മെംഫിസ് ഡിപേ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള നെതർലാൻഡ്സ് സ്ക്വാഡിൽ മടങ്ങിയെത്തി

സ്‌പെയിനിനെതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള നെതർലൻഡ്‌സ് ടീമിലേക്ക് മെംഫിസ് ഡിപേയെ തിരിച്ചുവിളിച്ചു. 31 കാരനായ സ്‌ട്രൈക്കർ, ഇപ്പോൾ ബ്രസീലിൽ കൊറിന്ത്യൻസിന് വേണ്ടിയാണ് കളിക്കുന്നത്.

യൂറോ 2024 ന് ശേഷം ആദ്യമായാണ് താരൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. 98 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടിയ ഡെപയ്, റോബിൻ വാൻ പേഴ്‌സിയുടെ എക്കാലത്തെയും ഡച്ച് സ്‌കോറിംഗ് റെക്കോർഡിന് നാല് ഗോളുകൾ മാത്രം അകലെയാണ്.

24 അംഗ ടീമിലേക്ക് സെന്റർ ബാക്ക് മാറ്റിജ്സ് ഡി ലിറ്റിനെയും തിരിച്ചു വിളിച്ചു. മാർച്ച് 20 ന് റോട്ടർഡാമിൽ നടക്കുന്ന ആദ്യ പാദത്തിൽ നെതർലൻഡ്‌സ് സ്പെയിന് ആതിഥേയത്വം വഹിക്കും, മാർച്ച് 23 ന് വലൻസിയയിൽ രണ്ടാം പാദം നടക്കും.

മെംഫിസ് ഡിപായ് അത്ലറ്റിക്കോ മാഡ്രിഡ് വിടും

ഡച്ച് താരം മെംഫിസ് ഡിപായ് അത്ലറ്റിക്കോ മാഡ്രിഡ് വിടും. ഡിപായുടെ കരാർ അത്ലറ്റിക്കോ മാഡ്രിഡ് പുതുക്കില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഏജന്റായാകും താരം ക്ലബ് വിടുക. അവസാന രണ്ടു വർഷമായി ഡിപായ് അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്നുണ്ട്. പക്ഷെ ഈ സീസണിൽ കാര്യമായി തിളങ്ങാൻ താരത്തിനായില്ല. അഞ്ചു ഗോളുകൾ മാത്രമാണ് താരം ഈ സീസൺ ലാലിഗയിൽ നേടിയത്.

ഡിപായ് അടുത്ത സീസണിലും യൂറോപ്പിൽ തന്നെ കളിക്കാൻ ആകും ആഗ്രഹിക്കുന്നത്. 30കാരനായ ഡിപായ് മുമ്പ് ബാഴ്സലോണ, ലിയോൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് ആയി കളിച്ചിട്ടുണ്ട്. ലിയോണിൽ ആയിരുന്നു മെംഫിസ് ഏറ്റവും നന്നായി കളിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും ബാഴ്സലോണയിലും അത്ര നല്ല പ്രകടനം ഡിപായിൽ നിന്ന് കാണാൻ ആയിരുന്നില്ല.

മെംഫിസ് ഡിപായ് ഇനി അത്ലറ്റിക്കോ മാഡ്രിഡിൽ

ബാഴ്സലോണ താരം മെംഫിസ് ഡിപായെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. ബാഴ്സലോണ വിടാൻ ശ്രമിക്കുന്ന ഡിപായെ 4 മില്യൺ മാത്രം നൽകിയാകും അത്ലറ്റിക്കോ മാഡ്രിഡ് സൈൻ ചെയ്യുക. ഡിപായ് 2028വരെയുള്ള കരാർ അത്ലറ്റിക്കോ മാഡ്രിഡിൽ ഒപ്പുവെക്കും. ഇന്ന് തന്നെ ഡിപായ് മെഡിക്കൽ പൂർത്തിയാക്കും എന്നാണ് റിപ്പോർട്ടുകൾ.

ചെൽസിയിലേക്ക് പോയ ജാവോ ഫെലിക്‌സിന് പകരക്കാരനായാണ് ഡിപായെ അത്ലറ്റിക്കോ ടീമിലേക്ക് എത്തിക്കുന്നത്. ഫിനാൻഷ്യൽ ഫെയെർപ്ലെയിൽ മുതൽകൂട്ടാവും എന്നതിനാലാണ് ബാഴ്‌സലോണ താരത്തെ കൈമാറുന്നത്. സീസണിന്റെ തുടക്കത്തിലും മെംഫിസ് ബാഴ്‌സലോണ വിടാൻ ശ്രമിച്ചിരുന്നെങ്കിലും മികച്ച ടീമുകളിൽ നിന്നും ഓഫർ വരാത്തതിനാൽ ക്യാമ്പ്ന്യൂവിൽ തന്നെ താരം തുടരുകയായിരുന്നു.

ഡീപെയ് ജനുവരിയിൽ ടീം വിടില്ല, സൂചനയുമായി ജോർഡി ക്രൈഫ്

മുന്നേറ്റ താരം മെംഫിസ് ഡീപെയ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിട്ടേക്കില്ല എന്ന സൂചനയുമായി ജോർഡി ക്രൈഫ്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർടിവോയുമായുള്ള അഭിമുഖത്തിലാണ് ബാഴ്‌സ സ്പോർട്ടിങ് ഡയറക്ടർ നിലപാട് വ്യക്തമാക്കിയത്. ഫിനാൻഷ്യൽ ഫെയർപ്ലേ കാരണം പുതിയ താരങ്ങളെ എത്തിക്കാൻ ക്ലബ്ബ് തടസം നേരിടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“കഠിനാധ്വാനിയായ താരമാണ് മെംഫിസ്, സാവിയും ഇത് അംഗീകരിക്കും. എപ്പോഴും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കും. അത് കൊണ്ട് തന്നെ ഒരു ട്രാൻസ്ഫെറിനെ കുറിച്ചു ഇപ്പോൾ ചിന്തിക്കുന്നില്ല, ലീഗിന്റെ അടുത്ത ഘട്ടത്തിലേക്കും മികച്ച ടീമിനെ ഞങ്ങൾക്ക് ആവശ്യമുണ്ട്.” ജോർഡി പറഞ്ഞു. ലെവെന്റോവ്സ്കിയുടെ മൂന്ന് മത്സരങ്ങളിൽ ഉള്ള സസ്‌പെൻഷനും പരിഗണിക്കണം എന്നു പറഞ്ഞ അദ്ദേഹം ഫിനാൻഷ്യൽ ഫെയർപ്ലേ കാരണം പുതിയ താരങ്ങളെ എത്തിക്കാൻ സാധിക്കാത്ത തങ്ങൾ എങ്ങനെ നിലവിലെ താരങ്ങളെ കയ്യൊഴിയുന്നത് ചിന്തിക്കും എന്നും കൂട്ടിച്ചേർത്തു. പരിക്കിൽ നിന്നും പൂർണമായി മുക്തനായി എത്തുന്ന താരത്തിന് ക്ലബ്ബിനെ കൂടുതൽ സഹായിക്കാൻ കഴിയും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

വ്യാജ പ്രചാരണം, പ്രതിഷേധം അറിയിച്ച് മെംഫിസ് ഡീപെയ്

തന്റെ പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യജ വാർത്തക്കെതിരെ രോഷം പ്രകടിപ്പിച്ച് ബാഴ്‌സലോണ താരം മെംഫിസ് ഡീപെയ്. നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന താരം ലോകകപ്പിന് ഫിറ്റ്നസ് നിലനിർത്തുന്നതിന് വേണ്ടി ക്ലബ്ബിന് വേണ്ടിയുള്ള തന്റെ മടങ്ങി വരവ് വൈകിപ്പിക്കുന്നു എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെതിരെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പ്രതിഷേധം അറിയിച്ചത്.

“താൻ കരുതിക്കൂട്ടി പരിക്കിൽ നിന്നുള്ള തിരിച്ച് വരവ് വൈകിപ്പിക്കുന്നു എന്ന തരത്തിൽ വളരെ അപമാനകരമായ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടു. ഒട്ടും അടിസ്ഥാനമില്ലാത്ത ഈ വാർത്ത തന്റെ പേര് കളങ്കപ്പെടുത്താൻ വഴിയൊരുക്കും. എന്റെ പ്രൊഫഷണലിസത്തെ ഒരിക്കലും ചോദ്യം ചെയ്യരുത്.” ഡീപെയ്‌ കുറിച്ചു.

സ്പാനിഷ് മാധ്യമമായ “എഎസ്” ആണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വിട്ടത്. ഡീപെയ് മനപ്പൂർവ്വം തന്റെ മടങ്ങി വരവ് വൈകിപ്പിക്കുന്നു എന്ന് ബാഴ്‌സയിലെ ചിലർ വിശ്വസിക്കുന്നു എന്നായിരുന്നു വാർത്ത. നേഷൻസ് ലീഗിനിടെ പരിക്കേറ്റ താരം അഞ്ച് ആഴ്ച്ച പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആദ്യം സൂചന എങ്കിൽ ആറു വാരം കഴിഞ്ഞിട്ടും കളത്തിലേക്ക് മടങ്ങിയെത്തിയില്ല എന്നും എഎസ് ചൂണ്ടിക്കാണിച്ചു. ഡച്ച് ടീമിന്റെ സുപ്രധാന താരമായ ഡീപെയ് ലോകകപ് മുന്നിൽ കണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നും റിപ്പോർട്ട് ചെയ്തു. ഈ വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് മറുപടിയുമായി താരം തന്നെ എത്തിയത്.

മെംഫിസ് ഡീപെയ്ക്ക് പരിക്ക്

പോളണ്ടിനെതിരായ മത്സരത്തിൽ വിജയിച്ചെങ്കിലും നേതാർലാൻഡ്സിന് ആശങ്കയായി മുന്നേറ്റ താരം മെംഫിസ് ഡീപെയുടെ പരിക്ക്. രണ്ടാം പകുതിയിലാണ് താരത്തിന് കളം വിടേണ്ടി വന്നത്. ഇടത് കാലിൽ ഹാംസ്ട്രിങിന് അസ്വസ്ഥത്യം അനുഭവപ്പെട്ടതിനാൽ താരം മത്സരം നിർത്തി. കോച്ച് ലൂയിസ് വാൻ ഹാൽ ഉടനെ ഡീപെയെ പിൻവലിച്ചു.

52ആം മിനിറ്റിലാണ് ഡീപെയ് കളം വിട്ടത്. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അടുത്ത മത്സരം കരുത്തരായ ബെൽജിയത്തിനെതിരെ ആണെന്നതിനാൽ ഡീപെയ്ക്ക് പുറത്തിരിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഓറഞ്ച് പടക്ക് അത് വൻ തിരിച്ചടി ആവും. ഡിയോങ്ങിന് രണ്ടാം പകുതിയിൽ വിശ്രമം അനുവദിക്കാനും വാൻ ഹാൽ ശ്രദ്ധിച്ചിരുന്നു. മത്സര ശേഷം സംസാരിച്ച കോച്ച് ഡീപെയ് അടുത്ത മത്സരത്തിന് ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും, ഡിയോങ്ങിനെ മുൻകരുതലെന്ന രീതിയിൽ മാത്രമാണ് രണ്ടാം പകുതിയിൽ ഇറക്കാതെ ഇരുന്നതെന്നും പറഞ്ഞു.

ഡിപെയ് യുവന്റസിലേക്കില്ല

മെംഫിസ് ഡിപെയ് യുവന്റസിലേക്ക് എത്തില്ലെന്ന് ഉറപ്പായി. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയായിരുന്നു. ഡിപെയെ ഫ്രീ ഏജന്റ് ആയി മാറ്റാൻ ബാഴ്‌സലോണയും സമ്മതം അറിയിച്ചിരുന്നു. ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയെങ്കിലും താരം ഉയർന്ന സാലറി ചോദിച്ചതോടെ ചർച്ചകൾ വഴി മുട്ടിയിരുന്നു. ഇതിടെ യുവന്റസ് മറ്റ് താരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. മുൻ നിരയിൽ മൊറാടക്ക് പകരം താരത്തെ തേടുകയായിരുന്നു യുവന്റസ്. അർക്കാഡുയിസ് മിലിക്കിനെ ഇതിനിടയിൽ അടുത്ത ലക്ഷ്യമായി ടീം കണ്ടെത്തി.

മിലിക്കുമായുള്ള ചർച്ചകൾ പെട്ടെന്ന് തന്നെ പൂർത്തീകരിച്ച് കൈമാറ്റം പൂർത്തിയാക്കിയതോടെ ഡിപെയ് പൂർണമായും ചിത്രത്തിൽ നിന്നും പുറത്തായി. ഇതോടെ ബാഴ്‌സ വിടണമെങ്കിൽ താരത്തിന് പുതിയ തട്ടകം തേടേണ്ടത് നിർബന്ധമായി വന്നിരിക്കുകയാണ്. ഈ അവസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ മുൻ താരം കൂടിയായ ഡിപെയ്ക്ക് വേണ്ടി ശ്രമിച്ചേക്കും എന്ന് മിറർ അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ സൂചിപ്പിച്ചു. മുൻ നിരയിൽ അവസരങ്ങൾ കുറവാകും എന്നതിനാൽ ബാഴ്‌സ വിടാൻ ഡിപെയ് സന്നദ്ധനാണ്. ട്രാൻസ്‌ഫർ വിൻഡോയിൽ കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എത്രയും പുതിയ ക്ലബ്ബ് തേടാൻ ആവും താരത്തിന്റെ നീക്കം.

ബാഴ്സലോണയുടെ ഡിപെ യുവന്റസിലേക്ക് അടുക്കുന്നു

ബാഴ്‌സലോയിൽ നിന്നും മുന്നേറ്റ താരം മേംഫിസ് ഡീപെയെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളുമായി യുവന്റസ് മുന്നോട്ട്. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയാണെന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്തു. ഇരു കൂട്ടർക്കും ഏകദേശ ധാരണയിൽ എത്താൻ സാധിച്ചതോടെ ഡീപെയ്ക്ക് വേണ്ടി യുവന്റസ് ഉടനെ തങ്ങളുടെ ഔദ്യോഗിക ഓഫർ ബാഴ്‌സലോണക്ക് മുന്നിൽ സമർപ്പിക്കും. ഇതോടെ ഒരു സീസണിന് ശേഷം നേതർലണ്ട്സ് താരത്തിന്റെ ബാഴ്‌സലോണ വാസം അവസാനിക്കുമെന്ന് ഏകദേശം ഉറപ്പായി. അതേ സമയം ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ റദ്ദാക്കി ഫ്രീ ഏജന്റ് ആയി കൂടുമാറാൻ ആണ് ഡീപെയ് ശ്രമിക്കുന്നത്. ഇതിന് വേണ്ടി യുവന്റസുമായി പൂർണമായ ധാരണയിൽ എത്തേണ്ടതുണ്ട്.

ലിയോണിൽ നിന്നും കരാർ അവസാനിച്ച ശേഷമാണ് മുന്നേറ്റ താരം ബാഴ്‌സയിലേക്ക് എത്തുന്നത്. മുൻ നിരയിൽ ആളൊഴിഞ്ഞ സമയത്ത് ടീമിന്റെ ആക്രമണത്തെ നയിക്കാൻ ഉള്ള ചുമതല ലഭിച്ചു. ഇടക്ക് പരിക്ക് പിടികൂടി എങ്കിലും പതിമൂന്നോളം ഗോളുകൾ ടീമിനായി നേടി. പുതുതായി ഒരു പിടി മുന്നേറ്റ താരങ്ങൾ എത്തിയതോടെ താരത്തിന് അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിരുന്നു. മൊറാട, ഡിബാല എന്നിവരെ നഷ്ടമായ യുവന്റസും മുന്നേറ്റ നിരയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതോടെ സാലറിയിൽ കുറവ് വരുത്താൻ ശ്രമിക്കുന്ന ബാഴ്‌സക്കും മുന്നേറ്റ താരങ്ങളെ തേടുന്ന യുവന്റസിനും ഒരു പോലെ താല്പര്യമുള്ള കൈമാറ്റമാണ് ഡീപെയുടേത്.

Story Highlight: Memphis Depay closing to Juventus

ബാഴ്സലോണ താരം ഡിപായെ സ്വന്തമാക്കാൻ യുവന്റസ് രംഗത്ത്

ബാഴ്സലോണ വിൽക്കാൻ ശ്രമിക്കുന്ന മെംഫിസ് ഡിപായ് യുവന്റസിലേക്ക് അടുക്കുന്നു. താരത്തെ രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്തുകയാണ് യുവന്റസ്. പരിശീലകൻ അലെഗ്രി മുമ്പ് തന്നെ താരത്തെസൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ബാഴ്സലോണ താരത്തിന്റെ കരാർ റിലീസ് ചെയ്ത് കൊടുക്കാൻ തയ്യാറാണ് എന്നതു കൊണ്ട് തന്നെ യുവന്റസിന് താരത്തെ സ്വന്തമാക്കാൻ അധികം തുക ചിലവഴിക്കേണ്ടി വരില്ല.

ബാഴ്സലോണ ഡിപായെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിനായി നല്ല ഓഫർ ഒന്നും വരാതായതോടെ ല്യാണ് ഡിപായെ ഫ്രീ ഏജന്റായി എങ്കിലും ക്ലബ് വിടാൻ അനുവദിക്കാൻ ബാഴ്സ തയ്യാറായത്.

ഒളിമ്പിക് ലിയോണിൽ നിന്നും ബാഴ്സലോണയിലേക്ക് വലിയ പ്രതീക്ഷയോടെ എത്തിയ മെംഫിസ് ഡീപെയ് ആ പ്രതീക്ഷക്ക് ഒത്ത മികവ് അവിടെ കാണിച്ചില്ല. സ്ഥിരമായി അവസരങ്ങൾ കിട്ടാത്തതും ഡിപായ്ക്ക് പ്രശ്നമായി. സാവി ഡിപായിൽ തല്പരനല്ലാത്തതും താരത്തിന് തിരിച്ചടിയായി.

Story Highlights – Memphis Depay is ready to sign a 2 year deal with Juventus

Exit mobile version