ടിം ഡേവിഡിന് 37 പന്തിൽ സെഞ്ച്വറി!! മൂന്നാം ടി20യും ജയിച്ച് ഓസ്ട്രേലിയ


ബാസെറ്റെറിൽ നടന്ന മത്സരത്തിൽ 215 റൺസ് വിജയലക്ഷ്യം അനായാസം പിന്തുടർന്ന് ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസിനെതിരായ T20I പരമ്പര 3-0ന് സ്വന്തമാക്കി. ടിം ഡേവിഡ് 37 പന്തിൽ പുറത്താകാതെ നേടിയ 102 റൺസ് ഓസ്‌ട്രേലിയൻ റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി T20I ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയാണിത്. 11 സിക്‌സറുകൾ പറത്തിയ ഡേവിഡ്, 23 പന്തുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.


നേരത്തെ, ഷായ് ഹോപ്പിന്റെ കന്നി T20I സെഞ്ച്വറിയുടെ (പുറത്താകാതെ 102*) പിൻബലത്തിൽ വെസ്റ്റ് ഇൻഡീസ് 4 വിക്കറ്റിന് 214 റൺസ് എന്ന സ്കോർ നേടിയിരുന്നു. ഹോപ്പ്, ബ്രാൻഡൻ കിംഗുമായി (62) ചേർന്ന് 125 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി.

ഓസ്ട്രേലിയ ഒൻപതാം ഓവറിൽ 87 റൺസിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് പതറിയപ്പോൾ വെസ്റ്റ് ഇൻഡീസ് കളിയിൽ നിയന്ത്രണത്തിലാണെന്ന് തോന്നി. എന്നാൽ, ടിം ഡേവിഡും മിച്ചൽ ഓവനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 46 പന്തിൽ നിന്ന് 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓവൻ 16 പന്തിൽ 36 റൺസ് നേടി.
ഡേവിഡ് വെറും 16 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചു, 37 പന്തിൽ സെഞ്ച്വറിയിലെത്തി. ഇത് ഓസ്‌ട്രേലിയൻ T20I ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ്. പരമ്പരയിൽ ഇനിയും 2 ടി20 ബാക്കി ഇരിക്കെ ആണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

ടിം ഡേവിഡിന്റെ പരിക്ക് ആർ സി ബിക്ക് ആശങ്ക നൽകുന്നു



റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർസിബി) ഐപിഎൽ 2025 പ്ലേഓഫിന് മുന്നോടിയായി വലിയ തിരിച്ചടി. അവരുടെ മികച്ച ഫോമിലുള്ള ഫിനിഷർ ടിം ഡേവിഡിന് കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റു.

ഡേവിഡ് ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുമ്പോൾ ഒരു ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഡൈവ് ചെയ്ത ഉടൻ തന്നെ അദ്ദേഹം ഹാംസ്ട്രിംഗിൽ കൈവെച്ച് വേദനയോടെ പുറത്തേക്ക് നടന്നു.


പരിക്ക് ഉണ്ടായിരുന്നിട്ടും ഡേവിഡ് പിന്നീട് ബാറ്റ് ചെയ്യാൻ തിരിച്ചെത്തിയെങ്കിലും ഓടാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു റൺസ് മാത്രമാണ് നേടിയത്.


ഈ സീസണിൽ ആർസിബിയുടെ പ്രധാന കളിക്കാരിലൊരാളായിരുന്നു ഡേവിഡ്. 193.8 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 186 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ജേക്കബ് ബെഥേലും ലുങ്കി എൻഗിഡിയും അന്താരാഷ്ട്ര മത്സരങ്ങൾ കാരണം പ്ലേഓഫ് കളിക്കില്ല. ജോഷ് ഹേസൽവുഡ് ഇപ്പോഴും തോളിലെ പരിക്കിൽ നിന്ന് മോചിതനായി വരുന്നതേയുള്ളൂ. ഇതിനുപുറമെ ഡേവിഡിൻ്റെ പരിക്ക് കൂടെ വന്നത് ആർസിബിയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.

പഞ്ചാബിന്റെ തകർപ്പൻ ബൗളിംഗ്, അവസാനം ടിം ഡേവിഡ് RCB-യുടെ രക്ഷയ്ക്ക് എത്തി


ബാംഗ്ലൂർ: മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 95-9ൽ പിടിച്ചു. തുടക്കം മുതൽക്കേ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു.
നാല് റൺസെടുത്ത ഫിൽ സാൾട്ടും ഒരു റൺ മാത്രം നേടിയ വിരാട് കോലിയും തുടക്കത്തിൽ തന്നെ പുറത്തായത് ആർസിബിക്ക് വലിയ തിരിച്ചടിയായി.

പിന്നീട് ക്രീസിലെത്തിയ നാല് റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റൺ, രണ്ട് റൺസെടുത്ത ജിതേഷ് ശർമ്മ, ഒരു റൺസെടുത്ത കൃണാൽ പാണ്ഡ്യ എന്നിവരും നിരാശപ്പെടുത്തി. 23 റൺസെടുത്ത രജത് പാട്ടിദാർ ആണ് കുറച്ചെങ്കിലും തിളങ്ങിയത്. അവസാനം ടിം ഡേവിഡ് 26 പന്തിൽ 50 റൺസ് എടുത്ത് 90 കടക്കാൻ സഹായിച്ചു. ടിം ഡേവിഡ് ഇന്നിങ്സിന്റെ അവസാന നാലു പന്തിൽ മൂന്ന് സിക്സുകൾ അടിച്ചു.


പഞ്ചാബ് കിംഗ്സിനുവേണ്ടി ചാഹൽ, യാൻസൺ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നുവർ തകർപ്പൻ ബോളിംഗ് കാഴ്ചവെച്ചു. നാലു പേരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.

3 കോടിക്ക് ടിം ഡേവിഡിനെ സ്വന്തമാക്കി ആർ.സി.ബി

ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലത്തിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ടിം ഡേവിഡിനെ 3 കോടി നൽകി സ്വന്തമാക്കി ആർ.സി.ബി. 2 കോടി അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിന് ആയി ബാഗ്ലൂർ അല്ലാതെ ഹൈദരാബാദ് ആയിരുന്നു രംഗത്ത് വന്നത്.

എന്നാൽ അവരെ ആർ.സി.ബി മറികടക്കുക ആയിരുന്നു. താരത്തെ നിലനിർത്താൻ മുംബൈ RTN ഉപയോഗിച്ചില്ല. കഴിഞ്ഞ സീസണിൽ മുംബൈയിൽ നിരാശ ആയിരുന്നു ഫലം എങ്കിലും ഫോമിൽ എത്തിയാൽ ടിം ഡേവിഡിന്റെ വമ്പൻ അടികൾ ടീമിന് കരുത്ത് ആവുമെന്നാണ് ആർ.സി.ബി പ്രതീക്ഷ.

തുടക്കം തകര്‍ച്ചയോടെ!!! ഇഷാന്‍ – വദേര കൂട്ടുകെട്ടിന് ശേഷം സ്കോറിന് മാന്യത പകര്‍ന്ന് ടിം ഡേവിഡ്

ഐപിഎലില്‍ ലക്നൗവിന്റെ ബൗളിംഗ് മികവിന് മുന്നിൽ വാടി മുംബൈ ഇന്ത്യന്‍സ്. 7 വിക്കറ്റ് നഷ്ടത്തിൽ മുംബൈ 144 റൺസ് നേടിയപ്പോള്‍ നെഹാൽ വദേര, ടിം ഡേവിഡ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സ്കോറിന് മാന്യത പകര്‍ന്നത്.

ഇന്ന് പവര്‍പ്ലേയ്ക്കുള്ളിൽ 27/4 എന്ന നിലയിലേക്ക് വീണ മുംബൈയെ നെഹാൽ വദേര – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് ആണ് വന്‍ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 53 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയ ഇവര്‍ മുംബൈയെ 80 റൺസിലേക്ക് എത്തിച്ചുവെങ്കിലും 32 റൺസ് നേടിയ ഇഷാന്‍ കിഷനെ രവി ബിഷ്ണോയി പുറത്താക്കുകയായിരുന്നു.

46 റൺസ് നേടിയ നെഹാൽ വദേര പുറത്താകുമ്പോള്‍ 112 റൺസായിരുന്ന മുംബൈയെ  144 റൺസിലേക്ക് എത്തിച്ചത് 18 പന്തിൽ 35 റൺസ് നേടിയ ടിം ഡേവിഡ് ആണ്.

ബുംറ എപ്പോള്‍ പന്തെറിഞ്ഞാലും അത് ടീമിന് ഗുണം ചെയ്യും , മുംബൈയുടെ ബൗളിംഗ് പ്ലാനിനെ പിന്തുണച്ച് ടിം ഡേവിഡ്

മുംബൈയുടെ ബൗളിംഗ് പദ്ധതിയെ ന്യായീകരിച്ച് ടിം ഡേവിഡ്. ജസ്പ്രീത് ബുംറയെ ന്യൂ ബോള്‍ എല്പിക്കാത്ത ഹാര്‍ദ്ദിക്കിന്റെ തീരുമാനത്തിന് ഏറെ വിമര്‍ശനം വന്നപ്പോള്‍ ജസ്പ്രീത് ബുംറ എപ്പോള്‍ ബൗള്‍ ചെയ്താലും അത് മുംബൈയ്ക്ക് വലിയ പ്രഭാവം ഉണ്ടാക്കുമെന്നാണ് ടിം ഡേവിഡ് വ്യക്തമാക്കിയത്.

ആദ്യ ഓവര്‍ ആരെറിയണമെന്ന് ടീം മാനേജ്മെന്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണെന്നും ആദ്യ ഓവറുകളാണോ മധ്യ ഓവറുകളാണെങ്കിലോ എപ്പോള്‍ പന്തെറിഞ്ഞാലും ബുംറയുണ്ടാക്കുന്ന വലിയ പ്രഭാവമാണെന്നും ടിം ഡേവിഡ് കൂട്ടിചേര്‍ത്തു.

വരും മത്സരങ്ങളിൽ ജസ്പ്രീത് ബുംറ ചിലപ്പോള്‍ ന്യൂ ബോള്‍ എടുക്കാമെന്നും എന്നാൽ താനല്ല അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ടിം ഡേവിഡ് കൂട്ടിചേര്‍ത്തു.

അവസാന പന്തിൽ ബൗണ്ടറി അടിച്ച് ഓസ്ട്രേലിയൻ ജയം

ഓസ്ട്രേലിയയ്ക്കെതിരെ വെല്ലിംഗ്ടണിലെ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് എതിരെ ഓസ്ട്രേലിയക്ക് അവസാന പന്തിൽ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 216 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ അവസാന പന്തിൽ ഫോർ അടിച്ചാണ് വിജയിച്ചത്. ടിം ഡേവിഡ് ആണ് അവസാന രണ്ട് ഓവറുകളിൽ കൂറ്റനടികൾ നടത്തി വിജയത്തിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചത്.

24 റൺസ് എടുത്ത ട്രാവിസ് ഹെഡും 20 പന്തിൽ നിന്ന് 32 റൺസ് എടുത്ത വാർണറും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്‌. 11 പന്തിൽ 25 റൺസ് എടുത്ത് മാക്സ്വെലും ആക്രമിച്ചു കളിച്ച് ഔട്ടായി. ഇതിനു ശേഷം മിച്ച് മാർഷ് ആണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ മുന്നോട്ടു കൊണ്ടു പോയത്.

അവസാനം ഓസ്ട്രേലിയക്ക് 2 ഓവറിൽ 35 റൺസ് വേണമായിരുന്നു. 19ആം ഓവറിൽ മിൽനെയെ ടിം ഡേവിഡ് അടിച്ച് പറത്തിയതോടെ ഒരു ഓവറിൽ ജയിക്കാൻ 16 റൺസ് എന്നായി. ടിം സൗത്തി എറിഞ്ഞ് ആദ്യ 3 പന്തിൽ നിന്ന് ആകെ വന്നത് 4 റൺസ്.നാലാം പന്തിൽ ടിം ഡേവിഡ് ഒരു ഫ്ലിക്കിലൂടെ സിക്സ് നേടി. ജയിക്കാൻ 2 പന്തിൽ നിന്ന് 6 റൺസ് എന്നായി. അഞ്ചാം പന്തിൽ 2 റൺസ്. ജയിക്കാൻ ഒരു പന്തിൽ നാല് റൺസ്. ആ പന്ത് 4 അടിച്ച് ടിം ഡേവിഡ് വിജയം നേടി.

ടിം ഡേവിഡ് 10 പന്തിൽ 31 റൺസ് എടുത്തും മിച്ച് മാർഷ് 44 പന്തിൽ നിന്ന് 72 റൺസ് എടുത്തും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്. മികച്ച തുടക്കമാണ് ഫിന്‍ അല്ലന്‍(32) – ഡെവൺ കോൺവേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 17 പന്തിൽ 32 റൺസ് നേടിയ ഫിന്‍ അല്ലന്‍ പുറത്താകുമ്പോള്‍ 5.2 പന്തിൽ 61 റൺസാണ് നേടിയത്.

പിന്നീട് 113 റൺസാണ് ഡെവൺ കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 35 പന്തിൽ 68 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. താരത്തെ കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ 46 പന്തിൽ 63 റൺസ് നേടിയ ഡെവൺ കോൺവേയെ മിച്ചൽ മാര്‍ഷ് പുറത്താക്കി.

അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്പ്സ് – മാര്‍ക്ക് ചാപ്മാന്‍ കൂട്ടുകെട്ട് 23 പന്തിൽ 41 റൺസ് നേടി ടീമിനെ 215 റൺസിലേക്ക് നയിച്ചു. ഗ്ലെന്‍ ഫിലിപ്പ്സ് 19 റൺസ് നേടിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍ 18 റൺസും നേടി പുറത്താകാതെ നിന്നു.

ടിം ഡേവിഡ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു – ഡേവിഡ് വാര്‍ണര്‍

ടിം ഡേവിഡിന്റെ ടീമിലേക്കുള്ള വരവോട് കൂടി ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക് ടീം തിരഞ്ഞെടുപ്പ് ഒരു തലവേദനയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനങ്ങളാണ് അരങ്ങേറ്റം കുറിച്ച് ഏതാനും മത്സരങ്ങളിൽ ടിം പുറത്തെടുത്തിട്ടുള്ളത്.

ഫിനിഷര്‍മാരായി സ്റ്റോയിനിസും മാക്സ്വെല്ലും ഉള്ള ടീമിൽ ടിം ഡേവിഡിനെ എവിടെ ഉള്‍പ്പെടുത്തുമെന്നുള്ള തലവേദനയാണ് ഓസ്ട്രേലിയയ്ക്കുള്ളത്. താരത്തിനെ ഒഴിവാക്കാനാകാത്ത തരത്തിലുള്ള പ്രകടനം ആണ് ഡേവിഡ് പുറത്തെടുത്തിട്ടുള്ളത്.

ഇതോടെ ടീമിലെ സ്ഥാനം സ്റ്റീവന്‍ സ്മിത്തിന് നഷ്ടമാകുവാനും സാധ്യതയുണ്ട്.

അടിച്ച് തകര്‍ത്ത് വാര്‍ണറും ടിം ഡേവിഡും, ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20യിൽ ഡേവിഡ് വാര്‍ണറുടെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തിൽ 178 റൺസ് നേടി ഓസ്ട്രേലിയ. 7 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയപ്പോള്‍ 41 പന്തിൽ 75 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

20 പന്തിൽ നിന്ന് 42 റൺസുമായി ടിം ഡേവിഡും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചു. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫ് മൂന്നും ഒബേദ് മക്കോയ് 2 വിക്കറ്റും നേടി.

ഗ്രീന്‍ തുടങ്ങി, ടിം ഡേവിഡ് അവസാനിപ്പിച്ചു, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

ഹൈദ്രാബാദ് ടി20യിൽ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. കാമറൺ ഗ്രീന്‍ നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ഇന്ത്യ വിക്കറ്റുകളുമായി മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും ടിം ഡേവിഡും ഡാനിയേൽ സാംസും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ ഓസ്ട്രേലിയ 186/7 എന്ന സ്കോറിലേക്ക് എത്തി.

3.3 ഓവറിൽ ആരോൺ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ ഓസ്ട്രേലിയ 44 റൺസ് നേടിയതിൽ ഫിഞ്ചിന്റെ സംഭാവന 7 റൺസ് മാത്രമായിരുന്നു. 5ാം ഓവറിൽ ഗ്രീന്‍ പുറത്താകുമ്പോള്‍ താരം 21 പന്തിൽ 52 റൺസാണ് നേടിയത്. പിന്നീട് വിക്കറ്റുകളുമായി ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 84/4 എന്ന നിലയിലേക്കും പിന്നീട് 117/6 എന്ന നിലയിലേക്കും വീണു പക്ഷേ ഏഴാം വിക്കറ്റിൽ ടിം ഡേവിഡും ഡാനിയേൽ സാംസും ചേര്‍ന്ന് നേടിയ 68 റൺസ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ടിം ഡേവിഡ് 27 പന്തിൽ 54 റൺസ് നേടി അവസാന ഓവറിൽ പുറത്തായപ്പോള്‍ സാംസ് പുറത്താകാതെ 28 റൺസ് നേടി.

ജോഷ് ഇംഗ്ലിസ് 22 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ 3 വിക്കറ്റുകള്‍ നേടി.

ടിം ഡേവിഡിന് അരങ്ങേറ്റം, ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20യുടെ ടോസ് അറിയാം

മൊഹാലിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടിം ഡേവിഡിന് അരങ്ങേറ്റാവസരം നൽകുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ നിരയിൽ പന്തിന് ടീമിൽ അവസരമില്ല. ജസ്പ്രീത് ബുംറയും കളിക്കുന്നില്ല. അതേ സമയം ടീമിലേക്ക് അക്സര്‍ പട്ടേലും യൂസുവേന്ദ്ര ചഹാലും ഇന്ത്യന്‍ ടീമിൽ ഇടം ഉണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് തിരികെ എത്തിയ ഉമേഷ് യാദവിനും ഇന്ത്യ അവസരം നൽകുന്നുണ്ട്.

ഇന്ത്യ : Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Bhuvneshwar Kumar, Harshal Patel, Umesh Yadav, Yuzvendra Chahal

ഓസ്ട്രേലിയ: : Aaron Finch(c), Cameron Green, Steven Smith, Glenn Maxwell, Josh Inglis, Tim David, Matthew Wade(w), Pat Cummins, Nathan Ellis, Adam Zampa, Josh Hazlewood

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു, ടിം ഡേവിഡ് ടീമിൽ

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപിച്ചു. ഇതേ ടീം തന്നെയാണ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങള്‍ക്കും പിന്നീട് ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഇന്ത്യ എന്നിവരുമായിയുള്ള മത്സരങ്ങളിലും കളിക്കുക.

സിംഗപ്പൂരിന് വേണ്ടി 14 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ടിം ഡേവിഡിനെ ഓസ്ട്രേലിയ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയിൽ ലോകകപ്പ് നേടിയ ടീമിൽ നിന്ന് മിച്ചൽ സ്വെപ്സണെ ഒഴിവാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയ: Aaron Finch (c), Ashton Agar, Pat Cummins, Tim David, Josh Hazlewood, Josh Inglis, Mitchell Marsh, Glenn Maxwell, Kane Richardson, Steve Smith, Mitchell Starc, Marcus Stoinis Matthew Wade, David Warner Adam Zampa

Exit mobile version