Picsart 23 05 10 16 41 37 397

തിരി മോഹൻ ബഗാൻ വിട്ടു

സ്പാനിഷ് ഡിഫൻഡർ തിരി താൻ മോഹൻ ബഗാൻ വിടുകയാണെന്ന് അറിയിച്ചു. ഇന്ന് ട്വിറ്ററിലൂടെ ആണ് താൻ ക്ലബ് വിടുകയാണെന്ന് തിരി അറിയിച്ചത്. നല്ല മൂന്ന് വർഷങ്ങൾക്ക് തിരി മോഹൻ ബഗാനോട് പറഞ്ഞു. പുതിയ അവസരങ്ങൾ താൻ നോക്കുക ആണെന്നും ക്ലബിനോട് വേറെ രീതിയിൽ യാത്ര പറയാൻ ആയിരുന്നു എനിക്ക് ആഗ്രഹം എന്നും അത് നടക്കാത്തതിൽ സങ്കടം ഉണ്ടെന്നും തിരി പറഞ്ഞു.

അവസാന മൂന്ന് സീസണിലും എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്നു തിരി‌. പരിക്ക് മോഹൻ ബഗാനിൽ തിരിക്ക് പലപ്പോഴും തിരിച്ചടിയായി മാറി. കഴിഞ്ഞ സീസണിൽ ഒറ്റ മത്സരം താരം കളിച്ചിരുന്നില്ല.

2020ൽ ആയിരുന്നു ജംഷദ്പൂർ എഫ് സി വിട്ട് തിരി മോഹൻ ബഗാനിൽ എത്തിയത്. തിരി മൂന്ന് സീസണോളം ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ജംഷദ്പൂരിന്റെ ക്യാപ്റ്റനുമായിരുന്നു. 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം തിരി സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്.

Exit mobile version