Picsart 23 08 01 00 29 49 227

മൊയീൻ അലി വീണ്ടും ടെസ്റ്റിൽ നിന്ന് വിരമിച്ചു

മൊയീൻ അലി വീണ്ടും താരം വിരമിക്കുകയാണെന്ന് പറഞ്ഞു. ഇന്ന് ആഷസ് ടെസ്റ്റിലെ അവസാന മത്സരത്തിനു ശേഷമാണ് മൊയീൻ അലി താ‌ൻ ഇനി ടെസ്റ്റ് കളിക്കില്ല എന്ന് പറഞ്ഞത്. ജാക്ക് ലീച്ച് പരിക്ക് മൂലം പുറത്തായതിനാൽ ആയിരുന്നു മൊയീൻ അലി വിരമിക്കൽ പിൻവലിച്ച് ആഷസ് കളിക്കാൻ തിരികെയെത്തിയത്.

“തിരിച്ചുവന്നത് വളരെ സന്തോഷകരമായിരുന്നു. സ്റ്റോക്‌സ് തിരികെ വരാൻ എനിക്ക് സന്ദേശം അയച്ചപ്പോൾ ഞാൻ അൽപ്പം ഞെട്ടിപ്പോയി, പക്ഷേ അതെ എന്ന് പറഞ്ഞപ്പോൾ ഞാൻ അതിൽ സന്തോഷിച്ചു. സ്റ്റോക്‌സിയുടെയും ബാസിന്റെയും (ബ്രണ്ടൻ മക്കല്ലം) കീഴിൽ കളിക്കുന്നത് അതിശയിപ്പിക്കുന്ന അനുഭവമാണ്. അന്ന് യെസ് എന്ന് പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരിക്കലും മറക്കില്ല,” ഇന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞു.

“ഞാൻ ടെസ്റ്റ് കരിയർ പൂർത്തിയാക്കിയെന്ന് എനിക്കറിയാം. സ്റ്റോക്‌സി എനിക്ക് വീണ്ടും മെസ്സേജ് അയച്ചാൽ, ഞാൻ അത് ഡിലീറ്റ് ചെയ്യും” മൊയീൻ അലി തമാശയോടെ പറഞ്ഞു. ഞാൻ ഈ തിരിച്ചുവരവ് ആസ്വദിച്ചു എന്നും, ഉയർന്ന നിലയിൽ ടെസ്റ്റ് കരിയർ പൂർത്തിയാക്കുന്നത് വളരെ മികച്ചതാണ് എന്നും മൊയീൻ കൂട്ടിച്ചേർത്തു.

Exit mobile version