ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ കളിച്ച അടുത്ത ദിവസം ബഗാന്റെ ജേഴ്സിയിൽ, ദേബ്നാഥ് മൊണ്ടാൽ പുതിയ ക്ലബിൽ | Report

ഈസ്റ്റ് ബംഗാൾ അല്ല ദേബ്നാഥ് ഇനി മോഹൻ ബഗാനിൽ

കഴിഞ്ഞ ദിവസം ഡയമണ്ട് ഹാർബർ എഫ് സിയെ നേരിടുമ്പോൾ ഈസ്റ്റ് ബംഗാളിനായി വലകാത്തത് ദേബ്നാഥ് മൊണ്ടാൽ ആയിരുന്നു. തൊട്ടടുത്ത ദിവസം ദേബ്നാഥ് ഈസ്റ്റ് ബംഗാളിന്റെ ചിരവൈരികളായ മോഹൻ ബഗാനിൽ കരാർ ഒപ്പുവെച്ചു.

ഇന്നലെ ആയിരുന്നു മോഹൻ ബഗാൻ 25കാരനെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചത്. ഈസ്റ്റ് ബംഗാളിൽ ആകും ഈ സീസണിൽ താരം കളിക്കുക എന്ന് എല്ലാവരും കരുതിയിരിക്കെ ആണ് ഈ അപ്രതീക്ഷിത നീക്കം

കഴിഞ്ഞ സീസണിൽ ദേബ്നാഥ ചർച്ചിൽ ബ്രദേഴ്സിനൊപ്പം ഐ ലീഗിൽ ആയിരുന്നു. മുമ്പ് എ ടി കെയുടെ റിസേർവ്സിന് ഒപ്പം ഉണ്ടായിരുന്ന താരത്തിന് ഇത് ക്ലബിലേക്ക് ഉള്ള മടക്കമാണ്.

Story Highlight: ATK Mohun Bagan have announced the signing of goalkeeper Debnath Mondal

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പറഞ്ഞു, യു എ ഇയിലെ കളികൾ നടക്കില്ല | Sad news for Kerala Blasters, preseason matches cancelled | Report

തന്നെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിർത്തണം എന്ന് സന്ദേശ് ജിങ്കൻ

സന്ദേശ് ജിങ്കൻ സാമൂഹിക മാധ്യമങ്ങളിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ്. തന്നെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണം എന്ന് ജിങ്കൻ പറയുന്നു. ജിങ്കന് പരിക്കാണെന്നുള്ള വാർത്തകൾ പരത്തുന്നതിന് എതിരെയാണ് ജിങ്കൻ രംഗത്ത് വന്നത്. താൻ പരിശീലനത്തിൽ ആണെന്നും ഒരു പരിക്ക് കാരണവും കഷ്ടപ്പെടുക അല്ലാ എന്നും ജിങ്കൻ ഇന്ന് പറഞ്ഞു.

താൻ പൊതുവെ എല്ലാത്തിനും കളത്തിലാണ് മറുപടി പറയാറ്. ഇന്ത്യയിലേക്ക് തിരികെ വന്നപ്പോൾ താൻ മോഹൻ ബഗാനായി കളിച്ചപ്പോൾ തന്റെ എല്ലാം നൽകി. എന്നും താൻ കളത്തിൽ 100% നൽകാറുണ്ട്. ജിങ്കൻ പറഞ്ഞു. ജിങ്കനെ നിലനിർത്തണ്ട എന്ന് അടുത്തിടെ മോഹൻ ബഗാൻ തീരുമാനിച്ചിരുന്നു. അന്ന് മുതൽ ക്ലബ് ഇല്ലാതെ ഇരിക്കുന്ന ജിങ്കൻ ഇപ്പോൾ പല ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്.

Story Highlight:Defender Sandesh Jhingan releases a statement amidst various reports re: his future, injuries and other issues

ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു, മോഹൻ ബഗാൻ മുന്നോട്ട്

ബെംഗളൂരു എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് ജയം നിർബന്ധമായിരുന്ന മത്സരത്തിൽ അവർ മോഹൻ ബഗാനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു. മോഹൻ ബഗാൻ ഈ വിജയത്തോടെ സെമി ഫൈനലിന് തൊട്ടരികിൽ എത്തി. ആദ്യ പകുതിയുടെ അവസാനം ഒരു ലോകോത്തര ഫ്രീകിക്കിലൂടെ ലിസ്റ്റൺ കൊളാസോ ആണ് മോഹൻ ബഗാന് ലീഡ് നൽകിയത്. താരത്തിന്റെ ലീഗിലെ ഈ സീസണിലെ എട്ടാം ഗോളാണിത്.

രണ്ടാം പകുതിയുടെ അവസാനം മൻവീർ സിങ് കൂടെ വല കണ്ടെത്തിയതോടെ മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ മോഹൻ ബഗാന് 18 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി. അവർ ഇപ്പോൾ ലീഗിൽ മൂന്നാമതാണ്. 19 മത്സരങ്ങളിൽ 26 പോയിന്റുള്ള ബെംഗളൂരു എഫ് സിക്ക് ഇനി അവസാന മത്സരം വിജയിച്ചാൽ ടോപ് 4ൽ എത്താൻ ആവില്ല.

കോവിഡ് ഭീതിക്ക് ഇടയിൽ മോഹൻ ബഗാൻ എഫ് സി ഗോവ പോരാട്ടം

ഗോവൻ സ്ക്വാഡിൽ കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ ആണെങ്കിലും ഇന്നത്തെ മോഹൻ ബഗാനും ഗോവയും തമ്മിലുള്ള മത്സരം നടക്കും. ഗോവൻ ക്യാമ്പിൽ ഏഴ് പേർക്കാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇന്നത്തെ മത്സരത്തിന് മുമ്പ് ഉള്ള കോവിഡ് ടെസ്റ്റ് ആകും കളി നടക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കുക. നിലവിലെ സാഹചര്യത്തിൽ മത്സരം കളിക്കാനുള്ള താരങ്ങൾ ഗോവയ്ക്ക് ഉണ്ട്.

ഇന്ന് വിജയിച്ച എ‌ടി‌കെയ്‌ക്ക് ഒന്നാമതുള്ള ഹൈദരബാദിനൊപ്പം എത്താം. ഇപ്പോൾ ബഗാം 26 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. മറുവശത്ത്, 16 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് മാത്രമുള്ള എഫ്‌സി ഗോവയുടെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി നിൽക്കുക ആണ്. ഇന്ന് വിജയിക്കാൻ ആയില്ല എങ്കിൽ പിന്നെ ഗോവ പ്ലേ ഓഫ് കാണാൻ ഉള്ള സാധ്യത വിദൂരത്ത് ആയിരിക്കും.

മോഹൻ ബഗാൻ പറക്കുന്നു, സുഹൈറിന്റെ ഗോൾ വീണ്ടും പാഴായി

ഐ എസ് എല്ലിൽ എ ടി കെ മോഹൻ ബഗാൻ ലീഗിലെ ഒന്നാം സ്ഥാനത്തോട് അടുക്കുന്നു. ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ മികച്ച വിജയം തന്നെ നേടി. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു മോഹൻ ബഗാൻ തിരിച്ചടിച്ചത്. പതിനേഴാം മിനുട്ടിൽ ആയിരുന്നു സുഹൈറിന്റെ ഗോൾ. മാർസെലീനോയുടെ പാസിൽ നിന്ന് ഒരു പവർഫുൾ സ്ട്രൈക്കിലൂടെ ആണ് സുഹൈർ വല കണ്ടെത്തിയത്. പക്ഷെ ഒരിക്കൽ
കൂടെ സുഹൈറിന്റെ ഗോൾ വെറുതെ പാഴായി.

22ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ കൗകോ മോഹൻ ബഗാനെ ഒപ്പം എത്തിച്ചു. പിന്നീട് അറ്റാക്ക് തുടർന്ന മോഹൻ ബഗാൻ ലിസ്റ്റൺ കൊളാസോയിലൂടെ 45ആം മിനുട്ടിൽ ലീഡെടുത്തു. ലിസ്റ്റന്റെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. പിന്നാലെ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ഡിഫൻസിലെ പിഴവ് മുതലെടുത്ത് മോഹൻ ബഗാൻ മൻവീർ സിംഗ് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ മോഹൻ ബഗാൻ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി രണ്ടാമത് എത്തി. 29 പോയിന്റുമായി ഒന്നാമത് ഉള്ള ഹൈദരബാദിനെക്കാൾ 2 മത്സരം കുറവാണ് ബഗാൻ കളിച്ചത്. നോർത്ത് ഈസ്റ്റ് ഇപ്പോഴും അവസാനം ആണ്.

മോഹൻ ബഗാൻ ഹൈദരബാദിനെ തടഞ്ഞു, ഫലം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലം

ഐ എസ് എല്ലിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരബാദിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. രണ്ട് യുവതാരങ്ങളുടെ ഗോളാണ് മോഹൻ ബഗാന് വിജയം നൽകിയത്.


ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 56ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോ ആണ് ബഗാന് ലീഡ് നൽകിയത്‌. ഡേവിഡ് വില്യം നൽകിയ പാസ് സ്വീകരിച്ച് കൗണ്ടർ ചെയ്ത് ആയിരുന്നു ലിസ്റ്റൺ ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ 59ആം മിനുട്ടിൽ മൻവീർസിംഗ് ബഗാന്റെ ലീഡ് ഇരട്ടിയാക്കി. ജോയൽ ജോസഫ് ആണ് ഹൈദരവാദിന്റെ ഗോൾ നേടിയത്.

ഈ വിജയത്തോടെ മോഹൻ ബഗാൻ 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. 26 പോയിന്റുമായി ഹൈദരാബാദ് ഒന്നാമത് നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് ഈ ഫലം അനുകൂലമാണ്. കയ്യിലുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഹൈദരബാദിനെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ആകും.

ഇന്ന് ഐ എസ് എൽ ആവേശമാകും, ഹൈദരബാദ് അറ്റാക്ക് തടയാൻ മോഹൻ ബഗാൻ

ചൊവ്വാഴ്ച ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. ഹൈദരാബാദ് എഫ്‌സി അവരുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 5-0 ന് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് എ ടി കെയ്ക്ക് എതിരെയും ഇതേ അറ്റാക്ക് തന്നെ ആകും ഹൈദരബാദ് പുറത്ത് എടുക്കുക.

ഹീറോ ഐ‌എസ്‌എല്ലിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഹൈദരാബാദ് എഫ്‌സി മൂന്നെണ്ണം ജയിക്കുകയും ഒന്ന് തോൽക്കുകയും മറ്റൊന്ന് സമനില വഴങ്ങുകയും ചെയ്തു. മാനുവൽ മാർക്വേസ് പരിശീലിപ്പിച്ച ടീം 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി പോയിന്റ് പട്ടികയിൽ മുന്നിൽ മാത്രമല്ല, +20 എന്ന വലിയ ഗോൾ വ്യത്യാസവും അവർക്ക് ഉണ്ട്.

അതേസമയം എടികെ മോഹൻ ബഗാൻ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് സമനിലയിൽ പിരിഞിരുന്നു. മോഹൻ ബഗാൻ അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. രണ്ടെണ്ണം വിജയിക്കുകയും ശേഷിക്കുന്ന മൂന്ന് തവണ സമനില വഴങ്ങുകയും ചെയ്തു. 20 പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ആണവർ.

രണ്ട് അബദ്ധങ്ങൾ, രണ്ട് ഗോളുകൾ, വമ്പന്മാരുടെ മത്സരം സമനിലയിൽ

ഐ എസ് എല്ലിൽ വലിയ ക്ലബുകൾ ആയ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും നേർക്കുനേർ വന്ന മത്സരം സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും ഒരു ഗോൾ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലെ രണ്ട് അബദ്ധങ്ങൾ ആണ് രണ്ട് ഗോളുകളിൽ കലാശിച്ചത്. 9ആം മിനുട്ടിൽ അഹഹ്മദ് ജഹുവിന്റെ പിഴവിൽ നിന്നായിരുന്നു മോഹൻ ബഗാൻ അവരുടെ ആദ്യ ഗോൾ നേടിയത്. പെനാൾട്ടി ബോക്സിന് അകത്ത് വെച്ച് അഹ്മദ് ജഹു സമ്മാനിച്ച പന്ത് ഡേവിഡ് വില്യംസിലൂടെ ഗോളായി മാറി.

24ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ മുംബൈ സിറ്റി സമനില നേടി. ഇത്തവണ പ്രിതം കോടാലിന്റെ ഒരു ക്ലിയറൻസ് ആണ് സ്വന്തം വലയിലേക്ക് തന്നെ പോയത്. ഈ ഗോളുകൾക്ക് ശേഷം രണ്ട് ടീമുകളും ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ പിറന്നില്ല. മുംബൈ സിറ്റിക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമാണ്. 19 പോയിന്റുമായി മുംബൈ സിറ്റി ആറാമതും 20 പോയിന്റുനായി മോഹൻ ബഗാൻ അഞ്ചാമതും നിൽക്കുന്നു.

ഗോളടിക്കാൻ മറന്ന് ഒഡീഷയും മോഹൻ ബഗാനും, കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷം മാത്രം

മോഹൻ ബഗാനും ഒഡീഷയും ഇന്ന് ഐ എസ് എല്ലിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെടുന്നതാണ് ഇന്ന് കണ്ടത്. ഭേദപ്പെട്ട അറ്റാക്ക് കണ്ടത് മോഹൻ ബഗാനിൽ നിന്നായിരുന്നു എങ്കിലും അവർക്കും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

മോഹൻ ബഗാൻ ഇന്നത്തേത് ഉൾപ്പെടെ അവരുടെ രണ്ട് മത്സരങ്ങൾ വിജയിച്ചിരുന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒന്നാമത് എത്തുമായിരുന്നു. എന്നാൽ ഇന്ന് അവർ വിജയിക്കാതെ ആയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനത്തിനു മേലുള്ള ഭീഷണി കുറഞ്ഞു. മോഹൻ ബഗാൻ 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഉള്ളത്. ഒഡീഷ 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ആറാമതും നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഒന്നാമതാണ് ഉള്ളത്.

ജയിച്ചാൽ ടോപ് 4ൽ എത്താം, ഒഡീഷയും മോഹൻ ബഗാനും ഇറങ്ങുന്നു

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) 53-ാം മത്സരത്തിൽ ഞായറാഴ്ച ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാൻ ഒഡീഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി മറൈനേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 2022 ജനുവരി 5 ന് നടന്ന അവരുടെ അവസാന മത്സരത്തിൽ ATK മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. അതിനു ശേഷം കൊറോണ കാരണം കളിക്കാൻ ആയില്ല.

ഒഡീഷ എഫ്‌സി അവരുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 0-2 ന് പരാജയപ്പെടുത്തിയിരുന്നു. ജയിച്ചാാൽ ആദ്യ നാലിൽ ഇടംപിടിക്കാൻ ഇരു ടീമുകൾക്കും ആകും.

എടികെ മോഹൻ ബഗാൻ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. ഈ മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലകളും മൂന്ന് മത്സരങ്ങളും ജയിച്ച അവർ ഒമ്പത് പോയിന്റ് നേടി.

തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ, ഒഡീഷ എഫ്‌സി അഞ്ച് ജയവും തോൽവിയും ഒരു സമനിലയുമായി 16 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്താണ്. രാത്രി 9.30നാണ് ഈ മത്സരം.

മോഹൻ ബഗാന് മാത്രം ഒരു നിയമമോ! “ഐ എസ് എൽ അവസാനിച്ചാൽ മതിയെന്നാണ് താരങ്ങൾ ആഗ്രഹിക്കുന്നത്” ആഞ്ഞടിച്ച് എഡു ബേഡിയ

ഐ എസ് എല്ലിന്റെ നടത്തിപ്പിന് എതിരെ ആഞ്ഞടിച്ച് എഫ് സി ഗോവ ക്യാപ്റ്റൻ എഡു ബേഡിയ. ഇന്ന് ഐ എസ് എൽ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചതിന് പിന്നാലെ ആയിരുന്നു എഡു ബേഡിയ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ഇന്നലെ എഫ് സി ഗോവ 9 കോവിഡ് കേസുകൾ ഉണ്ടായിരിക്കെ ആണ് കളിച്ചത്. ഞങ്ങളുടെ മത്സരം മാറ്റിവെച്ചിരുന്നില്ല. എന്നാൽ ഇന്ന് ഒരു ടീമിന്റെ മത്സരം മാറ്റിവെച്ചു. ഇതേ കാരണത്തിന് രണ്ടാം തവണയാണ് ഈ ടീമിന്റെ മത്സരം മാറ്റിവെക്കുന്നത്. എഡു ബേഡിയ പറഞ്ഞു. ഈ ടീമിന് മാത്രം എന്തു കൊണ്ട് ഇങ്ങനെ എന്ന് ആർക്കെങ്കിലും പറഞ്ഞു തരാമോ എന്നും എഡു ബേഡിയ ചോദിക്കുന്നു.

മോഹൻ ബഗാന്റെ രണ്ടാം മത്സരം ആണ് മാറ്റിവെക്കപ്പെടുന്നത്. താരങ്ങൾക്ക് ഒക്കെ ഈ ടൂർണമെന്റിൽ താല്പര്യം നഷ്ടപ്പെടുകയാണ്. ഒരു അംബീഷനും ഇല്ലാതെ വെറുതെ വേതനം പറ്റുകയാണ് ഞങ്ങൾ. ഇതാണ് ഈ നിയമം കൊണ്ട് ഈ സീസണിൽ ലീഗ് സമ്പാദിച്ചത്. എഡു പറയുന്നു. മാർച്ച് ആയാൽ മതി എന്നും ലീഗ് എങ്ങനെയെങ്കിലും അവസാനിച്ചാൽ മതി എന്നാണ് എല്ലാവരുടെയും ആഗ്രഹം എന്നും ഗോവ താരം പറഞ്ഞു.

കോവിഡ് വ്യാപനം, മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചു

ഇന്ന് ഫത്തോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചതായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അറിയിച്ചു. കോവിഡ് കാരണം രണ്ട് ടീമുകളും പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ആണ് ഈ തീരുമാനം.

ഓരോ മത്സരത്തിലും ഒരു ടീമിനെ ഫീൽഡ് ചെയ്യാനുള്ള ക്ലബ്ബുകളുടെ മിനിമം താരങ്ങൾ ടീമുകളിൽ ഇല്ലാത്തത് ആണ് ഐ എസ് എല്ലിനെ ഈ തീരുമാനത്തിന് നിർബന്ധിതരാക്കിയത്. എ ടി കെ മോഹൻ ബഗാൻ അവസാന ഒരാഴ്ചയിൽ അധികമായി പരിശീലനം നടത്തിയിട്ടില്ല. ബെംഗളൂരു എഫ് സി അവസാന മത്സരം മുതൽ ഐസൊലേഷനിലും ആണ്. ഈ മത്സരം മാത്രമല്ല ലീഗ് തന്നെ തൽക്കാലം നിർത്തിവെക്കാൻ ആണ് ഇപ്പോൾ ആലോചനകൾ നടക്കുന്നത്. ഐ എസ് എല്ലിലെ ഭൂരിഭാഗം ക്ലബുകളും ഇപ്പോൾ ഐസൊലേഷനിൽ ആണ്.

Exit mobile version