Joshinglis

ആദ്യ ജയം നേടി ഓസ്ട്രേലിയ, ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് വിജയം

ഏകദിന ലോകകപ്പ് 2023ലെ ആദ്യ ജയം നേടി ഓസ്ട്രേലിയ. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ഓസ്ട്രേലിയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 209 റൺസിന് എറിഞ്ഞിട്ട ശേഷം 35.2 ഓവറിൽ 215 റൺസ് നേടിയാണ് ഓസ്ട്രേലിയ തങ്ങളുടെ ആദ്യ വിജയം നേടിയത്. അതേ സമയം ശ്രീലങ്ക തങ്ങളുടെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ്.

ജോഷ് ഇംഗ്ലിസ് 58 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മിച്ചൽ മാര്‍ഷ് 52 റൺസ് നേടി അര്‍ദ്ധ ശതകം തികച്ചു. മാര്‍നസ് ലാബൂഷാനെ 40 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ(31*), മാര്‍ക്കസ് സ്റ്റോയിനിസ്(20*) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് നേടി. എന്നാൽ മറ്റ് ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ചെറിയ സ്കോര്‍ ഓസ്ട്രേലിയ അനായാസം ചേസ് ചെയ്തു.

Exit mobile version