പരിക്ക്, നഥാന്‍ കോള്‍ട്ടര്‍-നൈൽ ഐപിഎലില്‍ നിന്ന് പുറത്ത്

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന് തിരിച്ചടിയായി വിദേശ താരം നഥാന്‍ കോള്‍ട്ടര്‍-നൈലിന്റെ പരിക്ക്. രാജസ്ഥാന് വേണ്ടി ആദ്യ മത്സരത്തിൽ കളിച്ച താരം പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു.

പകരം നവ്ദീപ് സൈനിയാണ് രണ്ട് മത്സരങ്ങളിലും കളിച്ചത്. പേശിവലിവാണ് താരത്തിന് തിരിച്ചടിയായതെന്നാണ് ലഭിയ്ക്കുന്ന വിവരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച രാജസ്ഥാന്‍ ഇപ്പോള്‍ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്.

തനിക്ക് എപ്പോളാണ് ബൗളിംഗ് തരുന്നുവെന്നത് താന്‍ ചിന്തിക്കുന്നില്ല – നഥാന്‍ കോള്‍ട്ടര്‍-നൈൽ

മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് നിരയിൽ ലോകോത്തര പേസര്‍മാരുണ്ടെന്നും അതിനാൽ തന്നെ തനിക്ക് എപ്പോള്‍ ബൗളിംഗിന് അവസരം ലഭിയ്ക്കുന്നു എന്നത് താന്‍ ചിന്തിക്കുന്നില്ലെന്നും പറഞ്ഞ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍-നൈൽ. ഇന്നലെ പ്ലേയര്‍ ഓഫ് ദി മാച്ച് ആയ ശേഷം താരം പ്രതികരിക്കുകയായിരുന്നു.

കൂടുതൽ ലോകോത്തര താരങ്ങളുണ്ടെങ്കിൽ തനിക്കും ജോലി എളുപ്പമാണെന്ന് കോള്‍ട്ടര്‍-നൈൽ വ്യക്തമാക്കി. അതിനാൽ മുംബൈ ഇന്ത്യന്‍സ് ടീമിൽ കൂടുതൽ ലോകോത്തര ബൗളര്‍മാരെ ടീമിൽ എടുക്കണമെന്നാണ് തന്റെ പക്ഷമെന്നും നഥാന്‍ കോള്‍ട്ടര്‍-നൈൽ വ്യക്തമാക്കി.

രാജസ്ഥാന്റെ നടുവൊടിച്ച് കോള്‍ട്ടര്‍-നൈലും ജെയിംസ് നീഷവും

നിര്‍ണ്ണായകമായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗിൽ തിരിച്ചടി. ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നേടിയത് വെറും 90 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്റെ ഈ സ്കോര്‍. നഥാന്‍ കോള്‍ട്ടര്‍-നൈൽ 4 വിക്കറ്റ് നേടിയപ്പോള്‍ ജെയിംസ് നീഷം മൂന്ന് വിക്കറ്റുമായി രാജസ്ഥാന്‍ റോയൽസിന്റെ മധ്യനിരയെ തകര്‍ക്കുകയായിരുന്നു.

Jamesneesham

പതിവ് പോലെ മികച്ച തുടക്കം എവിന്‍ ലൂയിസും യശസ്വി ജൈസ്വാളും രാജസ്ഥാന് നല്‍കിയെങ്കിലും ഇരുവര്‍ക്കും അധിക സമയം ക്രീസിൽ സമയം ചെലവഴിച്ചില്ല. ജൈസ്വാളിനെ കോള്‍ട്ടര്‍-നൈലും എവിന്‍ ലൂയിസിനെ ബുംറയും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 41/2 എന്ന നിലയിലായിരുന്നു.

പിന്നീട് 50/5 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു. 21 റൺസ് ആറാം വിക്കറ്റിൽ രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും നേടിയെങ്കിലും 12 റൺസ് നേടിയ തെവാത്തിയയെ നീഷം പുറത്താക്കി തന്റെ മൂന്നാം വിക്കറ്റ് നേടി. തന്റെ നാലോവറിൽ 12 റൺസ് മാത്രമാണ് താരം വിട്ട് നല്‍കിയത്.

നഥാന്‍ കോള്‍ട്ടര്‍-നൈൽ 4 ഓവറിൽ 14 റൺസ് വിട്ട് നല്‍കിയാണ് 4 വിക്കറ്റ് നേടിയത്. ജസ്പ്രീത് ബുംറ 2 വിക്കറ്റ് നേടി.

മെല്‍ബേണ്‍ സ്റ്റാര്‍സിന് ആറ് വിക്കറ്റ് വിജയം

ബിഗ് ബാഷില്‍ ഇന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിന് വിജയം. ബ്രിസ്ബെയിന്‍ ഹീറ്റിനെ 125 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 26 പന്തില്‍ 46 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍, 46 റണ്‍സുമായി പുറത്താകാതെ നിന്ന ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ് എന്നിവരാണ് മെല്‍ബേണിന്റെ വിജയം ഒരുക്കിയത്. ബ്രിസ്ബെയിന് വേണ്ടി ജാക്ക് വുഡ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് 19.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ടോം കൂപ്പര്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മാക്സ് ബ്രയന്റ്(20), ക്രിസ് ലിന്‍(20) എന്നിവര്‍ മാത്രമാണ് 20 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രീതിയില്‍ പുറത്തായപ്പോള്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ നാല് വിക്കറ്റ് നേടി. തന്റെ 3.5 ഓവറില്‍ താരം വെറും 10 റണ്‍സാണ് വിട്ട് നല്‍കിയത്. ദില്‍ബര്‍ ഹുസൈന് രണ്ട് വിക്കറ്റ് ലഭിച്ചു.

മൈറ്റി മുംബൈ ഇന്ത്യന്‍സ്, വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് ബാറ്റിംഗ് നിര

തുടക്കത്തിലെ ഫോമില്ലായ്മയില്‍ നിന്ന് ഫോമിലക്കുയര്‍ന്ന ക്വിന്റണ്‍ ഡി കോക്ക് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മികവ് പുലര്‍ത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 176 റണ്‍സ്. ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും മാത്രമാണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയതെങ്കിലും കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് മുംബൈ നീങ്ങി.

ഡി കോക്ക് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 34 റണ്‍സ് നേടി. ഇന്നിംഗ്സിന്റെ അവസാനത്തോടെ കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും ചേര്‍ന്ന് നേടിയ അതിവേഗ കൂട്ടുകെട്ടാണ് മുംബൈയെ 176/6 എന്ന സ്കോറിലേക്ക് നയിച്ചത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു പോറും അടക്കം 20 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 21 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മുംബൈ അവസാന മൂന്നോവറില്‍ നിന്ന് 54 റണ്‍സാണ് ഇന്ന് നേടിയത്. പൊള്ളാര്‍ഡ് 12 പന്തില്‍ 24 റണ്‍സും കോള്‍ട്ടര്‍-നൈല്‍ 12 പന്തില്‍ നിന്ന് 24 റണ്‍സും നേടി.

കോള്‍ട്ടര്‍ നൈലിനായി ചാമ്പ്യന്മാരുടെ വടം വലി, 8 കോടിയ്ക്ക് താരം മുംബൈയ്ക്ക് സ്വന്തം

ഐപിഎലില്‍ ഏറ്റവും അധികം കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈയും ചെന്നൈയും തമ്മിലുള്ള ലേലപ്പോരിന് ശേഷം നഥാന്‍ കോള്‍ട്ടര്‍-നൈലിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 1 കോടിയുടെ അടിസ്ഥാന വിലയുള്ള താരത്തെ 8 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഈ രണ്ട് ടീമുകള്‍ മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്.

2018ല്‍ 2.2 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ കഴിഞ്ഞ തലണ സ്വന്തമാക്കിയ താരത്തെ ഈ ലേലത്തിന് മുന്നോടിയായാണ് ടീം റിലീസ് ചെയ്തത്.

പെര്‍ത്തിനോട് വിട പറഞ്ഞ്, മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് എത്തി നഥാന്‍ കോള്‍ട്ടര്‍-നൈല്‍

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള തന്റെ കരാര്‍ മതിയാക്കി മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ചേര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. സ്കോര്‍ച്ചേഴ്സിന് വേണ്ടി 38 ബിഗ് ബാഷ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 46 വിക്കറ്റുകളും 285 റണ്‍സുമാണ് നേടിയിട്ടുള്ളത്. തന്റെ സുഹൃത്തുക്കളായ ആഡം സംപ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ സാന്നിദ്ധ്യവും മെല്‍ബേണ്‍ സ്റ്റാര്‍സിലേക്കുള്ള തന്റെ വരവില്‍ പ്രധാന കാരണമായെന്നും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സൂചിപ്പിച്ചു.

എട്ട് വര്‍ഷം പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. വളരെ ശ്രമകരമായ തീരുമാനമായിരുന്നു ടീമിനെ വിടുകയെന്നതെന്നും നഥാന്‍ പറഞ്ഞു. മുന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും കോച്ചിംഗ് സ്റ്റാഫിനുമെല്ലാം താരം നന്ദി അറിയിക്കുകയും ചെയ്തു.

ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമല്ല, അടുത്ത കളിയില്‍ താന്‍ ചിലപ്പോള്‍ ടീമില്‍ കണ്ടില്ലെങ്കിലും അത്ഭുതമില്ല

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ചുവെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് ലഭിക്കാത്തതിനാല്‍ തന്റെ ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് പറഞ്ഞ് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. വിന്‍ഡീസിനെതിരെ 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ രണ്ട് മത്സരങ്ങളില്‍ നിന്ന് താരത്തിനു വിക്കറ്റൊന്നും നേടാനായിരുന്നില്ല.

താന്‍ ടീമിലുള്ളത് ബൗളറായിട്ടാണെന്നും വിക്കറ്റെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിനു സാധിക്കാത്തതിനാല്‍ തന്റെ സ്ഥാനം തന്നെ നഷ്ടമായേക്കുമെന്നും അതില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും കോള്‍ട്ടര്‍-നൈല്‍ പറഞ്ഞു. തന്നെ ടീമിലെടുത്തത് റണ്‍സ് എടുക്കാനല്ല, അതിനാണ് ടോപ് ഓര്‍ഡര്‍ അവിടെയുള്ളതെന്നും കോള്‍ട്ടര്‍-നൈല്‍ പറഞ്ഞു.

മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും അടങ്ങിയ ഓസ്ട്രേലിയന്‍ പേസ് ബൗളിംഗിന് കരുത്ത് പകരുവാന്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും കെയിന്‍ റിച്ചാര്‍ഡ്സണുമാണ് ഇപ്പോള്‍ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍. ഇവരില്‍ ആരെങ്കിലും തന്റെ സ്ഥാനം എടുത്തേക്കാമെന്നാണ് കോള്‍ട്ടര്‍ നൈല്‍ പറയുന്നത്. ഇത്തരം മത്സരം ടീമിനുള്ളില്‍ നല്ലതാണെന്നും അത് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിക്കുമെന്നും ഓസ്ട്രേലിയന്‍ താരം പറഞ്ഞു.

കോള്‍ട്ടര്‍ നൈലിന്റെ ബാറ്റിംഗില്‍ ടീമിനു എന്നും വിശ്വാസമുണ്ടായിരുന്നു

ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്തിനൊപ്പം നിന്ന് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് എട്ടാം നമ്പറില്‍ ക്രീസിലെത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആയിരുന്നു. 8 ഫോറും 4 സിക്സും സഹിതം 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി താരം ഇന്നാണ് തന്റെ ഏകദിനത്തിലെ ആദ്യ അര്‍ദ്ധ ശതകം നേടിയത്. എട്ട് റണ്‍സ് അകലെ തന്റെ കന്നി ശതകം നഷ്ടമായെങ്കിലും താരത്തിനു നിരാശയുണ്ടാകില്ല കാരണം തന്റെ ടീമിനെ ലോകകപ്പിലെ ഒരു പ്രധാന ജയം താനാണ് നേടിക്കൊടുത്തത്.

ടീമിനു എന്നും കോള്‍ട്ടര്‍-നൈലിന്റെ ബാറ്റിംഗില്‍ വിശ്വാസമുണ്ടായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറയുന്നത്. ഇന്നാണ് താരത്തിനു നീണ്ട സമയം ബാറ്റ് ചെയ്യുവാനുള്ള അവസരം ലഭിച്ചതെന്നും അത് താരം മുതലാക്കിയെന്നും ഓസ്ട്രേലിയന്‍ നായകന്‍ വ്യക്തമാക്കി. അടുത്തിടെ നടന്ന പല മത്സരങ്ങളിലും താരം ഇന്നിംഗ്സിന്റെ അവസാനത്തോടെ നിര്‍ണ്ണായക പ്രകടനങ്ങള്‍ ബാറ്റിംഗില്‍ പുറത്തെടുത്തിട്ടുണ്ട്. ടീമിനെ പലപ്പോഴും വിജയത്തിലേക്കോ തോല്‍വിയുടെ ആഘാതം കുറയ്ക്കുവാനോ ഈ ഇന്നിംഗ്സുകള്‍ ഉപകാരപ്പെട്ടിട്ടുണ്ട്.

 

ഇത്രയും റണ്‍സ് താനടിക്കുമെന്ന് കരുതിയിരുന്നില്ല

താന്‍ ഇത്രയും റണ്‍സ് അടിയ്ക്കുമെന്ന് കരുതിയില്ലെന്ന് ഓസ്ട്രേലിയയുടെ വിജയ നായകന്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍. അഞ്ച് വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക് ടീമിന്റെ ബൗളിംഗിലെ നായകനായെങ്കിലും 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി സ്മിത്തിനൊപ്പം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സന്നാഹ മത്സരത്തില്‍ താന്‍ വേഗത്തില്‍ പുറത്തായിരുന്നു. അന്ന് സ്മിത്ത് 81 റണ്‍സില്‍ നില്‍ക്കവെയാണ് സംഭവം. ഇന്ന് ക്രീസിലെത്തിയപ്പോള്‍ താന്‍ ആദ്യം കരുതിയത് സ്മിത്തിനു പിന്തുണ നല്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും നഥാന്‍ പറഞ്ഞു. തന്നെ ഇന്ന് ഭാഗ്യം ഏറെ തുണച്ചുവെന്നും താന്‍ ഇത്രയും റണ്‍സ് അടിക്കുമെന്ന് തീരെ കരുതിയതല്ലെന്നും നഥാന്‍ കോള്‍ട്ടര്‍ നൈല്‍ വ്യക്തമാക്കി.

2010നു ശേഷം ഏകദിനത്തില്‍ തുടര്‍ച്ചയായ പത്താം ജയം കുറിച്ച് ഓസ്ട്രേലിയ

തങ്ങളുടെ പ്രതാപകാലത്തിനു ശേഷം 2015ല്‍ ലോകകപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് അതിനു ശേഷം മോശം സമയമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലം ടീം പല വിവാദങ്ങളിലും തോല്‍വികളിലും ഉള്‍പ്പെട്ട് ആകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലൂടെയാണ് കടന്ന് പോയത്. പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്ന് സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് കഷ്ടകാലമായിരുന്നു.

എന്നാല്‍ ഇന്ന് ലോകകപ്പില്‍ ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള ജയം ടീമിന്റെ തുടര്‍ച്ചയായ പത്താം ജയമായിരുന്നു. 2010നു ശേഷം ഇതാദ്യമായാണ് ടീമിനു ഇത്രയും വിജയം അടുപ്പിച്ച് നേടാനാകുന്നത്. ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര 2-0നു പിന്നില്‍ പോയ ശേഷം തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ പിന്നീടിങ്ങോട്ട് തുടരെ ജയങ്ങളുമായി മുന്നേറുകയാണ്.

ലോകകപ്പിലെ തന്നെ ആദ്യ രണ്ട് മത്സരങ്ങളും ടീം ജയിക്കുകയുണ്ടായി. അതേ സമയം ഇന്നത്തെ മത്സരത്തില്‍ തകര്‍ച്ച നേരിട്ട ശേഷം ബാറ്റിംഗില്‍ സ്മിത്തും കോള്‍ട്ടര്‍‍-നൈലും ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ടീമിനെ കരപിടിച്ചു കയറ്റിയത്. വിന്‍ഡീസ് മത്സരം പിടിച്ചടക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തന്റെ രണ്ടോവറില്‍ നാല് വിക്കറ്റുകളുമായി കളി ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് സ്റ്റാര്‍ക്ക് മാറ്റി മറിച്ചത്.

എട്ടാം നമ്പറിലെത്തി വിന്‍ഡീസിനെ വെള്ളം കുടിപ്പിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍

ഓസ്ട്രേലിയയ്ക്കായി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനു അത്ര കണ്ട് സമ്മര്‍ദ്ദമില്ലായിരുന്നു. 79/5 എന്ന നിലയില്‍ നിന്ന് ടീമിനെ അലെക്സ് കാറെയുടെ കൂടെ സ്റ്റീവ് സ്മിത്ത് ടീമിനെ 147/6 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് ഓസ്ട്രേലിയ എത്തിയിരുന്നില്ല. ഒരു വശത്ത് നങ്കൂരമിട്ട് സ്മിത്ത് ടീമിനെ ഇരുനൂറ് കടത്തുകയെന്ന ലക്ഷ്യവുമായി ക്രീസില്‍ നിന്നപ്പോള്‍ കോള്‍ട്ടര്‍-നൈലിനു വേറെ പദ്ധതികളായിരുന്നു.

തുടക്കം മുതല്‍ വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിച്ച താരം 8 ഫോറും 4 സിക്സും സഹിതം 92 റണ്‍സ് നേടിയാണ് മടങ്ങിയത്. 60 പന്തില്‍ നിന്ന് ഈ സ്കോര്‍ നേടിയ താരം ഇന്ന് തന്റെ ഏകദിനത്തിലെ കന്നി അര്‍ദ്ധ ശതകമാണ് തികച്ചത്. ഓസ്ട്രേലിയ ആദ്യ 30 ഓവറില്‍ നിന്ന് നേടിയതിനുടുത്ത് റണ്‍സ് അവസാന 20 ഓവറില്‍ നിന്ന് കോള്‍ട്ടര്‍നൈലും സ്മിത്തും ചേര്‍ന്ന് നേടിയിരുന്നു.

ഇതില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ ബാറ്റ് വീശിയത് കോള്‍ട്ടര്‍ നൈല്‍ ആയിരുന്നു. എട്ടാം നമ്പറിലെത്തിയ ഒരു താരത്തിന്റെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സിക്സ് അടിച്ച് നേടിയത്. തന്റെ വ്യക്തിഗത സ്കോര്‍ 79ല്‍ എത്തിയപ്പോളാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്.

Exit mobile version