Picsart 23 03 21 14 58 38 354

മോഹൻ ബഗാൻ ലോകകപ്പ് നേടണം എന്ന് മമതാ ബാനർജി

ഐ എസ് എൽ കിരീടം നേടിയ മോഹൻ ബഗാനെ അഭിനന്ദിക്കുന്ന ചടങ്ങി മോഹൻ ബഗാൻ ക്ലബ് ലോകകപ്പ് നേടണം എന്ന ആവശ്യവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഹൻ ‌ബഗാൻ ലോകത്തെ ഏറ്റവും മികച്ച ടീം ആകണം. എനിക്ക് മോഹൻ ബഗാൻ ലോകകപ്പ് നേടി ഇന്ത്യയിലേക്ക് കൊണ്ടു വരണം. മമത പറഞ്ഞു. ഈ പ്രസ്താവനക്ക് മമതാ ബാനജർജി ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയാണ്.

മമതാ ഈ പ്രസ്താവനയിൽ നിർത്തിയില്ല. മോഹൻ ബഗാൻ എന്തു കൊണ്ട് ഫുട്ബോളൊലെ പ്രമുഖ രാജ്യങ്ങളെ നേരിടുന്നില്ല എന്ന് മമത ചോദിച്ചു. എന്തു കൊണ്ട് മോഹൻ ബഗാൻ ബ്രസീലിനെ നേരിടുന്നില്ല? എന്തു കൊണ്ട് ഇറ്റലിയെ നേരിടുന്നില്ല? എന്തു കൊണ്ട് പോളണ്ടിനെ നേരിടുന്നില്ല? അവർ ചോദിച്ചു. ഇവരെയൊക്കെ മോഹൻ ബഗാൻ നേരിടണം എന്നും മോഹൻ ബഗാൻ ലോക ഫുട്ബോൾ കീഴടക്കണം എന്നും മമതാ ബാനർജി പറഞ്ഞു.

താൻ മോഹൻ ബഗാനിൽ നിന്ന് എ ടി കെ എന്ന പേര് നീക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും മമത പറഞ്ഞു. ഐ എസ് എൽ കിരീടം നേടിയ മോഹൻ ബഗാന് ബംഗാൾ ഗവൺമെന്റ് 50 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version