സഹലിനായി കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ട്രാൻസ്ഫർ ഫീ 90 ലക്ഷം മാത്രം!!

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാന് നൽകിയതിന് ലഭിച്ച ട്രാൻസ്ഫർ ഫീ നേരത്തെ വാർത്തകളി വന്നത് പോലെ വലിയ തുക അല്ല എന്ന് വ്യക്തമായി. സഹലിന് പകരം 2 കോടി ട്രാൻസ്ഫർ ഫീയും ഒപ്പം പ്രിതം കോടാലിനെയും ലഭിക്കും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ പ്രിതം കോടാലിന് ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം മാത്രമാണ് ലഭിച്ചത് എന്ന് പ്രമുഖ മാധ്യമപ്രവർത്തൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ സഹലിനായി 2 കോടിക്ക് മുകളിൽ ഉള്ള ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും ബ്ലാസ്റ്റേഴ്സ് പ്രിതത്തിനെ ലഭിക്കേണ്ടതു കൊണ്ട് മോഹൻ ബഗാന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. ഇന്ന് ഈ ട്രാൻസ്ഫറുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളും വന്നു. ട്രാൻസ്ഫർ ഫീ 90 ലക്ഷം കുറവാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ഭൂരിഭാഗവും പറയുന്നത്.

‌https://twitter.com/MarcusMergulhao/status/1679745324053852160?t=_LL77VI4XTQ7rhjYKQrCDQ&s=19

5 വർഷത്തെ കരാർ മോഹൻ ബഗാനിൽ പ്രാഥമികമായി സഹൽ ഒപ്പുവെക്കും. പ്രിതം കോടാൽ ബ്ലാസ്റ്റേഴ്സിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.

ഔദ്യോഗികമായി!! സഹൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു!!

അങ്ങനെ ഔദ്യോഗിക പ്രഖ്യാപനം എത്തി. കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടു. ഇന്ന് ക്ലബ് താരത്തെ വിൽക്കാൻ ധാരണയിൽ എത്തിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മോഹൻ ബഗാനിലേക്ക് ആകും സഹൽ പോകുന്നത്. സഹലിനായി ഒരു ട്രാൻസ്ഫർ ഫീയും ഒപ്പം പ്രിതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും. എങ്കിലും സഹൽ ക്ലബ് വിടുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകും.

അവസാന വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പോസ്റ്റർബോയ് ആയിരുന്നു സഹൽ അബ്ദുൽ സമദ്. സഹൽ ഈ നീക്കത്തോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ വരും. സഹലിന് 2.5 കോടി പ്രതിവർഷ വേതനം ആണ് മോഹൻ ബഗാൻ നൽകുന്നത്.

3 വർഷത്തെ കരാർ മോഹൻ ബഗാനിൽ പ്രാഥമികമായി സഹൽ ഒപ്പുവെക്കും. ഇതിന്റെ കൂടെ 2 വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു വലയ ട്രാൻസ്ഫർ തുകയും ഒപ്പം പ്രിതം കോടാലിനെയും സഹലിന് പകരം ലഭിക്കും. പ്രിതം കോടാൽ ബ്ലാസ്റ്റേഴ്സിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. അദ്ദേഹത്തിന് 2 കോടി ആകും ബ്ലാസ്റ്റേഴ്സിലെ വേതനം എന്നും റിപ്പോർട്ടുകൾ പറയുന്നു.

26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.

സഹൽ അബ്ദുൽ സമദിന് മോഹൻ ബഗാനിൽ 2.5 കോടി വേതനം!! 3+2 വർഷത്തെ കരാറും!!

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദ് ക്ലബ് വിടും എന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനിലേക്കുള്ള സഹലിന്റെ നീക്കം അടുത്ത ദിവസം തന്നെ ഔദ്യോഗികമാകും. സഹൽ ഈ നീക്കത്തോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ വരും. സഹലിന് 2.5 കോടി പ്രതിവർഷ വേതനം ആണ് മോഹൻ ബഗാൻ നൽകുന്നത്.

3 വർഷത്തെ കരാർ മോഹൻ ബഗാനിൽ പ്രാഥമികമായി സഹൽ ഒപ്പുവെക്കും. ഇതിന്റെ കൂടെ 2 വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു വലയ ട്രാൻസ്ഫർ തുകയും ഒപ്പം പ്രിതം കോടാലിനെയും സഹലിന് പകരം ലഭിക്കും. പ്രിതം കോടാൽ ബ്ലാസ്റ്റേഴ്സിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. അദ്ദേഹത്തിന് 2 കോടി ആകും ബ്ലാസ്റ്റേഴ്സിലെ വേതനം എന്നും റിപ്പോർട്ടുകൾ പറയുന്നു.

26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. സഹൽ ക്ലബ് വിടുന്നത് ഔദ്യോഗികമായാൽ അത് ആരാധകർക്ക് വലിയ നിരാശയാകും നൽകുക.

മോഹൻ ബഗാന്റെ പുതിയ ലോഗോ അവതരിപ്പിച്ചു

എ ടി കെ മോഹൻ ബഗാനിൽ എ ടി കെ മാറ്റിയ മോഹൻ ബഗാൻ അവരുടെ പുതിയ ലോഗോ ഇന്ന് അവതരിപ്പിച്ചു. ജൂൺ 1ആം തീയതിൽ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആക്കിമാറ്റിയിരുന്നു‌. ഇപ്പോൾ പഴയ ലോഗോയോട് സാമ്യമുള്ള മോഹൻ ബഗാൻ Super Giant എന്ന് എഴുതിയ ലോഗോ ആണ് പ്രകാശനം ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴി മോഹൻ ബഗാൻ ഈ ലോഗോ പങ്കുവെച്ചു. നീണ്ട കാലമായുള്ള ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലമായാണ് എ ടി കെ മോഹൻ ബഗാൻ എന്ന ടീം പേരു മാറ്റി മോഹൻ ബഗാൻ എന്ന് മാത്രമാക്കിയത്.

ഐ എസ് എൽ കിരീടം നേടിയതിനു പിന്നാലെ മോഹൻ ബഗാൻ ഉടമകൾ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. എ ടി കെ എന്ന് ഇനി പേരിൽ എവിടെയും ഉണ്ടാകില്ല. എ ടി കെ കൊൽക്കത്തയും മോഹൻ ബഗാനും മെർജ് ചെയ്ത് ഒന്നാക്കിയത് മുതൽ ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു.

മൂന്ന് വർഷം മുമ്പായിരുന്നു വലിയ ഡീലിൽ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയും ലയിച്ചത്. ഈ ലയനത്തോടെയാണ് പേര് എ ടി കെ മോഹൻ ബഗാൻ എന്നായത്. ഈ ലയനം മോഹൻ ബഗാൻ ആരാധകരോടുള്ള ചതിയാണെന്നും പഴയ പേരിലേക്ക് മടങ്ങി ക്ലബിന്റെ ഐഡിന്റിറ്റി തിരിച്ചെടുക്കണം എന്നുമായിരുന്നു ക്ലബ് ആരാധകർ പറഞ്ഞിരുന്നത്.

ഒരു വലിയ താരം കൂടെ മോഹൻ ബഗാനിൽ, ജേസൺ കമ്മിംഗ്സിനെയും സ്വന്തമാക്കി

മുൻ റേഞ്ചേഴ്‌സ് ഫോർവേഡ് ജേസൺ കമ്മിംഗ്‌സ് ഇനി മോഹൻ ബഗാനിൽ. കമ്മിംഗ്സിന്റെ സൈനിംഗ് മോഹൻ ബഗാൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ മോഹൻ ബഗാന്റെ ഫോർവേഡ് ലൈൻ ഐ എസ് എല്ലിലെ തന്നെ ഏറ്റവും ശക്തമായ ലൈനപ്പ് ആയി മാറി എന്ന് പറയാം. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ താരം മോഹൻ ബഗാൻ നൽകിയ ഓഫർ കമ്മിംഗ്സ് സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ മാറും എന്നാണ് സൂചന.

എ ലീഗിൽ അവസാന രണ്ട് സീസണുകളിലായി സെൻട്രൽ കോസ്റ്റ് മറീനേഴ്‌സിനൊപ്പം ആയിരുന്നു കമ്മിംഗ്സ്. അവിടെ 49 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ അദ്ദേഹം നേടി. മുമ്പ് ഹൈബർനിയനും ഡണ്ടിയും പോലുള്ള സ്കോട്ടിഷ് ക്ലബുകൾക്ക് ആയും ഇംഗ്ലീഷ് ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. 27-കാരൻ മുമ്പ് സ്കോട്ട്‌ലൻഡ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ ഓസ്ട്രേലിയ ദേശീയ ടീമിന്റെ ഭാഗമാണ്. ലോകകപ്പിൽ ഓസ്ട്രേലിയക്ക് ആയി കമ്മിംഗ്സ് കളിച്ചിരുന്നു.

സഹലിനു പകരം ലിസ്റ്റണെ തരാം എന്ന് മോഹൻ ബഗാൻ, നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മോഹൻ ബഗാൻ സജീവമാക്കുന്നു‌. നേരത്തെ സഹലിനായി വലിയ ഓഫർ സമർപ്പിച്ച മോഹൻ ബഗാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനു മുന്നിപ് രണ്ട് സ്വാപ് ഡീലുകൾ വെച്ചതായി IFTNewsMedia റിപ്പോർട്ട് ചെയ്യുന്നു‌. സഹലിനു പകരം പ്രിതം കൊടാലിനെയോ അല്ലായെങ്കിൽ ലിസ്റ്റൺ കൊളാസോയെ നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഓഫറുകളും നിരസിച്ചു.

പ്രിതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും അത് ഹോർമിപാമിനെ നൽകിയാകും സ്വന്തമാക്കുന്നത്. ലിസ്റ്റണെ നൽകിയാൽ പോലും സഹലിനെ വിട്ടുകൊടുക്കണ്ട എന്നാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്ന് വേണ്ടി വരും സഹലിനെ ക്ലബ് വിൽക്കണം എങ്കിൽ എന്നാൽ ഈ കാര്യങ്ങളിലൂടെ വ്യക്തമാകുന്നത്.

മോഹൻ ബഗാൻ മാത്രമല്ല ബഗാനുൾപ്പെടെ നാലു പ്രധാന ക്ലബുകൾ സഹലിനായി രംഗത്ത് ഉള്ളതായാണ് റിപ്പോർട്ടുകൾ. നല്ല ഓഫർ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബുകളുമായി ചർച്ചകൾ നടത്തും. താരത്തെ വിൽക്കുന്നതും പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി,ചെന്നൈയിൻ എന്നീ ക്ലബുകളാണ് സഹലിനായി രംഗത്തുള്ളത് എന്നാണ് റിപ്പോർട്ടുകൾ. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.

26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. താരം അടുത്ത സീസണിൽ മികച്ച ഫോമിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.

അൽബേർനിയൻ അറ്റാക്കിംഗ് താരം അർമാണ്ടോ സദികു മോഹൻ ബഗാനിൽ

മോഹൻ ബഗാൻ അവരുടെ ടീം ശക്തമാാക്കുന്നത് തുടരുന്നു. ഇപ്പോൾ അവർ അൽബേനിയൻ ഫോർവേഡ് അർമാണ്ടോ സദികുവിനെ ടീമിൽ എത്തിച്ചിരിക്കുകയാണ്‌. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒരു വർഷത്തെ കരാറിലാണ് 32കാരനായ താരം മോഹൻ ബഗാനിലേക്കെത്തുന്നത്.

അൽബേനിയ ദേശീയ ടീമിനായി നാല്പപ്തോളം മത്സരങ്ങൾ സദികു കളിച്ചിട്ടുണ്ട്. അവസാനമായി സ്പാനിഷ് ക്ലബായ കാർറ്റഗെനയ്ക്ക് ആയാണ് കളിച്ചത്. സ്പെയിനിലെ വലിയ ക്ലബുകൾ ആയ മലാഗ, ലെവന്റെ എന്നീ ക്ലബുകൾക്ക് ആയും മുമ്പ് കളിച്ചിട്ടുണ്ട്. തുർക്കി, ബൊളീവിയ, സ്വിറ്റ്സർലാന്റ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകൾക്ക് ആയും സദികു മുൻ വർഷങ്ങളിൽ കളിച്ചിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം വന്നു, അനിരുദ്ധ് താപ ഇനി മോഹൻ ബഗാൻ മധ്യനിരയിൽ

ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് താപയുടെ സൈനിംഗ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വലിയ ട്രാൻസ്ഫർ തുകയും ഒപ്പം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ വേതന പാക്കേജുമാണ് താപയ്ക്ക് മോഹൻ ബഗാനിൽ ലഭിക്കുക. ഒരോ വർഷവും 3 കോടിയോളം സാലറിയായി താരത്തിന് ബഗാൻ നൽകും. 3 കോടി ട്രാൻസ്ഫർ തുകയായി മോഹൻ ബഗാൻ ചെന്നൈയിന് നൽകും. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

2024 വരെയുള്ള കരാർ താപയ്ക്ക് ചെന്നൈയിനിൽ ഇപ്പോൾ ഉണ്ട്. 2028വരെയുള്ള കരാർ ആണ് താപ മോഹൻ ബഗാനിൽ ഒപ്പുവെച്ചത്. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ്. കഴിഞ്ഞ സീസണിൽ ഒഡീഷയുടെയും മോഹൻ ബഗാനും വലിയ ഓഫറുകൾ താപക്ക് മുന്നിൽ വെച്ചു എങ്കിലും താരം അത് നിരസിച്ചിരുന്നു.
ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റൻ ആണ് താപ.

ഇതുവരെ ചെന്നൈയിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം 8 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും താപയാണ്.

അന്റോണിയോ ലോപസ് ഹബാസ് വീണ്ടും മോഹൻ ബഗാനിൽ, ഇനി പുതിയ റോൾ!!

എ ടി കെ മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബ്ബാസ് മോഹൻ ബഗാനിലേക്ക് തിരികെയെത്തി. മുമൊ പരിശീലകൻ ആയിരുന്നു എങ്കിൽ ഇപ്പോൾ ടെക്നിക്കൽ ഡയറക്ടർ ആയാണ് ലോപസ് ഹബാസ് ക്ലബിലേക്ക് തിരികെ എത്തുന്നത്. ഇന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.2021 സീസണിനടയിൽ ആയിരുന്നു ഹബാസിനെ പരിശീലക സ്ഥാനത്ത് നിന്ന് മോഹൻ ബഗാൻ പുറത്താക്കിയത്.

അതിനു മുമ്പ് രണ്ടു സീസണുകളിൽ ഹബാസ് ആയിരുന്നു എ ടി കെയെ നയിച്ചത്. 2019-20 സീസണിൽ കിരീടം നേടിക്കൊടുത്തു. 2014ൽ എ ടി കെ കൊൽക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്പ്യൻസ് ആക്കിയതും അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എൽ തുടക്കത്തിൽ കൊൽക്കത്തയിൽ രണ്ട് സീസണിൽ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ൽ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് ഫുട്ബോൾ കളിച്ചിട്ടുണ്ട്.

ഹബാസിന്റെ വരവ് നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരുടെ ശക്തി കൂട്ടും. ഹബാസും ഫെറാണ്ടോയും ചേർന്ന് ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്നായിരിക്കും ഏവരും ഉറ്റു നോക്കുന്നത്.

റെക്കോർഡ് സാലറി, അനിരുദ്ധ് താപയെ മോഹൻ ബഗാൻ സ്വന്തമാക്കി!!

ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കിയതായി റിപ്പോർട്ട്. വലിയ ട്രാൻസ്ഫർ തുകയും ഒപ്പം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ വേതന പാക്കേജുമാണ് താപയ്ക്ക് ലഭിക്കുന്നത് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. ഒരോ വർഷവും 3 കോടിയോളം സാലറിയായി താരത്തിന് ബഗാൻ നൽകും. താപ ഇതിനകം തന്നെ കരാർ ഒപ്പുവെച്ചു കഴിഞ്ഞു. 3 കോടി ട്രാൻസ്ഫർ തുകയായി മോഹൻ ബഗാൻ ചെന്നൈയിന് നൽകും. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

2024 വരെയുള്ള കരാർ താപയ്ക്ക് ചെന്നൈയിനിൽ ഇപ്പോൾ ഉണ്ട്. 2028വരെയുള്ള കരാർ ആകും താപ മോഹൻ ബഗാനിൽ ഒപ്പുവെക്കുജ. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ്. മോഹൻ ബഗാനിൽ അഞ്ച് വർഷത്തോളം നീണ്ടു നിൽക്കുന്ന കരാർ താപ അംഗീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സീസണിൽ ഒഡീഷയുടെയും മോഹൻ ബഗാനും വലിയ ഓഫറുകൾ താപക്ക് മുന്നിൽ വെച്ചു എങ്കിലും താരം അത് നിരസിച്ചിരുന്നു.
ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റൻ ആണ് താപ. ഇതുവരെ ചെന്നൈയിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം 8 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും താപയാണ്.

മോഹൻ ബഗാന് കിരീടം നേടിക്കൊടുത്ത ഫെറാണ്ടോ കരാർ പുതുക്കി

മോഹൻ ബഗാനെ ഐ എസ് എൽ ജേതാക്കൾ ആക്കിയ പരിശീലകൻ ജുവാൻ ഫെറാണ്ടോ മോഹൻ ബഗാനിൽ തുടരും. അദ്ദേഹം അടുത്ത സീസണിലും ക്ലബിനൊപ്പം ഉണ്ടാകും എന്ന് മോഹൻ ബഗാൻ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. രണ്ട് സീസൺ മുമ്പ് അന്റോണിയോ ഹബാസിനെ പുറത്താക്കിയതിനു പിന്നാലെ ആയിരുന്നു ഫെറാണ്ടോ ബഗാനിൽ എത്തിയത്.

ഗോവയ്ക്ക് വലിയ തുക നൽകിയായിരുന്നു കോച്ചിനെ അന്ന് മോഹൻ ബഗാൻ സ്വന്തമാക്കിയത്. ഫെറാണ്ടോ വന്നതു മുതൽ മെച്ചപ്പെട്ട പ്രകടനമാണ് മോഹൻ ബഗാൻ കാഴ്ചവെച്ചത്. ആദ്യ സീസണിൽ സെമിയിൽ അവർ ഹൈദരാബാദിന് മുന്നിൽ വീഴുകയായിരുന്നു. എന്നാൽ ഈ സീസണിൽ ബെംഗളൂരുവിനെ തോൽപ്പിച്ച് ഐ എസ് എൽ കിരീടം ഉയർത്താൻ ബഗാനായിരുന്നു.

ബാഴ്സലോണ സ്വദേശിയാണ് ജുവാൻ ഫെറാണ്ടോ. നിരവധി ലാലിഗ ക്ലബുകൾക്ക് ഒപ്പവും വലിയ താരങ്ങൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുള്ള ആളാണ് ഫെറാണ്ടോ.

മലാഗ, എസ്പാനിയോൾ എന്നീ ലാലിഗ ടീമുകൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള കോച്ചാണ് ഫെറാണ്ടോ. മുമ്പ് മലാഗ ബി ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. വാൻ പേഴ്സിയുടെയും ഫാബ്രിഗസിന്റെയും ഒക്കെ ട്രെയിനർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അനിരുദ്ധ് താപ മോഹൻ ബഗാനിലേക്ക്, 3 കോടി ട്രാൻസ്ഫർ തുക!!

ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കുന്നതായി റിപ്പോർട്ട്. വലിയ ട്രാൻസ്ഫർ തുക നൽകിയാലും താപയെ മോഹൻ ബഗാൻ സ്വന്തമാക്കുന്നത്. 3 കോടിയോളം ട്രാൻസ്ഫർ തുകയായി താരത്തിനായി ബഗാൻ ചെന്നൈയിന് നൽകും എന്ന് ഫുട്ബോൾ മോങ്ക് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

2024 വരെയുള്ള കരാർ താപയ്ക്ക് ചെന്നൈയിനിൽ ഇപ്പോൾ ഉണ്ട്. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ്. മോഹൻ ബഗാനിൽ അഞ്ച് വർഷത്തോളം നീണ്ടു നിൽക്കുന്ന കരാർ താപ അംഗീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സീസണിൽ ഒഡീഷയുടെയും മോഹൻ ബഗാനും വലിയ ഓഫറുകൾ താപക്ക് മുന്നിൽ വെച്ചു എങ്കിലും താരം അത് നിരസിച്ചിരുന്നു.
ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റൻ ആണ് താപ. ഇതുവരെ ചെന്നൈയിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം 8 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും താപയാണ്.

Exit mobile version