Picsart 24 09 08 10 48 05 838

മൊയിൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ലെ ആഷസിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച മൊയിൻ, ഇംഗ്ലണ്ടിൻ്റെ വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടർന്ന് എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുക ആയിരുന്നു. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസികളിലും ആഭ്യന്തര ലീഗുകളിലും അദ്ദേഹം തുടർന്നും കളിക്കും.

2019 ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ടിൻ്റെ ടീമിലെയും 2022 ലെ അവരുടെ ടി20 ലോകകപ്പിലെ വിജയത്തിലെയും പ്രധാന അംഗമായിരുന്നു മൊയിൻ. തൻ്റെ കരിയറിൽ 138 ഏകദിനങ്ങളിൽ കളിച്ചു, 2355 റൺസും 111 വിക്കറ്റും നേടിയിട്ടുണ്ട്. ടി20യിൽ മൊയിൻ 92 മത്സരങ്ങളിൽ നിന്ന് 142.41 സ്‌ട്രൈക്ക് റേറ്റിൽ 1229 റൺസും 51 വിക്കറ്റും അദ്ദേഹം നേടി.

Exit mobile version