ചുവപ്പ് കാർഡും സെൽഫ് ഗോളും! സെമി കാണാൻ യോഗമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് നടന്ന ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു. എന്നാൽ 88ആം മിനുറ്റിലെ ഗോൾ മുംബൈക്ക് വിജയം നൽകി.

ഇന്ന് മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ മിനുറ്റുകള തന്നെ തിയാഗോ ആൽവേസിലൂടെ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികിലെത്തി. ആദ്യ പകുതിയിൽ ഇ നിയന്ത്രിക്കാൻ ബ്ലാസ്റ്റേഴ്സിനായി. എന്നാൽ ആദ്യ പകുതിക്ക് അവസാനം സന്ദീപ് സിങ് ചുവപ്പ് കാർഡ് കണ്ടത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയി

രണ്ടാം പകിതിയിൽ ഉടനീളം 10 പേരുമായി ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടി വന്നു. എന്നിട്ടും ഗോൾ വഴങ്ങാതെ സമനില സ്വന്തമാക്കുന്നതിന് അടുത്ത് വരെ ബ്ലാസ്റ്റേഴ്സ് എത്തി. പക്ഷെ 88ആം മിനുറ്റിലെ സെൽഫ് ഗോൾ വിധി നിർണയിച്ചു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് രാജസ്ഥാൻ യുണൈറ്റഡിനെയും ഡെൽഹി സ്പോർടിങിനെയും തോൽപ്പിച്ചിരുന്നു.

മുംബൈ സിറ്റി എഫ്.സി. മിഡ്ഫീൽഡർ സോതൻപുയിയെ മൂന്ന് വർഷത്തെ കരാറിൽ സ്വന്തമാക്കി


യുവ മിഡ്ഫീൽഡർ സോതൻപുയിയെ മൂന്ന് വർഷത്തെ കരാറിൽ ഐസാൾ എഫ്.സി.യിൽ നിന്ന് സ്വന്തമാക്കിയതായി മുംബൈ സിറ്റി എഫ്.സി. സ്ഥിരീകരിച്ചു. ‘പുയിപുയ്യ’ എന്ന് വിളിപ്പേരുള്ള 20 വയസ്സുകാരനായ ഈ താരം, 2022-ൽ മിസോറാമിലെ ഇലക്ട്രിക് വെങ് എഫ്.സി.യിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഓറഞ്ച് എഫ്.സി., സതേൺ സമിറ്റി എന്നിവയിൽ കളിച്ചതിന് ശേഷം 2024-25 ഐ-ലീഗ് സീസണിൽ ഐസ്വാൾ എഫ്.സി.ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

20 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിരുന്നു.
മുംബൈ സിറ്റിയിൽ ചേരുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും, ടീമിനൊപ്പം സംഭാവന നൽകാനും വളരാനും താൻ ഉത്സുകനാണെന്നും സോതൻപുയി തന്റെ സന്തോഷം പ്രകടിപ്പിച്ചു. ക്ലബ്ബിന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ, സുജയ് ശർമ്മ, ഈ യുവതാരത്തിന്റെ വൈവിധ്യത്തെയും സാധ്യതകളെയും പ്രശംസിച്ചു. 2025-26 സീസണിനും ഭാവിയിലേക്കും ക്ലബ്ബ് തയ്യാറെടുക്കുമ്പോൾ അദ്ദേഹം മധ്യനിരക്ക് ആഴവും ഗുണമേന്മയും നൽകുമെന്ന് ശർമ്മ പറഞ്ഞു.

മുംബൈ സിറ്റി സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ; ചെന്നൈയിനെ തകർത്തു


ഒഡീഷ: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മുംബൈ സിറ്റി എഫ്സി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് ഒഡീഷയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അവർ ചെന്നൈയിൻ എഫ്സിയെ തകർത്തു.
ആദ്യ പകുതിയുടെ 42-ാം മിനിറ്റിൽ മൗറീഷ്യോ കരയലിസാണ് മുംബൈ സിറ്റിക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെ കരയലിസിന്റെ അസിസ്റ്റിൽ ലീഡ് ഇരട്ടിയാക്കി.

85-ാം മിനിറ്റിൽ ചാങ്തെ തന്റെ രണ്ടാം ഗോളും നേടി മുംബൈയുടെ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അധിക സമയത്ത് (90+1) ബിപിൻ സിംഗ് ഒരു ഗോൾ കൂടി നേടിയതോടെ മുംബൈ സിറ്റിയുടെ വിജയം 4-0 എന്ന നിലയിൽ പൂർത്തിയായി.
ഇതോടെ മുംബൈ സിറ്റി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

അവർ ഇനി ക്വാർട്ടർ ഫൈനലിൽ ഐ-ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശിയെ നേരിടും. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ചാണ് ഇന്റർ കാശി ക്വാർട്ടർ ഫൈനലിൽ എത്തിയത്.

ബെംഗളൂരു എഫ് സി സെമിയിൽ!! മുംബൈ സിറ്റിയുടെ വല നിറഞ്ഞു!

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന പ്ലേ ഓഫ് പോരാട്ടത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ബെംഗളൂരു എഫ് സി സെമിയിലേക്ക് മുന്നേറിയത്. അവർ ഇനി സെമിയിൽ എഫ് സി ഗോവയെ നേരിടും.

ആദ്യ പകുതിയിൽ തന്നെ ബെംഗളൂരു എഫ് സി രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 9ആം മിനുറ്റിൽ സുരേഷ് ആണ് അവർക്ക് ലീഡ് നൽകിയത്. 42ആം മിനുറ്റിൽ പെനാൽറ്റിയിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. വില്യംസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെൻഡസ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ 62ആം മിനുറ്റിൽ വില്യംസ് മൂന്നാം ഗോൾ കൂടെ നേടി. 76ആം മിനുറ്റിൽ സുനിൽ ഛേത്രിയും 83ആം മിനുറ്റിൽ പെരേര ഡിയസും കൂടെ ഹോൾ കണ്ടെത്തിയതോടെ ബെംഗളൂരു എഫ് സി വിജയം പൂർത്തിയാക്കി.

ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ച് മുംബൈ സിറ്റി എഫ്‌സി പ്ലേ ഓഫ് ഉറപ്പാക്കി

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിയെ 2-0ന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേഓഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ജയത്തോടെ ഐലൻഡേഴ്‌സ് 36 പോയിൻ്റുമായി ലീഗ് ടേബിളിൽ ആറാം സ്ഥാനത്തെത്തി, തോൽവിയോടെ ബെംഗളൂരു എഫ്‌സി 38 പോയിൻ്റുമായി അവരുടെ ലീഗ് ഘട്ടം അവസാനിപ്പിച്ചു.

എട്ടാം മിനിറ്റിൽ നിക്കോളാസ് കരേലിസിന്റെ അസിസ്റ്റിൽ നിന്ന് ചാങ്‌തെ മുംബൈ സിറ്റിക്ക് ലീഡ് നൽകി. ബംഗളൂരു എഫ്‌സി തിരിച്ചടിക്കാൻ ശ്രമിച്ചു, റയാൻ വില്യംസും വിനിത് വെങ്കിടേഷും 28-ാം മിനിറ്റിൽ ലോംഗ് റേഞ്ച് ശ്രമങ്ങൾ നടത്തിയെങ്കിലും മുംബൈയുടെ പ്രതിരോധം ഉറച്ചുനിന്നു. പിന്നീട് 37-ാം മിനിറ്റിൽ പെനാൽറ്റി നേടിയ കരേലിസ് അത് ആത്മവിശ്വാസത്തോടെ ഗോളാക്കി മാറ്റി.

ഒഡീഷയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു.

മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഹൈദരാബാദ്, കേരള ബ്ലാസ്റ്റേഴ്സിന് നേരിയ പ്രതീക്ഷ

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് ജി‌എം‌സി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിയെ ഗോൾരഹിത സമനിലയിൽ പിടിച്ചു. പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് ആയി മത്സരിക്കുന്ന ടീമുകൾക്ക് ആശ്വാസമാണ് ഈ ഫലം. മുംബൈ സിറ്റി ഇന്ന് അവരുടെ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു

Edmilson correia of Hyderabad FC during match 133 of the Indian Super League (ISL) 2024 -25 season played between Hyderabad FC and Siechem Madurai Panthers held at the G.M.C. Balayogi Athletic Stadium, in Hyderabad, on 19th February 2025. Varun/Focus Sports/ FSDL

സമനിലയോടെ മുംബൈ സിറ്റി എഫ്‌സി 21 കളികളിൽ നിന്ന് 32 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഈ ഫലം പിറകിൽ നിൽക്കുന്ന ഒഡീഷ, കേരള ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എന്നിവർക്ക് എല്ലാം പ്രതീക്ഷയാണ്.

മുംബൈ സിറ്റി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ടു

ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 2-0 ന് വിജയിച്ച മുംബൈ സിറ്റി എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് അവരുടെ എട്ട് മത്സരങ്ങളിലെ ആദ്യ തോൽവി സമ്മാനിച്ചു, ഇത് ഷില്ലോങിലെ ഇന്ത്യൻ സൂപ്പർ ലീഗിൽസ് (ഐ‌എസ്‌എൽ) ആദ്യ മത്സരമായിരുന്നു. മുംബൈ സിറ്റി ഈ ജയത്തോടെ 31 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.

41-ാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നുള്ള ശക്തമായ ഹെഡ്ഡറിലൂടെ ബിപിൻ സിംഗ് സ്കോറിംഗ് ആരംഭിച്ചു. ടിരി സ്ഥാപിച്ച വേഗത്തിലുള്ള കൗണ്ടർ അറ്റാക്ക് പൂർത്തിയാക്കി ലാലിയൻസുവാല ചാങ്‌തെ സ്റ്റോപ്പേജ് സമയത്ത് വിജയം ഉറപ്പിച്ചു.

നോർത്ത് ഈസ്റ്റ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. മുംബൈ സിറ്റിക്ക് 32 പോയിന്റാണ് ഉള്ളത്.

ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ഈസ്റ്റ് ബംഗാൾ എഫ്‌സി സമനിലയിൽ പിടിച്ചു. കളി 0-0 എന്ന ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇത് മുംബൈയുടെ സീസണിലെ ഏഴാമത്തെ സമനിലയാണ്. 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ സിറ്റി ഇപ്പോൾ. ഈസ്റ്റ് ബംഗാൾ 18 പോയിന്റുമായി പത്താം സ്ഥാനത്താണ് ഉള്ളത്.

62.4% എന്ന നിലയിൽ പൊസഷൻ ആധിപത്യം പുലർത്തിയെങ്കിലും, ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം തകർക്കാൻ മുംബൈ സിറ്റി എഫ്‌സി പാടുപെട്ടു. ഗില്ലിന്റെ മികച്ച സേവുകൾ മത്സരം ഗോൾരഹിതമായി അവസാനിച്ചുവെന്ന് ഉറപ്പാക്കി.

കാലിക്കറ്റ് എഫ് സി ഗോൾകീപ്പർ വിശാൽ ജൂണിനെ മുംബൈ സിറ്റി സ്വന്തമാക്കി

സീസൺ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ഗോൾകീപ്പർ വിശാൽ ജൂണിനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. സൂപ്പർ ലീഗ് കേരള (എസ്‌എൽ‌കെ)യിൽ കാലിക്കറ്റ് എഫ്‌സിയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച വിശാൽ ജൂണിന്റെ ആദ്യ ഐ എസ് എൽ ക്ലബാണിത്.

മുമ്പ് രാജസ്ഥാൻ യുണൈറ്റഡ്, ഐസാൾ എന്നിവർക്ക് ആയെല്ലാം വിശാൽ കളിച്ചിട്ടുണ്ട്.

മൊഹമ്മദൻസിനെ തോൽപ്പിച്ച് മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഫുട്ബോൾ അരീനയിൽ ൽ മുംബൈ സിറ്റി എഫ്‌സി മുഹമ്മദൻ എസ്‌സിയെ 3-0 ന് പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും വന്നത്. 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

Mumbai City FC celebrates after a goal during the match 110 of the Indian Super League (ISL) 2024 -25 season played between Mumbai City FC and Mohammedan Sporting Club held at Mumbai Football Arena in Mumbai, on 26th January 2024. Photos : R. Parthibhan / Focus Sports / FSDL

72-ാം മിനിറ്റിൽ ഗൗരവ് ബോറയുടെ ഒരു സെൽഫ് ഗോൾ ആണ് ഹോം ടീമിന് ലീഡ് നേടിക്കൊടുത്തത്. ആറ് മിനിറ്റിനുശേഷം, ജോൺ ടോറലിന്റെ കൃത്യമായ പാസിൽ നിന്ന് ചാങ്‌തെ ലീഡ് ഇരട്ടിയാക്കി. 82-ാം മിനിറ്റിൽ, മറ്റൊരു പ്രതിരോധ പിഴവ് മുതലെടുത്ത് തേർ ക്രൗമ മൂന്നാം ഗോൾ നേടി വിജയം പൂർത്തിയാക്കി.

സ്പാനിഷ് താരം ഒർട്ടിസിനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി

സ്പാനിഷ് ഫോർവേഡ് ജോർഗെ ഒർട്ടിസിനെ മുംബൈ സിറ്റി എഫ്‌സി സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. സ്പെയിനിലെ വില്ലാകാനസിൽ നിന്നുള്ള ഓർട്ടിസ്, മുംബൈ സിറ്റിയുടെ അറ്റാക്കിനെ ശക്തിപ്പെടുത്തും എന്ന് ക്ലബ് വിശ്വസിക്കുന്നു. മുംബൈ സിറ്റിക്ക് ഈ സീസൺ അത്ര മികച്ച സീസൺ അല്ല.

ഗെറ്റാഫെ സിഎഫിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ് ഓർട്ടിസ്. മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡ് ബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ചൈനയിൽ ഷെൻ‌ഷെൻ പെങ് സിറ്റിയിൽ കളിച്ചുകൊണ്ട് അദ്ദേഹം പിന്നീട് അന്താരാഷ്ട്ര പരിചയം നേടി.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഓർട്ടിസ് പുതുമുഖമല്ല. മുമ്പ് 36 മത്സരങ്ങളിൽ ഗോവക്ക് ആയി കളിച്ചിട്ടുള്ള താരം 14 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

പഞ്ചാബ് എഫ് സി മുംബൈ സിറ്റി പോരാട്ടം സമനിലയിൽ

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും പഞ്ചാബ് എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സമനിലയിൽ ആണ് കളി അവസാനിച്ചത്. 60.8% പൊസഷനുമായി ആധിപത്യം പുലർത്തിയെങ്കിലും, അവസരങ്ങൾ ഗോളാക്കി മാറ്റാൻ മുംബൈ സിറ്റി പാടുപെട്ടു.

ഈ സമനിലയോട്ർ 24 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ആറാം സ്ഥാനത്താണ്, പഞ്ചാബ് എഫ്‌സി എട്ടാം സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് ലൂക്ക ആണ് പഞ്ചാബ് എഫ് സിക്കായി ഗോൾ നേടിയത്. 58-ാം മിനിറ്റിൽ മുംബൈ സിറ്റി മികച്ചൊരു നീക്കത്തിലൂടെ മറുപടി നൽകി. നിക്കോളാസ് കരേലിസ് ആണ് സമനില ഗോൾ നേടിയത്.

Exit mobile version