വനിതകളുടെ 62 കിലോഗ്രാം ഫൈനലിൽ ഉത്തരകൊറിയയുടെ കിം ഒകെ-ജുവിനെ 8-7 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മനീഷ സ്വർണ്ണം നേടി. അവസാന മിനുറ്റ് വരെ 2-7 എന്ന സ്‌കോറിന് പിന്നിലായിരുന്നെങ്കിലും ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണ മെഡൽ നേടിക്കൊടുത്തുകൊണ്ട് മനീഷ ചരിത്രം കൂടെയാണ് രചിച്ചത്. വനിതാ ഗുസ്തിയിൽ നാല് വർഷത്തിനിടെ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ സ്വർണ്ണ നേട്ടമാണിത്.
Tag: Manisha
വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുറപ്പാക്കി ഇന്ത്യ
ഇസ്താംബുളിൽ നടക്കുന്ന വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യന്‍ താരങ്ങള്‍. 52 കിലോ വിഭാഗത്തില്‍ നിഖത് സറീനും 57 കിലോ വിഭാഗത്തിൽ മനീഷയും ആണ് സെമിയിൽ കടന്ന് ഇന്ത്യയുടെ ആദ്യ മെഡലുകള്‍ ഉറപ്പാക്കിയത്. 63 കിലോ വിഭാഗത്തിൽ പര്‍വീണും സെമിയിൽ കടന്നപ്പോള്‍ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.
മനീഷ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ നിഖത് ബ്രിട്ടന്റെ ചാര്‍ലി ഡേവിസണിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് മെഡലുറപ്പാക്കിയത്. താജികിസ്ഥാന്‍ താരത്തെ 5-0 എന്ന സ്കോറിനാണ് പര്‍വീൺ കീഴടക്കിയത്.