ഇന്നിംഗ്സിനും 106 റണ്‍സിനും വിജയിച്ച് ബംഗ്ലാദേശ്

ഉച്ച ഭക്ഷണത്തിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ 114/5 എന്ന നിലയിലായിരുന്ന സിംബാബ്‍വേയെ 189 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്നിംഗ്സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നിംഗ്സിനും 106 റണ്‍സിനുമാണ് ബംഗ്ലാദേശ് ധാക്കയിലെ ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേയെ നിലംപരിശാക്കിയത്.

ലഞ്ചിന് തൊട്ടുമുമ്പ് ക്രെയിഗ് ഇര്‍വിന്‍(43) പുറത്തായ ശേഷം സിക്കന്ദര്‍ റാസ(37), ടിമിസെന്‍ മാരുമ(41) എന്നിവര്‍ ചെറുത്ത്നില്പുയര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്നിംഗ്സ് തോല്‍വി പോലും ഒഴിവാക്കാനാകാതെ സിംബാബ്‍വേ പത്തിമടക്കുകയായിരുന്നു.

ബംഗ്ലാദേശിനായി നയീം ഹസന്‍ അഞ്ചും തൈജുല്‍ ഇസ്ലാം നാലും വിക്കറ്റാണ് നേടിയത്. 57.3 ഓവറില്‍ 189 റണ്‍സിനാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.

Exit mobile version