Picsart 23 05 03 22 09 54 459

പെനാൾട്ടിയിൽ ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ എ എഫ് സി കപ്പിന് യോഗ്യത നേടി

ആദ്യമായി എ എഫ് സി കപ്പിൽ കളിക്കാമെന്ന ഹൈദരാബാദ് എഫ് സിയുടെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് നടന്ന പ്ലേ ഓഫിൽ ഐ എസ് എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഹൈദരബാദിനെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മോഹൻ ബഗാന്റെ വിജയം. നേരത്തെ യോഗ്യത നേടിയ ഒഡീഷ എഫ് സിക്ക് ഒപ്പം മോഹൻ ബഗാനും അടുത്ത എ എഫ് സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഇന്ന് ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ ദിമിത്രോ പെട്രോറ്റസിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡ് എടുത്തു. 44ആം മിനുട്ടിൽ ചിയെനിസിയിലൂടെ ഹൈദർബാദിന്റെ സമനില ഗോളും വന്നു. പിന്നീട് നിശ്ചിത സമയം അവസാനിക്കുന്നത് വരെയും അത് കഴിഞ്ഞ് പെനാൾട്ടി ഷൂട്ടൗട്ടിലും കളി 1-1 എന്ന് തുടർന്നു. തുടർന്ന് കളി ഷൂട്ടൗട്ടിൽ എത്തി‌‌. പെനാൾട്ടിയിൽ ഹൈദരാബാദ് തുടർച്ചയായി മൂന്ന് കിക്കുകൾ പുറത്ത് അടിച്ചതോടെ കളി മോഹൻ ബഗാൻ സ്വന്തമാക്കി.

Exit mobile version