Picsart 23 05 29 12 17 35 653

വലിയ ട്രാൻസ്ഫർ നീക്കവുമായി മോഹൻ ബഗാൻ, ജേസൺ കമ്മിംഗ്‌സിനെ സ്വന്തമാക്കുന്നു

മുൻ റേഞ്ചേഴ്‌സ് ഫോർവേഡ് ജേസൺ കമ്മിംഗ്‌സ് മോഹൻ ബഗാനിലേക്ക് എത്തുന്നു. കമ്മിംഗ്സ് മോഹൻ ബഗാനുമായി കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ട്. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ താരം മോഹൻ ബഗാൻ നൽകിയ ഓഫർ സ്വീകരിക്കുന്നതിന് അടുത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ മാറും എന്നാണ് സൂചന.

എ ലീഗിൽ അവസാന രണ്ട് സീസണുകളിലായി സെൻട്രൽ കോസ്റ്റ് മറീനേഴ്‌സിനൊപ്പം ആയിരുന്നു കമ്മിംഗ്സ്. അവിടെ 49 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ അദ്ദേഹം നേടി. മുമ്പ് ഹൈബർനിയനും ഡണ്ടിയും പോലുള്ള സ്കോട്ടിഷ് ക്ലബുകൾക്ക് ആയും ഇംഗ്ലീഷ് ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. 27-കാരൻ മുമ്പ് സ്കോട്ട്‌ലൻഡ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ ഓസ്ട്രേലിയ ദേശീയ ടീമിന്റെ ഭാഗമാണ്. ലോകകപ്പിൽ ഓസ്ട്രേലിയക്ക് ആയി കമ്മിംഗ്സ് കളിച്ചിരുന്നു.

Exit mobile version