Picsart 22 10 29 21 52 32 308

കൊൽക്കത്ത ഡാർബി വീണ്ടും മോഹൻ ബഗാനൊപ്പം

കൊൽക്കത്ത ഡാർബിയിൽ ഒരിക്കൽ കൂടെ എ ടി കെ മോഹൻ ബഗാന്റെ സന്തോഷം. ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്.ഐ എസ് എല്ലിൽ ഇതുവരെ നടന്ന എല്ലാ കൊൽക്കത്ത ഡാർബിയും മോഹൻ ബഗാൻ ആണ് വിജയിച്ചത്. ഇന്ന് നല്ല ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

മത്സരത്തിന്റെ 56ആം മിനുട്ടിൽ ഹ്യൂഗോ ബൗമസിന്റെ ഒരു ലോംഗ് റേഞ്ചർ ആണ് കമൽജിതിന്റെ ബീറ്റ് ചെയ്ത വലയിലേക്ക് എത്തിയത്. സ്കോർ 1-0. ഇത് കഴിഞ്ഞു 10 മിനുട്ടുകൾക്ക് ശേഷം മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ എ ടി കെയ്ക്ക് 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റായി. ഈസ്റ്റ് ബംഗാളിന് 4 മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് മാത്രമെ ഉള്ളൂ.

Exit mobile version