റണ്ണൗട്ടോട് റണ്ണൗട്ട്!!!! നെതര്‍ലാണ്ട്സിന് നേടാനായത് 179 റൺസ്

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച നെതര്‍ലാണ്ട്സിന് തകര്‍ച്ച. 46.3 ഓവറിൽ ടീം ഓള്‍ഔട്ട് ആകുമ്പോള്‍ 179 റൺസാണ് നെതര്‍ലാണ്ട്സിന് നേടാനായത്. 58 റൺസ് നേടിയ സൈബ്രാന്‍ഡ് എംഗെൽബ്രെച്ചറ്റ് ആണ്  ടീമിന്റെ ടോപ് സ്കോറര്‍ ആയി. ടോപ് ഓര്‍ഡറിൽ നാല് റണ്ണൗട്ടുകളാണ് നെതര്‍ലാണ്ട്സിന്റെ താളം തെറ്റിച്ചത്.

കോളിന്‍ അക്കര്‍മാന്‍ 29 റൺസ് നേടിയപ്പോള്‍  മാക്സ് ഒദൗദ് 42 റൺസ് നേടി. ആദ്യ ഓവറിൽ തന്നെ വെസ്ലി ബാരെസ്സിയെ നഷ്ടമായ ശേഷം മാക്സ് – കോളിന്‍ കൂട്ടുകെട്ട് മികച്ച രീതിയിൽ ബാറ്റ് വീശി ടീമിനെ 73/1 എന്ന നിലയിലെത്തിച്ചുവെങ്കിലും പൊടുന്നനെ വിക്കറ്റുകള്‍ വീണത് നെതര്‍ലാണ്ട്സിന് തിരിച്ചടിയായി.

73/1 എന്ന നിലയിൽ നിന്ന് 97/5 എന്ന നിലയിലേക്ക് വീണ നെതര്‍ലാണ്ട്സിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമല്ലാതെ ആകുകയായിരുന്നു. ഇതിൽ തന്നെ 92/2 എന്ന നിലയിൽ നിന്ന് ടീമിന് 5 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമാകുകയായിരുന്നു.

പിന്നീട് സൈബ്രാന്‍ഡ് നേടിയ അര്‍ദ്ധ ശതകം ആണ് വലിയ തകര്‍ച്ചയിൽ നിന്ന് നെതര്‍ലാണ്ട്സിനെ രക്ഷപ്പെടുത്തിയത്.  ഒരു ഘട്ടത്തിൽ 150 റൺസ്  പോലും എത്തില്ലെന്ന തോന്നിപ്പിച്ച സാഹചര്യത്തിൽ നിന്ന് സൈബ്രാന്‍ഡിന്റെ അര്‍ദ്ധ ശതകം ആണ് ടീമിനെ 179 റൺസിലേക്ക് എത്തിച്ചത്.

മൊഹമ്മദ് നബി മൂന്നും നൂര്‍ അഹമ്മദ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ നാല് നെതര്‍ലാണ്ട്സ് ബാറ്റര്‍മാര്‍ റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു.

 

അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് നെതര്‍ലാണ്ട്സ്

അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് നെതര്‍ലാണ്ട്സ് നായകന്‍ സ്കോട്ട് എഡ്വേര്‍ഡ്സ്. ഇന്ന് ലോകകപ്പിലെ 34ാം മത്സരമാണ് ലക്നവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നത്.

നെതര്‍ലാണ്ട്സ് നിരയിൽ വിക്രംജിത്ത് സിംഗിന് പകരം വെസ്ലി ബാരെസ്സി ടീമിലേക്ക് എത്തുന്നു. തങ്ങള്‍ സെമി സ്പോട്ടിനായി ശ്രമിക്കുകയാണെന്നാണ് സ്കോട്ട് എഡ്വേര്‍ഡ്സ് പറഞ്ഞത്. നവീന്‍ ഉള്‍ ഹക്കിന് പകരം അഫ്ഗാന്‍ നിരയിൽ നൂര്‍ അഹമ്മദ് ടീമിലേക്ക് എത്തുന്നു.

നെതര്‍ലാണ്ട്സ്: Wesley Barresi, Max ODowd, Colin Ackermann, Sybrand Engelbrecht, Scott Edwards(w/c), Bas de Leede, Saqib Zulfiqar, Logan van Beek, Roelof van der Merwe, Aryan Dutt, Paul van Meekeren

അഫ്ഗാനിസ്ഥാന്‍: Rahmanullah Gurbaz, Ibrahim Zadran, Rahmat Shah, Hashmatullah Shahidi(c), Azmatullah Omarzai, Ikram Alikhil(w), Mohammad Nabi, Rashid Khan, Mujeeb Ur Rahman, Fazalhaq Farooqi, Noor Ahmad

അട്ടിമറികള്‍ തുടര്‍ന്ന് നെതര്‍ലാണ്ട്സ്, ബംഗ്ലാദേശിനെതിരെ 87 റൺസ് വിജയം

ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ശേഷം വീണ്ടുമൊരു അട്ടിമറി വിജയവുമായി നെതര്‍ലാണ്ട്സ്. ഇത്തവണ ബംഗ്ലാദേശിനാണ് നെതര്‍ലാണ്ട്സിന് മുന്നിൽ കാലിടറിയത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 229 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ എതിരാളികളെ 142 റൺസിന് പുറത്താക്കി 87 റൺസ് വിജയം ആണ് ടീം നേടിയത്.

നാല് വിക്കറ്റുമായി പോള്‍ വാന്‍ മീക്കേരെന്‍ ആണ് നെതര്‍ലാണ്ട്സിന്റെ വിജയ ശില്പി. 70/6 എന്ന നിലയിൽ വീണ ബംഗ്ലാദേശിന് പിന്നീട് ഒരിക്കലും മത്സരത്തിൽ തിരിച്ചുവരവ് നടത്തുവാന്‍ സാധിച്ചില്ല. 35 റൺസ് നേടിയ മെഹ്ദി ഹസന്‍ മിറാസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും മഹമ്മുദുള്ളയും 20 റൺസ് വീതം നേടി.

ബംഗ്ലാദേശിന് 230 റൺസ് വിജയ ലക്ഷ്യം നൽകി നെതര്‍ലാണ്ട്സ്

ലോകകപ്പിലെ 28ാം മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലാണ്ട്സ് ബംഗ്ലാദേശിനെതിരെ 239 റൺസ് നേടി. 68 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. വെസ്‍ലി ബാരെസ്സി 41 റൺസ് നേടിയപ്പോള്‍ സൈബ്രാന്‍ഡ് എംഗെൽബ്രെച്റ്റ് 35 റൺസ് നേടി.

ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം, ടാസ്കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന പന്തിൽ ആണ് നെതര്‍ലാണ്ട്സ് ഓള്‍ഔട്ട് ആയത്.

ഓസ്ട്രേലിയക്ക് ടോസ്, ഗ്രീൻ ടീമിൽ

ഇന്ന് ലോകകപ്പിൽ നടക്കുന്ന ഓസ്ട്രേലിയ നെതർലന്റ്സ് പോരാട്ടത്തിൽ ഓസ്ട്രേലിയ ടോസ് നേടി. കമ്മിൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഓസ്ട്രേലിയൻ ടീമിൽ ഒരു മാറ്റം ഉണ്ട്. സ്റ്റോയിനിസിന് പകരം കാമറൺ ഗ്രീൻ ടീമിൽ എത്തി. നെതർലാന്റ്സ് ടീമിൽ മാറ്റമില്ല.

Netherlands (Playing XI): Vikramjit Singh, Max ODowd, Colin Ackermann, Bas de Leede, Teja Nidamanuru, Scott Edwards(w/c), Sybrand Engelbrecht, Logan van Beek, Roelof van der Merwe, Aryan Dutt, Paul van Meekeren

Australia (Playing XI): David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Josh Inglis(w), Glenn Maxwell, Cameron Green, Pat Cummins(c), Mitchell Starc, Josh Hazlewood, Adam Zampa

നെതർലന്റ്സിന് ഓസ്ട്രേലിയയെയും തോൽപ്പിക്കാൻ ആകും എന്ന് വാൻ ബീക്

ഓസ്‌ട്രേലിയയ്‌ക്കെരിയെയും നെതർലൻഡ്‌സിന് ജയിക്കാൻ ആകും എന്ന് ഡച്ച് താരൻ ലോഗൻ വാൻ ബീക്ക്. ഓസ്ട്രേലിയയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു വാൻ ബീക്. ഇതിനകം തന്നെ ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ വിജയം നേടാൻ നെതർലാന്റ്സിനായിട്ടുണ്ട്.

“നിങ്ങൾക്കറിയാമോ, ഞങ്ങൾ ഇവിടെ സെമിഫൈനലിലെത്താനാണ്. അതാണ് ഞങ്ങളുടെ ലക്ഷ്യം. മുഴുവൻ തയ്യാറെടുപ്പ് ഘട്ടത്തിലുടനീളം ഇത് വളരെ വ്യക്തമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വിജയം അധിക വിശ്വാസം ഞങ്ങൾക്ക് നൽകി. ഞങ്ങളുടെ ദിനത്തിൽ നമുക്ക് എപ്പോഴും ഒരു നല്ല ടീമിനെ തോൽപ്പിക്കാൻ കഴിയും,” വാൻ ബീക്ക് പറഞ്ഞു.

“ഇത് തയ്യാറെടുപ്പിന്റെ സ്ഥിരതയാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഞങ്ങൾ ആർക്കെതിരെ പോയാലും, ഓസ്‌ട്രേലിയയായാലും, ഒമാനായാലും, തയ്യാറെടുപ്പിന്റെ കാര്യത്തിൽ ഞങ്ങൾ ഒരേ പ്രക്രിയയിലൂടെ കടന്നുപോകുന്നു. ഓരോ തവണയും ഞങ്ങൾ ഒരേപോലെ ഒരുങ്ങുകയാണ്.” വാൻ ബീക്ക് പറഞ്ഞു.

ദക്ഷിണാഫ്രിക്ക വീണു!!! നെതര്‍ലാണ്ട്സ് വീഴ്ത്തി

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറി. നെതര്‍ലാണ്ട്സിനെതിരെ 246 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നെതര്‍ലാണ്ട്സിനെതിരെ 207 റൺസ് മാത്രമേ നേടാനായുള്ളു. 44/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലര്‍ പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ കാര്യങ്ങള്‍ പ്രയാസമായി തുടര്‍ന്നു. 42.5 ഓവറിൽ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയപ്പോള്‍ നെതര്‍ലാണ്ട്സ് 38 റൺസ് വിജയം ആണ് കരസ്ഥമാക്കിയത്.

43 റൺസ് നേടിയ ഡേവിഡ് മില്ലര്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 145/7 എന്ന നിലയിലായിരുന്നു. ജെറാള്‍ഡ് കോയെറ്റ്സര്‍ 22 റൺസും ഹെയിന്‍റിച്ച് ക്ലാസ്സന്‍ 28 റൺസും നേടിയെങ്കിലും നെതര്‍ലാണ്ട്സ് ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ബാറ്റിംഗ് ടീമിന് അതിജീവിക്കാനായില്ല.

കേശവ് മഹാരാജ് 40 റൺസ് നേടി ദക്ഷിണാഫ്രിക്കയുടെ തോൽവി ഭാരം കുറച്ചപ്പോള്‍ നെതര്‍ലാണ്ട്സിനായി ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പോള്‍ വാന്‍ മീക്കേരന്‍, റോളോഫ് വാന്‍ ഡെര്‍ മെര്‍വ്, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

തകര്‍ച്ചയ്ക്ക് ശേഷം നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ച് ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍‍ഡ്സ്

ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പതറിയ നെതര്‍ലാണ്ട്സിനായി പൊരുതി നിന്ന് ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ്. ഒരു ഘട്ടത്തിൽ 112/6 എന്ന നിലയിലേക്ക് വീണ നെതര്‍ലാണ്ട്സ് അവസാന ഓവറുകളിലെ ചെറുത്ത്നില്പിന്റെ ബലത്തിൽ 245 റൺസിലേക്ക് എത്തുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ്  8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. . 78 റൺസ് നേടിയ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.  റോളോഫ് വാന്‍ ഡെര്‍ മെര്‍വ് 29 റൺസ് നേടി പുറത്തായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 64 റൺസ് നേടിയാണ് നെതര്‍ലാണ്ട്സിനെ 200 കടത്തിയത്.

തേജ നിദാമാനുരു 20 റൺസ് നേടിയപ്പോള്‍ സൈബ്രാന്‍ഡ് എംഗേൽബ്രേച്ചറ്റ് 19 റൺസ് നേടി. അവസാന ഓവറുകളിൽ അതിവേഗ സ്കോറിംഗുമായി ആര്യന്‍ ദത്തും ക്യാപ്റ്റന് തുണയായി എത്തിയപ്പോള്‍ സ്കോട്ട്‍ലാന്‍ഡ് കരകയറി ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു.  ആര്യന്‍ 9 പന്തിൽ നിന്ന് 23 റൺസാണ് നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ദക്ഷിണാഫ്രിക്ക, ആദ്യ ജയം തേടി നെതര്‍ലാണ്ട്സ്

ലോകകപ്പ് 2023ലെ 15ാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും നെതര്‍ലാണ്ട്സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് വിജയം കൈവരിച്ചാൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളി പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തുവാന്‍ സാധ്യത ഏറെയാണ്. ഇരു ടീമുകള്‍ക്കും പോയിന്റുകള്‍ ഒപ്പമാവുമ്പോള്‍ റൺ റേറ്റിന്റെ ആനുകൂല്യം ദക്ഷിണാഫ്രിക്കയ്ക്ക് തുണയാകും.

ടൂര്‍ണ്ണമെന്റിൽ ഒരു വിജയം പോലും നേടാനാകാത്ത ടീമാണ് നെതര്‍ലാണ്ട്സ്. ശ്രീലങ്കയാണ് വിജയം നേടാനാകാത്ത മറ്റൊരു ടീം. ദക്ഷിണാഫ്രിക്കന്‍ നിരയിൽ ജെറാള്‍ഡ് കോയെറ്റ്സേ തബ്രൈസ് ഷംസിയ്ക്ക് പകരം ടീമിലേക്ക് എത്തുന്നു. നെതര്‍ലാണ്ട്സ് നിരയിൽ റയാന്‍ ക്ലൈനിന് പകരം ലോഗന്‍ വാന്‍ ബീക്ക് ടീമിലേക്ക് എത്തുന്നു.

നെതര്‍ലാണ്ട്സ്: Vikramjit Singh, Max ODowd, Colin Ackermann, Bas de Leede, Teja Nidamanuru, Scott Edwards(w/c), Sybrand Engelbrecht, Roelof van der Merwe, Logan van Beek, Aryan Dutt, Paul van Meekeren

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Temba Bavuma(c), Rassie van der Dussen, Aiden Markram, Heinrich Klaasen, David Miller, Marco Jansen, Kagiso Rabada, Keshav Maharaj, Lungi Ngidi, Gerald Coetzee

 

സാന്റനറിന് 5 വിക്കറ്റ്, ന്യൂസിലാണ്ടിന് രണ്ടാം ജയം, രണ്ടാം തോൽവിയേറ്റ് വാങ്ങി നെതര്‍ലാണ്ട്സ്

ഏകദിന ലോകകപ്പിലെ ഇന്നത്തെ മത്സരത്തിൽ നെതര്‍ലാണ്ട്സിനെതിരെ 99 റൺസ് വിജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 322/7 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 223 റൺസ് മാത്രമേ നേടാനായുള്ളു. 46.3 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

69 റൺസ് നേടിയ കോളിന്‍ അക്കര്‍മാന്‍ മാത്രമാണ് നെതര്‍ലാണ്ട്സ് നിരയിൽ പൊരുതി നോക്കിയത്. ന്യൂസിലാണ്ടിനായി മിച്ചൽ സാന്റനര്‍ 5 വിക്കറ്റ് നേടി. മാറ്റ് ഹെന്‍റി 3 വിക്കറ്റും നേടി . 30 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് സ്കോട്‍ലാന്‍ഡിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. സൈബ്രാന്‍ഡ് എംഗൽബ്രെച്ട് 29 റൺസും നേടി.

 

ന്യൂസിലാണ്ടിന് 322 റൺസ്

നെതര്‍ലാണ്ട്സിനെതിരെ ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് 322 റൺസ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് പട 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 70 റൺസുമായി വിൽ യംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രചിന്‍ രവീന്ദ്ര 51 റൺസും ഡാരിൽ മിച്ചൽ 48 റൺസും നേടി.

ഡെവൺ കോൺവേ(32), ടോം ലാഥം(53) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നെതര്‍ലാണ്ട്സിന് വേണ്ടി പോള്‍ വാന്‍ മീക്കെരനും ആര്യന്‍ ദത്തും റോളോഫ് വാന്‍ ഡെര്‍ മെര്‍വും രണ്ട് വീതം വിക്കറ്റ് നേടി. അവസാന ഓവറുകളിൽ ലാഥവും മിച്ചൽ സാന്റനറും തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 300 കടക്കുകയായിരുന്നു. സാന്റനര്‍ 17 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്നു.

രണ്ടാം ജയം തേടി ന്യൂസിലാണ്ട് നെതര്‍ലാണ്ട്സിനെതിരെ, ടോസ് അറിയാം

ഏകദിന ലോകകപ്പിലെ ആറാം മത്സരത്തിൽ ഇന്ന് ന്യൂസിലാണ്ടും നെതര്‍ലാണ്ട്സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ന്യസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ വീഴ്ത്തി ലോകകപ്പിൽ മികച്ച തുടക്കം ന്യൂസിലാണ്ട് കുറിച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ പരാജയത്തോടെയാണ് നെതര്‍ലാണ്ട്സ് തുടങ്ങിയത്.

പരിക്ക് കാരണം ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ലോക്കി ഫെര്‍ഗൂസൺ ന്യൂസിലാണ്ട് നിരയിലേക്ക് തിരികെ എത്തുമ്പോള്‍ കെയിന്‍ വില്യംസൺ ഈ മത്സരത്തിലും കളിക്കുന്നില്ല. ജെയിംസ് നീഷത്തിന് പകരം ആണ് ലോക്കി ഫെര്‍ഗൂസൺ കളത്തിലറങ്ങുന്നത്. നെതര്‍ലാണ്ട്സ് നിരയിലും രണ്ട് മാറ്റങ്ങളുണ്ട്.

ന്യൂസിലാണ്ട്: Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Latham(w/c), Glenn Phillips, Mark Chapman, Mitchell Santner, Matt Henry, Lockie Ferguson, Trent Boult

നെതര്‍ലാണ്ട്സ്: Vikramjit Singh, Max ODowd, Colin Ackermann, Bas de Leede, Teja Nidamanuru, Scott Edwards(w/c), Sybrand Engelbrecht, Roelof van der Merwe, Ryan Klein, Aryan Dutt, Paul van Meekeren

Exit mobile version