കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാൾ തകർന്നു, മോഹൻ ബഗാന് വമ്പൻ ജയം

ഐ എസ് എല്ലിൽ ഏവരും കാത്തിരുന്ന കൊൽക്കത്തൻ ഡാർബി ഏകപക്ഷീയമായി അവസാനിച്ചു. മോഹൻ ബഗാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഇന്ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ഒത് തുടർച്ചയായ മൂന്നാം തവണയാണ് ഐ എസ് എല്ലിൽ മോഹൻ ബഗാ‌ ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കുന്നത്. ഇന്ന് മത്സരം ആരംഭിച്ച് 23 മുനുട്ടുകൾക്ക് അകം തന്നെ ബഗാൻ ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. 12ആം മിനുട്ടിൽ പ്രിതം കൊട്ടാൽ നൽകിയ പാസിൽ നിന്ന് റൊയ്യ് കൃഷ്ണ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്.

രണ്ട് മിനുട്ടുകൾക്ക് ശേഷം ബഗാൻ മൻവീർ സിംഗിലൂടെ രണ്ടാം ഗോളും നേടി. കൗകോയുടെ ത്രൂപാസ് സ്വീകരിച്ച് ഒരു ബുള്ളർ സ്ട്രൈക്കിൽ മൻവീർ അരിന്ദത്തെ കീഴ്പ്പെടുത്തുക ആയിരുന്നു. ഇതിനു ശേഷവും മോഹൻ ബഗാൻ അറ്റാക്ക് തുടർന്നു. 23ആം മിനുട്ടിൽ ഗോൾ കീപ്പർ അരിന്ദത്തിന്റെ പിഴവിൽ നിന്നു വീണു കിട്ടിയ അവസരം ലിസ്റ്റൺ വലയിൽ എത്തിച്ച് സ്കോർ 3-0 എന്നാക്കി. ഇതിനു ശേഷം ഈസ്റ്റ് ബംഗാൾ അവരുടെ ഗോൾ കീപ്പറെ പിൻവലിക്കുന്നതും കാണാനായി.

രണ്ടാം പകുതിയിൽ മോഹൻ ബഗാൻ പരിശീലന മത്സരം എന്ന പോലെയാണ് കളിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ ഗോൾ വഴങ്ങാതെ ഈസ്റ്റ് ബംഗാൾ രക്ഷപ്പെട്ടു.

“കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു എങ്കിലും ഇനിയും ഏറെ മെച്ചപ്പെടാൻ ഉണ്ട്”

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 4-2-ന്റെ വിജയം നേടി എങ്കിലും കാര്യങ്ങൾ ഇനിയും മെച്ചപ്പെടാൻ ഉണ്ട് എന്ന് മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ഹബാസ്‌. തങ്ങൾക്ക് നല്ല താരങ്ങൾ ഉണ്ട്. എന്നാലും ഇനിയും ഏറെ നന്നായി ഞങ്ങൾ കളിക്കണം. ഇന്നലത്തെ രണ്ടാം പകുതിയിൽ ഞാൻ തൃപ്തനല്ല. രണ്ടാം പകുതിയിൽ താരങ്ങൾ അലസതയോടെയാണ് കളിച്ചത് എന്ന ഹബാസ്‌ പറഞ്ഞു.

മൂന്ന് പോയിന്റിൽ താൻ സന്തോഷവാനാണ്, പക്ഷെ ഇത്തരം ഒരു ലീഗിൽ കുറച്ചു കൂടെ കൃത്യത റീം പുലർത്തേണ്ടതുണ്ട്. നിരവധി അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു ഇതിലുമേറെ ഗോളുകൾ ടീമിന് നേടാമായിരുന്നു എന്നും ഹബാസ്‌ പറഞ്ഞു.

പെനാൽറ്റി ഗോളിൽ ഗോവയെ വീഴ്ത്തി മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഗോളിൽ എഫ്.സി ഗോവയെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ. രണ്ടാം പകുതിയിൽ റോയ് കൃഷണയാണ് പെനാൽറ്റിയിലൂടെ മോഹൻ ബഗാന് വിജയം നേടിക്കൊടുത്തത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും മോഹൻ ബഗാനായി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്.

പകരക്കാരനായി ഇറങ്ങിയ ഐബാൻ ദോഹലിംഗ് റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിനാണ് ബഗാന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി എടുത്ത റോയ് കൃഷ്ണ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. മത്സരത്തിൽ സമനില നേടാൻ തുടർന്ന് ഗോവ ശ്രമം നടത്തിയെങ്കിലും അവസാന മിനുട്ടിൽ സാവിയർ ഗാമയുടെ മികച്ചൊരു ശ്രമം മോഹൻ ബഗാൻ ഗോൾ കീപ്പർ അരിധാം ഭട്ടാചാര്യ രക്ഷപ്പെടുത്തുകയും ബഗാന് ജയം സമ്മാനിക്കുകയും ജയം ചെയ്തു.

“ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ” – ചേത്രി

ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ആണ് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രണ്ട് ക്ലബുകളുടെയും ആരാധക കൂട്ടം അത്രയും വലുതാണ്. അതുകൊണ്ട് തന്നെ അവർ വലിയ ക്ലബുകളായി തുടരും. ഛേത്രി പറഞ്ഞു. ഈ രണ്ടു ക്ലബുകളുടെയും ചരിത്രം നോക്കിയാൽ ഇഷ്ടം പോലെ കിരീടങ്ങൾ കാണാം. ഛേത്രി പറഞ്ഞു.

ഇപ്പോൾ കിരീടം നേടാത്തത് ഈ ക്ലബുകൾക്ക് പ്രശ്നമാണ്. പക്ഷെ ഇത് മോശം കാലം മാത്രമണെന്നും ഈ രണ്ട് ക്ലബുകളും ഫോമിലേക്ക് ഉടൻ തിരികെയെത്തും എന്നും ഛേത്രി പറഞ്ഞു. ചെന്നൈ സിറ്റിയെ പോലുള്ള പുതിയ ക്ലബുകൾ മികച്ച രീതിയിൽ കളിക്കുന്നു എന്നതും ബഗാനും ഈസ്റ്റ് ബംഗാളിനും കിരീടം കിട്ടാതിരിക്കാൻ കാരണമാണെന്നും ഛേത്രി പറഞ്ഞു. ഈ രണ്ട് ക്ലബുകളും ഐ എസ് എലിലേക്ക് വരണമെന്നും അവർക്കെതിരെ കളിക്കണമെന്നുമാണ് ആഗ്രഹം എന്നും ഛേത്രി പറഞ്ഞു.

മോഹൻ ബഗാന്റെ കാൽദൈരയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

മോഹൻ ബഗാന്റെ മധ്യനിര താരമായ ഡാരൻ കാൽദൈരയെ കൊച്ചിയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് വേണ്ടിയാണ് താരം ബൂട്ടണിഞ്ഞത്. 31കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുമുഖമല്ല. അവസാനമായി എടികെയ്ക്ക് വേണ്ടി ഐ എസ് എല്ലിൽ കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ അധികം അവസരം കൊൽകത്തൻ ക്ലബ്ബായ മോഹൻ ബഗാനിൽ കാൽദൈരക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിൽ ആകെ 7 മത്സരങ്ങൾ മാത്രമേ ലീഗിൽ ഡാരൻ കളിച്ചിരുന്നു. മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടിയും ഐ എസ് എല്ലിൽ ഡാരൻ കളിച്ചിരുന്നു. ചെന്നൈ സിറ്റി, മുംബൈ എഫ് സി, എയർ ഇന്ത്യ, മഹീന്ദ്ര യുണൈറ്റഡ് എന്നീ ക്ലബുകൾക്കായൊക്കെ ഐലീഗും താരം കളിച്ചിട്ടുണ്ട്.

കബീർ രക്ഷകനായി, ചെന്നൈ സിറ്റി വീണ്ടും ബഗാനെ പിടിച്ചു കെട്ടി

സബ്സ്റ്റിട്യൂട്ട് ആയി എത്തിയ യുവ ഗോൾ കീപ്പർ കബീർ രക്ഷകനായ മത്സരത്തിൽ ചെന്നൈ സിറ്റി മോഹൻ ബഗാനെ പിടിച്ചു കെട്ടി. കോയമ്പത്തൂരിൽ വെച്ച നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിലാണ് ചെന്നൈ മോഹൻ ബഗാനെ തളച്ചത്.

കളിയുടെ അവസാനം ബഗാനു ലഭിച്ച പെനാൾട്ടി കബീർ രക്ഷപ്പെടുത്തുക ആയിരുന്നു. കളിയുടെ രണ്ടാം പകുതിയിൽ പരിക്കേറ്റ ചെന്നൈയുടെ ഒന്നാം ഗോൾ കീപ്പർ പൊളിയാനെകിന് പകരക്കാരനായാണ് കബീർ കളത്തിൽ എത്തിയത്. പത്തുപേരുമായി കളിച്ചായിരുന്നു ചെന്നൈ സിറ്റി സമനില പിടിച്ചത്. റഫറിക്ക് ചുവപ്പ് കാർഡ് വിളിക്കുന്നതിൽ അബദ്ധം സംഭവിച്ചത് മത്സരത്തിന്റെ നിറം കെടുത്തി.

മലയാളി താരങ്ങളായ ആസിഫ് കെയും റിസ്വാൻ അലിയും ഇന്ന് ചെന്നൈ സിറ്റി ടീമിൽ എത്തിയതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. സമനിലയോടെ ഈസ്റ്റ് ബംഗാളിനെ മറികടക്കാനുള്ള സുവർണ്ണാവസരം ബഗാൻ നഷ്ടപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐ ലീഗിൽ അട്ടിമറി, ചെന്നൈ സിറ്റിയോട് തോറ്റ് മോഹൻ ബഗാൻ

ഐ ലീഗിലെ ഏറ്റവും വലിയ അട്ടിമറിയിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന് തോൽവി. ചെന്നൈ സിറ്റി എഫ്.സിയാണ് ബഗാനെ 2-1ന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചാണ് മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ ചെന്നൈ സിറ്റി വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 35ആം മിനുട്ടിൽ പ്രദീപ് മോഹൻ രാജ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് ചെന്നൈ സിറ്റി 10 പേരായി ചുരുങ്ങിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ നേടി ചെന്നൈ സിറ്റി തടിച്ചു കൂടിയ ബഗാൻ ആരാധകരെ നിശ്ശബ്ദരാക്കി. യോഅകീം ആണ് ചെന്നൈ സിറ്റിയുടെ ഗോൾ നേടിയത്. മുറിലോയും യോഅകീമും ചേർന്ന് ബഗാൻ പ്രതിരോധ നിറയെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ബഗാൻ പല തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ നേടാനായില്ല. തുടർന്നാണ് പെനാൽറ്റി ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ട പ്രദീപിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ക്രോമ ബഗാന് സമനില നേടി കൊടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു.

രണ്ടാം പകുതിയിൽ ജയിക്കാനുറച്ച് ഇറങ്ങിയ ബഗാനെ ചെന്നൈ സിറ്റി വീണ്ടും ഞെട്ടിച്ചു. 10 പേരായി ചുരുങ്ങിയിട്ടും ബഗാൻ ഗോൾ മുഖം ആക്രമിച്ച ചെന്നൈ സിറ്റി അതിനു പ്രതിഫലമെന്നോണം 71ആം മിനുട്ടിൽ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. സൂസൈരാജിന്റെ കോർണർ കിക്ക്‌ ഹെഡ് ചെയ്തു ഗോളാക്കികൊണ്ട് ഷുമേക്കോ ആണ് ഗോൾ നേടിയത്.  അവസാന മിനിറ്റുകളിൽ ബഗാൻ സമനില ഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത ചെന്നൈ സിറ്റി വിലപ്പെട്ട 3 പോയിന്റും വിജയവും കരസ്ഥമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version