പ്രിതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക്, കരാർ ധാരണയിൽ എത്തി

കേരള ബ്ലാസ്റ്റേഴ്സ് പ്രിതം കോട്ടാലിനെ സ്വന്തമാക്കുന്നതിന് അടുത്ത്. മോഹൻ ബഗാൻ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കരാർ ധാർണായിൽ എത്തിയിരിക്കുകയാണ് എന്ന് HalfwayFootball റിപ്പോർട്ട് ചെയ്യുന്നു. ഇനി അവസാന ഘട്ട ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. കേരള ബ്ലാസ്റ്റേഴ്സ ഹോർമിപാമിനെ പ്രിതം കോട്ടാലിനു പകരം മോഹൻ ബഗാന് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഹോർമിയെയും ഒപ്പം ട്രാൻസ്ഫർ തുകയും ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാന് നൽകും. ഹോർമി മോഹൻ ബഗാനിലേക്ക് പോകാൻ തയ്യാറാണ് എന്ന് IFTWC കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഹോർമിപാമിനെ നൽകുന്നതിന് ഒപ്പം ട്രാൻസ്ഫർ തുക കൂടെ പ്രിതം കോട്ടാലിനു വേണ്ടി നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാകുന്നത് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. മോഹൻ ബഗാൻ അധികം വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ അംഗീകരിക്കും എന്നാണ് സൂചനകൾ.

2018ൽ ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.

ഹോർമിപാം 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. അവസാന സീസൺ ഹോർമിക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല എങ്കിലും താരം വലിയ ഭാവിയുള്ള താരമായാണ് കണക്കാക്കപ്പെടുന്നത്.

വലിയ ട്രാൻസ്ഫർ നീക്കവുമായി മോഹൻ ബഗാൻ, ജേസൺ കമ്മിംഗ്‌സിനെ സ്വന്തമാക്കുന്നു

മുൻ റേഞ്ചേഴ്‌സ് ഫോർവേഡ് ജേസൺ കമ്മിംഗ്‌സ് മോഹൻ ബഗാനിലേക്ക് എത്തുന്നു. കമ്മിംഗ്സ് മോഹൻ ബഗാനുമായി കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ട്. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ താരം മോഹൻ ബഗാൻ നൽകിയ ഓഫർ സ്വീകരിക്കുന്നതിന് അടുത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ മാറും എന്നാണ് സൂചന.

എ ലീഗിൽ അവസാന രണ്ട് സീസണുകളിലായി സെൻട്രൽ കോസ്റ്റ് മറീനേഴ്‌സിനൊപ്പം ആയിരുന്നു കമ്മിംഗ്സ്. അവിടെ 49 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ അദ്ദേഹം നേടി. മുമ്പ് ഹൈബർനിയനും ഡണ്ടിയും പോലുള്ള സ്കോട്ടിഷ് ക്ലബുകൾക്ക് ആയും ഇംഗ്ലീഷ് ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. 27-കാരൻ മുമ്പ് സ്കോട്ട്‌ലൻഡ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ ഓസ്ട്രേലിയ ദേശീയ ടീമിന്റെ ഭാഗമാണ്. ലോകകപ്പിൽ ഓസ്ട്രേലിയക്ക് ആയി കമ്മിംഗ്സ് കളിച്ചിരുന്നു.

നിര്‍ണ്ണായക മത്സരത്തിൽ സ്പെഷ്യൽ ജഴ്സി അണിയുവാന്‍ ലക്നൗ

മോഹന്‍ ബഗാനുള്ള ട്രിബ്യൂട്ട് ജഴ്സുമായി ലക്നൗ സൂപ്പര്‍ ജയന്റ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടീമിന്റെ അവസാന മത്സരത്തിലാണ് ഈ പ്രത്യേക ജഴ്സി അണിയുവാന്‍ ലക്നൗ ഒരുങ്ങുന്നത്. മേയ് 20ന് ഈഡന്‍ ഗാര്‍ഡന്‍സിൽ ആണ് മത്സരം നടക്കുന്നത്.

ഇന്ന് ആര്‍സിബി പരാജയപ്പെടുകയാണെങ്കിൽ ലക്നൗ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. എന്നാൽ ഒന്നാം ക്വാളിഫയറിന് യോഗ്യത നേടണമെങ്കിൽ ടീമിന് വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല.

മോഹൻ ബഗാന്റെ യുവതാരമായ സുമിത് റതിയെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ രംഗത്ത്

മോഹൻ ബഗാന്റെ യുവതാരമായ സുമിത് റതിയെ സ്വന്തമാക്കാൻ ഈസ്റ്റ് ശ്രമിക്കുന്നു. താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ സമീപിച്ചതായി Zillizsng റിപ്പോർട്ട് ചെയ്യുന്നു. ഇനിയും ഒരു വർഷത്തെ കരാർ ബഗാനിൽ സുമിതിന് ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കുക അത്ര എളുപ്പമാകില്ല. ഡിഫൻഡറായ സുമിത് അവസാന നാലു വർഷമായി എ ടി കെ മോഹൻ ബഗാനൊപ്പം ഉണ്ട്.

രണ്ട് സീസൺ മുമ്പ് ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിച്ച സുമിത് അരങ്ങേറ്റ സീസണിൽ ഐ എസ് എല്ലിൽ എമേർജിങ് പ്ലയർ ഓഫ് ദ സീസണായി മാറിയിരുന്നു. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്‌. 2019-20 സീസണിൽ 14 മത്സരങ്ങൾ കളിച്ച റതി എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ അതിനു ശേഷം രണ്ട് സീസണിലും കാര്യമായ അവസരം ലഭിച്ചില്ല. ഈ കഴിഞ്ഞ സീസണിൽ ഒരു ഐ എസ് എൽ മത്സരം മാത്രമെ കളിച്ചുള്ളൂ. 21കാരനായ താരം മുമ്പ് ഇന്ത്യൻ ആരോസിനായും കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

തിരി മോഹൻ ബഗാൻ വിട്ടു

സ്പാനിഷ് ഡിഫൻഡർ തിരി താൻ മോഹൻ ബഗാൻ വിടുകയാണെന്ന് അറിയിച്ചു. ഇന്ന് ട്വിറ്ററിലൂടെ ആണ് താൻ ക്ലബ് വിടുകയാണെന്ന് തിരി അറിയിച്ചത്. നല്ല മൂന്ന് വർഷങ്ങൾക്ക് തിരി മോഹൻ ബഗാനോട് പറഞ്ഞു. പുതിയ അവസരങ്ങൾ താൻ നോക്കുക ആണെന്നും ക്ലബിനോട് വേറെ രീതിയിൽ യാത്ര പറയാൻ ആയിരുന്നു എനിക്ക് ആഗ്രഹം എന്നും അത് നടക്കാത്തതിൽ സങ്കടം ഉണ്ടെന്നും തിരി പറഞ്ഞു.

അവസാന മൂന്ന് സീസണിലും എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്നു തിരി‌. പരിക്ക് മോഹൻ ബഗാനിൽ തിരിക്ക് പലപ്പോഴും തിരിച്ചടിയായി മാറി. കഴിഞ്ഞ സീസണിൽ ഒറ്റ മത്സരം താരം കളിച്ചിരുന്നില്ല.

2020ൽ ആയിരുന്നു ജംഷദ്പൂർ എഫ് സി വിട്ട് തിരി മോഹൻ ബഗാനിൽ എത്തിയത്. തിരി മൂന്ന് സീസണോളം ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ജംഷദ്പൂരിന്റെ ക്യാപ്റ്റനുമായിരുന്നു. 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം തിരി സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്.

പെനാൾട്ടിയിൽ ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ എ എഫ് സി കപ്പിന് യോഗ്യത നേടി

ആദ്യമായി എ എഫ് സി കപ്പിൽ കളിക്കാമെന്ന ഹൈദരാബാദ് എഫ് സിയുടെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് നടന്ന പ്ലേ ഓഫിൽ ഐ എസ് എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഹൈദരബാദിനെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മോഹൻ ബഗാന്റെ വിജയം. നേരത്തെ യോഗ്യത നേടിയ ഒഡീഷ എഫ് സിക്ക് ഒപ്പം മോഹൻ ബഗാനും അടുത്ത എ എഫ് സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഇന്ന് ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ ദിമിത്രോ പെട്രോറ്റസിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡ് എടുത്തു. 44ആം മിനുട്ടിൽ ചിയെനിസിയിലൂടെ ഹൈദർബാദിന്റെ സമനില ഗോളും വന്നു. പിന്നീട് നിശ്ചിത സമയം അവസാനിക്കുന്നത് വരെയും അത് കഴിഞ്ഞ് പെനാൾട്ടി ഷൂട്ടൗട്ടിലും കളി 1-1 എന്ന് തുടർന്നു. തുടർന്ന് കളി ഷൂട്ടൗട്ടിൽ എത്തി‌‌. പെനാൾട്ടിയിൽ ഹൈദരാബാദ് തുടർച്ചയായി മൂന്ന് കിക്കുകൾ പുറത്ത് അടിച്ചതോടെ കളി മോഹൻ ബഗാൻ സ്വന്തമാക്കി.

എ എഫ് സി കപ്പ് യോഗ്യത ഉറപ്പിക്കാൻ ഇന്ന് ഹൈദരാബാദും മോഹൻ ബഗാനും കോഴിക്കോട് ഇറങ്ങുന്നു

ബുധനാഴ്ച കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ക്ലബ് പ്ലേഓഫിൽ ഹൈദരാബാദ് എഫ്‌സിയും എടികെ മോഹൻ ബഗാനും നേർക്കുനേർ വരും. 2023-24 AFC കപ്പിന്റെ പ്രാഥമിക റൗണ്ടിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ആണ് ഇരുവരും പോരാടുന്നത്. ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കസിന്റെ ഹൈദരാബാദ് പരിശീലകനായുള്ള അവസാന മത്സരമാകും ഇത്.

എഎഫ്‌സി കപ്പിൽ തുടർച്ചയായി മൂന്നാം തവണയും കളിക്കാനുള്ള ശ്രമത്തിലാണ് എ ടി കെ മോഹൻ ബഗാൻ. അതേസമയം ആദ്യമായി എ എഫ് സി കപ്പിൽ എത്തുക ആണ് ഹൈദരബാദിന്റെ ലക്ഷ്യം‌. ഹൈദരാബാദ് എഫ്‌സി ഹീറോ ഐ‌എസ്‌എല്ലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഐ എസ് എൽ ചാമ്പ്യൻമാരായി മാറിയ എടികെ മോഹൻ ബഗാനോട് സെമിയിൽ തോറ്റായിരുന്നു അവരുടെ ഐ എസ് എൽ ക്യാമ്പയിൻ അവസാനിച്ചത്.

ഇതുവരെ ഇരു ടീമുകളും 10 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഹൈദരാബാദ് എഫ്‌സി മൂന്ന് തവണ വിജയിച്ചപ്പോൾ എടികെ മോഹൻ ബഗാൻ 2 തവണ വിജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന മത്സരം സോണി സ്പോർട്സിലും Fancode ആപ്പിലും തത്സമയം കാണാം.

ആകാശ് മിശ്ര ട്രാൻസ്ഫർ റെക്കോർഡ് തകർക്കും

ഹൈദരബാദ് ഫുൾബാക്കായ ആകാശ് മിശ്രയെ സ്വന്തമാക്കാൻ ആയി ക്ലബുകൾ തമ്മിലുള്ള പോരാട്ടം സജീവമാകുന്നു. ഹൈദരാബാദ് എഫ് സി വിടും എന്ന് പ്രഖ്യാപിച്ച താരത്തെ സ്വന്തമാക്കാനായി ഇപ്പോൾ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും ആണ് മത്സരിക്കുന്നത്. ഇന്ത്യൻ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫീ ആയി ഈ നീക്കം മാറും എന്നാണ് റിപ്പോർട്ടുകൾ‌. 2 കോടിയോളം ആണ് ഹൈദരാബാദ് ട്രാൻസ്ഫർ ഫീ ആയി ചോദിക്കുന്നത്. അത് നൽകാൻ രണ്ട് ക്ലബുകളും ഒരുക്കവുമാണ്.

ഹൈദരബാദിൽ ഇപ്പോൾ ആകാശിന് രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. മൂന്ന് വർഷം മുമ്പാണ് ആകാശ് മിശ്ര ഹൈദരാബാദ് എഫ് സിയിൽ എത്തിയത്. ഹൈദരബാദിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് യുവ ഫുൾബാക്ക് ആയ ആകാശ് മിശ്ര. 2020ൽ ആരോസിൽ നിന്നായിരുന്നു ആകാശ് മിശ്ര ഹൈദരബാദിൽ എത്തിയത്. 21കാരനായ ആകാശ് മിശ്ര മൂന്നു സീസണുകളിലായി 62 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു.

ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഡിഫൻസിലും സ്ഥിര സാന്നിദ്ധ്യമായി ആകാശ് മിശ്ര മാറി. താരം ഉത്തർപ്രദേശ് സ്വദേശിയാണ്. മുമ്പ് മൂന്ന് വർഷത്താളം ജർമ്മനിയിൽ പരിശീലനം നടത്തിയിട്ടുണ്ട് ആകാശ്. ഫുൾബാക്ക് ആയ താരം അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ മികവ് കാണിക്കുന്നുണ്ട്‌. ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം മുമ്പ് സാഫ് കിരീടം നേടിയിട്ടുണ്ട്.

Story Highlight: Akash Mishra is staying with Hyderabad FC.

മോഹൻ ബഗാൻ ലോകകപ്പ് നേടണം എന്ന് മമതാ ബാനർജി

ഐ എസ് എൽ കിരീടം നേടിയ മോഹൻ ബഗാനെ അഭിനന്ദിക്കുന്ന ചടങ്ങി മോഹൻ ബഗാൻ ക്ലബ് ലോകകപ്പ് നേടണം എന്ന ആവശ്യവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഹൻ ‌ബഗാൻ ലോകത്തെ ഏറ്റവും മികച്ച ടീം ആകണം. എനിക്ക് മോഹൻ ബഗാൻ ലോകകപ്പ് നേടി ഇന്ത്യയിലേക്ക് കൊണ്ടു വരണം. മമത പറഞ്ഞു. ഈ പ്രസ്താവനക്ക് മമതാ ബാനജർജി ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയാണ്.

മമതാ ഈ പ്രസ്താവനയിൽ നിർത്തിയില്ല. മോഹൻ ബഗാൻ എന്തു കൊണ്ട് ഫുട്ബോളൊലെ പ്രമുഖ രാജ്യങ്ങളെ നേരിടുന്നില്ല എന്ന് മമത ചോദിച്ചു. എന്തു കൊണ്ട് മോഹൻ ബഗാൻ ബ്രസീലിനെ നേരിടുന്നില്ല? എന്തു കൊണ്ട് ഇറ്റലിയെ നേരിടുന്നില്ല? എന്തു കൊണ്ട് പോളണ്ടിനെ നേരിടുന്നില്ല? അവർ ചോദിച്ചു. ഇവരെയൊക്കെ മോഹൻ ബഗാൻ നേരിടണം എന്നും മോഹൻ ബഗാൻ ലോക ഫുട്ബോൾ കീഴടക്കണം എന്നും മമതാ ബാനർജി പറഞ്ഞു.

താൻ മോഹൻ ബഗാനിൽ നിന്ന് എ ടി കെ എന്ന പേര് നീക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും മമത പറഞ്ഞു. ഐ എസ് എൽ കിരീടം നേടിയ മോഹൻ ബഗാന് ബംഗാൾ ഗവൺമെന്റ് 50 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരാധകരുടെ വിജയം!! എ ടി കെ മോഹൻ ബഗാനിൽ ഇനി എ ടി കെ ഇല്ല!!!

മോഹൻ ബഗാൻ ആരാധകർ നീണ്ടകാലമായുള്ള പ്രതിഷേധം ഫലം കണ്ടു. എ ടി കെ മോഹൻ ബഗാൻ എന്ന ടീം പേരു മാറ്റി മോഹൻ ബഗാൻ എന്ന് മാത്രമാക്കണം എന്ന ആവശ്യം ക്ലബ് മാനേജ്മെന്റ് അംഗീകരിച്ചു. ഇന്ന് ഐ എസ് എൽ കിരീടം നേടിയതിനു പിന്നാലെ മോഹൻ ബഗാൻ ഉടമകൾ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇപ്പോൾ ഉള്ള എ ടി കെ മോഹൻ ബഗാൻ എന്ന പേര് മാറി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് ടീമിന്റെ പേര് മാറ്റാൻ ആണ് ക്ലബ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എ ടി കെ എന്ന് ഇനി പേരിൽ എവിടെയും ഉണ്ടാകില്ല.

പുതിയ ഐ എസ് എൽ സീസണ് മുമ്പ് ഈ പേരിലേക്ക് ക്ലബ് റീബ്രാൻഡ് ചെയ്യപ്പെടും. മോഹൻ ബഗാൻ എസ് ജി എന്നാകും ഇനി ക്ലബ് അറിയപ്പെടുക. ആരാധകർ ഈ നാമകരണത്തിൽ തൃപ്തരാണ് എന്നാണ് സൂചനകൾ. എ ടി കെ കൊൽക്കത്തയും മോഹൻ ബഗാനും മെർജ് ചെയ്ത് ഒന്നാക്കിയത് മുതൽ ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു.

തുടക്കത്തിൽ ക്ലബിന്റെ ജേഴ്സിയും ലോഗോയും പ്രശ്നമായപ്പോൾ മോഹൻ ബഗാൻ ആരാധകർ പ്രതിഷേധിക്കുകയും സമ്മർദ്ദം കാരണം ആരാധകർക്ക് മുന്നിൽ മാനേജ്മെന്റ് മുട്ടുമടക്കേണ്ടതായും വന്നിരുന്നു. ഇപ്പോൾ വീണ്ടും ആരാധകർ മാനേജ്മെന്റിനു മുന്നിൽ വിജയിക്കുകയാണ്.

മൂന്ന് വർഷം മുമ്പായിരുന്നു വലിയ ഡീലിൽ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയും ലയിച്ചത്. ഈ ലയനത്തോടെയാണ് പേര് എ ടി കെ മോഹൻ ബഗാൻ എന്നായത്. ഈ ലയനം മോഹൻ ബഗാൻ ആരാധകരോടുള്ള ചതിയാണെന്നും പഴയ പേരിലേക്ക് മടങ്ങി ക്ലബിന്റെ ഐഡിന്റിറ്റി തിരിച്ചെടുക്കണം എന്നുമായിരുന്നു ക്ലബ് ആരാധകർ പറഞ്ഞിരുന്നത്.

ഇതിഹാസ ക്ലബായ മോഹൻ ബഗാന്റെ ആരാധകർ ഐ എസ് എൽ ബഹിഷ്കരണം ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തി വരുന്നുണ്ടായിരുന്നു. രാജ്യത്തെ വലിയ ആരാധക കൂട്ടായ്മകളിൽ ഒന്നാണ് മോഹൻ ബഗാന്റെ ആരാധകർ.

കൊൽക്കത്ത ഡാർബി വീണ്ടും മോഹൻ ബഗാനൊപ്പം

കൊൽക്കത്ത ഡാർബിയിൽ ഒരിക്കൽ കൂടെ എ ടി കെ മോഹൻ ബഗാന്റെ സന്തോഷം. ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്.ഐ എസ് എല്ലിൽ ഇതുവരെ നടന്ന എല്ലാ കൊൽക്കത്ത ഡാർബിയും മോഹൻ ബഗാൻ ആണ് വിജയിച്ചത്. ഇന്ന് നല്ല ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

മത്സരത്തിന്റെ 56ആം മിനുട്ടിൽ ഹ്യൂഗോ ബൗമസിന്റെ ഒരു ലോംഗ് റേഞ്ചർ ആണ് കമൽജിതിന്റെ ബീറ്റ് ചെയ്ത വലയിലേക്ക് എത്തിയത്. സ്കോർ 1-0. ഇത് കഴിഞ്ഞു 10 മിനുട്ടുകൾക്ക് ശേഷം മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ എ ടി കെയ്ക്ക് 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റായി. ഈസ്റ്റ് ബംഗാളിന് 4 മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് മാത്രമെ ഉള്ളൂ.

എ ടി കെ മോഹൻ ബഗാനിൽ നിന്ന് എ ടി കെ ഇല്ലാതാകുന്നു, ആരാധകരുടെ പ്രതിഷേധങ്ങൾ ഫലം കാണുന്നു

മോഹൻ ബഗാൻ ആരാധകർ നീണ്ടകാലമായുള്ള പ്രതിഷേധം ഫലം കാണുകയാണ്. എ ടി കെ മോഹൻ ബഗാൻ എന്ന ടീം പേരു മാറ്റി മോഹൻ ബഗാൻ എന്ന് മാത്രമാക്കണം എന്ന് ക്ലബ് മാനേജ്മെന്റ് അംഗീകരിക്കും എന്നാണ് സൂചനകൾ. ഇപ്പോൾ ഉള്ള എ ടി കെ മോഹൻ ബഗാൻ എന്ന പേര് മാറി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് ടീമിന്റെ പേര് മാറ്റാൻ ആണ് ക്ലബ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

പുതിയ ഐ എസ് എൽ സീസണ് മുമ്പ് ഈ പേരിലേക്ക് ക്ലബ് റീബ്രാൻഡ് ചെയ്യപ്പെടും. മോഹൻ ബഗാൻ എസ് ജി എന്നാകും ക്ലബ് അറിയപ്പെടുക. ആരാധകർ ഈ നാമകരണത്തിൽ തൃപ്തരാണ് എന്നാണ് സൂചനകൾ. എ ടി കെ കൊൽക്കത്തയും മോഹൻ ബഗാനും മെർജ് ചെയ്ത് ഒന്നാക്കിയത് മുതൽ ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു.

തുടക്കത്തിൽ ക്ലബിന്റെ ജേഴ്സിയും ലോഗോയും പ്രശ്നമായപ്പോൾ മോഹൻ ബഗാൻ ആരാധകർ പ്രതിഷേധിക്കുകയും സമ്മർദ്ദം കാരണം ആരാധകർക്ക് മുന്നിൽ മാനേജ്മെന്റ് മുട്ടുമടക്കേണ്ടതായും വന്നിരുന്നു. ഇപ്പോൾ വീണ്ടും ആരാധകർ മാനേജ്മെന്റിനു മുന്നിൽ വിജയിക്കുകയാണ്.

മൂന്ന് വർഷം മുമ്പായിരുന്നു വലിയ ഡീലിൽ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയും ലയിച്ചത്. ഈ ലയനത്തോടെയാണ് പേര് എ ടി കെ മോഹൻ ബഗാൻ എന്നായത്. ഈ ലയനം മോഹൻ ബഗാൻ ആരാധകരോടുള്ള ചതിയണെന്നും പഴയ പേരിലേക്ക് മടങ്ങി ക്ലബിന്റെ ഐഡിന്റിറ്റി തിരിച്ചെടുക്കണം എന്നുമായിരുന്നു ക്ലബ് ആരാധകർ പറഞ്ഞിരുന്നത്.

ഇതിഹാസ ക്ലബായ മോഹൻ ബഗാന്റെ ആരാധകർ ഐ എസ് എൽ ബഹിഷ്കരണം ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തി വരുന്നുണ്ടായിരുന്നു. രാജ്യത്തെ വലിയ ആരാധക കൂട്ടായ്മകളിൽ ഒന്നാണ് മോഹൻ ബഗാന്റെ ആരാധകർ.

Exit mobile version