വെങ്കല മെഡല്‍ നെതര്‍ലാണ്ട്സിനെ, പരാജയപ്പെടുത്തിയത് അര്‍ജന്റീനയെ

അര്‍ജന്റീനയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന മൂന്നാം സ്ഥാന മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ 47ാം മിനുട്ടിലാണ് ജെറോണ്‍ ഹെര്‍ട്സ്ബര്‍ഗര്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടിയത്.

BREDA – Rabobank Hockey Champions Trophy
3rd/4th place The Netherlands – Argentina
Photo: Robbert Kemperman.
COPYRIGHT WORLDSPORTPICS FRANK UIJLENBROEK

മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങുവാന്‍ ആറ് മിനുട്ട് ശേഷിക്കെ മിര്‍ക്കോ പ്രൂയിജ്സര്‍ നെതര്‍ലാണ്ട്സിന്റെ രണ്ടാം ഗോള്‍ നേടി. 2-0 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡ് കൂമാൻ ഹോളണ്ട് ദേശീയ ടീം പരിശീലകൻ

ഹോളണ്ട് ദേശീയ ടീമിനെ ഇനി റൊണാൾഡ് കൂമാൻ പരിശീലിപ്പിക്കും. മുൻ ഹോളണ്ട്, സൗത്താംപ്ടൻ പരിശീലകനായ കൂമാൻ ഒക്ടോബറിലാണ് എവർട്ടൻ പരിശീലക സ്ഥാനത് നിന്ന് പുറത്താക്കപ്പെടുന്നത്. നാലര വർഷത്തെ കരാറിലാണ് മുൻ ഹോളണ്ട് ദേശീയ താരം കൂടിയായ കൂമാനെ നിയമിച്ചിട്ടുള്ളത്. 2020 ലെ യൂറോകപ്പ്, 2022 ലോകകപ്പ് എന്നിവയ്ക്കായി ടീമിനെ ഒരുക്കുക എന്നതാവും അദ്ദേഹത്തിന്റെ ദൗത്യം. കഴിഞ്ഞ യൂറോ കപ്പിലും, വരാനിരിക്കുന്ന ലോകകപ്പിലും യോഗ്യത നേടാനാവാതെ പോയ ഓറഞ്ച് പട അവരുടെ സമീപ കാല ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് ഉള്ളത്.

ഇതിഹാസ താരങ്ങളായ വാൻ പേഴ്സി, റോബൻ, സ്നൈഡർ എന്നിവർക്ക് പ്രായം കൂടിയതോടെ വളർന്ന് വരുന്ന യുവ നിരയെ ഉൾപ്പെടുത്തി ടീം ഉണ്ടാകുക എന്നത് തന്നെയാവും കൂമാൻ നേരിടുന്ന പ്രധാന വെല്ലുവിളി. ഡിക് അഡ്വകാറ്റിന് പിന്ഗാമിയായാണ് കൂമാൻ സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നത്. ഹോളണ്ടിനായി 78 തവണ കളിച്ച കൂമാൻ രാജ്യത്തിനായി 1988 ലെ യൂറോ കപ്പും നേടിയിട്ടുണ്ട്. പക്ഷെ എവർട്ടനിൽ അവസാന സീസണിൽ മോശം പ്രകടനം നടത്തിയ കൂമാന് സ്വന്തം പേര് നില നിർത്തുക എന്നതും പുതിയ ജോലിയിൽ വെല്ലുവിളിയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version