തന്റെ പ്രകടനങ്ങള്‍ക്ക് സംപയോട് നന്ദി പറഞ്ഞ് മിച്ചല്‍ സ്വെപ്സണ്‍

മൂന്നാം ടി20യില്‍ ഓസ്ട്രേലിയയ്ക്ക് ആശ്വാസ ജയം ലഭിച്ചപ്പോള്‍ മിച്ചല്‍ സ്വെപ്സണിന്റെ പ്രകടനം ആയിരുന്നു ആ വിജയത്തില്‍ നിര്‍ണ്ണായകമായത്. താരം തന്റെ പ്രകടനത്തിന് നന്ദി അറിയിച്ചത് സഹ താരം കൂടിയായ ആഡം സംപയ്ക്കാണ്. സംപ താന്‍ ടി20 സ്ക്വാഡില്‍ എത്തിയത് മുതല്‍ മികച്ച പിന്തുണയാണ് തനിക്ക് തരുന്നതെന്നും ടീമിനൊപ്പം കുറെ നാളായിട്ടുള്ള സംപയില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ തനിക്ക് പഠിക്കാനായിട്ടുണ്ടെന്നും സ്വെപ്സണ്‍ പറഞ്ഞു.

താരം തനിക്ക് ഒരു മെന്ററെ പോലെ ആയിരുന്നുവെന്നും ഫീല്‍ഡ് സെറ്റ് ചെയ്യുവാനുമെല്ലാം തന്നെ ഒട്ടേറെ താരം സഹായിക്കാറുണ്ടെന്നും അത് തനിക്ക് വളരെ ഉപാകരമായ കാര്യമാണെന്നും സ്വെപ്സണ്‍ വ്യക്തമാക്കി. താന്‍ ടീമിലെത്തിയ അന്ന് മുതല്‍ തനിക്ക് ഉപദേശങ്ങള്‍ നല്‍കുവാന്‍ സംപ ഒരിക്കലും മടി കാണിച്ചിട്ടില്ല എന്നും സ്വെപ്സണ്‍ സൂചിപ്പിച്ചു.

Exit mobile version