“ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു” – മൊയീൻ അലി

ചെന്നൈ സൂപ്പർ കിംഗ്‌സ് ഓൾറൗണ്ടർ മൊയീൻ അലി താൻ ധോണൊയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു എന്ന് പറഞ്ഞു. ഐപിഎൽ 2023 ലെ കിരീട നേട്ടത്തെ അതിശയിപ്പിക്കുന്ന അനുഭവമായും അദ്ദേഹം വിശേഷിപ്പിച്ചു, കളിക്കാരെയും ചില സാഹചര്യങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എംഎസ് ധോണിയിൽ നിന്ന് പഠിച്ചു. ഞായറാഴ്ച.

“കിരീട വിജയം അതിശയകരമായ ഒരു അനുഭവമായിരുന്നു. എനിക്ക് ശരിക്കും സന്തോഷം തോന്നുന്നു. ഞാൻ എപ്പോഴും ധോണിക്ക് ഒപ്പം നിന്ന് പഠിക്കുകയായിരുന്നു. കളിക്കാരെയും സാഹചര്യങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിൽ നിന്ന് മനസ്സിലായി. അവൻ അത് എങ്ങനെ ചെയ്യുന്നു എന്നത് അഭുതകരമാണ്. എം‌എസ് ധോണിയിൽ നിന്ന് പഠിക്കുന്നത് എല്ലായ്പ്പോഴും മികച്ചതാണ്, ”മൊയിൻ അലി ഐ‌പി‌എൽ ഫൈനലിനു ശേഷം പറഞ്ഞു.

ഇന്ന് മൊയീൻ അലിയുടെ രാത്രിയാകും എന്ന് ആകാശ് ചോപ്ര

ഞായറാഴ്‌ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനൽ മൊയീൻ അലിയുടെ രാത്രിയാകും എന്ന് ആകാശ് ചോപ്ര. ഇംഗ്ലണ്ട് ഓൾറൗണ്ടർക്ക് ഈ സീസണിൽ ഇതുവരെ കാര്യമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയിട്ടില്ല. അതിന് ഇന്ന് അവാസാനം ആകും എന്ന് ചോപ്ര പറയുന്നു. കഴിഞ്ഞ കുറച്ച് സീസണുകളിൽ സിഎസ്‌കെയുടെ പ്രധാന താരമായിരുന്നു മൊയിൻ, ഈ സീസണിൽ എന്ന കളിച്ച 14 മത്സരങ്ങളിൽ നിന്ന് 17.71 ശരാശരിയിൽ 124 റൺസ് മാത്രമാണ് മൊയീൻ നേടിയത്.

“ക്യാപ്റ്റൻ ധോണി അവനെ ഒട്ടും ഉപയോഗിക്കുന്നില്ല. അവൻ അവനെ ബാറ്റ് ചെയ്യാനോ ബൗൾ ചെയ്യാനോ അനുവദിക്കുന്നില്ല. ധോണി മൊയീൻ അലിക്ക് ആയി പ്ലാൻ വെച്ചിട്ടുണ്ടാകാം. ഇത് അവന്റെ രാത്രിയാകാം.” ചോപ്ര പറഞ്ഞു.

ജഡേജയുടെ ബൗളിംഗ് അഹമ്മദബാദിൽ വിജയിക്കില്ല എന്നും ആകാശ് ചോപ്ര പറയുന്നു.
“ജഡേജ ബാറ്റ് കൊണ്ട് നന്നായി വന്നേക്കാം, പക്ഷേ അവന്റെ ബൗളിംഗ് ഇവിടെ നന്നായി പ്രവർത്തിച്ചേക്കില്ല. കാരണം പിച്ച് ബാറ്റിംഗിന് അനുകൂലമായിരിക്കില്ല.” ചോപ്ര പറഞ്ഞു.

അടുത്ത വർഷവും ഐ പി എല്ലിൽ ധോണിക്ക് കളിക്കാം എന്ന് മൊയീൻ അലി

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാം എന്ന് ഓൾ റൗണ്ടർ മൊയീൻ അലി. ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ടീമിന്റെ മത്സരത്തിന് മുന്നോടിയായി 41 വയസ്സായിട്ടും ഐപിഎലിൽ ധോണി നന്നായി കളിക്കുന്നതിൽ അതിശയം ഇല്ലെന്നും മൊയീൻ പറഞ്ഞു.

“അദ്ദേഹത്തിന് തീർച്ചയായും അടുത്ത വർഷം വീണ്ടും ഐ പി എല്ലിൽ കളിക്കാൻ കഴിയും. അവൻ കളിക്കുന്ന രീതി, രണ്ടോ മൂന്നോ വർഷം പോലും കളിക്കുന്നതിൽ നിന്ന് അവനെ തടയില്ല”- മൊയീൻ അലി പറഞ്ഞു.

ധോണിയുടെ മികവിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. ഞാൻ അദ്ദേഹത്തെ നെറ്റ്‌സിൽ കാണുന്നതാണ്. അവിടെ അദ്ദേഹം ഷോട്ടുകൾ അനായാസമാണ് കളിക്കുന്നത്. അവസാനം ഇറങ്ങി ഇങ്ങനെ നന്നായി കളിക്കുക എളുപ്പമല്ല എന്നും ധോണിയുടെ ഈ സീസണിലെ പ്രകടനങ്ങളെ കുറിച്ച് മൊയീൻ പറഞ്ഞു.

മികച്ച തുടക്കത്തിൽ നിന്ന് തകര്‍ന്ന് ലക്നൗ, അന്തകനായത് മോയിന്‍ അലി, ചെന്നൈയ്ക്ക് 12 റൺസ് വിജയം

ഐപിഎലില്‍ വലിയ സ്കോര്‍ കണ്ട മത്സരത്തിൽ 12 റൺസ് വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 217 റൺസ് നേടിയപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 205 റൺസ് മാത്രമേ നേടാനായുള്ളു. കൈൽ മയേഴ്സ് നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 4 വിക്കറ്റുമായി മോയിന്‍ അലിയാണ് ലക്നൗവിന്റെ താളം തെറ്റിച്ചത്.

79/0 എന്ന നിലയിൽ നിന്ന് 82/3 എന്ന നിലയിലേക്കാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് തകര്‍ന്നത്. മോയിന്‍ അലിയും മിച്ചൽ സാന്റനറും ലക്നൗ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടപ്പോള്‍ ടീം 109/4 എന്ന സ്ഥിതിയിലായി.

കൈൽ മയേഴ്സും കെഎൽ രാഹുലും 79 റൺസാണ് പവര്‍പ്ലേയ്ക്കുള്ളിൽ ഒന്നാം വിക്കറ്റിൽ നേടിയത്. മോയിന്‍ അലിയാണ് 22 പന്തിൽ 53 റൺസ് നേടിയ മയേഴ്സിനെ പുറത്താക്കിയത്. ദീപക് ഹൂഡയെ തൊട്ടടുത്ത ഓവറിൽ സാന്റനര്‍ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ 20 റൺസ് നേടിയ രാഹുലിനെ മോയിന്‍ അലി മടക്കിയയ്ച്ചു.

അതിവേഗത്തിൽ ബാറ്റ് വീശിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും മോയിന്‍ അലി പുറത്താക്കിയതോടെ ലക്നൗവിന് കാര്യങ്ങള്‍ പ്രയാസമായി. മാർക്കസ് 18 പന്തിൽ 21 റൺസാണ് നേടിയത്. മോയിന്‍ തന്റെ സ്പെല്ലിൽ 4 വിക്കറ്റാണ് നേടിയത്.

18 പന്തിൽ 32 റൺസ് നേടി നിക്കോളസ് പൂരനും 11 പന്തിൽ 17 റൺസ് നേടി കൃഷ്ണപ്പ ഗൗതമും 23 റൺസുമായി ആയുഷ് ബദോനിയും 3 പന്തിൽ 10 റൺസ് നേടി മാര്‍ക്ക് വുഡും ആണ് ലക്നൗവിന്റെ തോൽവിയുടെ ഭാരം കുറച്ചത്.

ലോകകപ്പിനു ശേഷം വിരമിക്കുമെന്ന സൂചനയുമായി മൊയീൻ അലി

ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2023 ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് എന്ന് മൊയീൻ അലി. തന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം ഏകദിന ലോകകപ്പിൽ കളിക്കുകയാണെന്ന് മൊയീൻ അലി പറഞ്ഞു.

“ഞാൻ ഒരുപാട് ലക്ഷ്യങ്ങൾ വെയ്ക്കുന്നില്ല, പക്ഷേ ലോകകപ്പ് കളിക്കണം, ആ ലോകകപ്പിന്റെ ഭാഗമാകണം, ആ ലോകകപ്പ് വിജയിക്കാൻ ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനുശേഷം എന്താകും എന്ന് തനിക്ക് അറിയില്ല” അദ്ദേഹം പറഞ്ഞു.

ഞാൻ വിരമിക്കുമെന്നോ വിരമിക്കില്ലെന്നോ ഞാൻ പറയുന്നില്ല. പക്ഷെ 35-ൽ ഇനിയും ഏഴോ എട്ടോ മാസം കളിക്കുക പ്രയാസമാണ്. അടുത്ത ലോകകപ്പിനായി പുതിയ യുവതാരങ്ങൾ ഒരുങ്ങട്ടെ. അതിനായി അവർക്ക് അവസരം നൽകുകയാണ് താൻ ആഗ്രഹിക്കുന്ന കാര്യം എന്നും മോയിൻ അലി പറഞ്ഞു മ്

ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍!!! ഓസ്ട്രേലിയന്‍ മണ്ണിലൊരു ഇംഗ്ലണ്ട് വീരഗാഥ

പാക്കിസ്ഥാനെ 137/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവിൽ ടി20 ലോക കിരീടം നേടി ഇംഗ്ലണ്ട്. സ്റ്റോക്സിന് പിന്തുണയുമായി മോയിന്‍ അലിയും ഹാരി ബ്രൂക്കും നിര്‍ണ്ണായ സംഭാവനകള്‍ നൽകിയപ്പോള്‍ ഇംഗ്ലണ്ട് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്ന്.

ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ടിന് അലക്സ് ഹെയിൽസിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് 25 റൺസ് രണ്ടാം വിക്കറ്റിൽ ജോസ് ബട്‍ലറും ഫിൽ സാള്‍ട്ടും നേടിയെങ്കിലും ആദ്യ ഫിൽ സാള്‍ട്ടിനെയും(10) പിന്നീട് ജോസ് ബട്‍ലറെയും പുറത്താക്കി ഹാരിസ് റൗഫ് ഇംഗ്ലണ്ടിന് തിരിച്ചടികള്‍ നൽകി.

ബട്‍ലര്‍ 17 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 45/3 എന്ന നിലയിലായിരുന്നു. പിന്നീട് ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ നാലാം വിക്കറ്റിൽ 39 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ബ്രൂക്കിനെ(20) ഷദബ് ഖാന്‍ പുറത്താക്കുകയായിരുന്നു.

30 പന്തിൽ 41 റൺസ് വേണ്ടപ്പോള്‍ ഇഫ്തിക്കര്‍ അഹമ്മദിനെ ഒരു ഫോറും ഒരു സിക്സും നേടി ബെന്‍ സ്റ്റോക്സ് ലക്ഷ്യം നാലോവറിൽ 28 റൺസാക്കി മാറ്റുകയായിരുന്നു.

ആ ഓവറിൽ നിന്ന് 13 റൺസ് പിറന്നപ്പോള്‍ അടുത്ത ഓവറിൽ മൊഹമ്മദ് വസീം ജൂനിയറിനെ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച മോയിന്‍ അലി ഓവറിലെ അവസാന പന്തിലും ബൗണ്ടറി നേടിയതോടെ ഓവറിൽ നിന്ന് 16 റൺസും ഇംഗ്ലണ്ടിന് മൂന്നോവറിൽ വെറും 12 റൺസും കിരീടത്തിനായി മതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

ഇംഗ്ലണ്ടിന് വിജയിക്കുവാന്‍ അവസാന രണ്ടോവറിൽ 7 റൺസായിരുന്നു വേണ്ടിയിരുന്നത്. 48 റൺസാണ് ബെന്‍ സ്റ്റോക്സും മോയിന്‍ അലിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. 19ാം ഓവറിലെ രണ്ടാം പന്തിൽ മൊഹമ്മദ് വസീം ജൂനിയര്‍ മോയിന്‍ അലിയെ പുറത്താക്കിയപ്പോള്‍ താരം 13 പന്തിൽ 19 റൺസിന്റെ നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്.

സ്റ്റോക്സ് അതേ ഓവറിൽ ഒരു ബൗണ്ടറിയും വിജയ റൺസും നേടി 49 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിന് ലോക കിരീടം ഉറപ്പാക്കുകയായിരുന്നു.

ദാവിദ് മലന്‍ ഇന്ത്യയ്ക്കെതിരെ കളിക്കുവാന്‍ സാധ്യതയില്ല – മോയിന്‍ അലി

ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുവാന്‍ ഇറങ്ങാതിരുന്ന ദാവിദ് മലന്‍ ഇന്ത്യയ്ക്കെതിരെയുള്ള സെമി ഫൈനൽ മത്സരത്തിലും കളിച്ചേക്കില്ലെന്ന് പറഞ്ഞ് മോയിന്‍ അലി. താരത്തിന് ഗ്രോയിന്‍ ഇഞ്ച്വറിയാണെന്നും കാര്യങ്ങള്‍ അത്ര മികച്ചതായി അല്ല കാണുന്നതെന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മലന്‍ കളിക്കാത്ത പക്ഷം ഫിൽ സാള്‍ട്ടിന് മത്സരത്തിൽ ഇംഗ്ലണ്ട് അവസരം നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. S

ടെസ്റ്റ് ക്രിക്കറ്റിൽ തിരികെ വരാനില്ല – മോയിന്‍ അലി

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് സെപ്റ്റംബര്‍ 2021ൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച മോയിന്‍ അലി ബ്രണ്ടന്‍ മക്കല്ലം കോച്ചായി ചുമതലയേറ്റ ശേഷം തിരികെ ടെസ്റ്റിലേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോള്‍ താരം തന്നെ തിരിച്ചുവരവ് നടത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

താന്‍ ഇപ്പോള്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും തിരിച്ചുവരവ് നടത്തി പിന്നീട് തനിക്ക് ഈ രീതിയിൽ ക്രിക്കറ്റ് ആസ്വദിക്കുവാന്‍ സാധിക്കാതെ പോകുവാനുള്ള സാധ്യതയുണ്ടെന്നും മോയിന്‍ അലി പറഞ്ഞു.

താനും മക്കല്ലവും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതാണെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഇനി തനിക്ക് തന്റെ മുഴുവന്‍ എഫേര്‍ട്ടും എടുത്ത് കളിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും മോയിന്‍ സൂചിപ്പിച്ചു. ഇംഗ്ലണ്ടിനായി 64 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത് തന്നെ വലിയ കാര്യമാണെന്ന് താന്‍ കരുതുന്നുവെന്നും മോയിന്‍ കൂട്ടിചേര്‍ത്തു.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 15 റൺസ്, അരങ്ങേറ്റക്കാരന്‍ അമീര്‍ ജമാലിന്റെ മികവിൽ പാക്കിസ്ഥാന് 6 റൺസ് വിജയം

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ഏകദിനത്തിൽ മോയിന്‍ അലിയുടെ വെല്ലുവിളി അതിജീവിച്ച് 6 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ലാഹോറിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 145 റൺസ് മാത്രമേ നേടാനായുള്ളുവെങ്കിലും ഇംഗ്ലണ്ടിനെ 139/7 എന്ന സ്കോറിന് ഒതുക്കിയാണ് പാക്കിസ്ഥാന്‍ വിജയം നേടിയത്. ജയത്തോടെ പാക്കിസ്ഥാന്‍ പരമ്പരയിൽ 3-2ന് മുന്നിലെത്തി.

മോയിന്‍ അലി മികച്ച ഫോമിൽ ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ടിന് വിജയ സാധ്യതയുണ്ടായിരുന്നുവെങ്കിലും അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കുവാനെത്തിയ അരങ്ങേറ്റക്കാരന്‍ അമീര്‍ ജമാൽ 9 റൺസ് മാത്രം വിട്ട് നൽകിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

37 പന്തിൽ 51 റൺസ് നേടിയ മോയിന്‍ അലിയും 36 റൺസ് നേടിയ ദാവിദ് മലനും മാത്രമാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. സാം കറന്‍ 11 പന്തിൽ 17 റംസ് നേടിയെങ്കിലും താരത്തിനെയും അമീര്‍ ജമാൽ പുറത്താക്കി ഇംഗ്ലണ്ടിന് തിരിച്ചടി നൽകി.

ഹാരിസ് റൗഫ് പാക്കിസ്ഥാനായി രണ്ട് വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 85/6 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് മോയിന്‍ അലി ടീമിനെ തിരികെ വിജയ സാധ്യതയുള്ള സ്ഥിതിയിലേക്ക് എത്തിച്ചുവെങ്കിലും അവസാന കടമ്പ കടത്തുവാന്‍ മോയിന്‍ അലിയ്ക്കുമായില്ല.

“നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്നത് ക്രിക്കറ്റിൽ നിന്ന് ഇല്ലാണ്ടാകണം” – മൊയീൻ അലി

മങ്കാദിങ് രീതിയിൽ നോൺ സ്ട്രൈക്കറെ റൺ ഔട്ട് ആക്കുന്നത് ക്രിക്കറ്റിൽ ഉണ്ടാവരുത് എന്നാണ് തന്റെ ആഗ്രഹം എന്ന് ഇംഗ്ലണ്ട് താരം മൊയീൻ അലി. ശനിയാഴ്ച നടന്ന ദീപ്തി ശർമ്മ-ഷാർലറ്റ് ഡീൻ സംഭവത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു മൊയീൻ.

എനിക്ക് ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ മാത്രമെ ഞാൻ ഇങ്ങനെ ഔട്ട് ആക്കാൻ സാധ്യത ഉള്ളൂ എന്നും താൻ ഈ രീതിയെ അംഗീകരിക്കുന്നില്ല എന്നും മൊയീൻ പറഞ്ഞു. ഈ രീതി നിയമങ്ങളിലുണ്ട്, അതുകൊണ്ട് ഇവിടെ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പക്ഷേ ഇത് ഒരു സാധാരണ കാര്യമോ അല്ലെങ്കിൽ പതിവായി ചെയ്യുന്ന ഒന്നോ ആകരുത്. അദ്ദേഹം പറഞ്ഞു.

എന്തായാലും നിങ്ങൾ നിങ്ങളുടെ ക്രീസിൽ ഉണ്ടായിരിക്കണം, ന്യായമായി പറഞ്ഞാൽ, അത് ബുദ്ധിമുട്ടുള്ള ഒന്നാണ്. എങ്കിലും ക്രീസിൽ നിൽക്കേണ്ടതുണ്ട്. ഇങ്ങനെ ഔട്ട് ആക്കുന്ന രീതി ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നു എന്നും മോയിൻ പറഞ്ഞു.

മോയിന്‍ അലിയുടെ ബാറ്റിൽ നിന്ന് റണ്ണൊഴുകി, റണ്ണടിച്ച് കൂട്ടി ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. മോയിന്‍ അലി വെറും 23 പന്തിൽ 55 റൺസ് നേടിയ മോയിന്‍ അലിയുടെ തട്ടുപൊളിപ്പന്‍ പ്രകടനം ആണ് ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിച്ചത്. താരം 4 വീതം ഫോറും സിക്സുമാണ് തന്റെ തീപ്പൊരി ഇന്നിംഗ്സിൽ നേടിയത്.

അലക്സ് ഹെയിൽസിനെയും ദാവിദ് മലനെയും അടുത്തടുത്ത പന്തുകളിൽ മടക്കിയയച്ച് ഷഹ്നവാസ് ദഹാനി ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നൽകിയെങ്കിലും ഫിലിപ്പ് സാള്‍ട്ടും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 53 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 30 റൺസ് നേടിയ സാള്‍ട്ടിനെ ഹാരിസ് റൗഫ് പുറത്താക്കിയപ്പോള്‍ 22 പന്തിൽ 43 റൺസ് നേടിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് മൊഹമ്മദ് നവാസ് നേടി.

മോയിന്‍ അലിയും ഹാരി ബ്രൂക്കും അവസാന ഓവറുകളിൽ അടിച്ച തകര്‍ത്തപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഇവര്‍ 59 റൺസാണ് ചുരുക്കം പന്തുകളിൽ നേടിയത്. 19 പന്തിൽ 31 റൺസ് നേടിയ ഹാരി ബ്രൂക്കിനെ പുറത്താക്കി ഹാരിസ് റൗഫ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

സാം കറനുമായി 19 പന്തിൽ നിന്ന് ആറാം വിക്കറ്റിൽ 39 റൺസാണ് മോയിന്‍ അലി നേടിയത്.

“ഇവിടെ നിന്ന് കുടിയേറിയ കുടുംബമാണ് തന്റേത്. പാകിസ്താബെതിരെ ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് അത്ഭുതകരമാണ്” – മൊയീൻ അലി

പാകിസ്താന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ നയിക്കുന്ന മൊയീൻ അലി. ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞു. ക്യാപ്റ്റൻ ആയിരിക്കുക എന്നത് വലിയ ബഹുമതിയാണ്. മത്സരത്തിന് മുന്നോടിയായി മൊയിൻ പറഞ്ഞു. അത് പാകിസ്ഥാനിൽ വളരെക്കാലത്തിന് ശേഷം മടങ്ങിവരുമ്പോൾ ആകുന്നു എന്നത് കൂടുത സന്തോഷം നൽകുന്നു. ഇവിടെ നിന്ന് കുടിയേറിയ കുടുംബമാണ് തന്റേത്. അതുകൊണ്ട് തന്നെ പാകിസ്താബെതിരെ ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് അത്ഭുതകരമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ എന്റെ മതത്തെയും മാതാപിതാക്കളെയും പ്രതിനിധാനം ചെയ്യുന്നതായി എനിക്ക് തോന്നുന്നു. എനിക്കും എന്റെ കുടുംബത്തിനും, എന്റെ അമ്മയ്ക്കും അച്ഛനും, എല്ലാവർക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണ്. ഞാൻ പ്രതിനിധീകരിക്കുന്നതായി എനിക്ക് തോന്നുന്ന എല്ലാവരും എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തുഷ്ടരാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു

മൊയീൻ അലിയുടെ മുത്തച്ഛൻ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് കുടിയേറിയതായിരുന്നു.

“എല്ലാ ക്രിക്കറ്റ് രാജ്യങ്ങളിലും ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഇംഗ്ലണ്ട് പാകിസ്ഥാനിലേക്ക് വന്നു എന്നത് വലിയ കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version