പന്തിനെ കോഹ്‍ലി വാട്ടര്‍ ബോയ് ആക്കരുത്, ലോകേഷ് രാഹുലിനെ ബാക്കപ്പ് കീപ്പറായി പരിഗണിക്കാം

ഋഷഭ് പന്തിനെ വിരാട് കോഹ്‍ലി വാട്ടര്‍ ബോയി ആക്കി മാറ്റരുതെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ധോണിയ്ക്ക് പകരം പ്രധാന കീപ്പറായി ഋഷഭ് പന്തിനെയാണ് ഇന്ത്യ മുന്നി‍ല്‍ കാണുന്നതെങ്കില്‍ കോഹ്‍ലി അതിനു വേണ്ട പിന്തുണ പന്തിന് നല്‍കണമെന്നും കൈഫ് പറഞ്ഞു. അടുത്തിടെയായി പല പരമ്പരകളില്‍ നിന്നും ഋഷഭ് പന്തിനെ ഇന്ത്യ പുറത്തിരുത്തുകയാണെന്നും അതല്ല വേണ്ടതെന്നും കൈഫ് പറഞ്ഞു.

ഇന്ത്യയ്ക്ക് സ്ഥിരമായി ഒരു വിക്കറ്റ് കീപ്പറെ വേണമെന്നും ഇപ്പോള്‍ അവിടെയും പലരെയും പരീക്ഷിക്കുന്ന പ്രവണതയാണ് കണ്ട് വരുന്നതെന്ന് കൈഫ് പറഞ്ഞു. കെഎല്‍ രാഹുല്‍ ഒരു ബാക്കപ്പ് കീപ്പറായി പരിഗണിക്കേണ്ട താരമാണെന്നും അദ്ദേഹം ടീമില്‍ മുന്‍ നിര ബാറ്റ്സ്മാനായി ആണ് ഇടം പിടിക്കേണ്ടതെന്നും കീപ്പര്‍ റോള്‍ സ്പെഷ്യലിസ്റ്റായ ഒരു താരത്തിന് നല്‍കണമെന്നും കൈഫ് പറഞ്ഞു.

Exit mobile version