Picsart 25 08 05 00 12 42 420

ബംഗ്ലാദേശിൽ ചരിത്രപരമായ ടി20 പരമ്പരക്ക് നെതർലാൻഡ്സ്


ഈ മാസം അവസാനം ബംഗ്ലാദേശ് നെതർലാൻഡ്‌സുമായി മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര കളിക്കും. ബംഗ്ലാദേശിൽ നെതർലാൻഡ്‌സിന്റെ ആദ്യത്തെ പരമ്പരയാണിത്.
ഓഗസ്റ്റ് 26-ന് ധാക്കയിലെത്തുന്ന നെതർലാൻഡ്‌സ് ടീം, മൂന്ന് ദിവസത്തെ പരിശീലനത്തിനായി സിൽഹെറ്റിലേക്ക് പോകും. ഓഗസ്റ്റ് 30, സെപ്റ്റംബർ 1, സെപ്റ്റംബർ 3 തീയതികളിലാണ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും പ്രാദേശിക സമയം വൈകുന്നേരം 6:00-ന് ആരംഭിക്കും.

നേരത്തെ ബംഗ്ലാദേശിൽ നടത്താനിരുന്ന ഇന്ത്യയുടെ പര്യടനം മാറ്റിവെച്ചതിനാലാണ് ഈ പരമ്പരക്ക് കളമൊരുങ്ങിയത്. സെപ്റ്റംബർ 9-ന് ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുൻപ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണ് ഇന്ത്യക്ക് പകരമായി നെതർലാൻഡ്‌സുമായി കളിക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചത്.
ഇതുവരെ അഞ്ച് ടി20 മത്സരങ്ങളിൽ മാത്രമാണ് ബംഗ്ലാദേശും നെതർലാൻഡ്‌സും തമ്മിൽ ഏറ്റുമുട്ടിയത്. അതിൽ നാല് മത്സരങ്ങളും വിജയിച്ചത് ബംഗ്ലാദേശാണ്.

Exit mobile version