽ നേടി ചരിത്രം കുറിച്ചു. ഫൈനലിൽ പോളണ്ടിന്റെ ജൂലിയ സെറെമെറ്റയെ 4-1 എന്ന സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് ജെയ്‌സ്‌മിൻ തോൽപ്പിച്ചത്. 2024 പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവാണ് ജൂലിയ സെറെമെറ്റ. ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണമാണിത്. ജെയ്‌സ്‌മിന്റെ കന്നി ലോക കിരീടനേട്ടം കൂടിയാണ് ഇത്.


ഈ വിജയം ജെയ്‌സ്‌മിൻ്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല, പാരിസ് ഒളിമ്പിക്സിന് ശേഷമുള്ള ഇന്ത്യൻ ബോക്സിങ്ങിന് ഇത് വലിയൊരു ഊർജ്ജം കൂടിയാണ്.

ചരിത്രം രചിച്ച് ഹിതേഷ്! ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ കടന്നു

ബ്രസീലിൽ നടക്കുന്ന ലോക ബോക്സിംഗ് കപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബോക്സറായി ഇന്ത്യയുടെ ഹിതേഷ് ചരിത്രം രചിച്ചു. പുരുഷന്മാരുടെ 70 കിലോഗ്രാം വിഭാഗത്തിൽ ഫ്രാൻസിന്റെ ഒളിമ്പ്യൻ മക്കൻ ട്രോറെയെ 5-0 ന് ഏകപക്ഷീയമായി പരാജയപ്പെടുത്തി. പോയിന്റ് കുറച്ചെങ്കിലും, അഞ്ച് ജഡ്ജിമാരും ഹിതേഷിന് അനുകൂലമായി വിധി പ്രസ്താവിച്ചു.

ജാദുമണി സിംഗ്, സച്ചിൻ സിവാച്ച്, വിശാൽ എന്നിവർ സെമിഫൈനൽ മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ ഇന്ത്യ മൂന്ന് വെങ്കല മെഡലുകൾ നേടി. ജാദുമണി (50 കിലോഗ്രാം) ഉസ്ബെക്കിസ്ഥാന്റെ അസിൽബെക് ജലീലോവിനോട് പരാജയപ്പെട്ടപ്പോൾ, സച്ചിൻ (60 കിലോഗ്രാം) പോളണ്ടിന്റെ പവൽ ബ്രാച്ചിനോട് പരാജയപ്പെട്ടു. 90 കിലോഗ്രാം വിഭാഗത്തിൽ വിശാൽ ഉസ്ബെക്കിസ്ഥാന്റെ തുരാബെക് ഖബിബുള്ളേവിനോട് പരാജയപ്പെട്ടു.

പ്രോ ബോക്സിംഗ് അരങ്ങേറ്റത്തിൽ നിഷാന്ത് ദേവിന് വിജയം

ലാസ് വെഗാസിൽ ആൾട്ടൺ വിഗ്ഗിൻസിനെതിരായ ആദ്യ റൗണ്ടിലെ സ്റ്റോപ്പേജ് വിജയത്തോടെ ഇന്ത്യൻ ബോക്സർ നിഷാന്ത് ദേവ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. ജനുവരി 25 ന് ദി കോസ്‌മോപൊളിറ്റനിൽ ഡീഗോ പാച്ചെക്കോ vs. സ്റ്റീവ് നെൽസൺ അണ്ടർകാർഡിന്റെ ഭാഗമായി നടന്ന പോരാട്ടത്തിൽ ആണ് നിഷാന്ത് അരങ്ങേറിയത്.

2024 പാരീസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനൽ ഫിനിഷും 2023 ലെ ഐബിഎ ബോക്സിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെങ്കല മെഡലും നേടിയ നിഷാന്ത് പ്രൊഫഷണൽ സർക്യൂട്ടിലേക്ക് മാറാൻ അടുത്തിടെയാണ് തീരുമാനിച്ചത്. എഡ്ഡി ഹേണിന്റെ മാച്ച്‌റൂം ബോക്സിംഗുമായി അദ്ദേഹം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്, നിലവിൽ മുൻ പ്രൊഫഷണൽ ബോക്സർ റൊണാൾഡ് സിംസിന്റെ പരിശീലനത്തിലാണ് അദ്ദേഹം.

കാത്തിരുന്ന പോരാട്ടത്തിൽ മൈക്ക് ടൈസനെ തോൽപ്പിച്ചു ജേക്ക് പോൾ

ലോകം കാത്തിരുന്ന ബോക്സിങ് പോരാട്ടത്തിൽ 58 കാരനായ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ തോൽപ്പിച്ചു യൂട്യൂബ് സെൻസേഷനും ബോക്സറും ആയ ജേക്ക് പോൾ. 27 കാരനായ ജേക്ക് പോളിനെ ടൈസൻ എങ്ങനെ നേരിടും എന്ന ആകാംക്ഷയോടെ നെറ്റ്ഫ്ലിക്സിലേക്ക് ആരാധകർ ഒഴുകിയപ്പോൾ സൈറ്റ് അമേരിക്ക അടക്കം പല സ്ഥലത്തും ക്രാഷ് ആയി. ടെക്‌സാസിൽ 80,000 മുകളിൽ ആരാധകർക്ക് മുമ്പിൽ നടന്ന പോരാട്ടം പക്ഷെ അത്ര ആവേശം ഉള്ളത് ആയിരുന്നില്ല.

19 വർഷത്തിന് ശേഷം റിങിൽ ഇറങ്ങിയ ടൈസൻ ആദ്യ 2 റൗണ്ടുകളിൽ ചെറിയ മുൻതൂക്കം കാണിച്ചു എങ്കിലും തുടർന്ന് തളർന്നത് ആയി കണ്ട ടൈസനു മേൽ പോൾ ആധിപത്യം നേടുന്നത് ആണ് കാണാൻ ആയത്. തുടർന്ന് 8 റൗണ്ട് പോരാട്ടത്തിന് ശേഷം ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിക്കുക ആയിരുന്നു. മത്സര ശേഷം മത്സരത്തിന് മുമ്പ് നടന്ന വാക്ക് പോരിൽ നിന്നു വ്യത്യസ്തമായി ടൈസനോടുള്ള തന്റെ ബഹുമാനം കാണിക്കാൻ ജേക്ക് പോൾ മറന്നില്ല. റെക്കോർഡ് തുകയാണ് ഇരു ബോക്സർമാർക്കും ഈ മത്സരത്തിൽ നിന്നു ലഭിക്കുക എന്നാണ് റിപ്പോർട്ട്.

ചരിത്രം!! UFC ഫൈറ്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ

UFC ഫൈറ്റ് വിജയിക്കുന്ന ആദ്യ ഇന്ത്യനായി പൂജ തോമർ. ഇന്ന് UFC ലൂയിസ്‌വില്ലെ 2024-ൽ ബ്രസീലിൻ്റെ റയാനെ ഡോസ് സാൻ്റോസിനെ തോൽപ്പിച്ച് ആണ് അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ (യുഎഫ്‌സി) പോരാട്ടം ജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി പൂജ തോമർ ചരിത്രം സൃഷ്ടിച്ചത്.

ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ പൂജ കഴിഞ്ഞ വർഷം UFC കരാർ ഉറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത ആയിരുന്നു. വനിതകളുടെ സ്ട്രോവെയ്റ്റ് ഡിവിഷനിലെ തൻ്റെ ആദ്യ പോരാട്ടത്തിൽ, 30-27, 27-30, 29-28 എന്നീ സ്‌കോറുകളുടെ സ്പ്ലിറ്റ് ഡിസിഷനിലൂടെ ആണ് പൂജ വിജയിച്ചത്.

ഭരത് കാണ്ടാരെയും അൻഷുൽ ജുബ്ലിയും ആണ് യുഎഫ്‌സിയിൽ കളിക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ. എന്നാൽ ഇരുവർക്കും അരങ്ങേറ്റ മത്സരങ്ങളിൽ വിജയിക്കാനായില്ല.

ഇന്ത്യക്ക് അഭിമാന നിമിഷം, വീണ്ടും നിഖത് സറീൻ ലോക ചാമ്പ്യൻ!!

ഡൽഹിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഒരു അഭിമാന നിമിഷം കൂടെ. വിയറ്റ്നാമിന്റെ ഗുയെൻ തി ടാമിനെ 5-0ന് തോൽപ്പിച്ച് ഇന്ത്യൻ ബോക്‌സർ നിഖത് സരീൻ 50 കിലോഗ്രാം വിഭാഗത്തിൽ ചാമ്പ്യനായി. കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടിയിരുന്ന നിഖത് സറീൻ ത‌ന്റെ ചാമ്പ്യൻ പട്ടം സമർത്ഥമായി പ്രതിരോധിക്കുക ആയിരുന്നു. ഈ വിജയത്തോടെ, ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം ഇന്ത്യ നേടി. ഇന്നലെ നിതുവും സവീതിയും സ്വർണം നേടിയിരുന്നു.

2022 ലെ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി സ്വർണ്ണം നേടിയിട്ടുള്ള താരമാണ് നിഖത് സറീന്. 2019 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡലും അവളുടെ മറ്റ് നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 2011-ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണ മെഡലും നിഖത് നേടിയിട്ടുണ്ട്..

ഇന്ത്യക്ക് ബോക്സിംഗിൽ ഒരു ലോക ചാമ്പ്യൻ കൂടെ!!

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം. 81 കിലോഗ്രാം ബോക്‌സിംഗിൽ സാവീതി ബൂറ ആണ് ലോക ചാമ്പ്യനായത്. ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ചൈനീസ് എതിരാളിയായ ലിന വാങിനെ തോൽപ്പിച്ച് ആണ് ബൂറ ലോകത്തിലെ ഏറ്റവും മികച്ച ബോക്‌സർമാരിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചത്.

2014-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും 2022-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ ബൂറ, തന്റെ മികച്ച സാങ്കേതിക വിദ്യയിലും ശക്തിയിലും വാങിനെ പിന്തള്ളി ഫൈനലിൽ ആധിപത്യം പുലർത്തി. ഈ വിജയം ഇന്ത്യക്ക് വീണ്ടും അഭിമാനമായി. ഇന്ന് നിതുവും ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയിരുന്നു.

ഇന്ത്യയുടെ അഭിമാനമായി നിതു!! 48 കിലോഗ്രാം വിഭാഗത്തിൽ ലോക ചാമ്പ്യൻ

നിതുവിലൂടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം. IBA വനിതാ ബോക്സിംഗ് ലോക ചാമ്പ്യൻഷിപ്പിന്റെ 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുത്സൈഖാൻ അൽതൻസെറ്റ്സെഗിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ നിതു ഗംഗാസ് ആണ് സ്വർണ്ണ മെഡൽ നേടിയ. ഏകകണ്ഠമായ തീരുമാനത്തിന് ശേഷം അവർ 5-0 ന് വിജയിക്കുകയായിരുന്നു.

ലോക ചാമ്പ്യൻഷിപ്പിൽ തന്റെ കന്നി ഫൈനൽ കളിക്കുകയായിരുന്നു നിതു. ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ വാഡ മഡോകയെയാണ് യുവതാരം മറികടന്നത്. സെമിയിൽ കസാക്കിസ്ഥാന്റെ അലുവ ബെൽകിബെക്കോവയെയും നിതു പരാജയപ്പെടുത്തിയിരുന്നു.

നാലിൽ നാല്!!! ബോര്‍ഗൈനും സാവീതിയും ഫൈനലില്‍

നിതു ഘംഗാസിനും നിഖത് സരിനും പിന്നാലെ ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈനും സാവീതിയും വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്സ് ഫൈനലില്‍. ഇതോടെ ഇന്ത്യയുടെ നാല് താരങ്ങളാണ് ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.

സാവീതി ബൂറ 81 കിലോ വിഭാഗം സെമിയിൽ ഓസ്ട്രേലിയന്‍ താരത്തിനെ പിന്തള്ളിയാണ് ഫൈനലിലെത്തുന്നത്. 2014ലും താരം ഫൈനലില്‍ പ്രവേശിച്ചിരുന്നു.

ലോവ്‍‍ലീന 75 കിലോ വിഭാഗത്തിൽ മുന്‍ ലോക ചാമ്പ്യനും രണ്ട് വട്ടം ഒളിമ്പിക്സ് മെഡൽ ജേതാവുമായ ലീ കിയാനിനെ 4-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

ഫൈനലില്‍ കടന്ന് നിഖത് സറീനും നീതു ഘാംഗാസും

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ നിഖത് സറീനും നീതു ഘാംഗാസും. ഇന്ന് നീതു 48 കിലോ വിഭാഗത്തിന്റെ സെമിയിൽ നിലവിലെ ഏഷ്യന്‍ ചാമ്പ്യനും കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡൽ ജേതാവുമായ ഖസാക്കിസ്ഥാന്റെ അലൗവ ബാൽകിബേകോവയെ പരാജയപ്പെടുത്തിയാണ് ഫൈനലുറപ്പിച്ചത്.

50 കിലോ വിഭാഗത്തിൽ റിയോ ഒളിമ്പിക്സ് വെങ്കല ജേതാവായ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലേന്‍സിയെയാണ് നിഖത് പരാജയപ്പെടുത്തിയത്. 5:0 എന്ന സ്കോറിനായിരുന്നു വിജയം.

അഭിമാനം നിമിഷം, ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് നിതു

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ മെഡൽ ഉറപ്പായി. അഭിമാന നിമിഷത്തിൽ ബോക്‌സർ നിതു ഗംഗാസ് ആണ് രാജ്യത്തിനായി ആദ്യ മെഡൽ ഉറപ്പിച്ചത്. 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച നിതു, മുൻ ലോക മെഡൽ ജേതാവ് ജപ്പാന്റെ മഡോക വാഡയെ ക്വാർട്ടർ ഫൈനലിൽ ആർഎസ്‌സിയിലൂടെ പരാജയപ്പെടുത്തി. സെമിയിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ മെഡൽ ഉറപ്പിച്ചത്.

ചാമ്പ്യൻഷിപ്പിൽ നിതുവിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ മെഡൽ പ്രതീക്ഷ നൽകിയിരുന്നു. ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ആർഎസ്‌സി വഴിയാണ് അവൾ വിജയിച്ചത്.

Exit mobile version