Picsart 23 07 07 23 29 43 134

ഓസ്ട്രേലിയയുടെ ലീഡ് 142 റൺസ്, 4 വിക്കറ്റുകൾ നഷ്ടമായി

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 116-4 എന്ന നിലയിൽ നിൽക്കുകയാണ്. അവരുടെ ലീഡ് 142 റൺസ് ആയി. 17 റൺസുമായി മാർഷും 18 റൺസ് എടുത്ത് ട്രാവിസ് ഹെഡുമാണ് ക്രീസിൽ ഉള്ളത്‌. 43 റൺസ് എടുത്ത ഖവാജ, 33 റൺസ് എടുത്ത ലബുഷാനെയും, 1 റൺ എടുത്ത‌ വാർണർ, 2 റൺ എടുത്ത സ്മിത്ത് എന്നിവർ ആണ് പുറത്തായത്. ഇംഗ്ലണ്ടിനായി മൊയീൻ അലി 2 വിക്കറ്റും ബ്രോഡ്,വോക്സ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് 237 റൺസിൽ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ 142-7 എന്ന നിലയിലായിരുന്നു. അവിടെ 236ലേക്ക് എത്താൻ ആയത് സ്റ്റോക്സിന്റെ ഇന്നിംഗ്സ് കൊണ്ടായിരുന്നു. സ്റ്റോക്സ് ഒരു വശത്ത് നിന്ന് അവസാനം ആക്രമിച്ചു കളിച്ചു. സ്റ്റോക്സ് 108 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്‌.

മാർക്ക് വൂഡിന്റെ 8 പന്തിൽ 24 റൺസ് അടിച്ച ഇന്നിങ്സും ഇംഗ്ലണ്ടിനെ സഹായിച്ചു‌. ഓസ്ട്രേലിയ 26 റൺസിന്റെ ലീഡ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി കമ്മിൻസ് ആറ് വിക്കറ്റും സ്റ്റാർ 2 വിക്കറ്റും മാർഷ്, മർഫി എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.

19 റൺസ് എടുത്ത റൂട്, 12 റൺസ് എടുത്ത ബെയർസ്റ്റോ, 21 റൺസ് എടുത്ത മൊയീൻ അലി, 10 റൺസ് എടുത്ത വോക്സ് എന്നിവർ ഇന്ന് കൂടാരം കയറി. ഇന്നലെ ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടിയിരുന്നു.

Exit mobile version